വാട്സ് ആപ്പ് ഹര്‍ത്താലും തുടര്‍ന്നുള്ള അനിഷ്ടസംഭവങ്ങളും സാമുദായിക സമാധാനം തകര്‍ക്കാന്‍ സാധ്യത നിലനില്‍ക്കെ ജില്ലയില്‍ പ്രഖ്യാപിച്ച നിരോധനജ്ഞ ജയിലുകളെ ബാധിച്ചു. തടവുകാരെ കോടതിയില്‍ എത്തിക്കുന്നതിനും ചികിത്സക്കായി ആശുപത്രിയില്‍ കൊണ്ടുപോവുന്നതിനും പോലീസുകാരെ ലഭിക്കുന്നില്ലെന്നാണ് ജയിലധികൃതര്‍ പറയുന്നത് . ഇത് ജയിലുകളില്‍ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ജയിലധികൃതര്‍ വ്യക്തമാക്കി. നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു ശേഷം തടവുകാരെ കോടതിയില്‍ ഹാജരാക്കുന്നതു പോലും മുടങ്ങിയിരിക്കുകയാണ്. 90 ശതമാനം കേസുകളിലും തടവുകാരെ കോടിതില്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെന്നാണു ജയിലധികൃതര്‍ പറയുന്നത്. നിരോധനാജ്ഞ മൂലം നഗര പ്രദേശങ്ങളില്‍ കൂടുതല്‍ അംഗങ്ങളെ നിയോഗിക്കേണ്ടിവന്നതിനാല് ജയില്‍ ആവശ്യങ്ങള്‍ക്ക് േപാലീസുകാരെ വിട്ടുനല്‍കാന്‍ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. കോടതിയില്തടവുകാരെ ഹാജരാക്കുന്നതു പോലീസിന്റെ ചുമതലയാണ്. തടവുകാരെ ഈ ദിവസം ഹാജരാക്കണമെന്ന് ജയില്‍ സൂപ്രണ്ടിന് കോടതി കത്തയക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിനെ അനുവദിക്കണമെന്ന് ജയില്‍ സൂപ്രണ്ട് ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെടും. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ്…
Read MoreCategory: Loud Speaker
ഡോക്ടര്‍ ഒപ്പിട്ടു നല്‍കിയത് വെള്ളപ്പേപ്പറില്‍! ശ്രീജിത്തിനെ ആദ്യം വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ക്കെതിരേ ശ്രീജിത്തിന്റെ കുടുംബം; അന്വേഷണം നടത്തണമെന്നു ഭാര്യ അഖില
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആദ്യം വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരേ ശ്രീജിത്തിന്റെ കുടുംബം രംഗത്ത്. കോടതിയിൽ ഹാജരാക്കുന്നതിനു മുന്‍പു ശ്രീജിത്തിനെ വൈദ്യപരിശോധന നടത്തിയ പറവൂർ താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരേ അന്വേഷണം നടത്തണമെന്നു ഭാര്യ അഖില ആവശ്യപ്പെട്ടു. ശ്രീജിത്തിനെ വിശദമായി പരിശോധിക്കാതെ ഡോക്ടർ വെള്ളപ്പേപ്പറിൽ ഒപ്പിട്ടു നൽകുകയായിരുന്നു. ഡോക്ടറുടെ ഭാഗത്തു വലിയ വീഴ്ചയുണ്ടായിട്ടുണ്ട്. ആശുപത്രിയിലെത്തിച്ചപ്പോൾ കൃത്യമായി പരിശോധന നടത്തിയിരുന്നെങ്കിൽ ശ്രീജിത്ത് ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു. പരിക്കേറ്റ ശ്രീജിത്തിനെ പരിശോധിക്കാൻ ഡോക്ടർ തയാറാകാതിരുന്നതു ഗുരുതര വീഴ്ചയാണ്. ഡോക്ടറെയും കേസിൽ പ്രതി ചേർക്കണം. ശ്രീജിത്തിനു വയറുവേദന കലശലായതിനാൽ ഏഴിനു രാവിലെ 8.45ന് വരാപ്പുഴ മെഡിക്കൽ സെന്ററിലും അന്നേദിവസം ഉച്ചകഴിഞ്ഞു പറവൂർ താലൂക്ക് ആശുപത്രിയിലും എത്തിച്ചെന്ന് എസ്ഐ ജി.എസ്. ദീപക്കിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
