പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് തെരുവിന് നല്‍കിയതിന്റെ പേരില്‍ വൃദ്ധനെ ആക്രമി സംഘം കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം. 70 കാരനായ രാമചന്ദ്ര യാദവാണ് സംഭവത്തില്‍ കൊലപ്പെട്ടത്. ആക്രമത്തിനു പിന്നില്‍ 50 ഓളം പേരുണ്ടെന്നാണ് വിവരം. രാമചന്ദ്ര യാദവ് തന്റെ ഗ്രാമത്തിലെ തെരുവിന് നരേന്ദ്രമോദി ചൗക് എന്ന് പേരിട്ടിരുന്നു. ഇതില്‍ പ്രകോപിതനായ ആക്രമികളുടെ സംഘം വാളും ഹോക്കി സ്റ്റിക്കും ഉപയോഗിച്ച് വൃദ്ധനെ കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ കാര്യങ്ങള്‍ ആക്രമി സംഘത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും അവര്‍ കേള്‍ക്കാന്‍ മനസു കാണിച്ചില്ലെന്ന് കൊല്ലപ്പെട്ട വ്യക്തിയുടെ മകന് പറഞ്ഞു. അക്രമികളെ പിന്തിരിപ്പിക്കാന് ശ്രമിച്ച വൃദ്ധന്റെ സഹോദരനെയും സംഘം മര്‍ദിച്ചു. ആക്രമം നടത്തിയവര്‍ക്ക് ആര്.ജെ.ഡിയുടെ പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു. ആര്.ജെ.ഡിയുടെ ശക്തികേന്ദ്രമായ സ്ഥലത്ത് മോദിയുടെ പേര് തെരുവ് നല്‍കിയത് കൊണ്ടാണ് വൃദ്ധനെ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read MoreCategory: Loud Speaker
പാവങ്ങള്‍ മുണ്ടുമുറുക്കി ഉടുക്കട്ടെ! മന്ത്രി മന്ദിരങ്ങളിൽ കർട്ടൻ മാറ്റി: ചെലവ് “തുച്ഛമായ’ എട്ടര ലക്ഷം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്പോഴും മന്ത്രി മന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ ഖജനവിൽനിന്നു ചെലവഴിച്ചത് ലക്ഷങ്ങൾ. മന്ത്രി മന്ദിരങ്ങളിലെ കർട്ടൻ മാറ്റാൻ മാത്രം ചെലവഴിച്ചത് എട്ടര ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാൻ ചെലവിട്ടത് രണ്ടര ലക്ഷത്തിലധികം രൂപയാണ്. ധനമന്ത്രി തോമസ് ഐസക് ഈ ഇനത്തിൽ ചെലവിട്ടത് 25,946 രൂപയാണ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ 75,516 രൂപയും കർട്ടനായി ചെലവഴിച്ചു. കടകംപള്ളി സുരേന്ദ്രൻ 121,705 രൂപയും പി. തിലോത്തമൻ 151,972 രൂപയും എം.എം. മണി 33,990 രൂപയും എ.കെ. ബാലൻ 30,350 രൂപയുമാണ് കർട്ടനായി ചെലവിട്ടത്. മുൻമന്ത്രിമാരായ തോമസ് ചാണ്ടി 123,828 രൂപയും ഇ.പി. ജയരാജൻ 39,071 രൂപയും കർട്ടനായി ചെലവിട്ടു.
