ജോലി ചെയ്തതിന്‍റെ കൂലി ചോദിച്ചു  പെൺകുട്ടിയെ കൊന്ന് വെട്ടിനുറുക്കി‌;  കൊ​ന്ന​ത് ഏ​ജ​ന്‍റും സം​ഘ​വും; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

ന്യൂ​ഡ​ൽ​ഹി: ജോ​ലി ചെ​യ്ത​തി​ന്‍റെ വേ​ത​നം ചോ​ദി​ച്ച​തി​ന് വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ പ​തി​നാ​റു​കാ​രി​യെ കൊ​ന്ന് വെ​ട്ടി​നു​റു​ക്കി. ഡ​ൽ​ഹി​യി​ലെ മി​യാ​വാ​ലി ന​ഗ​റി​ലാ​ണ് സം​ഭ​വം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​നി​യാ​യ സോ​ണി കു​മാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഞ്ജീ​ത് സിം​ഗ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ടു​പേ​ർ​കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: മ​ഞ്ജീ​ത് സിം​ഗും കൂ​ട്ടാ​ളി​ക​ളും സോ​ണി കു​മാ​രി​യെ മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് ഡ​ൽ​ഹി​യി​ൽ എ​ത്തി​ച്ച​ത്. ഈ​സ്റ്റ് കൈ​ലാ​ഷി​ലു​ള്ള ഒ​രു വീ​ട്ടി​ൽ കു​ട്ടി​യെ ജോ​ലി​ക്കാ​യി നി​ർ​ത്തി. 6000 രൂപ മാ​സവേ​ത​ന​മാ​യി സോ​ണി​ക്ക് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഈ ​തു​ക എ​ല്ലാ മാ​സ​വും മ​ഞ്ജീ​താ​ണ് വാ​ങ്ങി​യി​രു​ന്ന​ത്. ത​നി​ക്ക് വീ​ട്ടി​ൽ പോ​ക​ണ​മെ​ന്നും അ​തി​നാ​ൽ വാ​ങ്ങി​യ തു​ക തി​രി​കെ വേ​ണ​മെ​ന്നും ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി സോ​ണി മ​ഞ്ജീ​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്നു. എ​ന്നാ​ൽ മ​ഞ്ജീ​ത് തു​ക ന​ൽ​കി​യി​ല്ല. മേ​യ് മൂ​ന്നി​ന് മ​ഞ്ജീ​ത് ത​ന്‍റെ വീ​ട്ടി​ലേ​ക്ക് സോ​ണി​യെ കൊ​ണ്ടു​വ​രു​ക​യും…

Read More

ച​ന്ദ്ര​നി​ലെ ഇ​രു​ണ്ട പ്ര​ത​ല​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ചൈ​ന തു​ട​ക്ക​മി​ട്ടു; പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ വൈ​കാ​തെ മനുഷ്യനും

ഷി​ജോം​ഗ്: ച​ന്ദ്ര​ന്‍റെ മ​റു​വ​ശം വ​രെ പോ​യി ബ​ഹി​രാ​കാ​ശ സാം​പി​ളു​ക​ൾ ശേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ചൈ​ന തു​ട​ക്ക​മി​ട്ടു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യൂ​ക്വി​യോ (മാ​ഗ്പി ബ്രി​ഡ്ജ്) ഉ​പ​ഗ്ര​ഹം ലോം​ഗ് മാ​ർ​ച്ച്-4​സി റോ​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ചൈ​ന വി​ക്ഷേ​പി​ച്ചു.‌ സി​ച്ച്വാ​നി​ലെ ഷി​ചാം​ഗ് ഉ​പ​ഗ്ര​ഹ വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണ് ഉ​പ​ഗ്ര​ഹം ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​ച്ച​ത്. ആ​ദ്യ​മാ​യാ​ണ് ഒ​രു രാ​ജ്യം ഇ​ത്ത​ര​മൊ​രു ദൗ​ത്യ​ത്തി​ന് മു​തി​രു​ന്ന​ത്. ച​ന്ദ്ര​നി​ലെ ഇ​രു​ണ്ട പ്ര​ത​ല​ങ്ങ​ൾ കൂ​ടു​ത​ലാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ദ്ധ​തി വി​ജ​യി​ച്ചാ​ൽ വൈ​കാ​തെ മ​നു​ഷ്യ​നെ​യും അ​യ​ച്ചേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

Read More

പനിബാധിച്ച രോഗിയെ പരിചരിച്ച നഴ്സ് കോഴിക്കോട് മരിച്ചു; നിപ്പ വൈറസ് ബാധ; സംസ്ഥാനത്ത് ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് ആരോഗ്യവകുപ്പ് സംസ്ഥാനമാകെ ജാഗ്രത നിർദേശം നൽകി. രോഗ ലക്ഷണവുമായി എത്തുന്നവരുടെ രക്തസ്രവ പരിശോധന നടത്തണം. ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതിനിടെ നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാന്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.

