തലശേരി: അപൂർവ രോഗത്തിന് ചികിത്സയിലായ 12 കാരനെ ആശുപത്രിയില്‍ വെച്ച് അടിച്ചു വീഴ്ത്തി ബോധം കെടുത്തിയ സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അണിയറയില്‍ ഊര്‍ജിത നീക്കം. ഇതിനിടയില്‍ മര്‍ദ്ദനത്തിനിരയായ കുട്ടിയുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. കഴിഞ്ഞ 20 നാണ് ന്യൂ മാഹി അഴീക്കല്‍ ബീച്ചിലെ കോട്ടക്കുന്നുമ്മല്‍ ഫൗജറിന്റെ മകന് ഹസന് ഷാക്കിബിന് (12) സ്വകാര്യ ആശുപത്രിയില്‍ വെച്ച് മര്‍ദ്ദനമേറ്റത്. തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള ഹസന് ഷാക്കിബിനെ വിദഗ്ധ ചികിത്സക്കായി ബംഗളൂരു നിംഹാന്‍സ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ബംഗളൂരുവരെ യാത്ര ചെയ്യാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് കുട്ടിയെ എത്തിച്ച ശേഷം ഐസിയു ആംബുലന്‍സില്‍ കുട്ടിയെ ബംഗളൂരുവിലേക്ക് കൊണ്ടു പോകാനുള്ള നീക്കങ്ങള്‍ സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ ആരംഭിച്ചിട്ടുണ്ട്. രോഗിയായ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലീസ് നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പ്രതികൾക്കെതിരേ…
Read MoreCategory: Loud Speaker
കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും നിന്നുള്ള യാത്ര വേണ്ടെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റിലും സൂപ്പർ എക്സ്പ്രസിലും യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് ഹൈക്കോടതി തടഞ്ഞു. ഇത്തരം സർവീസുകളിൽ സീറ്റിംഗ് പരിധിയിൽ കൂടുതൽ യാത്രക്കാരെ കയറ്റരുതെന്നാണ് കോടതി ഉത്തരവ്. ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്േറതാണ് വിധി. ലക്ഷ്വറി സർവീസുകളിൽ ആളുകളെ നിർത്തി യാത്ര ചെയ്യിക്കുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കെഎസ്ആർടിസിയുടെ ഈ നടപടി മോട്ടോർ വാഹന ചട്ടം 67 (2) പ്രകാരം തെറ്റാണെന്നും ഇത് തടയണമെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നിലവിൽ സൂപ്പർ എക്സ്പ്രസ് മുതൽ മുകളിലോട്ടുള്ള ലക്ഷ്വറി ബസുകളിൽ കെഎസ്ആർടിസി യാത്രക്കാരെ നിർത്തി കൊണ്ടുപോകാറില്ല. വിധി വന്നതോടെ സൂപ്പർ ഫാസ്റ്റിലെ നിന്നുള്ള യാത്രയാണ് തടയപ്പെട്ടിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ്, ഓർഡിനറി, സിറ്റി സർവീസുകൾ എന്നിവയിലാണ് നിലവിൽ യാത്രക്കാർ നിന്ന് യാത്ര…
Read Moreസ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ മുറിഞ്ഞ ജനനേന്ദ്രിയം പൂർവ സ്ഥിതിയിലാക്കി; പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിക്കുകയായിരുന്നു
കൊച്ചി: സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ മുറിഞ്ഞ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ പൂർവ സ്ഥിതിയിലാക്കി. കൊച്ചിയിലെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണു ജനനേന്ദ്രിയം പൂർവസ്ഥിതിയിലാക്കിയത്. തിരുവനന്തപുരത്തെ ഒരു വീട്ടിൽവച്ച് കഴിഞ്ഞ വർഷം മെയ് 19നായിരുന്നു സംഭവം. പീഡിപ്പിക്കാൻ ശ്രമിച്ചതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നായിരുന്നു കേസെങ്കിലും ഇവർ പിന്നീട് മൊഴിമാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സകൾക്കുശേഷം കഴിഞ്ഞ ഡിസംബർ 17 നാണു സ്വാമി വിദഗ്ധ ചികിത്സതേടി കൊച്ചിയിലെ ആശുപത്രിയിലെത്തിയത്. മൂത്രാശയ വിഭാഗം മേധാവി ഡോ. ആർ. വിജയന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സകൾക്കൊടുവിലാണു ജനനേന്ദ്രിയം പൂർവ സ്ഥിതിയിലാക്കിയത്. ചികിത്സാ രീതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.
