പിണറായിയില്‍ മകളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയ സൗമ്യയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്. പത്താംക്ലാസ് വരെ മാത്രം പഠിച്ച സൗമ്യ ഇരുപത്തിയെട്ടു വയസിനിടെ ചെയ്യാത്ത ജോലികളില്ല. കല്ലുവെട്ട് തൊഴില്‍ മുതല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററില്‍ സഹായിയായി വരെ ജോലി ചെയ്തു. നിലവില്‍ ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. ഈ പരിചയമുപയോഗിച്ച് പലരുമായും വന്‍ സാമ്പത്തിക ഇടപാടുകളും ഇവര്‍ക്കുണ്ടായിരുന്നതായാണ് വിവരം. ഈ ബന്ധങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്. ചെമ്മീന്‍ കണ്ടത്തില്‍ ജോലിക്കു വന്ന യുവാവിനെയാണ് സൗമ്യ വിവാഹം കഴിച്ചത്. അയാള്‍ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ഒരിക്കല്‍ എലി വിഷം നല്‍കി തന്നെ കൊല്ലാനും ശ്രമിച്ചിരുന്നതായി സൗമ്യ വെളിപ്പെടുത്തി. ഇരിട്ടി സ്വദേശിനിയാണ് തന്നെ അനാശാസ്യലേക്ക് കൂട്ടിക്കൊണ്ട് പോയതെന്നും പിന്നെ പിന്മാറാന്‍ പറ്റാത്ത വിധം അതില്‍ പെട്ടു പോകുകയായിരുന്നുവെന്നും സൗമ്യയുടെ മൊഴിയില്‍ പറയുന്നു. പത്തു വര്‍ഷം മുമ്പ്…
Read MoreCategory: Loud Speaker
സ്‌കൂളില്‍ കുട്ടികള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം തയാറാക്കുന്നത് ശൗചാലയത്തിന് തൊട്ടടുത്ത്! പാത്രങ്ങള്‍ സൂക്ഷിക്കുന്നത് ശൗചാലയത്തിനുള്ളില്‍; സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്
സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ ഉച്ചയ്ക്കു കഴിക്കുന്ന ഭക്ഷണം ശൗചാലയത്തിനു തൊട്ടടുത്തു പാകം ചെയ്യുന്നത്, പാകം ചെയ്യുന്നതിനുള്ള പാത്രങ്ങള്‍ സൂക്ഷിക്കുന്നത് വൃത്തിഹീനമായി സൂക്ഷിക്കുന്ന ശൗചാലയത്തിനുള്ളില്‍. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോ എന്ന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുള്ളത്. ശൗചാലയത്തിനു പുറത്ത് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചിത്രങ്ങളാണു പുറത്തുവന്നിട്ടുള്ളത്. പാത്രങ്ങള്‍ ശൗചാലയത്തില്‍ സൂക്ഷിച്ചിരിക്കുന്നതും കാണാന്‍ കഴിയും. അതേസമയം, സ്‌കൂളിന് ആവശ്യത്തിനു സ്ഥലമില്ലാത്തതാണു പ്രശ്‌നത്തിനു കാരണമെന്നും ഭക്ഷണം പാകം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള സ്വയംസഹായ സംഘത്തിനാണ് ഭക്ഷണം വൃത്തിയായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടെന്നും വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മധ്യപ്രദേശ് ഗ്രാമവികസന മന്ത്രി ഗോപാല്‍ ഭാര്‍ഗവ് അറിയിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreകോപ്പിയടി പിടിച്ചപ്പോള്‍ അധ്യാപകനെ അടിച്ചു! പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോളറില്‍ പിടിച്ച് തള്ളി; കോളജ് കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് ചാടാന്‍ ശ്രമവും; വിദ്യാര്‍ഥിയ്‌ക്കെതിരെ കേസ്