Read More

എല്ലാ വീടുകളിലും ഇങ്ങനെയാണ്! മകളെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച് അച്ഛന്‍; പതിമൂന്നുകാരി അച്ഛനില്‍ നിന്നും പീഡനത്തിനിരയായത് ആറുമാസം…

ഗുരുഗ്രാം: അച്ഛനും മകളും തമ്മിലുള്ള ലൈംഗികബന്ധം സര്‍വസാധാരണമാണെന്നു വിശ്വസിപ്പിച്ച് അച്ഛന്‍ മകളെ പീഡിപ്പിച്ചത് ആറുമാസം. ഗുരുഗ്രാമിലെ പട്ടോടിയിലാണ് സംഭവം നടന്നത്. കുട്ടിയുടെ രണ്ടാനമ്മയുടെ പരാതിയില്‍ ബിഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ ഗുരുഗ്രാമിലെ പട്ടോടിയില്‍ ഫാക്ടറി ജീവനക്കാരനാണ്. എല്ലാ വീടുകളിലും അച്ഛനും മകളും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാറുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു ഇയാള്‍ ആറു മാസത്തിലധികമായി മകളെ പീഡനത്തിരയാക്കി വന്നത്. മകള്‍ രണ്ടാനമ്മയോട് ഇക്കാര്യം പറഞ്ഞുവെങ്കിലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഒരു ദിവസം ജോലി കഴിഞ്ഞ് നേരത്തെയെത്തിയ രണ്ടാനമ്മ സംഭവം നേരില്‍ കണ്ടതോടെയാണ് ഞെട്ടിയത്. തുടര്‍ന്ന് അവര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയശേഷം രണ്ടാനമ്മയ്‌ക്കൊപ്പം അയച്ചു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആറു മാസമായി മകളെ പീഡനത്തിനിരയാക്കിയതായി വെളിപ്പെടുത്തിയത്. പിടിയിലായിട്ടും ഇയാള്‍ക്ക് യാതൊരു കൂസലുമില്ലായിരുന്നു. യാതൊരു കുറ്റബോധവുമില്ലാതെയാണ് ഇയാള്‍ പെരുമാറിയതെന്ന്…