Read Moreസോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനെ ജയലില്‍ ‘ഗുരുതരരോഗി’ ആയി ചിത്രീകരിക്കാന്‍ ഗൂഢനീക്കം!
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിയും ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിനു ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍രേഖകളില്‍ ഗുരുതര രോഗിയായി മാറ്റാന്‍ ഗൂഢനീക്കം. ഗുരുതര രോഗികളായ തടവുകാരുടെ പട്ടിക തയാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്കിയ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് നല്കിയ പട്ടികയിലാണു ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെട്ടിരിക്കുന്നത്. സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവ് ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യത്തിനു പരിഗണിക്കരുതെന്നു നിയമം നിലനില്‍ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്. ജയിലില്‍ നിന്ന് നല്കിയ പട്ടികയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കിയതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍…
Read Moreഅനധികൃത സ്വത്ത് സമ്പാദനം: കെ.ബാബുവിനെതിരേ കുറ്റപത്രം സമർപ്പിച്ചു; വരവിനേക്കാൾ 45 ശതമാനം അധികം സ്വത്ത്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി. കെ. ബാബുവിനെതിരേ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബാബുവിന് വരവിനെക്കാൾ 45 ശതമാനം അധികം സ്വത്ത് കണ്ടെത്തിയതായാണ് സൂചന. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ബാബുവിനെതിരേ കേസെടുത്തത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് ബാബു നല്‍കിയിരിക്കുന്ന വിശദീകരണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയിരുന്നു. ബാബുവിന്റെ ഭാര്യ ഗീതയുടെ പേരിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ കണക്ക് സംബന്ധിച്ചും മകളുടെ ഭർത്താവിന്റെ പേരിലുള്ള സ്വത്തുകൾ സംബന്ധിച്ചും വിശദീകരണം നൽകാനും ബാബുവിന് സാധിച്ചിരുന്നില്ല. മന്ത്രിയായിരുന്ന കാലത്തെ ടിഎ, ഡിഎ ഭാര്യമാതാവ് നല്കിയ ആസ്തിവകകള്‍ എന്നിവ സമ്പാദ്യമായി കണക്കാക്കണമെന്ന് വിജിലന്‍സില്‍ മൊഴി നല്കുന്ന സമയത്ത് ബാബു ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവ മുഴുവന്‍ സമ്പാദ്യമായി കാണാനാകില്ലെന്ന് വിജിലന്‍സ് അറിയിച്ചു.
Read Moreആറ്റിങ്ങലിൽ റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ യുവാവിനെ ഓഫീസിൽ കയറി വെട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: മടവൂരിൽ മുൻ റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ യുവാവിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നു. മടവൂർ പടിഞ്ഞാറ്റ് ഏല ആശാനിവാസിൽ രാജേഷ് (35) നെയാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മടവൂർ ജംഗ്ഷന് സമീപത്തെ രാജേഷിന്റെ നാടൻപാട്ട് സംഘത്തിന്റെ ഓഫീസിനകത്ത് വച്ചായിരുന്നു കൊലപാതകം. രാജേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് കുട്ടനും വെട്ടേറ്റു. ഇയാളെ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമി സംഘത്തിന്റെ വെട്ടേറ്റ് കിടന്ന രാജേഷിനെ നാട്ടുകാരും പോലീസും ചേർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി കടയ്ക്കൽ മുക്കന്നൂരിൽ പ്രോഗ്രാം കഴിഞ്ഞ ശേഷം മടവൂരിലെ ഓഫീസ് മുറിയിൽ വിശ്രമിക്കവെയായിരുന്നു ആക്രമണം. സ്വിഫ്ട് കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ കുട്ടൻ പോലീസിൽ മൊഴി നൽകി. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് രാജേഷ്. ഭാര്യ രണ്ടാമത് ഗർഭിണിയാണ്. കൊലപാതകത്തിന് പിന്നിൽ ക്വട്ടേഷൻ…
Read Moreട്രംപിനെതിരെ മുൻ പോൺ താരത്തിന്റെ ലൈംഗികാരോപണം; നിഷേധിച്ച് വീണ്ടും വൈറ്റ്ഹൗസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ മുൻ പോൺ താരം സ്റ്റോമി ഡാനിയൽസ് ഉന്നയിച്ച ലൈംഗികാരോപണത്തെ പാടെ തള്ളി വീണ്ടും വൈറ്റ്ഹൗസ്. ട്രംപിനെതിരെ ഉയർന്ന ലൈംഗികാരോപണവും ഇതുമായി ബന്ധപ്പെട്ട് പിന്നീടുവന്ന മറ്റെല്ലാ ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ ആവർത്തിച്ചു. 2006ല്‍ നവേദയില്‍ വച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ചൂഷണം ചെയ്തുവെന്നായിരുന്നു സ്റ്റോമി ഡാനിയൽസ് ആദ്യം ഉന്നയിച്ച ആരോപണം. ഒരു മാഗസിന് നല്കിയ അഭിമുഖത്തിലായിരുന്നു സ്റ്റോമിയുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് പറയാതിരിക്കുന്നതിന് തനിക്ക് പണം നൽകിയെന്നും ഇതിനായി ഉണ്ടാക്കിയ കരാർ പ്രകാരം 13,000 ഡോളറാണ് തനിക്ക് ലഭിച്ചതെന്നും സ്റ്റോമി പിന്നീട് പറഞ്ഞിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപായിരുന്നു സ്റ്റോമി ഇതു സംബന്ധിച്ച കരാറിൽ ഒപ്പുവച്ചത്. പിന്നീട്, തങ്ങൾ തമ്മിലുള്ള ബന്ധം പരസ്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ട്രംപ് അനുയായികൾ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഇക്കഴിഞ്ഞ…
Read Moreകീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡൽഹിക്കു പോകുന്നതെന്ന് മന്ത്രി സുധാകരൻ
തിരുവനന്തപുരം: കീഴാറ്റൂരിലെ കിളികളെ ഓടിക്കാനല്ല മുഖ്യമന്ത്രി ഡൽഹിക്കു പോകുന്നതെന്ന് മന്ത്രി ജി. സുധാകരൻ. ദേശീയപാത വികസനത്തിന് യുഡിഎഫ് താൽപര്യം കാണിച്ചില്ലെന്നും സംസ്ഥാനത്ത് വികസനം തടയാൻ ചില ശ്രമം നടക്കുന്നുണ്ടെന്നും സുധാകരൻ നിയമസഭയിൽ പറഞ്ഞു. ദേശീയപാത വിസനത്തിന് സ്ഥലമേറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മലപ്പുറം ദേശീയ പാതയുടെ അലൈൻമെന്റ് മാറ്റാൻ ഈ സർക്കാർ പ്രത്യേകനിർദേശം നൽകിയിട്ടില്ല. ദേശീയപാത വികസനത്തിന്റെ പേരിൽ ആരാധനാലയങ്ങൾ പൊളിക്കാൻ ഉദേശമില്ലെന്നും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയപാത വികസനത്തിന് എതിരല്ലെന്നും എന്നാൽ ഇരകളുടെ പ്രശ്നം പരിഹരിക്കണമെന്നും കെ.എൻ.എ. ഖാദറും സഭയിൽ ആവശ്യപ്പെട്ടു.
