കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. പകർപ്പ് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. അങ്കമാലി കോടതിയിൽ വച്ച് നിങ്ങൾ ഈ ദൃശ്യങ്ങൾ കണ്ടതല്ലേ എന്നും പിന്നെ എന്തിനാണ് പകർപ്പ് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ ക്രിമിനൽ നടപടി ചട്ടങ്ങൾപ്രകാരം കേസിലെ തെളിവുകൾ ലഭിക്കുവാൻ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ ബി.രാമൻപിള്ള വാദിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ കേസിലെ മുഖ്യതെളിവാണ്. അങ്കമാലി കോടതിയിൽ വച്ച് കണ്ടപ്പോൾ ദൃശ്യങ്ങളിൽ ഒരു സ്ത്രീ ശബ്ദം വ്യക്തമായിരുന്നു. എന്നാൽ പോലീസ് ഇതേക്കുറിച്ച് അന്വേഷണം ഒന്നും നടത്തിയില്ല. കേസിലെ ചില വസ്തുതകൾ പോലീസ് മറിച്ചുവയ്ക്കുകയാണെന്നും അതിനാൽ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിക്ക് കിട്ടേണ്ടത് അത്യാവശ്യമാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങളിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ട്. വിചാരണ വേളയിൽ…
Read MoreCategory: Loud Speaker
തിരൂരങ്ങാടിയിൽ വൻ കഞ്ചാവ് വേട്ട; യുവതി അടക്കം മൂന്നുപേർ പിടിയിൽ; 60 കിലോ ഇവരുടെ പക്കൽ നിന്നും പിടികൂടി
മലപ്പുറം: തിരൂരങ്ങാടിയിൽ നടന്ന വൻകഞ്ചാവ് വേട്ടയിൽ യുവതി അടക്കം മൂന്നുപേർ പിടിയിൽ. 60 കിലോ കഞ്ചാവ് ഇവരിൽ നിന്നു തിരൂരങ്ങാടി പോലീസ് പിടികൂടി. ആന്ധ്രസ്വദേശികളായ ശ്രീനിവാസ് (22), നാഗദേവി (22), ഇടുക്കി സ്വദേശി അഖിൽ (23) എന്നിവരാണ് വെന്നിയൂർ ദേശീയപാതയിൽ വച്ചു പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നു മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ കാറിൽ എത്തിച്ചതായിരുന്നു കഞ്ചാവ്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നു തിരൂരങ്ങാടി സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ഇന്നലെ വൈകുന്നേരം ദേശീയപാതയിൽ വച്ചു പിടിയിലായത്. ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരുന്നു. പ്രതികളെ ഇന്നു പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. പ
Read Moreആണ്‍സുഹൃത്തുക്കളെ ഒഴിവാക്കു; എങ്കിൽ സ്ത്രീകൾക്കെതിരേ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കും; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ
ഇൻഡോർ: പെണ്‍കുട്ടികൾ ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണമെന്ന വിവാദ പരാമർശവുമായി ബിജെപി എംഎൽഎ. മധ്യപ്രദേശിലെ ഗുണയിൽനിന്നുള്ള എംഎൽഎ പന്നലാൽ ശാക്യയാണ് പെണ്‍കുട്ടികൾക്ക് ഉപദേശവുമായി രംഗത്തെത്തിയത്. പെണ്‍കുട്ടികളെന്തിനാണ് ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്നത്? അവരത് അവസാനിപ്പിച്ചാൽ അവർക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കും- ഗുണയിലെ ഒരു കോളജിൽ സംസാരിക്കവെ ശാക്യ പറഞ്ഞു. രാജ്യാന്തര വനിതാ ദിനം ആചരിക്കുന്നതു വിദേശ പാരന്പര്യമാണെന്നും ഇന്ത്യയിൽ നവരാത്രിക്ക് സ്ത്രീകൾ പൂജിക്കപ്പെടുന്നുണ്ടെന്നും ശാക്യ പറഞ്ഞു. പെണ്സുഹൃത്തുക്കളെ ഉണ്ടാക്കുന്ന പാശ്ചാത്യൻ സംസ്കാരം ആണ്‍കുട്ടികൾ സ്വീകരിക്കരുതെന്നും എംഎൽഎ ആവശ്യപ്പെട്ടു.