Read Moreഐഎം വിജയന്റെ ചിത്രം നിരോധിക്കണമെന്ന് ആവശ്യം
കേരളത്തിന്റെ കറുത്തമുത്ത് ഫുട്ബോളര് ഐഎം വിജയന് അഭിനയിച്ച പുതിയ സിനിമയാണ് മട്ടാഞ്ചേരി. ഒരു ഇടവേളയ്ക്കുശേഷം വിജയന് മുഖം കാണിച്ച ചിത്രം. തിയറ്ററിലെത്തിയ ചിത്രം ഭേദപ്പെട്ട അഭിപ്രായവും നേടുന്നുണ്ട്. എന്നാല്‍ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി വന്നിരുന്നു. മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ് സിനിമയില്‍ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഹര്‍ജിയില്‍ പറയുന്നു. കൊച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡന്റ് ടി.എം റിഫാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നാടിന്റെ യഥാര്‍ഥ സംസ്ക്കാരവും ചരിത്രവും മറച്ചുവെച്ച് കൊണ്ട് ചിത്രീകരിച്ച സിനിമ നിരോധിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
Read Moreറെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത് സാഹസികമായി! കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് നല്കുന്ന മൊത്ത വ്യാപാരി മധുരയില്‍ അറസ്റ്റില്‍; പോലീസിനെ ആക്രമിക്കാന്‍ ഗുണ്ടാ സംഘത്തിന്റെ ശ്രമം
തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ വ്യാപകമായി കഞ്ചാവ് എത്തിച്ച് നൽകുന്ന മൊത്ത വ്യാപാരിയായ തമിഴ്നാട് സ്വദേശിയെ റെയിൽവെ പോലീസ് മധുരയിൽ നിന്നും അറസ്റ്റ് ചെയ്തു. മധുരയിലെ ആർ.എസ്.പാളയം കോളനിയിൽ താമസിക്കുന്ന ഹരിഹരൻ (42) നെയാണ് തിരുവനന്തപുരത്ത് നിന്നുള്ള റെയിൽവെ പോലീസ് സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്. പാറശാലയിൽ ട്രെയിൻമാർഗം കഞ്ചാവ് എത്തിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഹരിഹരൻ പിടിയിലായത്. ആന്ധ്രപ്രദേശിൽ നിന്നും കന്പത്തുനിന്നുമായാണ് ഇയാൾ കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് മൊത്തകച്ചവടം നടത്തി വന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. റെയിൽവെ സിഐ. കരുണാകരൻ, പാറശാല റെയിൽവെ എസ്ഐ.ഷിബുകുമാർ, സിപിഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മധുരയിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടിയപ്പോൾ ഇയാളുടെ ഗുണ്ടാ സംഘം പോലീസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെത്തിയ്ക്കുകയായിരുന്നു.…
Read Moreജീവനക്കാരനെ കൈകാര്യം ചെയ്തു സല്മാന് രാജാവിന്റെ ഏക മകള്‍ കുടുക്കില്‍
സല്മാന് രാജാവിന്റെ ഏകമകളും കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ സഹോദരിയുമായ ഹാസ ബിന്റ് സല്മാന് രാജകുമാരിക്കെതിരെ ഫ്രാന്‍സ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. പാരീസിലെ അപ്പാര്‍ട്ട്മെന്റില്‍ കഴിയവെ, 2016-ല്‍ തന്റെ ബോഡിഗാര്‍ഡിനെക്കൊണ്ട് ജീവനക്കാരനെ മര്‍ദിപ്പിച്ച കേസിലാണ് അറസ്റ്റ് വാറണ്ട്. മുഹമ്മദ് ബിന്‍ സല്‍മാന്റെ മൂത്ത സഹോദരിയാണ് 44-കാരിയായ ഹാസ രാജകുമാരി. ഡിസംബര്‍ അവസാനം തന്നെ ഇവര്‍ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. വെസ്റ്റേണ്‍ പാരീസിലെ അവന്യൂ ഫോക്കിലാണ് ഹാസയുടെ ഫ്ളാറ്റ്. ഇവിടെ ഇവര്‍ മിക്കവാറും വരാറുണ്ട്. സല്മാന് രാജാവിന്റെ ഏക മകള്‍കൂടിയാണ് ഹാസ രാജുമാരി. 