മലപ്പുറത്ത് തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തൃത്താല സ്വദേശി മൊയ്തീന് കുട്ടിയ്ക്ക് നാട്ടുകാരുടെ മുട്ടന്‍ പണി. മൊയ്തീനിലൂടെ കുപ്രസിദ്ധി നേടിയ തൃത്തലയെ നാട്ടുകാരാണ് വീട്ടുകാര്‍ക്കും പീഡകനും ജീവിതകാലം മുഴുവന്‍ ഓര്മിക്കാനുള്ള പണി നല്‍കിയത്. ഇയാളുടെ വീടിനു മുന്നിലെ ബസ് സ്റ്റോപ്പിന്റെ പേര് മാറ്റുകയാണ് നാട്ടുകാര്‍ ചെയ്തത്. കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്. ഇപ്പോള്‍ മൊയ്തീന് പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. തൃത്താല സ്വദേശിയായ ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇങ്ങനെ പറയുന്നത്. ‘വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന് പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു. തൃത്താലക്കാര്‍ മാസ്സ് ആണ് എന്നാണ് ഈ യുവതി പോസ്റ്റിട്ടത്.’ കേസില്‍ നിന്നെല്ലാം ഊരി മൊയ്തീന് കുട്ടി തിരികെ വന്നാലും ഇടയ്ക്കിടെ ഇത് നാട്ടുകാര്‍ ഓര്‍ത്തിരിക്കാനാണ് സ്റ്റോപ്പിന്റെ പേര് മാറ്റിയിരിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞാലും…
Read MoreCategory: Loud Speaker
ഇത്തവണ മഴ മലയാളിയെ ഞെട്ടിച്ചു
സംസ്ഥാനത്തു 35 ശതമാനം അധികം വേനല്‍ മഴ ലഭിച്ചു. ഇന്നലെ വരെ 23.36 സെന്റി മീറ്റര്‍ ലഭിക്കേണ്ട സ്ഥാനത്തു 31.56 സെന്റിമീറ്റര്‍ കിട്ടി. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളൊഴികെ എല്ലായിടത്തും പതിവിലേറെ മഴ കിട്ടി. 88 ശതമാനം അധിക മഴ ലഭിച്ച കാസര്‍ഗോഡാണ് ഒന്നാമത്. ഓരോ ജില്ലയിലും ലഭിച്ച മഴയും (സെന്റി മീറ്റര്‍) ശരാശരിയില്‍നിന്നുള്ള വ്യത്യാസവും (ശതമാനം). തിരുവനന്തപുരം 20.08 (15), കൊല്ലം 27.05 (19), പത്തനംതിട്ട 54.59 (39), ആലപ്പുഴ 25.87 (13), കോട്ടയം 47.51 (65), ഇടുക്കി 33.89 (19), എറണാകുളം 38.45 (55), തൃശൂര്‍ 22.08 (9), പാലക്കാട് 32.39 (70), മലപ്പുറം 30.3 (53), കോഴിക്കോട് 33.4 (78), വയനാട് 28.7 (71), കണ്ണൂര്‍ 21.4 (48), കാസര്‍ഗോഡ് 21.21 (88).
Read Moreഭൂരിപക്ഷമുണ്ടെന്ന് അറിയിച്ച് യെദിയൂരപ്പ ഗവർണർക്കു നൽകിയ കത്ത് ഹാജരാക്കാൻ സുപ്രീം കോടതി ഉത്തരവ്
ബംഗളുരു: മൂന്നരമണിക്കൂർ നീണ്ട നടപടികൾക്കൊടുവിൽ കോണ്‍ഗ്രസിനു കോടതിയിൽനിന്നു തിരിച്ചടി നേരിട്ടെങ്കിലും ആശ്വാസം പകരുന്ന ചില നടപടികളും പരമോന്നത കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതിന് ബി.എസ്.യെദിയൂരപ്പയ്ക്ക് തടസങ്ങളില്ലെങ്കിലും, സർക്കാർ രൂപീകരിക്കാൻ തങ്ങൾക്കു ഭൂരിപക്ഷമുണ്ടെന്ന് അറിയിച്ച് ഗവർണർക്കു മുന്നിൽ യെദിയൂരപ്പ ഹാജരാക്കിയ കത്ത് കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കുന്പോഴാണ് കത്ത് ഹാജരാക്കേണ്ടത്. ഇത് കോണ്‍ഗ്രസിനായി കേസ് വാദിച്ച മനു അഭിഷേക് സിംഗ്വിയുടെ ആവശ്യങ്ങളിൽ ഒന്നായിരുന്നു. കോടതിയുടെ ഈ നിർദേശം എങ്ങനെ യെദിയൂരപ്പയെ ബാധിക്കുമെന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. കർണാടകയിൽ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതിയിൽ അർധരാത്രിയിൽ 2.08-നാണ് വാദം ആരംഭിച്ചത്. തുടക്കത്തിൽ ഗവർണരുടെ വാദം റദ്ദാക്കണമെന്നു വാദമുന്നയിച്ച സിംഗ്വി, ഒടുവിൽ ബി.എസ്.യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന വാദത്തിലേക്കു മാത്രമായി ഒതുങ്ങി.…
Read Moreകുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പ് ; കർണാടക ഗവർണറുടെ നടപടി പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനഹിതവും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളും അട്ടിമറിക്കുന്നതാണ് കർണാടക തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണെന്നും കർണാടക ഗവർണറുടെ നടപടി പുനഃപരിശോധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭയിൽ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തു നിർത്തി, കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാൻ ഭരണഘടനാ സ്ഥാപനത്തെ ദുരുപയോഗിക്കുകയാണ്. കേന്ദ്ര ഭരണകക്ഷിയുടെ താൽപ്പര്യങ്ങൾ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവർണർ പദവിയെ മാറ്റരുത്. ബിജെപിയുടെ തീരുമാനം ഗവർണർ നടപ്പാക്കുന്നു എന്ന സന്ദേശമാണ്, രാജ്ഭവൻ എന്തു തീരുമാനിക്കുമെന്ന് മുൻകൂർ പ്രഖ്യാപിച്ച ബിജെപി വക്താവ് നൽകിയത്. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയിൽ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിച്ച കർണാടക ഗവർണറുടെ നടപടി പുനഃപരിശോധിക്കണം- പിണറായി പറഞ്ഞു.
Read Moreശരീരത്തിൽ നിരവധി മുറിവുകൾ! വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സോനു എന്ന 25കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒൻപതുവയസുകാരിയെ ഇയാൾ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിൽ വച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് പെൺകുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. മാതാപിതാക്കൾ നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ ശരീരത്തിൽ നിരവധി മുറിവുകൾ ഏറ്റിരുന്നുവെന്നും പോലീസ് അധികൃതർ പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് അറിയിച്ച പോലീസ്, പെൺകുട്ടി ജഹാംഗിർപൂരിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നും വ്യക്തമാക്കി.
Read Moreസുരക്ഷാ ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ; കൊച്ചു കുട്ടിക്ക് തിരികെ കിട്ടിയത് ജീവൻ
