ന്യൂഡൽഹി: കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സ്വയംപ്രഖ്യാപിത ആൾദൈവം ആശാറാം ബാപ്പു കുറ്റക്കാരനല്ലെന്ന് ഗുജറാത്ത് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ. ഇസ്രത് ജഹാന് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഡിജി വൻസാരയാണ് ആശാറാം ബാ പ്പുവിനെ പിന്തുണച്ച് രംഗത്തുവന്നത്. ആശാറാം ബലാത്സംഗം ചെയ്തിട്ടില്ലെന്നും പെൺകുട്ടിയെ മോശമായ രീതിയിൽ സ്പർശിച്ചു എന്നുമാത്രമാണ് കുറ്റപത്രത്തിലുള്ളതെന്നും വൻസാര പറഞ്ഞു. ജോധ്പുർ കോടതി വിധിയെ മാനിക്കുന്നു. എന്നിരുന്നാൽ തന്നെയും ആശാറാം ബാപ്പുവിനെ ബലാത്സംഗ കേസിൽ ശിക്ഷിച്ചത് അനുചിതമായില്ലെന്നും വൻസാരെ ചൂണ്ടിക്കാട്ടി. ആശാറാമിന്റെ അനുയായി ആണ് താനെന്നു വെളിപ്പെടുത്തിയാണ് വൻസാരെ ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞത്. എഫ്ഐആറിന്റെ പകർപ്പുമായിട്ടാണ് തന്റെ വാദങ്ങൾ വൻസാരെ നിരത്തിയത്. പീഡിപ്പിക്കപ്പെട്ടതായി പെൺകുട്ടി ഒരിക്കൽപോലും പറഞ്ഞിട്ടില്ല. മോശമായ രീതിയിൽ സ്പർശിച്ചു എന്നുമാത്രമാണ് എഫ്ഐആറിൽ ഉള്ളതെന്നും വൻസാരെ പറഞ്ഞു.
Read MoreCategory: Loud Speaker
ഭര്‍തൃവീട്ടില്‍ യുവതിയുടെ ദുരൂഹ മരണം! സ്ത്രീധനം കുറഞ്ഞെന്ന കാരണത്താല്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുമ്പുതന്നെ പീഡനം തുടങ്ങിയെന്ന് ബന്ധുക്കള്‍; ഭക്ഷണം കഴിക്കാന്‍ പോലും അനുവദിച്ചിരുന്നില്ലത്രേ
കൊല്ലം: ഭർതൃവീട്ടിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പോലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കൾ. കുണ്ടറ പെരുന്പുഴ വഞ്ചിമുക്ക് കോട്ടൂർ വീട്ടിൽ ലീബയുടെ മകൾ അമ്മു (21) ആണ് മരിച്ചത്. ഭർത്താവ് എഴുകോൺ ഈലിയോട് മോഹനവിലാസത്തിൽ പണിക്കർ സജിത്ത് സതീശന്റെ വീട്ടിൽ വച്ച് മാർച്ച് 21നാണ് അമ്മുവിനെ മരിച്ച നിലയിൽ കാണപ്പെട്ടത്. തൂങ്ങിമരിച്ചു എന്നാണ് ഭർതൃവീട്ടുകാർ പറഞ്ഞിരുന്നത്. എന്നാൽ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് മാതാവ് ലീബയും സഹോദരി മാളുവും പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീധനമായി നൽകിയ സ്വർണവും പണവും കുറഞ്ഞെന്ന കാരണത്താൽ അമ്മുവിന് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് നിരന്തര പീഡനം ഉണ്ടായിരുന്നതായി ഇരുവരും വ്യക്തമാക്കി. 2017 മേയ് ഏഴിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിയും മുന്‍പുതന്നെ ഭർതൃവീട്ടിൽ നിന്ന് പീഡനം തുടങ്ങിയതായി മാതാവും സഹോദരിയും കൊട്ടാരക്കര റൂറൽ എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. പലപ്പോഴും ഭക്ഷണം…
Read Moreഅപകടത്തില്‍പ്പെട്ട യുവാവിന് ചുറ്റും മൊബൈല്‍ കാമറകള്‍! ആശുപത്രിയില്‍ എത്തിക്കാന്‍ സന്മനസ് കാട്ടിയത് വഴിയാത്രക്കാരായ രണ്ട് യുവാക്കള്‍; യഥാസമയം ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കില്‍…
