കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തിൽ ആലുവ റൂറൽ എസ്പിയായിരുന്ന എ.വി.ജോർജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം. കേസിൽ ജോർജിനെ പ്രതിയാക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ജോർജിനെ നേരത്തെ രണ്ട് തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ മരണത്തിൽ ജോർജിന് വീഴ്ച സംഭവിച്ചുവെന്ന അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ സ്ഥലംമാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Read MoreCategory: Loud Speaker
ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി; ചെങ്ങന്നൂർ തേരിൽ 17 പോരാളികൾ; ഒരു പോളിംഗ് ബൂത്തിൽ രണ്ടു വോട്ടിംഗ് യന്ത്രം
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് കളം തെളിഞ്ഞു. അങ്കത്തട്ടിൽ 17 പോരാളികൾ മാറ്റുരയ്ക്കും. കൂടെ നോട്ടയും ഉണ്ടാകും. സ്ഥാനാർഥികളുടെ ബാഹുല്യം നിമിത്തം ഒരു പോളിംഗ് ബൂത്തിൽ രണ്ടു വോട്ടിംഗ് യന്ത്രം വേണ്ടിവരും. നാമനിർദേശ പത്രിക സുഷ്മ പരിശോധനയ്ക്കുശേഷം 21 പേർ ആയിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. ഇന്നലെ ഒരു സ്വതന്ത്രനും മൂന്ന് ഡമ്മി സ്ഥാനാർഥികളുമാണ് പത്രിക പിൻവലിച്ചത്. 17 സ്ഥാനാർഥികളുടെ പട്ടികയും ചിഹ്നങ്ങളും തയാറായി. പേര്, പാർട്ടി, ചിഹ്നം എന്നീ ക്രമത്തിൽ ഡി. വിജയകുമാർ യുഡിഎഫ് (കൈപ്പത്തി), പി.എസ്. ശ്രീധരൻപിള്ള ബിജെപി (താമര), സജി ചെറിയാൻ സിപിഎം (അരിവാൾ ചുറ്റിക നക്ഷത്രം), ജിജി പുന്തല രാഷ്ട്രീയ ലോക്ദൾ (കൈ പമ്പ്), മധു ചെങ്ങന്നൂർ സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (ബാറ്ററി ടോർച്ച്) , രാജീവ് പള്ളത്ത് ആം ആദ്മി പാർട്ടി (തൊപ്പി), സുഭാഷ് നാഗ അംബേദ്കറേറ്റ് പാർട്ടി ഓഫ്…
Read Moreഫസൽ വധം; ഡിവൈഎസ്പി രാധാകൃഷ്ണന്റെ അന്വേഷണറിപ്പോർട്ട് പുറത്തുവിടണമെന്ന് തിരുവഞ്ചൂർ
കോട്ടയം: ഫസൽ വധക്കേസിൽ ഡിവൈഎസ്പി രാധാകൃഷ്ണന്റെ അന്വേഷണറിപ്പോർട്ട് സർക്കാർ പുറത്തുവിടണമെന്നു മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഫസൽ വധവുമായി ബന്ധപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഇടപ്പെട്ടു എന്നു പറയുന്നത് സത്യമാണെങ്കിൽ, അങ്ങേയറ്റം ക്രൂരമായ നടപടിയാണ്. ഈ വിഷയത്തിൽ സിപിഎം ഏരിയാ കമ്മിറ്റി യോഗത്തിൽ കോടിയേരി ബാലകൃഷ്ണനെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം വഴിത്തിരിച്ചുവിട്ടത്. കേസ് അന്വേഷണത്തിൽ ഇടപെട്ടുകൊണ്ടു ഡിജിപി വയർലെസ് സന്ദേശം അയച്ചിരുന്നുവെന്നും തിരുവഞ്ചൂർ ആരോപിച്ചു.