Read Moreഡ്രൈവര്‍ മുസ്ലിം, ഒല ടാക്സി റദ്ദാക്കി! വര്‍ഗീയവാദിയെ ട്വിറ്ററില്‍ പിന്തുടരുന്നത് കേന്ദ്രമന്ത്രിമാര്‍; തങ്ങളുടെ സര്‍വീസും മതേതരമാണെന്നു ഒല
ന്യൂഡൽഹി: ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന വർഗീയ ട്വിറ്റർ പരാമർശവുമായി യുവാവ്. വിശ്വഹിന്ദു പരിഷതുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്ര പ്രതിരോധമന്ത്രിയും പെട്രോളിയം മന്ത്രിയും സാംസ്കാരികമന്ത്രിയും അടക്കമുള്ള പ്രമുഖർ. ഈ മാസം ഇരുപതിനാണ് അഭിഷേക് മിശ്രയെന്നയാൾ ട്വിറ്ററിൽ ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന പരാമർശം നടത്തിയത്. ന്”ജിഹാദി’കൾക്കു പണം നൽകാൻ ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു ഇയാൾ ടാക്സി റദ്ദാക്കിയതിനു നൽകിയ കാരണം. ഇതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ട്വിറ്ററിൽ പങ്കുവച്ചു. മസൂദ് ആലം എന്നാണ് ടാക്സി ഡ്രൈവറുടെ പേരെന്ന് ചിത്രത്തിൽ കാണാൻ കഴിയും. 14,000 പേരാണ് ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, സാംസ്കാരികമന്ത്രി മഹേഷ് ശർമ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അയോധ്യ സ്വദേശിയായ അഭിഷേക് ലക്നോവിൽ ഐടി ജീവനക്കാരനാണെന്നാണ് ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ…
Read More2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്! തീപിടിച്ച് പെട്രോൾ, ഡീസൽ വില: സംസ്ഥാനത്ത് സർവകാല റിക്കാർഡിൽ
കോട്ടയം: സംസ്ഥാനത്ത് റിക്കാർഡ് നിലവാരത്തിൽ പെട്രോൾ, ഡീസൽ വില. തിരുവനന്തപുരത്ത് പെട്രോൾ വില 78.47 രൂപയിലെത്തി. 2013ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഡീസൽ വിലയും സർവകാല റിക്കാർഡിൽ തുടരുകയാണ്. തിരുവനന്തപുരത്ത് ഡീസലിന് ലിറ്ററിന് 71.33 രൂപയാണ്. രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണ് വിലക്കയറ്റത്തിന് കാരണം. കഴിഞ്ഞവർഷം ജൂലൈ ഒന്നിനാണ് പെട്രോൾ, ഡീസൽ വിലകൾ പ്രതിദിനം മാറ്റാൻ ആരംഭിച്ചത്. യുപിഎ ഭരണകാലത്ത് കുറച്ച എക്സൈസ് തീരുവ പുനഃസ്ഥാപിച്ചതുമൂലം വില പഴയ റിക്കാർഡുകളെല്ലാം മറികടന്നു കുതിച്ചുയരുകയാണ്.