കൊട്ടാരക്കര : നാട്ടുകാര്‍ കാഴ്ചക്കാരായി നില്‍ക്കെ അപകടത്തില്‍പ്പെട്ട തമിഴ്നാട് സ്വദേശിയെ ആശുപത്രിയില്‍ എത്തിക്കാന്‍ സന്മനസ് കാട്ടിയ രണ്ട് യുവാക്കള്‍ മാതൃകയായി. രാത്രി 8.45ന് കൊട്ടാരക്കര ഇഞ്ചക്കാട് അമ്പലം ജംഗ്ഷനില്‍ യുവാവ് അപകടത്തില്‍ പെട്ട് റോഡില്‍ കിടന്ന് ജീവന് വേണ്ടി കേഴുന്പോൾ ചുറ്റും മൊബൈല്‍ കാമറ കണ്ണുകളുമായി ഒരു പറ്റം പേര് നോക്കിനിൽക്കുകയായിരുന്നു. ഗതാഗത തടസം വരാതിരിക്കാനായി എംസി റോഡില്‍ ചിലര്‍ ട്രാഫിക് പോലീസുകാരുടെ ജോലിയും ഏറ്റെടുത്തു. മരണത്തോട് മല്ലടിക്കുന്ന യുവാവിന്റെ അരികിലേക്ക് പോകാതെ നില്ക്കുന്ന ആളുകളുടെ ഇടയിലേക്ക് രണ്ട് ചെറുപ്പക്കാര്‍ വന്ന് അവരെ താങ്ങിയെടുത്ത് ആശുപത്രിയിലാക്കാന്‍ വാഹനത്തിനായി കൈകാണിച്ചു. ആ വഴി എത്തിയ ഒരു ഓട്ടോയില്‍ നൂറുകണക്കിന് നാട്ടുക്കാരുടെ ഇടയിലൂടെ ചോര വാര്‍ന്നൊലിക്കുന്ന അജ്ഞാത യുവാവുമായി ആശുപത്രി ലക്ഷ്യമാക്കി നീങ്ങി. കഴിഞ്ഞ ദിവസം കൊട്ടാരക്കര ഇഞ്ചക്കാട് അമ്പലം ജംഗ്ഷനില്‍ സ്കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞ് അപകടത്തില്‍പെട്ട തമിഴ്നാട് തെങ്കാശി…
Read Moreപനത്തുറയിലെ കണ്ടല്‍ക്കാട് ദുരൂഹതകളുടെ കേന്ദ്രം; തലവേര്‍പെട്ട നിലയില്‍ ലിഗ, തലയറ്റു കിടന്ന ശ്വാമള്‍ മണ്ഡല്, തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ അശോകന്… പേടിപ്പെടുത്തുന്ന ഓര്‍മകളുമായി നാട്ടുകാര്‍
എസ്.രാജേന്ദ്ര കുമാർ വിഴിഞ്ഞം: തലവേർപെട്ട നിലയിൽ ലിത്വേനിയ സ്വദേശിനി ലിഗ, പന്ത്രണ്ട് വർഷം മുൻപ് തലയറ്റു കിടന്ന ശ്വാമൾ മണ്ഡൽ, ആറ് മാസം മുൻപ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ അശോകൻ. ദുരൂഹതയുടെ കെട്ടഴിക്കാനാകാതെ പോലീസ് ഇരുട്ടിൽ തപ്പുമ്പോൾ പേടിപ്പെടുത്തുന്ന ഓർമ്മകൾ അയവിറക്കി നാട്ടുകാർ. എൻജിനിയറിംഗ് ബിരുദമെന്ന മോഹവുമായി ആൻഡമനിൽ നിന്ന് കേരളത്തിലെത്തിയ ശ്യാമൾ മണ്ഡൽ എന്ന വിദ്യാർഥിക്ക് ജീവനോടെ നാട്ടിലെത്താൻ വിധിയുണ്ടായില്ല. 2005 ഒക്ടോബറിൽ സാമൂഹ്യ വിരുദ്ധർ തലയറുത്ത് വകവരുത്തിയ ശ്യാമളിന്റെ മൃതദേഹം ചാക്കിൽ കെട്ടി ബൈപാസിനടുത്ത വെള്ളാറിൽ മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകെട്ടിൽ നിന്നുള്ള ദുർഗന്ധം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പോലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറം ലോകമറിയുന്നത്. അപ്പോഴെക്കും തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീർണിച്ചിരുന്നു. വകവരുത്തിയ ശേഷം വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യക്കൂനയിൽ തള്ളുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയ കേസിൽ ഒടുവിൽ സിബിഐ അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല.…
Read Moreകരുതിയിരുന്നോളൂ, സംസ്ഥാനത്ത് കനത്ത മഴ വരുന്നു; അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്കി
സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. തെക്കന്‍ ജില്ലകളായ തിരുവനന്തപുരം, കൊല്ലം എന്നിവടങ്ങളിലും മധ്യകേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ ജില്ലാ ഭരണാധികാരികള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇത്തവണ വേനല്‍ മഴ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇടിയോടുകൂടിയ കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.