Read More

പെട്രോള്‍ അടിക്കാന്‍ പമ്പിലെത്തിയവര്‍ തമ്മില്‍ വാക്കുതര്‍ക്കം; യുവാവിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കൊ​​​ട​​​ക​​​ര(തൃശൂർ): പെ​​​ട്രോ​​ൾ അ​​ടി​​​ക്കാ​​​ൻ പ​​​മ്പി​​ലെ​​​ത്തി​​​യ​​വ​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ വാ​​​ക്കു​​​ത​​​ർ​​​ക്ക​​​ത്തെ തു​​​ട​​​ർ​​​ന്ന് യു​​​വാ​​​വി​​​നെ പെ​​​ട്രോ​​​ളൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മം. ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ മു​​​പ്ലി​​​യം മാ​​​ണൂ​​​ക്കാ​​​ട​​​ൻ ദി​​​ലീ​​​പ് പൊ​​​ള്ള​​​ലു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. പ്ര​​​തി ക​​​രി​​​മ​​​ണി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ഒ​​​മ്പ​​​തു​​​ങ്ങ​​​ൽ വ​​​ട്ട​​​പ്പ​​​റ​​​മ്പി​​​ൽ വി​​​നീ​​​തി​​​നെ​​​തി​​​രേ പോ​​​ലീസ് വ​​​ധ​​​ശ്ര​​​മ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. ഇ​​​യാ​​​ൾ ഒ​​​ളി​​​വി​​​ലാ​​​ണ്. പ​​​മ്പി​​​നു തീ​​​പി​​​ടി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ വ​​​ൻദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. പ​​​മ്പ് ജീ​​​വ​​​ന​​​ക്കാ​​​രി സു​​​ധ​​​യ്ക്കും പൊ​​​ള്ള​​​ലേ​​​റ്റു. കോ​​​ടാ​​​ലി​​​ക്ക​​​ടു​​​ത്ത് മൂ​​​ന്നു​​​മു​​​റി ചേ​​​ല​​​ക്കാ​​​ട്ടു​​​ക​​​ര​​​യി​​​ലു​​​ള്ള പെ​​​ട്രോ​​​ൾ പ​​​മ്പി​​​ൽ ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടേമു​​​ക്കാ​​​ലോ​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. ഫ്യൂ​​​വ​​​ൽ പ​​​മ്പി​​​ന് ക​​​ഷ്ടി​​​ച്ച് ര​​​ണ്ടു​​​ മീ​​​റ്റ​​​ർ അ​​​ക​​​ല​​​ത്തി​​​ലാ​​​ണ് ബൈ​​​ക്ക് ക​​​ത്തി​​​യതെ​​​ങ്കി​​​ലും തീ ​​​പ​​​ട​​​രാ​​​തി​​​രു​​​ന്ന​​​തിനാൽ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. ബൈ​​​ക്കി​​​ലും സ്കൂ​​​ട്ട​​​റി​​​ലു​​​മാ​​​യി പെ​​​ട്രോ​​​ൾ പ​​​മ്പി​​​ലെ​​​ത്തി​​​യ​​​വ​​​ർ ത​​​മ്മി​​​ലു​​​ണ്ടാ​​​യ ത​​​ർ​​​ക്ക​​​മാ​​​ണ് കൊ​​​ല​​​പാ​​​ത​​​കശ്ര​​​മ​​​ത്തി​​​ൽ ക​​​ലാ​​​ശി​​​ച്ച​​​ത്. ദി​​​ലീ​​​പ് പെ​​​ട്രോ​​​ൾ അ​​​ടി​​​ച്ച ശേ​​​ഷം ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ന്‍റെ നോ​​​ട്ട് ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ബാ​​​ക്കി ന​​​ൽ​​​കു​​​ന്ന​​​തി​​​ലു​​​ണ്ടാ​​​യ കാ​​​ല​​​താ​​​മ​​​സ​​​ത്തി​​​ൽ പ്ര​​​കോ​​​പി​​​ത​​​നാ​​​യാ​​​ണ് ക​​​രി​​​മ​​​ണി വാ​​​ക്കു​​​ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. ത​​​ർ​​​ക്കം മൂ​​​ത്ത​​​തി​​​നെത്തുട​​​ർ​​​ന്ന് സ്കൂ​​​ട്ട​​​ർ യാ​​​ത്ര​​​ിക​​​നാ​​​യ ക​​​രി​​​മ​​​ണി വി​​​നീ​​​ത് കു​​​പ്പി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പെ​​​ട്രോ​​​ൾ എ​​​ടു​​​ത്ത്…

Read More

നല്ലതേതോ അ​തു സം​ര​ക്ഷി​ക്ക​പ്പെ​ട​ണം! കോടി വാങ്ങുന്ന വക്കീലന്മാർ കോടതിയിൽ വായ് തുറക്കാറില്ല; ജസ്റ്റീസ് ചെലമേശ്വർ പറയുന്നു…