Read Moreസ്ത്രീവേഷത്തില്‍ പര്‍ദ ധരിച്ചെത്തി പതിനൊന്നുകാരനെ പീഡിപ്പിച്ചു കൊലപ്പെടുത്തി, പാക് പൗരന് വധശിക്ഷ
സ്ത്രീവേഷത്തില്‍ പര്‍ദ ധരിച്ചെത്തി പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാക്കിസ്ഥാന് പൗരന് വധശിക്ഷ ഉറപ്പായി. അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വിധിച്ച വധശിക്ഷയ്ക്കതിരെ പ്രതി അപ്പീല്‍ കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് തൂക്കുകയര്‍ ഉറപ്പാക്കികൊണ്ടു വിധി വന്നത്. ഇയാള്‍ക്കെതിരെ കൊലപാതകം, പീഡനം തുടങ്ങിയവ ഉള്‍പ്പെടെ അബുദാബി ക്രിമിനല്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ചുമത്തിയ കുറ്റങ്ങളെല്ലാം അപ്പീല്‍ കോടതി ശരിവച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് പ്രതി 200,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം. എസി മെക്കാനിക്കായ 33 വയസുള്ള പാക്ക് പൗരനാണ് കേസിലെ പ്രതി. അസാന് മജീദ് എന്ന പതിനൊന്നുകാരനാണ് കൊല്ലപ്പെട്ടത്. വാദം നടക്കുമ്പോള്‍ പാക്ക് പൗരന് കോടതിക്കു മുന്നില്‍ കുറ്റം നിഷേധിച്ചിരുന്നു. പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന് കേസ് വീണ്ടും പരിഗണിക്കണമെന്നും പ്രതിക്കുനേരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്നും വാദിച്ചു. സംഭവം നടക്കുമ്പോള്‍ കുറ്റാരോപിതനായ പാക്ക്…
Read Moreജാമ്യത്തില്‍ വിട്ടാല്‍ സാക്ഷികളെ സ്വാധീനിക്കും! രാത്രി വളരെദൂരം വണ്ടിയോടിച്ചു വന്നതിന്റെ അമര്‍ഷം മുഴുവന്‍ ശ്രീജിത്തിനോട് തീര്‍ത്തു; എസ്ഐ ദീപക്ക് റിമാന്‍ഡില്‍
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ നാലാം പ്രതി വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്കിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ഇന്നലെ വൈകുന്നേരം 6.45നു പറവൂർ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയാണു റിമാൻഡ് ചെയ്തത്. കൊലക്കുറ്റം, മർദനം, അന്യായമായി തടങ്കിൽ വയ്ക്കൽ എന്നീ കുറ്റങ്ങൾ ദീപക്കിനെതിരേ റിമാൻഡ് റിപ്പോർട്ടിലുണ്ട്. പോലീസ് സബ് ഇൻസ്പെക്ടർ എന്ന നിലയിൽ ഉന്നത സ്വാധീനമുള്ള ദീപക്കിനെ ജാമ്യത്തിൽ വിട്ടാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും കൂടുതൽ ചോദ്യം ചെയ്യാനും ശാത്രീയ തെളിവുകൾ ശേഖരിക്കാനും കസ്റ്റഡിയിൽ ലഭിക്കണമെന്നുമുള്ള പോലീസിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണു റിമാൻഡ് ചെയ്തത്. വീടാക്രമണക്കേസിൽ കസ്റ്റഡിയിലായ ശ്രീജിത്തിനെയും മറ്റു പ്രതികളെയും ദീപക്ക് അതിക്രൂരമായി മർദിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ അഞ്ചിനും ആറിനും അവധിയിലായിരുന്ന എസ്ഐ ദീപക് ആറിന് അക്രമസംഭവങ്ങളെപ്പറ്റി അറിവ് ലഭിച്ചതോടെ നെടുമങ്ങാട്ടുനിന്നു പുലർച്ചെ ഒന്നരയോടെ വരാപ്പുഴ സ്റ്റേഷനിലെത്തുകയായിരുന്നു. ആർടിഎഫ്…