Read Moreഇഷ്ടമില്ലാത്തയാളെ വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോള്‍..! മകളെ കാണാതായെന്ന് അമ്മയുടെ പരാതി; പോലീസ് കണ്ടെത്തിയ പെണ്‍കുട്ടിയെ മറ്റൊരു സ്ത്രീയോടൊപ്പം വിട്ടു; പോലീസ് പറയുന്ന കാര്യവും അമ്മ പറയുന്ന കാര്യവും ചേരുന്നില്ല
കൊച്ചി: മകളെ കാണാതായെന്നുള്ള അമ്മയുടെ പരാതി പ്രകാരം കേസ് അന്വേഷിച്ചു കുട്ടിയെ കണ്ടെത്തുകയും തുടർന്ന് മറ്റൊരു സ്ത്രീയോടൊപ്പം കുട്ടിയെ പറഞ്ഞയച്ച സംഭവത്തിൽ ആക്ഷേപം ഉയരുന്നു. പോലീസ് പറയുന്ന കാര്യവും പരാതിക്കാരിയായ അമ്മ പറയുന്ന കാര്യങ്ങളും തമ്മിൽ ചേർച്ചയുണ്ടാവാത്തതാണ് ആക്ഷേപങ്ങൾക്കു കാരണം. 18 വയസ് കഴിഞ്ഞ വെണ്ണല സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായെന്നു പാലാരിവട്ടം പോലീസിൽ കുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു. ഇതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് കലൂരിൽനിന്നു കുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. എന്നാൽ, മറ്റൊരു സ്ത്രീക്കൊപ്പം പോകണമെന്നാണു കുട്ടി മജിസ്ട്രേറ്റിന്റെ മുന്നിൽ പറഞ്ഞത്. ഇതനുവദിച്ച ഉത്തരവ് പ്രകാരമാണ് പെണ്‍കുട്ടിയെ മറ്റൊരു സ്ത്രീക്കൊപ്പം വിട്ടതെന്നു പോലീസ് പറയുന്നു. ഇതു ചോദിക്കാനെത്തിയ തങ്ങളോടു പോലീസ് മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയായ അമ്മയും കാണാതായ പെണ്‍കുട്ടിയുടെ ചേച്ചിയും ആരോപിക്കുന്നത്. സംഭവം അറിഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഇന്നലെ സ്റ്റേഷൻ ഉപരോധിച്ചു.…
Read Moreലിഗ മരിച്ചത് ശ്വാസം മുട്ടി ! ലിഗ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്നും കണ്ടില്ലെന്നും മൊഴികൾ; മൃതദേഹത്തിനരികിൽ നിന്നും കണ്ടെത്തിയ ചെരിപ്പ് ആരുടേത് ?