ന്യൂ​ഡ​ൽ​ഹി: ദി​വ​സം ഒ​രു കോ​ടി രൂ​പ വാ​ങ്ങു​ന്ന മു​തി​ർ​ന്ന വ​ക്കീ​ല​ന്മാ​ർ വാ​യ് തു​റ​ക്കാ​റി​ല്ലെ​ന്നും നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു വി​ര​ള​മാ​ണെ​ന്നും ജ​സ്റ്റീ​സ് ജ​സ്തി ചെ​ല​മേ​ശ്വ​ർ. സു​പ്രീം​കോ​ട​തി​യി​ൽനി​ന്ന് വി​ര​മി​ക്കു​ന്ന ത​നി​ക്ക് ലോ​യേ​ഴ്സ് ക​ള​ക്ടീ​വ് ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പു പ​രി​പാ​ടി​യി​ൽ മ​ന​സു തു​റ​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജൂ​ണി​യ​ർ അ​ഭി​ഭാ​ഷ​ക​ർ ന​ൽ​കി​യ പി​ന്തു​ണ​യ്ക്ക് ന​ന്ദി പ​റ​യാ​നും ജ​സ്റ്റീ​സ് ചെ​ല​മേ​ശ്വ​ർ മ​റ​ന്നി​ല്ല. ഒ​ന്ന​ര വ​ർ​ഷ​മാ​യി താ​ൻ ജുഡീ​ഷറി​യെ ജ​നാ​ധി​പ​ത്യ​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​യി​രു​ന്നു. ചെ​റു​പ്പ​ക്കാ​രാ​യ വ​ക്കീ​ല​ന്മാ​രാ​യി​രു​ന്നു പി​ന്തു​ണ​യും ശ​ക്തി​യും ന​ൽ​കി​യ​ത്. വ​ള​രെ പ്ര​ഗ​ത്ഭ​രും അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​മാ​യ മു​തി​ർ​ന്ന നി​യ​മ​ജ്ഞ​ർ എ​ല്ലാ വ​ശ​ങ്ങ​ളി​ൽനി​ന്നും ആ​ക്ര​മി​ച്ചു. അ​വ​രി​ൽ പ​ല​രും ഒ​രു ദി​വ​സം ഒ​രു കോ​ടി രൂ​പ വാ​ങ്ങു​ന്ന​വ​രാ​ണ്. പ​ക്ഷേ വാ​യ് തു​റ​ക്കാ​റി​ല്ല, വേ​ണ്ട സ​മ​യ​ത്ത് നി​ല​പാ​ടെ​ടു​ക്കാ​റു​മി​ല്ല- ര​ണ്ടാ​ഴ്ച​യ്ക്ക​കം വി​ര​മി​ക്കു​ന്ന സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന ജ​ഡ്ജി​യാ​യ ചെ​ല​മേ​ശ്വ​ർ അ​വ​സാ​ന പ്ര​വൃ​ത്തി ദി​വ​സ​ത്തി​ൽ തു​റ​ന്ന​ടി​ച്ചു. നല്ലതേതോ അ​തു സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. സം​ശ​യ​ക​രമായത് പ​രി​ശോ​ധി​ച്ചു പ​രി​ഹ​രി​ക്ക​ണം. അവയിൽ മോശമായത് ന​ശി​പ്പി​ക്ക​ണം. ഈ ​വി​ശ്വാ​സ​ങ്ങ​ളോ​ടെ​യാ​ണ്…

Read More

ഒറ്റ രാത്രിയിലെ മുഖ്യമന്ത്രി (അത് യെദിയൂരപ്പയല്ല)! ആ ‘ബഹുമതി’ പഴയ കോണ്‍ഗ്രസുകാരനും ഇപ്പോള്‍ ബിജെപിക്കാരനുമായ ഉത്തര്‍പ്രദേശിലെ ജഗദംബിക പാലിനുള്ളതാണ്