Read Moreയുഎസ് സുരക്ഷാ ഉപദേഷ്ടാവായി ബോൾട്ടനെ നിയമിച്ചത് ട്രംപ് ഭരണകൂടത്തിന്റെ നാണംകെട്ട നടപടിയെന്ന് ഇറാൻ
ടെഹ്റാൻ: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോൺ ബോൾട്ടണെ നിയമിച്ചതിനെതിരെ ഇറാൻ. ട്രംപ് ഭരണകൂടത്തിന്റേത് നാണംകെട്ട നടപടിയാണെന്നാണ് ഇറാന്റെ പരിഹാസം. ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ഷംഖാനിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ കണക്കറ്റ് പരിഹസിച്ച് രംഗത്തെത്തിയത്. ഭീകരസംഘടനകളുടെ പട്ടികയിൽ പേരുള്ള മുജാഹിദ്ദീൻ-ഇ-ഖൽക്ക് എന്ന സംഘടനയുമായി ബോൾട്ടിന് ബന്ധമുണ്ടെന്നും അവരിൽ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ ആരോപണം. ഉത്തരകൊറിയയേയും ഇറാനെയും അമേരിക്ക ആക്രമിക്കണമെന്നു വാദിക്കുന്നയാളാണ് ജോൺ ബോൾട്ടണെന്നാണ് വിലയിരുത്തൽ. ഇറാനുമായുള്ള ആണവകരാർ റദ്ദാക്കണമെന്നു വാദിക്കുന്ന ബോൾട്ടൺ യുദ്ധാനുകൂല നിലപാടുകൾക്കു കുപ്രസിദ്ധനാണ്. മുൻ പ്രസിഡന്റ് ജോർജ്.ഡബ്ല്യു. ബുഷിന്റെ ഭരണത്തിൽ അമേരിക്കയുടെ യുഎൻ അംബാസഡറായിരുന്ന ബോൾട്ടൺ ഇറാക്കിൽ അധിനിവേശം നടത്താനുള്ള ബുഷിന്റെ നയത്തെ ശക്തമായി പിന്തുണച്ച വ്യക്തിയാണ്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് എച്ച്.ആർ.മക്മാസ്റ്ററെ പുറത്താക്കി ജോൺ ബോൾട്ടനെ ആ സ്ഥാനത്തേക്ക് അവരോധിച്ചത്. ഏപ്രിൽ പകുതിവരെ മക്മാസ്റ്റർ സുരക്ഷാ ഉപദേഷ്ടാവായി…
Read Moreയുപിയിൽ ബിഎസ്പിയിൽനിന്നു പുറത്താക്കിയ എംഎൽഎയുടെ സഹോദരനും കുടുംബത്തിനും നേരെ ആക്രമണം
ലക്നോ: ഉത്തർപ്രദേശിൽ ബിഎസ്പിയിൽനിന്നു പുറത്താക്കിയ അനിൽകുമാർ സിംഗ് എംഎൽഎയുടെ സഹോദരനു നേരെ ആക്രമണം. അനിലിന്റെ സഹോദരൻ ദീലിപ് സിംഗിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ദീലിപിനെയും കുടുംബത്തെയും ഒരു സംഘം ആളുകൾ ചേർന്നു തോക്കിൻമുനയിൽ നിറുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഉത്തർപ്രദേശിയിലെ ഉന്നൗവിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ടു അഞ്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അനിൽകുമാർ കൂറുമാറി ബിജെപിക്കു വോട്ടു ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തെ ബിഎസ്പിയിൽനിന്നു പുറത്താക്കിയത്
Read Moreപോലീസ് അതിക്രമം ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം; എല്ലാ ക്രമസമാധാന പ്രശ്നങ്ങളും ഭദ്രമെന്ന് നിയമസഭയിൽ മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. എന്നാൽ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലൻ സഭയിൽ പറഞ്ഞു. പോലീസ് ഉൾപ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പോലീസ് അതിക്രമങ്ങളിൽ നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.
Read Moreമൂക്കില്‍ നിന്ന് രക്തം ഒഴുകി… ഗവര്‍ണറുടെ വാഹനത്തിന് വഴി കൊടുത്തില്ലെന്ന്; കാര്‍ യാത്രക്കാരനെ പോലീസ് മര്‍ദിച്ചതായി പരാതി
കോട്ടയ്ക്കൽ: ഗവർണർ പി.സദാശിവത്തിന്റെ വാഹനത്തിന് വഴി കൊടുത്തില്ലെന്ന് പറഞ്ഞ് കാർ യാത്രക്കാരനെ പോലീസ് മർദിച്ചതായി പരാതി. ഇന്നലെ കോട്ടക്കൽ നഗരത്തിലാണ് സംഭവം. കൊളത്ത്പറന്പ് സ്വദേശിയായ ജനാർദനനാണ് പരിക്കേറ്റത്. ഇയാളുടെ മൂക്കിന് മർദനം ഏറ്റതിനെ തുടർന്ന് രക്തം ഒഴുകുകയായിരുന്നു. പൊന്നാനിയിലേക്ക് പോകുകയായിരുന്ന ഗവർണർക്ക് വഴിയൊരുക്കുന്നതിനിടെയാണ് പോലീസ് മർദിച്ചതെന്ന് പറയുന്നു. തുടർന്ന് പോലീസീന്റെ തന്നെ വാഹനത്തിൽ ജനാർദനനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreആനയെ പോറ്റുന്നത് എന്തിനാണ് ? റോയൽ എൻഫീൽഡിനെ കളിയാക്കിയ ബജാജിന് മറുപടിയുമായി ചെന്നൈ ബുള്ളറ്റ് ക്ലബ്ബിലെ പുലിക്കുട്ടികൾ