മാതാപിതാക്കൾക്കൊപ്പം ട്രെയിൻ കയറാൻ ശ്രമിക്കവെ പ്ലാറ്റ്ഫോമിനും ബോഗിക്കുമിടയിൽ കുടുങ്ങിയ കൊച്ചുകുട്ടിയെ സാഹസികമായി രക്ഷിച്ച സുരക്ഷാ ഉദ്യോഗസ്ഥന് റെയിൽവേ മന്ത്രിയുടെ പ്രശംസ. മഹാരാഷ്ട്രയിലെ മഹാലക്ഷ്മി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറപ്പെടാൻ തുടങ്ങുന്പോൾ ഒരു കുട്ടിയുമായി മാതാപിതാക്കൾ ട്രെയിനിൽ കയറിപ്പറ്റുവാനായി ഓടി വരുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. മാതാപിതാക്കൾക്ക് ട്രെയിനിനുള്ളിൽ കയറിപ്പറ്റുവാനായെങ്കിലും കുട്ടി ബോഗിക്കും പ്ലാറ്റ്ഫോമിനുമിടക്ക് കുടുങ്ങുവാൻ തുടങ്ങുകയായിരുന്നു. ഈ സമയം സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഓടി ചെന്ന് എടുത്തതിനാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി. സമീപത്തെ സിസിടിവിയിൽ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചതിനെ തുടർന്ന് സമയോചിതമായി ഇടപെട്ട സുരക്ഷാജീവനക്കാരന് സോഷ്യൽമീഡിയായിൽ ആശംസാപ്രവാഹമായിരുന്നു. മാത്രമല്ല കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഇദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
Read Moreഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് ബന്ധുവായ മധ്യവയസ്കനും ഒപ്പം താമസിച്ചുവന്ന സ്ത്രീ ആസിഡ് ഉള്ളിൽ ചെന്നു മരിച്ച നിലയിൽ
പാരിപ്പള്ളി: മധ്യവയസ്കനും കൂടെ താമസിച്ചുവന്ന ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളിൽചെന്ന് മരിച്ചു. പാരിപ്പള്ളി ചെന്തിപ്പിൽ കോളനിയിൽ അശോകൻ (50), ഇയാളോടൊപ്പം താമസിച്ചുവന്ന രമണി (43) എന്നിവരാണ് മരിച്ചത്. റബർവെട്ട് തൊഴിലാളിയായ അശോകൻ അവിവാഹിതനാണ്. ഇയാളുടെ ബന്ധുവാണ് രമണി. ഇവർക്ക്ഭർത്താവും മക്കളുമുണ്ട്. അവരെ ഉപേക്ഷിച്ചശേഷം കഴിഞ്ഞ നാലുമാസമായി അശോകനോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചതായാണ് പോലീസിന് ലഭിച്ചവിവരം. റബർവെട്ടുന്ന പുരയിടത്തിൽ വച്ചാണ് ഇരുവരും ആസിഡ് മദ്യത്തിൽ കലർത്തി കഴിച്ചത്. തുടർന്ന് അശോകൻ രാത്രിയിൽ ആസിഡ് കഴിച്ചവിവരം അയൽവീട്ടുകാരെ അറിയിക്കുകയായിരുന്നു. അവർ ഓടിയെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമണി മരിച്ചിരുന്നു. അശോകൻ ആശുപത്രിയിൽ വച്ചായിരുന്നു മരിച്ചത്. മൃതദേഹം തിരുവന്തപുരം മെഡിക്കൽകോളജ് ആശുപത്രി മോർച്ചറിയിൽ. പാരിപ്പള്ളി പോലീസ് കേസെടുത്തു.
Read Moreതിയറ്റർ പീഡനക്കേസ്: സസ്പെൻഷനിലായ ചങ്ങരംകുളം എസ്ഐക്കെതിരേ പോക്സോ ചുമത്തി
മലപ്പുറം: എടപ്പാൾ തിയറ്റർ പീഡനക്കേസിൽ സസ്പെൻഷനിലായ ചങ്ങരംകുളം എസ്ഐ കെ.ജി ബേബിക്കെതിരേയും പോക്സോ വകുപ്പ് ചേർത്ത് പോലീസ് കേസെടുത്തു. പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കാത്തതിനാണ് എസ്ഐക്കെതിരേ ഇന്ത്യൻ ശിക്ഷാ നിയമം 166 എ, പോക്സോ നിയമത്തിലെ 21, 19 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. എസ്ഐയെ നേരത്തെ സർവീസിൽ നിന്നു സസ്പെൻഡ് ചെയ്തിരുന്നു. തിയറ്ററിലെ സിസിടിവി ദൃശ്യങ്ങൾ തിയറ്റർ ഉടമ ചൈൽഡ് ലൈൻ അധികൃതർക്ക് കൈമാറിയതിനെത്തുടർന്നു ചൈൽഡ് ലൈൻ പോലീസിനു പരാതി നൽകി. എന്നാൽ എസ്ഐ പരാതിയിന്മേൽ നടപടിയെടുക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് ആരോപണം. കടുത്ത ശിക്ഷ അർഹിക്കുന്ന കുറ്റമായിട്ടും എസ്ഐ നടപടിയെടുക്കാത്തതിനെ തുടർന്നാണ് വകുപ്പുതല നടപടിയുണ്ടായത്.