അ​​​ൻ​​​പ​​​ത്തി​​​യ​​​ഞ്ചു മ​​​ണി​​​ക്കൂ​​​ർ. ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ എ​​​ഴു​​​പ​​​ത്ത​​​ഞ്ചാം വ​​​യ​​​സി​​​ൽ ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ൽ ഇ​​​രു​​​ന്ന സ​​​മ​​​യം. വ്യാ​​​ഴം രാ​​​വി​​​ലെ 9.03നാ​​​യി​​​രു​​​ന്നു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.19നു ​​​ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു രാ​​​ജി​​​ക്ക​​​ത്ത് ന​​​ൽ​​​കി. 55 മ​​​ണി​​​ക്കൂ​​​റും 16 മി​​​നി​​​റ്റും. ഇ​​​നി തി​​​ങ്ക​​​ളാ​​​ഴ്ച ഉ​​​ച്ച​​​യ്ക്കു കു​​​മാ​​​ര​​​സ്വാ​​​മി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്യു​​​ന്ന​​​തു​​​വ​​​രെ ഏ​​​കാം​​​ഗ കാ​​​വ​​​ൽ ‘മ​​​ന്ത്രി​​​സ​​​ഭ’ ആ​​​യി യെ​​​ദി​​​യൂ​​​ര​​​പ്പ തു​​​ട​​​രും. ഇ​​​ത്ര ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യം​​​കൊ​​​ണ്ടു സ്ഥാ​​​നം ഒ​​​ഴി​​​യേ​​​ണ്ടി​​​വ​​​ന്നെ​​​ങ്കി​​​ലും രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും കു​​​റ​​​ച്ചു​​​കാ​​​ലം അ​​​ധി​​​കാ​​​ര​​​ത്തി​​​ലി​​​രു​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യ​​​ല്ല അ​​​ദ്ദേ​​​ഹം. ആ ‘ബ​​​ഹു​​​മ​​​തി’ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ലി​​​നു​​​ള്ള​​​താ​​​ണ്. അ​​​ക്ഷ​​​രാ​​​ർ​​​ഥ​​​ത്തി​​​ൽ ‘ഏ​​​ക് ദി​​​ൻ കാ ​​​സു​​​ൽ​​​ത്താ​​​ൻ’.പ​​​ഴ​​​യ കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ര​​​നും ഇ​​​പ്പോ​​​ൾ ബി​​​ജെ​​​പി​​​ക്കാ​​​ര​​​നു​​​മാ​​​യ പാ​​​ലി​​​ന് 24 മ​​​ണി​​​ക്കൂ​​​ർ പോ​​​ലും യു​​​പി മു​​​ഖ്യ​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ലി​​​രി​​​ക്കാ​​​നാ​​​യി​​​ല്ല. 1998ൽ ​​​ആ​​​ർ​​​ക്കും ഭൂ​​​രി​​​പ​​​ക്ഷ​​​മി​​​ല്ലാ​​​ത്ത ഒ​​​രു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ഫ​​​ല​​​മാ​​​ണു പാ​​​ലി​​​നു വ​​​ഴി​​​തു​​​റ​​​ന്ന​​​ത്. ബി​​​ജെ​​​പി നേ​​​താ​​​വ് ക​​​ല്യാ​​​ൺ സിം​​​ഗ് ആ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. വി​​​ശ്വാ​​​സ​​​വോ​​​ട്ടി​​​നു സ​​​ഭ ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ അ​​​ക്ര​​​മം മൂ​​​ലം ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ല. ഗ​​​വ​​​ർ​​​ണ​​​ർ ര​​​മേ​​​ഷ് ഭ​​​ണ്ഡാ​​​രി രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​ഭ​​​ര​​​ണം ശി​​​പാ​​​ർ​​​ശ…

Read More

രാജ്യം മുള്‍മുനയില്‍! ബിജെപി അധികാരത്തിലെത്തും; വൈകിട്ട് ആഘോഷം, നാളെ ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കും: യെദിയൂരപ്പ

ബം​ഗ​ളൂ​രു: വി​ശ്വാ​സവോ​ട്ട് ജ​യി​ക്കു​മെ​ന്ന് ബി​ജെ​പി നേ​താ​വ് യെ​ദിയൂര​പ്പ. സ​ർ​ക്കാ​ർ രൂ​പീക​രി​ച്ച​തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ൾ ഇ​ന്നു വൈ​കി​ട്ടു​ത​ന്നെ ന​ട​ക്കു​മെ​ന്നും നാ​ളെ അ​ടി​യ​ന്ത​ര കാ​ബി​ന​റ്റ് യോ​ഗം ചേ​രു​മെ​ന്നും യെ​ദിയൂര​പ്പ പ​റ​ഞ്ഞു. ക്ഷേ​മ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കാ​നാ​ണ് നാ​ള​ത്തെ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ യോ​ഗ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ സ​മ​യം 10 കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ കൂ​റു​മാ​റി ബി​ജെ​പി​ക്കൊ​പ്പം ചേ​ർ​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.​ഇ​താ​കാം യെ​ദിയൂര​പ്പ​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തി​നു​പി​ന്ന​ിലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

Read More

എം​എ​ൽ​എ ഹോട്ടലിലെ സ്വി​മ്മിം​ഗ് പൂ​ളി​ൽ നീ​ന്തി​ത്തു​ടി​ച്ചു; ടെ​ൻ​ഷ​ന​ടി​ച്ച് കോ​ണ്‍​ഗ്ര​സ്