തിരുവനന്തപുരം: വിദേശ വനിത ലിഗ മരിച്ചത് ശ്വാസം മുട്ടിയാണെന്ന് മെഡിക്കൽ കോളജാശുപത്രിയിലെ ഫോറൻസിക് വിദഗ്ധർ. കൊലപാതക സാധ്യത തള്ളിക്കളയാനാകില്ലെന്ന നിഗമനത്തിലാണ് ഫോറൻസിക് വിദഗ്ധരും പോലീസും നൽകുന്ന സൂചന. കൂടുതൽ കാര്യങ്ങൾ രാസപരിശോധന റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമെ അറിയാൻ സാധിക്കുകയുള്ളൂവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം വിദേശ വനിത ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്നും കണ്ടില്ലെന്നുമുള്ള മൊഴികൾ പോലീസിന് ലഭിച്ചു. മൊഴി നൽകിയവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. ഏതാനും നാളുകൾക്ക് മുൻപ് ലിഗ പനത്തുറക്ക് സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോകുന്നത് കണ്ടുവെന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്രദേശത്ത് മീൻപിടിക്കാൻ എത്തിയ മൂന്ന് യുവാക്കളാണ് പോലീസിൽ മൊഴി നൽകിയത്. കേട്ടറിവ് വച്ചാണ് തങ്ങൾ ഇക്കാര്യം അറിഞ്ഞതെന്നും തങ്ങൾ നേരിൽകണ്ടിട്ടില്ലെന്നും യുവാക്കൾ പോലീസിനോട് പറഞ്ഞു. യുവാക്കൾ പേര് പറഞ്ഞ സത്രീയോട് പോലീസ് ഇക്കാര്യം ചോദിച്ചപ്പോൾ താൻ കണ്ടിട്ടില്ലെന്നും യുവാക്കളോട്…
Read Moreജനക്ഷേമം, ധാർമികത, 12 രൂപ… എന്തൊക്കെയായിരുന്നു ? ഒരു ചുക്കും നടന്നില്ല; കുപ്പിവെള്ളത്തിന് ഇപ്പോഴും തീവില
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: വാഗ്ദാനങ്ങളും അവകാശവാദങ്ങളും പാഴ്വാക്കായി. കുപ്പിവെള്ളത്തിന് ഇപ്പോഴും തീവില. വില ആരു കുറയ്ക്കുമെന്ന കാര്യത്തിൽ വ്യാപാരികളും നിർമ്മാതാക്കളും തമ്മിൽ തർക്കം നിലനിൽക്കുന്നതിനാൽ കുടിവെള്ളത്തിന് 20 രൂപ നൽകേണ്ട ഗതികേടിൽ പൊതുജനം. കുപ്പിവെള്ളത്തിന്റെ വില ഇരുപതിൽ നിന്ന് 12 രൂപയാക്കുമെന്ന പ്രഖ്യാപനം വന്ന് ഒരു മാസം കഴിഞ്ഞിട്ടും വില ഇപ്പോഴും 20 രൂപ തന്നെ. വില കുറയ്ക്കാത്തതിന്റെ കാരണം വ്യാപാരികളോട് തിരക്കിയപ്പോൾ വില കുറയ്ക്കേണ്ടത് നിർമ്മാതാക്കളാണെന്ന മറുപടിയാണ് ലഭിച്ചത്. കുപ്പിവെള്ളം 12 രൂപയ്ക്ക് വിൽക്കാമെന്ന് ആദ്യം സമ്മതിച്ചത് വ്യാപാരികളാണ്. ഇതിന് പിന്തുണയുമായി ബേക്കറി അസോസിയേഷനും വന്നു. അമിത വില കൂട്ടി വിറ്റാൽ നടപടിയെടുക്കുമെന്ന പ്രഖ്യാപനം ഭക്ഷ്യമന്ത്രിയും നടത്തി. എന്നാൽ ആരുടെ പ്രഖ്യാപനവും ഇതുവരെ നടപ്പായില്ല എന്നതാണ് സത്യം. പൊതു വിപണയിൽ 20 രൂപ നൽകിയാലെ കുപ്പിവെള്ളം ലഭിക്കുകയുള്ളുവെന്ന അവസ്ഥയാണ് ഇപ്പോഴും. കനത്ത വേനലിൽ ബുദ്ധിമുട്ടുന്ന പൊതുജനത്തെ…
Read Moreടൊറന്റോ ആക്രമണം! പ്രതിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ദുരൂഹത; പ്രതി സ്ത്രീവിരോധിയെന്ന് സംശയം
ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരത്തിൽ കാൽനടയാത്ര ക്കാർക്കിടയിലേക്ക് വാൻ ഓടിച്ചുകയറ്റി പത്തുപേരെ കൊലപ്പെടുത്തിയ പ്രതി അലെക് മിനാഷ്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. ആക്രമണം നടത്തുന്നതിന് ഏതാനും മിനിറ്റുകൾ മുന്‍പാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇൻസെൽ റിബെല്ലൻ (incel rebellion) എന്ന വാക്കും ഇയാളുടെ പോസ്റ്റിലുണ്ട്. പ്രണയതകർച്ചയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പദത്തിന്റെ ചുരുക്കെഴുത്താണിതെന്ന് പോലീസ് പറയുന്നു. ഇയാൾക്ക് സ്ത്രീകളോട് വിരോധമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളായതിനാലാണ് പോലീസ് ഇത്തരത്തിൽ സംശയിച്ചത്. സംഭവത്തിനു തീവ്രവാദ ബന്ധമില്ലെന്നു കനേഡിയൻ അധികൃതർ പറഞ്ഞു. ഫിഞ്ച് അവന്യുവിനും ഷെപ്പേഡ് അവന്യുവിനും ഇടയിലുള്ള യോംഗെ സ്ട്രീറ്റിൽ പ്രാദേശികസമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു സംഭവം. വാടകയ്ക്കെടുത്ത വെളുത്ത വാനിൽ പാഞ്ഞെത്തിയ അക്രമി നടപ്പാതയിലേക്ക് ഓടിച്ചുകയറ്റി കണ്ണിൽക്കണ്ടവരെയെല്ലാം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടു കിലോമീറ്ററോളം അക്രമം തുടർന്നു. ഇടിയേറ്റ് വായുവിലേക്ക് ആളുകൾ തെറിച്ചുവീണതായി ദൃക്സാക്ഷികൾ പറഞ്ഞു. അര…
Read Moreമെഡിക്കൽ പരിശോധനയിൽ തെളിവില്ല! നോയിഡയിൽ ഒാടുന്ന കാറിൽ കൂട്ടമാനഭംഗം കെട്ടുകഥ? പെൺകുട്ടി സ്കൂട്ടറിലാണ് പോയതെന്ന് സഹപാഠി
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ ഓടുന്ന കാറിൽ പതിനൊന്നാം ക്ലാസുകാരിയെ ക ൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് പോലീസ്. മെഡിക്കൽ – പതോളതി റിപ്പോർട്ടുകളിൽ കൂട്ടമാനഭംഗം നടന്നതിന്റെയോ നടത്താൻ ശ്രമിച്ചതിന്റെയോ തെളിവുകളില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ പിന്നിലെ ദുരൂഹതമാറ്റാൻ അന്വേഷണം നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. പെൺകുട്ടിയുടെ സഹപാഠിയായ വിദ്യാർഥിനിയെ ചോദ്യം ചെയ്തതിൽ നിന്നും പെൺകുട്ടി കാറിലല്ല, സ്കൂട്ടറിലാണ് പോയതെന്ന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ കൊണ്ടുവിടാമെന്നു വാഗ്ദാനം ചെയ്തു കാറിൽ കയറ്റിസഹപാഠിയും സുഹൃത്തുക്കളും ചേർന്ന് തന്നെ മാനഭംഗപ്പെടുത്തിയെന്നായിരുന്നു പെൺകുട്ടിയുടെ പരാതി.ഇതിനു ശേഷം ബലമായി മയക്കുമരുന്നു നൽകിയശേഷം കൂട്ടമാനഭംഗം ചെയ്യുകയായിരുന്നു. നാലു മണിക്കൂറോളം കാർ നഗരത്തിൽ ചുറ്റിയതിനുശേഷം റോഡരികിൽ ഉപേക്ഷിച്ചു. സ്കൂൾ വിട്ടു പെണ്‍കുട്ടി വീട്ടിലെത്താതിരുന്നതിനെത്തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചതിനിടെ വഴിയരികിൽ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരേ കൂട്ടമാനഭംഗത്തിനും…
Read More