പരീക്ഷയില്‍ ക്രമക്കേട് കാട്ടിയതിനു പിടിയിലായ വിദ്യാര്‍ഥി അധ്യാപകനെ അടിച്ചു. ഔറംഗബാദിലെ കബ്ര സമാജ്കാര്യ മഹാവിദ്യാലയത്തില്‍ മഹാരാഷ്ട്ര സര്‍വകലാശാലയുടെ എംപി എഡ് പരീക്ഷ എഴുതിയ വിദ്യാര്‍ഥിയാണ് ക്രമക്കേടുകാട്ടി ചൊവ്വാഴ്ച പിടിയിലായത്. ക്രമക്കേട് കാട്ടുന്നതായി ശ്രദ്ധയില്‍പ്പെട്ടിനെ തുടര്‍ന്ന് രണ്ടുതവണ അധ്യാപകന്‍ വിദ്യാര്‍ഥിക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇതു കേള്‍ക്കാതെ വിദ്യാര്‍ഥി കോപ്പിയടിയുമായി മുന്നോട്ടുപോയി. ഇതേതുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിയോടു പരീക്ഷാ ഹാളില്‍നിന്നു പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ അധ്യാപകന്റെ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുതള്ളി. ഇതിനുശേഷം കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെത്തി താഴേയ്ക്കു ചാടുമെന്നു ഭീഷണി മുഴക്കി. ഇതേതുടര്‍ന്ന് പരീക്ഷ തടസപ്പെട്ടു. സാഹചര്യം വഷളായതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി വിദ്യാര്‍ഥിയെ പിടികൂടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. പരീക്ഷയില്‍ ക്രമക്കേട് നടത്തിയതിനും ആത്മഹത്യാ ശ്രമം നടത്തിയതിനും വിദ്യാര്‍ഥിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ഥി ക്രമക്കേട് പിടികൂടിയ അധ്യാപകനെ അടിച്ചതായും മറ്റ് അധ്യാപകര്‍…
Read Moreകമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതി; മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി. മോഹൻദാസിനെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതിയെന്നും മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴയില്‍ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷൻ ചെയർമാൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമർശനമുണ്ടായത്. നേരത്തേയുള്ള രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമായി കമ്മീഷൻ ചെയർമാൻ അഭിപ്രായം പറയരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം ദൗർഭാഗ്യകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്‍റെ അന്വേഷണം ഫലപ്രദമായാണ് നടക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പോലീസുകാരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ പോലീസുകാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ അവർക്കെതിരേയും നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Read Moreമുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നത്; അധികാരത്തിന്‍റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രി ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികാരത്തിന്‍റെ ഹുങ്കില്‍ മുഖ്യമന്ത്രി പലതും മറക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ മനുഷ്യാവകാശ കമ്മീഷന്‍റെ പണി തന്നെയാണ് ചെയ്തിരിക്കുന്നത്. ആഭ്യന്തരവകുപ്പിന്‍റെ പിടിപ്പു കേടുകൊണ്ടാണ് സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുണ്ടാവുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. നേരത്തേ, മനുഷ്യാവകാശ കമ്മീഷൻ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷൻ കമ്മീഷന്‍റെ പണിയെടുത്താൽ മതിയെന്നുമാണ് മുഖ്യമന്ത്രി വിമർശിച്ചിരുന്നത്.