Read Moreസർക്കാർ സേവനങ്ങൾ ഇനി ഒരു കുടക്കീഴിൽ; ഒരു യൂസർനെയിമും പാസ് വേർഡുമായി ഓണ്‍ലൈൻ പോർട്ടൽ റെഡി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് ഇനി ഏകജാലകം സംവിധാനം. ഒരു യൂസർനെയിമും പാസ് വേർഡും വഴി എല്ലാ വകുപ്പുകളുടേയും സേവനങ്ങൾ www.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ലഭിക്കും. ഉടൻതന്നെ സർക്കാർ പോർട്ടൽ എല്ലാ സൗകര്യവുമായി പ്രവർത്തനസജ്ജമാകും. കന്പ്യൂട്ടറിലും സ്മാർട്ട് ഫോണിലും സൗകര്യപ്രദമായി ലഭ്യമാകും വിധമാണ് പോർട്ടൽ ക്രമീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ 60 ഓളം സേവനങ്ങൾ ഇതുവഴി ലഭിക്കും. വൈദ്യുതി ബിൽ, വെള്ളക്കരം, യൂനിവേഴ്സിറ്റി ഫീസ് തുടങ്ങിയ അനേകം സേവനങ്ങൾക്ക് പണമടയ്ക്കാനും പോർട്ടൽ വഴി സൗകര്യമുണ്ട്. പഞ്ചായത്ത്, ഗ്രാമവികസനം, വാട്ടർ അതോറിറ്റി, വിഎച്ച്എസ്ഇ, ഇലക്ട്രിസിറ്റി ബോർഡ്, റവന്യൂ, മോട്ടോർ വാഹനം, രജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെയും യൂണിവേഴ്സിറ്റികളുടെയും സർട്ടിഫിക്കറ്റുകളും ബില്ലുകൾ അടയ്ക്കാനുമുള്ള സൗകര്യമാണ് ഇങ്ങനെ ലഭിക്കുക. എസ്ബിഐയുമായി ഇതിനായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ 54 ബാങ്കുകളുടെ ബാങ്ക് ടു ബാങ്ക്, ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും.…
Read Moreനാലു വർഷത്തിനിടെ മോദിക്കു മോടി കൂട്ടാൻ സർക്കാർ ഖജനാവിൽനിന്നു പൊടിച്ചത് 4343 കോടി
മുംബൈ: നാലു വർഷത്തിനിടെ മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 4343 കോടി രൂപ. മുംബൈ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിവരാവാശ പ്രവർത്തകൻ അനിൽ ഗൽഗലിയുടെ വിവരാവകാശ ചോദ്യത്തിനുള്ള മറുപടിയിൽ ബ്യൂറോ ഓഫ് ഒൗട്ട്റീച്ച് ആൻഡ് കമ്മ്യൂണിക്കേഷനാണ് ഈ വിവരം അറിയിച്ചത്. മാധ്യമങ്ങളിലൂടെയും മറ്റും ചെയ്ത പര്യസത്തിന്റെ കണക്കാണിത്. പത്ര-ഇലക്ട്രോണിക് മാധ്യമങ്ങളിലാണ് മോദി സർക്കാർ പരസ്യത്തിനായി തുക ചെലവഴിച്ചിട്ടുള്ളത്. 2014 ജൂണ്‍ മുതൽ 2015 മാർച്ച് വരെ പ്രചാരണങ്ങൾക്കായി ആകെ 953.54 കോടി ചെലവഴിച്ചു. ഇതിൽ 424.85 കോടി രൂപ പ്രിന്റ് മീഡിയ, 448.97 കോടി രൂപ ഇലക്ട്രോണിക് മീഡിയ, 79.72 കോടി രൂപ ഒൗട്ട്ഡോർ പബ്ലിസിറ്റി എന്നിങ്ങനെയാണ് ചെലവഴിച്ചത്. തൊട്ടടുത്ത സാന്പത്തിക വർഷത്തിൽ പ്രിന്റ് മീഡിയയ്ക്ക് 510.69 കോടി, ഇലക്ട്രോണിക് മീഡിയയ്ക്ക് 541.99 കോടി, ഒൗട്ട്ഡോർ പബ്ലിസിറ്റിക്ക് 118.43 കോടി എന്നിങ്ങനെ പരസ്യത്തുക ഉയർന്നു. 2016-17 സാന്പത്തിക വർഷത്തിൽ…
Read Moreസുനന്ദയുടെ മരണം: ശശി തരൂർ പ്രതി; ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നത്
ന്യൂഡൽഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് ശശി തരൂർ എംപിയെ പ്രതിയാക്കി ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാപ്രേരണ, ഗാർഹികപീഢനം എന്നിവ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശശി തരൂരിനെതിരേ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹിയിലെ ചാണക്യപുരിയിലുള്ള നക്ഷത്ര ഹോട്ടലിലെ 345-ാം മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് ഡൽഹി പോലീസിന്റെ നിഗമനം. സുനന്ദയുടെ മുറിയിൽ നിന്നും ഉറക്കഗുളികകളും കണ്ടെത്തിയിരുന്നു. സുനന്ദയുടെ മരണത്തിൽ ശശി തരൂരിന് പങ്കുണ്ടെന്ന ആരോപണം ബിജെപി ഉയർത്തിയിരുന്നു. സുബ്രഹ്മണ്യൻ സ്വാമി ഉൾപ്പെടെയുള്ള നേതാക്കൾ കേസിൽ ഇടപെടുകയും ചെയ്തിരുന്നു. .