വിപണിയിൽ ഒന്നാം സ്ഥാനം നേടാൻ റോയൽ എൻഫീൽഡിനെ കളിയാക്കി ബജാജ് ഡോമിനാർ നിരവധി പരസ്യങ്ങൾ പുറത്തു വിട്ടിരുന്നു. ആനയെ പോറ്റുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ഓരോ പരസ്യങ്ങളിൽ കൂടിയും അവർ ഉന്നയിച്ചു കൊണ്ടിരുന്നത്. ബജാജിന്റെ പരസ്യം കണ്ട് ചൊടിച്ച ബുള്ളറ്റ് ആരാധകർ ഇതിനു മറുപടിയെന്നോണം നിരവധി വീഡിയോ പുറത്തു വിട്ടിരുന്നു. അതിൽ ഏറ്റവും പുതുതായി പുറത്തു വിട്ട വീഡിയോ സോഷ്യൽ മീഡിയായിൽ വൈറലായി മാറുകയാണ്. ചെന്നൈ ബുള്ളറ്റ് ക്ലബ്ബ് എന്ന പേരിലുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ പുറത്തുവിട്ടത്. റോയൽ എൻഫീൽഡിന്റെ ഹിമാലയൻ ബൈക്കിൽ ഒരാൾ ഒരു കുന്ന് നിഷ്പ്രയാസം കയറി പോകുന്നതാണ് വീഡിയോയിൽ ആദ്യം. ഇതിനു പിന്നാലെ വന്ന ബജാജിന്റെ ഡോമിനാർ ബൈക്ക് കയറ്റം കയറുവാൻ പോലുമാകാതെ നിന്നു പോകുന്നതാണ് വീഡിയോയിൽ. തുടർന്ന് പിന്നാലെ വന്നവർ ഡോമിനാറിനെ തള്ളി നീക്കുവാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.…
Read Moreമൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലില്‍ കയറിയിറങ്ങി! ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ അന്വേഷണം; ശുഹൈബ് കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും പരാതിയില്‍
കണ്ണൂർ: ശുഹൈബ് വധക്കേസില മുഖ്യപ്രതി ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലിൽ കഴിഞ്ഞ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ നൽകിയ പരാതിയിൽ ഡിജിപിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മധ്യമേഖല ജയിൽ ഡിഐജി സാം തങ്കയ്യനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച കേസിലെ പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായങ്ങൾ ലഭിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരൻ കഴിഞ്ഞ ദിവസമാണ് ഡിജിപിക്ക് പരാതി നൽകിയത്. കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിക്ക് കഴിഞ്ഞ ദിവസം മുഴുവൻ കൂത്തുപറന്പ് സ്വദേശിനിയായ പെണ്‍കുട്ടിക്കൊപ്പം ജയിലിൽ കഴിയാൻ ഉദ്യോഗസ്ഥർ അവസരമൊരുക്കിയെന്നായിരുന്നു സുധാകരന്റെ പരാതി. മൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലിൽ കയറിയിറങ്ങിയെന്നും ആരോപണമുണ്ട്. ശുഹൈബ് കേസിലെ പ്രതികളുടെ സെൽ പൂട്ടാറില്ലെന്നും ഇവർക്ക് ജയിലിൽ വലിയ സ്വാതന്ത്ര്യമാണെന്നും സുധാകരന്റെ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കേസിലെ അറസ്റ്റിലായ ആകാശ് അടക്കമുള്ള പ്രതികൾ കണ്ണൂർ…
Read Moreകുഴൽ കിണറിൽ നിന്നും ജലപ്രവാഹം; മാലൂർ പാലോട്ടു വയലിൽ രാജേഷിന്റെ വീട്ടുമുറ്റത്തെ കുഴൽ കിണറാണ് കവിഞ്ഞൊഴുകുന്നത്
മട്ടന്നൂർ: മാലൂർ പാലോട്ടു വയലിൽ കുഴൽ കിണറിൽ നിന്നു ജലപ്രവാഹം. കെപിആർ നഗറിനടുത്ത പാലോട്ടു വയലിലെ പീറ്റക്കണ്ടി രാജേഷിന്റെ വീട്ടിൽ കുഴിച്ച കുഴൽ കിണറിൽ നിന്നാണ് ജലപ്രവാഹമുണ്ടായത്. 160 അടിക്ക് മുകളിൽ കുഴിച്ച കുഴൽ കിണറിൽ നിന്നാണ് ശക്തമായി വെള്ളം പുറത്തേക്കൊഴുകുന്നത്. വിവരമറിഞ്ഞ് നൂറുക്കണക്കിനാളുകളാണ് കുഴൽ കിണറിൽ നിന്നുള്ള ജലപ്രവാഹം കാണാനെത്തിയത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് വീട്ടുമുറ്റത്തോട് ചേർന്നു രാജേഷ് കുഴൽ കിണർ കുഴിച്ചത്. 2016ൽ പുരളി മലയിലെ കൂവക്കര സി.പി.ചന്ദ്രശേഖരൻ നായരുടെ വീട്ടിലും കുഴൽകിണർ കുഴിച്ചപ്പോൾ ഉണ്ടായ ജലപ്രവാഹം ഇപ്പോഴും തുടരുകയാണ്.
Read More