Read Moreകോട്ടയം ജില്ലാ ആശുപത്രിയിൽ രോഗികളുടെ ജീവൻ പന്താടി മരണക്കസേര! രോഗികൾക്ക് ഇരിക്കാനുള്ള ഇരുമ്പു കസേരയുടെ പിന്നിലായി വൈദ്യുതി കണക്ഷൻ നൽകാനുള്ള എക്സ്റ്റൻഷൻ കോഡ് ഘടിപ്പിച്ചിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച
കോട്ടയം: കോട്ടയം ജില്ലാ ആശുപത്രി നേത്രവിഭാഗത്തിലെ ഈ കാഴ്ച കണ്ടാൽ ഇവിടെ കണ്ണിന് കാഴ്ചയുള്ള ആരുമില്ലേയെന്നു തോന്നിപ്പോകും. സാമാന്യവിവരമുള്ളവർ ആരും ചെയ്യാത്ത മരണക്കെണിയാണ് ഇവിടെ രോഗികൾക്കായി യാതൊരു ഉത്തരവാദിത്വവുമില്ലാതെ ചെയ്തുവച്ചിരിക്കുന്നത്. രോഗികൾക്ക് ഇരിക്കാനുള്ള ഇരുന്പു കസേരയുടെ പിന്നിൽ യാതൊരു മറയും സുരക്ഷയുമില്ലാതെ വൈദ്യുതി കണക്ഷൻ നൽകാനുള്ള എക്സ്റ്റൻഷൻ കോഡ് ഘടിപ്പിച്ചിരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ച… കസേരയിൽ വന്ന് ഇരിക്കുന്ന രോഗികൾക്ക് കാണാനാവാത്ത രീതിയിലാണ് ഇത് ഒരു തുണിക്കഷണം കൊണ്ട് ഇവിടെ കെട്ടിയുറപ്പിച്ചുവച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ നിരവധി കണക്ഷനുകൾ കൊടുക്കാവുന്ന എക്സ്റ്റൻഷൻ ബോക്സ് ആണ് ഇവിടെ കെട്ടിവച്ചിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ വൈദ്യുതി പ്രവഹിച്ചാൽ ഇരുന്പു കസേരയിൽ വന്നിരിക്കുന്ന രോഗിയുടെ ജീവൻതന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ കസേരയിൽ വന്നിരിക്കുന്നവർ അറിയാതെയെങ്ങാനും കസേരയുടെ പിന്നിലേക്കു കൈകൊണ്ടുവന്നാൽ ഇതിൽ തട്ടും.. മുറിയിൽ മറ്റു പലേടത്തും സ്ഥലമുണ്ടായിട്ടാണ് രോഗികൾക്ക് ഇരിക്കാനുള്ള…
Read Moreഒരാള്‍ക്ക് 350 രൂപയും ഭക്ഷണവും, റാലിക്ക് വിളിച്ചുവരുത്തി കേജരിവാള്‍ പറ്റിച്ചെന്ന് റാലിയില്‍ പങ്കെടുത്തവര്‍
ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് ഇത് കഷ്ടകാലമാണെന്ന് തോന്നുന്നു. എതിരാളികള്‍ക്കെതിരേ ഉന്നയിച്ച രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മാപ്പുപറയുന്നതിനിടെ പാര്‍ട്ടി റാലിക്കെത്തിയവരും കേജരിവാളിനെതിരേ രംഗത്ത്. കഴിഞ്ഞ ദിവസം ഹിസാറില്‍ നടന്ന ആം ആദ്മി പാര്‍ട്ടിയുടെ ബിജെപി വിരുദ്ധ റാലിയില്‍ പങ്കെടുത്തവരാണ് ആരോപണവുമായി രംഗത്തെത്തിയത്. പൈസ തരാമെന്ന് പറഞ്ഞ് റാലിക്ക് വിളിച്ചിട്ട് പറ്റിച്ചെന്നാണ് പരാതി. ഒരാള്‍ക്ക് 350 രൂപയും ഒരു നേരത്തെ ആഹാരവുമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വാദ്ഗാനം ചെയ്തതെന്ന് ജനങ്ങള്‍ പറയുന്നു. ഇതനുസരിച്ച് കുടുംബസമേതമാണ് പലരും റാലിക്കെത്തിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത പണമോ ആഹാരമോ തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. ആരോപണങ്ങളോട് ആം ആദ്മി പാര്‍ട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹരിയാനയില്‍ 2019ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തിറങ്ങുന്നതിന് മുന്നോടിയായാണ് ഹിസാറില്‍ ആം ആദ്മി പാര്‍ട്ടി വമ്പന്‍ റാലി സംഘടിപ്പിച്ചത്.
Read More