Read Moreകാക്കിക്കുള്ളിലെ കണ്ണില്ലാത്ത ക്രൂരത! വയറുവേദനയായി കിടന്ന ശ്രീജിത്തിനെ എസ്ഐ ദീപക് അസഭ്യം പറഞ്ഞ് അടിവയറ്റില്‍ ചവിട്ടി; സംഭവം ദിവസം സെല്ലിലുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ ആർടിഎഫുകാർ ക്രൂരമായി മർദിച്ചതായി ശ്രീജിത്തിന്‍റെ സുഹൃത്തുക്കൾ. വയറുവേദനയായിരുന്ന ശ്രീജിത്തിനെ എസ്ഐ ദീപക് നിലത്തിട്ട് മർദിച്ചു. അസഭ്യം പറഞ്ഞുകൊണ്ടാണ് ശ്രീജിത്തിന്‍റെ അടിവയറ്റിൽ ദീപക് ചവിട്ടിയതെന്നും വരാപ്പുഴയിലെ വാസുദേവന്‍റെ മരണവുമായി ബന്ധപ്പെട്ട് ശ്രീജിത്തിനൊപ്പം അറസ്റ്റിലായവർ പറഞ്ഞു. അവശനിലയിലായ ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാൻ തങ്ങൾ ആവശ്യപ്പെട്ടിട്ടും പോലീസ് തയാറായില്ല. പിന്നീട് ഏറെ നേരം കഴിഞ്ഞ് ആശുപത്രിയിലേക്ക് കൊണ്ടുപോയ പോലീസുകാരും ശ്രീജിത്തിനെ മർദിച്ചു. ശ്രീജിത്തിന്‍റെ ശരീരത്തിൽ പരിക്കുകൾ കണ്ടത് ഇതിനു ശേഷമാണെന്നും സുഹൃത്തുക്കൾ പറഞ്ഞു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ പോലീസ് സ്റ്റേഷനിൽവച്ച് എസ്ഐ ദീപക് മർദിച്ചിരുന്നുവെന്ന് അന്വേഷണ സംഘം നൽകിയ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കൊലക്കുറ്റം, അന്യായമായി തടങ്കലിൽ വയ്ക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ദീപക്കിനെതിരേ ചുമത്തിയിട്ടുള്ളത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്പോൾ താൻ സ്ഥലത്തുണ്ടായിരുന്നില്ലെന്നും കേസുമായി തനിക്കു ബന്ധമില്ലെന്നുമാണ് ദീപക് കഴിഞ്ഞ ദിവസം കോടതിയിൽ പറഞ്ഞത്. ശ്രീജിത്തിനെ താൻ മർദിച്ചിട്ടില്ലെന്നു…
Read Moreഇത് വെറുംവാക്കല്ല, സഖാക്കളുടെ ഉറച്ച തീരുമാനം! മഹിളാമോര്‍ച്ച നേതാവിന്റെ വീടിന് ചുവന്ന പെയിന്റടിച്ചു; ഡിവൈഎഫ്ഐയുടെ കൊടിയും ഭീഷണി കത്തും
തലശേരി: മഹിളാമോര്‍ച്ച തലശേരി മണ്ഡലം പ്രസിഡന്റ് സ്മിത ജയമോഹന്റെ വീടിനു നേരെ അക്രമം. തിരുവങ്ങാട് രണ്ടാം ഗേറ്റിനു സമീപമുള്ള കൗസ്തുഭം എന്ന വീടിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ അക്രമമുണ്ടായത്. വീടിന്റെ ചുവരിനു ചുവപ്പ് പെയിന്റടിച്ച സംഘം ഡിവൈഎഫ്ഐയുടെ കൊടിയും വീടിനു മുന്നില്‍ കെട്ടിയിട്ടുണ്ട്. ഇതിനുപുറമെ വധഭീഷണി മുഴക്കികൊണ്ടുള്ള കത്തും വീടിന്റെ വരാന്തയില്‍ ഇട്ടിരുന്നു. സ്മിതയെയും ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ലിജേഷിനേയും ഇല്ലാതാക്കുമെന്ന ഭീഷണിയാണ് കത്തിലുള്ളത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തില്‍ ബിജെപി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
Read Moreജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മാപ്പു പറയണം, ആഞ്ഞടിച്ച് പി. ജയരാജന്‍
കാഷ്മീരില്‍ എട്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരുകൂട്ടം ആളുകള്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താലിനെതിരേ ആഞ്ഞടിച്ച് സിപിഎം നേതാവ് പി. ജയരാജന്‍. ജമാത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങളോടു മാപ്പു പറയണമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാരിനെയും പോലീസിനെയും കുറ്റപ്പെടുത്താനാണ് ഇസ്ലാമിസ്റ്റ് സംഘടനകള്‍ ശ്രമിച്ചത്. സോഷ്യല്‍മീഡിയ ഹര്‍ത്താല്‍ ആഹ്വാനത്തിനു പിന്നില്‍ സംഘപരിവാര്‍ സംഘടനകളാണെന്ന് ബോധ്യമായില്ലേയെന്നും