ബം​ഗ​ളു​രു: ബി​ജെ​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ടം ഭ​യ​ന്ന് കോ​ണ്‍​ഗ്ര​സ്, ജെ​ഡി​എ​സ് പാ​ർ​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ബം​ഗ​ളു​രു​വി​ൽ​നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ദീ​ർ​ഘ​യാ​ത്ര​യ്ക്കു​ശേ​ഷം ഹൈ​ദ​രാ​ബാ​ദി​ലെ ബ​ൻ​ജാ​ര ഹി​ൽ​സി​ലു​ള്ള താ​ജ് കൃ​ഷ്ണ ഹോ​ട്ട​ലി​ൽ എ​ത്തി​യ​തി​നു പി​ന്നാ​ലെ ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​യെ കാ​ണാ​താ​യി. എം​എ​ൽ​എ​യെ ബി​ജെ​പി ചാ​ടി​ച്ചു​കൊ​ണ്ടു​പോ​യെ​ന്ന ത​ര​ത്തി​ൽ ക്യാ​ന്പി​ൽ വാ​ർ​ത്ത​ക​ൾ പ​ര​ന്നു. എ​ന്നാ​ൽ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്തി. ബം​ഗ​ളു​രു​വി​ൽ​നി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു​ള്ള 600 കി​ലോ​മീ​റ്റ​ർ ബ​സ് യാ​ത്ര​യു​ടെ ക്ഷീ​ണ​മ​ക​റ്റി സ്വി​മ്മിം​ഗ് പൂ​ളി​ൽ ആ​സ്വ​ദി​ച്ച് കു​ളി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ. ഇ​തോ​ടെ മു​ൻ​ക​രു​ത​ലെ​ടു​ത്ത പാ​ർ​ട്ടി​ക​ൾ, എം​എ​ൽ​എ​മാ​ർ ചാ​ടി​പോ​കാ​തി​രി​ക്കാ​ൻ മൊ​ബൈ​ൽ ആ​പ്പ് വ​ഴി ഇ​വ​രു​ടെ നീ​ക്ക​ങ്ങ​ൾ വീ​ക്ഷി​ച്ചു. വി​മാ​ന യാ​ത്ര നീ​ക്കം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് റോ​ഡ് മാ​ർ​ഗം എം​എ​ൽ​എ​മാ​രെ ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​തി​നെ തു​ട​ർ​ന്ന് എം​എ​ൽ​എ​മാ​രെ ശ​നി​യാ​ഴ്ച രാ​വി​ലെ​ത​ന്നെ തി​രി​കെ ബം​ഗ​ളു​രു​വി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Read More

യുവാവിന്റെ ഫോണ്‍ മോഷ്ടിക്കപെട്ടു; പക്ഷെ പണി കിട്ടിയത് മുന്‍ കാമുകിക്ക്; ബ്ലാക്‌മെയിലിംഗിനായി എത്തിയ പത്തൊമ്പതുകാരന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ചില്ലറയല്ല

ഒരു മൊബൈല്‍ ഫോണ്‍ കാണാതായപ്പോള്‍ പുലിവാലു പിടിച്ചത് ഉടമയായ കാമുകന്‍ തന്നെയാണ്. മൈസൂര്‍ റോഡില്‍ വെച്ചാണ് കേശവ് വിജയം എന്നയാളുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കപ്പെടുന്നത്. പക്ഷെ പിന്നീട് ഇയാളുടെ മുന്‍ കാമുകിയാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നത്. മോഷ്ടിക്കപ്പെട്ട ഫോണ്‍ ഹാക്ക് ചെയ്ത യുവാവിന് കിട്ടിയ ചില സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് മുന്‍ കാമുകിയോട് ഇയാള്‍ സെക്സ് ആവശ്യപ്പെട്ടത്. ഇതിന് പുറമെ ചിത്രങ്ങളും വീഡിയോയും പുറത്തുവിടാതിരിക്കാന്‍ 20 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഭീഷണി ഉറക്കംകെടുത്തിയതോടെയാണ് കേശവ് പോലീസിനെ സമീപിക്കുന്നത്. കര്‍ണ്ണാടകത്തില്‍ തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ പോലീസ് കേസില്‍ അന്വേഷണം തുടങ്ങാന്‍ വൈകി. ഇതോടെ സുഹൃത്തുക്കള്‍ അജ്ഞാതനുമായി ചാറ്റ് ചെയ്ത് ബന്ധം തുടര്‍ന്നു. തുക 2 ലക്ഷമാക്കി കുറയ്ക്കാനും അജ്ഞാതന്‍ തയ്യാറായി. ഒടുവില്‍ പണം കൈമാറാനെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷമാണ് പ്രതിയെ പിടികൂടുന്നത്. 19 വയസ്സ് മാത്രം പ്രായമുള്ള രാഘവേന്ദ്ര…

Read More