Read Moreതൊട്ടതെല്ലാം പിഴച്ചു, ഒടുവില്‍ കസേര തെറിച്ചു! നടിയെ പീഡിപ്പിച്ച കേസില്‍ നടന് ദിലീപിനെ അറസ്റ്റ് ചെയ്തതോടെ വീരനായകന്റെ പരിവേഷം; വരാപ്പുഴ സംഭവത്തില്‍ പണിപാളി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിലുൾപ്പെടെ മികച്ച അന്വേഷണ പാടവം കാണിച്ച എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിനു വരാപ്പുഴ സംഭവത്തിൽ തൊട്ടതെല്ലാം പിഴച്ചു. ഒടുവിൽ കസേര തെറിക്കുകയുംചെയ്തു. നടിയെ പീഡിപ്പിച്ച കേസിൽ നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതോടെ വീരനായകന്റെ പരിവേഷമായിരുന്നു എ.വി. ജോര്‍ജിന്. റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) രൂപീകരിച്ചു ഗുണ്ടകളെയും പിടിച്ചുപറിക്കാരെയും അമർച്ച ചെയ്യാൻ അദ്ദേഹം നടത്തിയ ശ്രമങ്ങളും ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.എന്നാൽ വരാപ്പുഴയിൽ നടന്ന വീടാക്രമണവും ഗൃഹനാഥന്റെ ആത്മഹത്യയും തുടർന്നുള്ള പോലീസ് നടപടികളും അടിമുടി പാളുന്നതാണു കണ്ടത്. റൂറല്‍ എസ്പിയുടെ കീഴിലുണ്ടായിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്സാണ് (ആര്‍ടിഎഫ്) ശ്രീജിത്തിനെ വരാപ്പുഴയിലെ വീടാക്രമണക്കേസിൽ കസ്റ്റഡിയിലെടുത്തത്. ആളു മാറിയാണു പിടികൂടിയതെന്നു മാത്രമല്ല കസ്റ്റഡിയിലിരിക്കെ പോലീസ് മർദനമേറ്റു ശ്രീജിത്ത് കൊല്ലപ്പെടുകയുംചെയ്തു. വീടാക്രമണക്കേസിലെ പ്രതികളെ എത്രയുംവേഗം കസ്റ്റഡിയിലെടുക്കണമെന്നു നിര്‍ദേശിച്ചത് എസ്പിയായിരുന്നു. തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ആര്‍ടിഎഫ് ഉദ്യോഗസ്ഥരാണു ശ്രീജിത്തിനെ…
Read Moreകോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം ! ആലപ്പുഴയില്‍ രാഷ്ട്രീയ കൊലക്കേസിലെ ആദ്യ വധശിക്ഷ; പോലീസിന് കോടതിയുടെ രൂക്ഷവിമർശനം; സമ്മർദങ്ങളിൽ വഴങ്ങാതെ സാക്ഷികൾ; ചുരുളഴിയുന്നതിങ്ങനെ…
ആലപ്പുഴ: കയർ തടുക്ക് വില്പനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കോണ്‍ഗ്രസ് നേതാവിനെ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുൾപ്പെട്ട സംഘം മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ വിധി പ്രസ്താവത്തിൽ പോലീസിനു രൂക്ഷവിമർശനം. രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പോലീസ് പ്രതികളെ സംരക്ഷിച്ചുവെന്ന് വിധിയിൽ പറയുന്നു. ജില്ലയിലെ പോലീസിനെ നിയന്ത്രിക്കത്തക്ക സ്വാധീനം കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി ബൈജുവിനുണ്ടായിരുന്നു. സംഭവത്തിൽ നേരിട്ട് പങ്കെടുത്തെന്ന് ബൈജുവിനെതിരേ സാക്ഷിമൊഴിയുണ്ടായിട്ടും കേസിൽ ഉൾപ്പെടുത്താൻ പോലീസ് തയാറായില്ല. മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ ആലപ്പുഴ കോടതി തള്ളിയതിനെത്തുടർന്ന് പോലീസിൽ കീഴടങ്ങിയ ബൈജുവിനെ അറസ്റ്റ് രേഖപ്പെടുത്തി രണ്ടു മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കിയതും വിമർശനത്തിനിടയാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിനോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പരിചയക്കുറവുമൂലമായിരുന്നുവെന്നായിരുന്നു മറുപടി. ആറാംപ്രതിയുടെ മുൻവൈരാഗ്യമാണ് ഗൂഡാലോചനയിലും തുടർന്ന് കൊലപാതകത്തിലുമെത്തിയതെന്ന് വിധിയിൽ പറയുന്നു. വീടാക്രമണം നടന്ന ദിവസം അഞ്ചാംപ്രതിയുടെ വീട്ടിലെത്തി ബൈജുവിന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടത്തുകയും തുടർന്ന് വീടാക്രമിക്കുകയുമായിരുന്നു. ആക്രമണത്തിനു നേതൃത്വം കൊടുത്ത…