ജയരാജന്‍ ചോദിച്ചു. അക്രമത്തില്‍ പങ്കെടുത്തവര്‍ പെണ്‍കുട്ടിയുടെ പേര് ഉപയോഗിച്ചതിനു പോക്‌സോ നിയമം പ്രയോഗിച്ചതിന്റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇപ്പോള്‍ എന്താണു പറയാനുള്ളത്? അക്രമത്തിന്റെ ആസൂത്രകരായ ആര്‍എസ്എസുകാര്‍ക്കെതിരെയും എടുത്ത കേസുകള്‍ പിന്‍വലിക്കണം എന്ന് അവര്‍ ആവശ്യപ്പെടുമോ? ജയരാജന്‍ ചോദിച്ചു. അതിനിടെ ജയരാജനെതിരേ ചില സോഷ്യല്‍മീഡിയ ഗ്രൂപ്പുകളില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ആര്‍എസ്എസിനുവേണ്ടിയാണ് ജയരാജന്‍ സംസാരിക്കുന്നതെന്നാണ് ചിലരുടെ വാദം. അതേസമയം, സോഷ്യല്‍മീഡിയ ഹര്‍ത്താലില്‍ അറസ്റ്റിലായവര്‍ക്ക് പാസ്‌പോര്‍ട്ട് വെരിഫിക്കേഷനിലും സര്‍ക്കാര്‍ ജോലി കാര്യത്തിലും…
Read Moreഒരിക്കലും ജീവനൊടുക്കില്ല..! മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താന്‍ സാധിക്കില്ലെന്ന് ഇലിസ; അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി
തിരുവനന്തപുരം: ലിത്വനിയ സ്വദേശി ലിഗയുടെ മരണത്തിൽ അസ്വാഭാവികതയെന്ന് ആവർത്തിച്ച് സഹോദരി ഇലിസ. ലിഗ കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നെങ്കിലും ഒരിക്കലും ജീവനൊടുക്കില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ലിഗയ്ക്ക് തനിച്ച് എത്താൻ സാധിക്കില്ല. ആരോ ഇവിടേക്ക് കൊണ്ടുവന്നതാകാമെന്നും ഇലിസ പറഞ്ഞു. കേസിൽ ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇലിസ പറഞ്ഞു. ലിഗയുടേത് വിഷക്കായ കഴിച്ചുള്ള മരണമാകാമെന്ന കണ്ടെത്തൽ കെട്ടുകഥയെന്നും ലിഗയുടെ ഭർത്താവ് ആൻഡ്രൂസ് പറഞ്ഞു. ശനിയാഴ്ച തിരുവല്ലം പനത്തുറയ്ക്കു സമീപത്തെ കുറ്റിക്കാട്ടിൽനിന്നു കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്നു ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. ലിഗയുടെ തലമുടി, വസ്ത്രങ്ങൾ, ശരീരത്തിലെ തിരിച്ചറിയൽ പാടുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണു മരിച്ചത് ലിഗയാണെന്നു സ്ഥിരീകരിച്ചത്. വിഷാദ രോഗത്തിനു ചികിത്സയ്ക്കായി പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ ലിഗയെ ഒരു മാസം മുൻപാണ് കാണാതായത്. അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി തിരുവനന്തപുരം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ശരിയായ…
Read Moreമദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍! ട്രെയിനില്‍ ഒന്പതു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ബിജെപി നേതാവ് പിടിയില്‍; സംഭവം തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസില്‍
ചെന്നൈ: ട്രെയിനിൽ ഒന്പതു വയസുകാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ബിജെപി നേതാവ് പിടിയിൽ. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ കെ.പി. പ്രേം അനന്താണ് പിടിയിലായത്. ശനിയാഴ്ച തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനിലാണ് കുടുംബത്തോടൊപ്പം സഞ്ചരിച്ചിരുന്ന പെൺകുട്ടിക്കു നേരെ അതിക്രമമുണ്ടായത്. സേലത്തിനും ഈറോഡിനുമിടയിൽ വച്ചാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേ കേസെടുത്തു. 2006ൽ ചെന്നൈ ആർകെ നഗറിൽ ബിജെപി സ്ഥാനാർഥിയായി പ്രേം അനന്ത് മത്സരിച്ചിട്ടുണ്ട്.
Read More