Read Moreതിരയിൽപ്പെട്ട് 9 വയസുകാരി മരിച്ചു; ബന്ധുവിനെ വിമാനത്താവളത്തിൽ യാത്ര അയച്ച ശേഷം ശംഖുമുഖം കടൽക്കരയിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു കുട്ടി
തിരുവനന്തപുരം: ബന്ധുവിനെ വിമാനത്താവളത്തിൽ യാത്ര അയച്ച ശേഷം ശംഖുമുഖം കടൽക്കരയിൽ ചെലവിട്ട കുടുംബത്തിലെ ബാലിക കടൽതിരയിൽപ്പെട്ട് മരിച്ചു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ദന്പതികളുടെ മകൾ ഫാത്തിമ (9) നെയാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ കടൽതിരയിൽപ്പെട്ട് കാണാതായത്. ബന്ധുക്കളും പോലീസും കോസ്റ്റ് ഗാർഡും കുട്ടിക്ക് വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പിന്നീട് വെട്ടുകാട് ഭാഗത്ത് നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. ഫാത്തിമ ഉൾപ്പെടെ പത്ത് പേരടങ്ങുന്ന കുടുംബാംഗങ്ങളാണ് ബന്ധുവിനെ വിദേശത്തേക്ക് യാത്രയാക്കാൻ വിമാനത്താവളത്തിൽ എത്തിയത്. യാത്ര അയപ്പിന് ശേഷം ഏവരും കൂടി ശംഖുമുഖം കടപ്പുറത്ത് കടൽ കാണാൻ ഇറങ്ങവെയാണ് തിരയിൽപ്പെട്ട് ബാലികയെ കാണാതായത്. വലിയതുറ പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read Moreതിയറ്റർ പീഡനം: പോലീസിന്റെ വീഴ്ച വിശദമായി പരിശോധിച്ച് കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി
മലപ്പുറം: എടപ്പാളിൽ പത്തുവയസുകാരിയെ സിനിമ തിയറ്ററിൽ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പോലീസിന്റെ വീഴ്ച വിശദമായി പരിശോധിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരാതി ലഭിച്ചിട്ടും അന്വേഷണം നടത്താതെ വൈകിച്ച ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്കെതിരേ പോക്സോ ചുമത്തുന്നതു പിന്നീടു തീരുമാനിക്കും. എസ്ഐക്കെതിരേ കേസെടുക്കാൻ ഡിജിപി ജില്ലാ പോലീസ് മേധാവിക്കു നിർദേശം നൽകിയിട്ടുണ്ട്.
Read Moreഒറ്റപ്പെട്ട ചില സംഭവങ്ങൾ പോലീസിന്റെ യശസ് കെടുത്തുന്നു;പോലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണമെന്ന് മുഖ്യമന്ത്രി
മലപ്പുറം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സംഭവങ്ങൾ പോലീസിന്റെ യശസ് കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിൽനിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പോലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണം. സത്യപ്രതിജ്ഞയിലെ കാര്യങ്ങൾ പോലീസ് എപ്പോഴും പാലിക്കണം. മാനുഷിക മുഖം കാത്തു സൂക്ഷിക്കണം. പോലീസിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreചലച്ചിത്ര നടന് കലാശാല ബാബു അന്തരിച്ചു! അന്ത്യം, ഹൃദയസംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ
പ്രശസ്ത സിനിമ-സീരിയല്‍ നടന് കലാശാല ബാബു (68) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.35ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പത്മശ്രീ കലാമണ്ഡലം കൃഷ്ണന്‍നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ മകനാണ്. 1977ല്‍ പുറത്തിറങ്ങിയ ‘ഇണയെ തേടി’ എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നു നിരവധി മികച്ച കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ എത്തിച്ചു. പ്രധാനമായും വില്ലന്‍ കഥാപാത്രങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ആദ്യകാലത്ത് കലാശാല എന്ന പേരില്‍ ഒരു നാടക ട്രൂപും അദ്ദേഹം തുടങ്ങിയിരുന്നു.
Read More