Read Moreകുട്ടിക്കളി കാര്യമായി! മകന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ പിതാവ് ഉള്‍പെടെ ഏഴു പേര് കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചു; പരിക്കേറ്റവരുടെ നില ഗുരുതരം
ഗാസിയാബാദ്: കാറിനുള്ളിലെ കുട്ടിക്കളി കാര്യമായി, കുട്ടിയുടെ കൈതട്ടി ഹാൻഡ് ബ്രേക്ക് മാറിയതിനെ തുടർന്ന് കാർ ഉരുണ്ട് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലായിരുന്നു സംഭവം. മകന്റെ വിവാഹ ചടങ്ങിൽ സംബന്ധിക്കാനെത്തിയ പിതാവും ആറ് ബന്ധുക്കളുമാണ് മരിച്ചത്. ഇതിൽ ഒരു കുട്ടിയും നാല് പേർ സ്ത്രീകളുമാണ്. അപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ബറേലി രാംപുർ സ്വദേശിയായ ഓം പ്രകാശ് രസ്തോഗിയും (55) ബന്ധുക്കളുമാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹവും ബന്ധുക്കളായ 11 പേരുമാണ് മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗാസിയാബാദിൽ എത്തിയത്. ടാറ്റാ സുമോ കാറിലാണ് ഇവർ സഞ്ചരിച്ചത്. ഗാസിയാബാദിലെ വിജയ് നഗറിൽ ദേശീയപാത -24 ൽ ആയിരുന്നു അപകടം. റോഡ് അരികിൽ കാർ നിർത്തിയിട്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. കാർ നിർത്തിയ ശേഷം ഡ്രൈവർ പുറത്തിറങ്ങിയപ്പോൾ മുന്നിൽ ഇരുന്നിരുന്ന കുട്ടി ഹാൻഡ് ബ്രേക്ക് മാറ്റുകയായിരുന്നു. കളിക്കുന്നതിനിടെ കുട്ടി…
Read Moreമേയ് അഞ്ചിനാണ് വിവാഹം, പരോള്‍ വേണം! വിവാഹത്തിനു 45 ദിവസത്തെ പരോള്‍ വേണമെന്ന് അബു സലിം; തരില്ലെന്നു മുംബൈ പോലീസ്
മുംബൈ: മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലിമിന്റെ പരോൾ അപേക്ഷ തള്ളി. വിവാഹം കഴിക്കാനായി 45 ദിവസത്തെ പരോൾ ആവശ്യപ്പെട്ടാണ് അബു സലിം അപേക്ഷ നൽകിയത്. സയദ് ബഹർ കൗസർ എന്ന യുവതിയുമായി മേയ് അഞ്ചിന് വിവാഹം നടത്താനായിരുന്നു അബു സലിമിന്റെ പദ്ധതി. വെള്ളിയാഴ്ചയാണ് അപേക്ഷ സമർപ്പിച്ചത്. ഈ അപേക്ഷ നവി മുംബൈ കമ്മീഷണർ തള്ളുകയായിരുന്നു. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട അബു സലിം മുംബൈയിലെ തലോജ ജയിലിലാണു കഴിയുന്നത്. സലിമിന്റെ പരോൾ അപേക്ഷ നിരസിച്ച വിവരം തലോജ ജയിൽ സൂപ്രണ്ടന്റ് സ്ഥിരീകരിച്ചു. 2014ൽ അബു സലിമിനൊപ്പം മുംബൈയിൽനിന്നു ലക്നോവിലേക്കു യാത്ര ചെയ്തതോടെ ബഹറും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇതോടെ തന്റെ പേര് നശിപ്പിക്കപ്പെട്ടെന്നും സലിമുമായി വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ജീവനൊടുക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ബഹർ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 250 പേർ കൊല്ലപ്പെട്ട മുംബൈ സ്ഫോടനങ്ങൾക്കുശേഷം…
Read More