തിരുവനന്തപുരം: ലോഡ് ഷെഡിംഗ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.
വൈദ്യുതി വാങ്ങിയ വകയിൽ നൽകാനുള്ള ബാധ്യതയും നിലവിലെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. രാജ്യത്തുടനീളം മഴ കുറവായത് ജലവൈദ്യുത പദ്ധതികളെ സാരമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കാൻ പരിശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