Read Moreകർണാടക പിടിക്കാൻ ബിജെപി; എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്തതായി ആരോപണം
ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഭരണം പിടിക്കാൻ ബിജെപിയും കോണ്‍ഗ്രസ്-ജെഡി-എസ് സഖ്യവും രംഗത്ത്. ബിജെപി അധികാരം പിടിക്കാനായി കോണ്‍ഗ്രസ്-ജെഡി-എസ് സഖ്യത്തിലെ എംഎൽഎമാർക്ക് കോടികൾ വാഗ്ദാനം ചെയ്തതായാണ് ആരോപണം. നാല് ജെഡി-എസ് എംഎൽഎമാർക്കും അഞ്ച് കോണ്‍ഗ്രസ് എംഎൽഎമാരെയും രാജിവയ്പ്പിക്കാൻ നൂറ് കോടി രൂപവരെ ബിജെപി വാഗ്ദാനം ചെയ്തതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. എംഎൽഎമാരെ രാജിവയ്പ്പിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസിന്റെ പ്രചാരണസമിതി തലവൻ ഡി.കെ.ശിവകുമാറും ആരോപിച്ചിരുന്നു. അതേസമയം എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിച്ചാൽ തങ്ങളും രാഷ്ട്രീയം കളിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.
Read Moreസ്ഥാനം നഷ്ടപ്പെടുമെന്ന് അഡ്മിന്മാർ ഇനി പേടിക്കേണ്ട; പുതിയ ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കി
ന്യൂയോർക്ക്: വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അധികാരം നഷ്ടമാകുമെന്ന് ഇനി അഡ്മിനിസ്ട്രേറ്റർമാർ ഭയക്കേണ്ടതില്ല. ഗ്രൂപ്പ് ആരംഭിച്ച അഡ്മിന്മാരെ പുറത്താക്കാക്കാനുള്ള നീക്കങ്ങളെ തടയുന്ന മാറ്റങ്ങളുമായി പുതിയ ഗ്രൂപ്പ് ചാറ്റ് ഫീച്ചർ വാട്സ്ആപ്പ് പുറത്തിറക്കി. ആൻഡ്രോയിഡ്, ഐഓഎസ് പതിപ്പുകളിലാണ് പുതിയ ഫീച്ചർ എത്തുകയെന്ന് വാട്സ്ആപ്പ് ഔദ്യോഗിക ബ്ലോഗിലൂടെ അറിയിച്ചു. ഗ്രൂപ്പിൽ നിന്നു പുറത്തുപോകുന്ന ഉപയോക്താവിനെ അനുമതിയില്ലാതെ വീണ്ടും ഗ്രൂപ്പിൽ തിരിച്ചെടുക്കുന്നതു തടയാനും ചാറ്റ് ഫീച്ചർ സഹായിക്കും. ഗ്രൂപ്പിന്റെ പേര്, ഐക്കൺ തുടങ്ങിയ ഗ്രൂപ്പ് അംഗങ്ങളായിരിക്കുന്ന ആർക്കും ഇപ്പോൾ മാറ്റാൻ സാധിക്കും. എന്നാൽ പുതിയ ഫീച്ചർ എത്തുന്നതോടെ ഇവയിൽ മാറ്റങ്ങൾ വരുത്താനുള്ള അധികാരം പരിമിതപ്പെടുത്താൻ അഡ്മിനിസ്ട്രേറ്റർമാർക്ക് കഴിയും. ഗ്രൂപ്പ് ആരംഭിച്ചതിന്റെ ഉദ്ദേശം വ്യക്തമാക്കുന്ന വിവരണം രേഖപ്പെടുത്താനും ചാറ്റ് ഫീച്ചർ എത്തുന്നതോടെ സാധിക്കും. ചാറ്റ് ബോക്സിന്റെ വലത്ത് ഭാഗത്തുള്ള @ ബട്ടൺ ഉപയോഗിച്ച് ഒരു ഉപയോക്താവിനെ പരാമർശിച്ചുള്ള സന്ദേശം അയാൾക്കു വേഗത്തിൽ കണ്ടെത്താനും ഇനി സൗകര്യമുണ്ടാകും.
Read More