11 മക്കളാണ് അദ്ദേഹത്തിനുള്ളത്.അപ്പാര്‍ട്ട്മെന്റില്‍ അറ്റകുറ്റപ്പണിക്കുവന്നയാളെയാണ് ഹാസ തന്റെ അംഗരക്ഷകനെക്കൊണ്ട് മര്‍ദിപ്പിച്ചത്. 2016 സെപ്റ്റംബറിലായിരുന്നു സംഭവം. ജോലിക്കിടെ മുറിയുടെ ഫോട്ടോയെടുത്തതാണ് ഹാസയെ പ്രകോപിപ്പിച്ചത്. ജോലിയുടെ ആവശ്യത്തിനുവേണ്ടിയാണ് ഫോട്ടൊയെടുത്തതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്നതിനുവേണ്ടിയാണ് ഫോട്ടോ എടുത്തതെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന്…
Read Moreസ്നേഹസമ്മാനമായി നൽകിയത് കണിക്കൊന്ന.! ആരും തന്നെ തടഞ്ഞിട്ടില്ല; സ്വതന്ത്രമായി ചിത്രം പകർത്താനുളള സ്വാതന്ത്ര്യം ഇന്നില്ല; ലോക പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ട് പറയുന്നു
കൊച്ചി: ലോക പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് നിക്ക് ഉട്ടിനും ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റർ റൗൾ റോയ്ക്കും ആവേശകരമായ ആഥിത്യമരുളി കൊച്ചി. ഉച്ചയ്ക്ക് ഒന്നോടെ കാക്കനാട് കേരള മീഡിയ അക്കാദമിയിലെത്തിയ ഉട്ടിനെയും റൗൾ റോയെയും മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബുവിന്റെ നേതൃത്തിൽ സ്വീകരിച്ചു. ചെണ്ടമേളത്തിന്റെ അകന്പടിയോടെയായിരുന്നു സ്വീകരണം. അക്കാദമി വളപ്പിൽ മാവിൻ തൈ നട്ട ഉട്ടിനും റോക്കും വിദ്യാർഥികൾ സ്നേഹസമ്മാനമായി നൽകിയത് കണിക്കൊന്ന. കസവുമുണ്ടും ഷർട്ടും ധരിച്ച് മലയാളി വേഷത്തിലാണ് ഇരുവരും വേദിയിലെത്തിയത്. സ്വതന്ത്രമായി ചിത്രം പകർത്താനുളള സ്വാതന്ത്ര്യം ഇന്നില്ലെന്നു നിക്ക് ഉട്ട് പ്രസംഗത്തിനിടെ പറഞ്ഞു. ഇറാഖ്, അഫ്ഗാൻ പോലുള്ള പ്രദേശങ്ങളിലെ യുദ്ധക്രൂരതകളുടെ ചിത്രങ്ങൾ ലോകത്തിനു മുന്നിൽ അവതരിപ്പിച്ച് ഈ യുദ്ധക്കെടുതികൾക്ക് വിരാമമിടാൻ താങ്കൾക്ക് ശ്രമിച്ചു കൂടെ എന്ന് പലരും ചോദിക്കാറുണ്ട്. അന്‍പതു വർഷം മുൻപ് യുദ്ധമുഖങ്ങളിലെവിടെയും സ്വതന്ത്രമായി നടന്ന് ചിത്രം പകർത്താനുള്ള സ്വാതന്ത്ര്യം…
Read Moreമധു കൊലക്കേസ് ; കേസിലെ 16 പ്രതികളുടേയും ജാമ്യാപേക്ഷ പട്ടികജാതി-വർഗ പ്രത്യേക കോടതി തള്ളി
മണ്ണാർക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ മണ്ണാർക്കാട് പ്രത്യേക കോടതി തള്ളി. പട്ടികജാതി-വർഗ പ്രത്യേക കോടതിയാണു കേസ് പരിഗണിച്ചത്. കേസിലെ 16 പ്രതികളുടേയും ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോല ഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ ജെയ്ജുമോൻ (44), മുക്കാലി ചോലയിൽ അബ്ദുൾ കരീം (48), മുക്കാലി പൊട്ടിയൂർകുന്ന് പുത്തൻപുരക്കൽ സജീവ് (30), കള്ളമല മുരിക്കട സതീഷ് (39), കള്ളമല ചെരുവിൽ വീട്ടിൽ ഹരീഷ് (34), കള്ളമല ചെരുവിൽ…
Read Moreപത്താം ക്ലാസ് ജയിപ്പിക്കാന്‍ ഡമ്മിയും 10,000 രൂപയും; പരീക്ഷയ്ക്കിടെ വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു
ഡമ്മിയെ പരീക്ഷയ്ക്കിരുത്തി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പലും സഹായികളും മുങ്ങി. ഹരിയാനയിലെ സോനാപട്ടില് ചൊവ്വാഴ്ച ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അച്ഛനെ പറഞ്ഞുവിട്ടശേഷമായിരുന്നു 16കാരിയെ പ്രിന്‍സിപ്പല്‍ മാനഭംഗപ്പെടുത്തിയത്. സ്കൂളിന് സമീപത്തുള്ള വീട്ടിലായിരുന്നു പീഡനം. പത്താം ക്ലാസ് ജയിപ്പിക്കുന്നതിനായി 10,000 രൂപ നല്‍കണമെന്നായിരുന്നു കരാറെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. ഈ മാസം എട്ടിന് സ്കൂള്‍ ഉടമ കൂടിയായ പ്രിന്‍സിപ്പല്‍ തന്നെയും മകളെയും സ്കൂളിലേക്കു വിളിപ്പിച്ചു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ പരീക്ഷയുടെ അന്ന് മകളെ തനിക്കൊപ്പം വിട്ടുപോകാന്‍ പിതാവിനോട് പറഞ്ഞ പ്രിന്‍സിപ്പല്‍ മറ്റൊരാളെക്കൊണ്ട് പരീക്ഷയെഴുതിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പരീക്ഷയ്ക്കുശേഷം പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുപോകാന്‍ പിതാവ് എത്തിയപ്പോഴാണു പീഡനവിവരം പുറത്തറിഞ്ഞത്. ബന്ധുവീട്ടിലെ രണ്ട് സ്ത്രീകളുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍ തന്നെ പീഡിപ്പിച്ചെന്ന വിവരം പെണ്‍കുട്ടി തന്നെ പിതാവിനെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടി പിതാവിനോടു സംസാരിക്കുന്നതിനിടെയാണ് പ്രിന്‍സിപ്പലും സഹായികളും ഇവിടെനിന്നും രക്ഷപെട്ടത്.
Read Moreഇന്നോവയ്ക്കു പകരം ബെൻസോ ഒാഡിയോ വാങ്ങാമായിരുന്നു! മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളം ഇരട്ടിയോളം കൂട്ടി; പരിഹസിച്ച് അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
നിയാസ് മുസ്തഫ കോട്ടയം: സംസ്ഥാന മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളം ഇരട്ടിയോളം കൂട്ടിയ തീരുമാനത്തെ വിമർശിച്ചും പരിഹസിച്ചും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മന്ത്രിമാരുടെ ശന്പളം 55,012രൂപയിൽനിന്ന് 90,000 രൂപയും എംഎൽഎമാരുടേത് 39,500രൂപയിൽനിന്ന് 70,000രൂപയായും ഉയർത്താനുളള കരടുബില്ലിനു മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. ഇതോടൊപ്പം മന്ത്രിമാരുടെ യാത്രാബത്ത കിലോമീറ്ററിനു 10രൂപയിൽനിന്ന് 15രൂപയായും ഉയർത്തും. എംഎൽഎമാരുടെ യാത്രാബത്ത കിലോമീറ്ററിന് 12രൂപയായി ഉയർത്തും. ഈ സാഹചര്യത്തിലാണ് അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:- മുണ്ടു മുറുക്കി ഉടുക്കണം.കാശില്ല, ഖജനാവ് കാലിയാണ്. യുഡിഎഫ് മന്ത്രിമാരെ പോലെയല്ല എൽഡിഎഫ് മന്ത്രിമാർ. അവർ കൈക്കൂലി വാങ്ങുന്നില്ല. സർക്കാരിൽ നിന്നു കിട്ടുന്ന 52,000രൂപ കൊണ്ട് കുടുംബം പുലർത്താൻ കഴിയില്ല. അതുകൊണ്ട് ശന്പളം കൂട്ടണം- 90,300 ആയി നിജപ്പെടുത്താം. മന്ത്രിമാരേക്കാൾ കഷ്ടമാണ് എമ്മല്ലെമാരുടെ കാര്യം. അവർക്ക് വെറും 39,000രൂപയേ കിട്ടുന്നുളളൂ.…
Read Moreവയല്‍ക്കിളികളുടെ സമരം; കത്തിച്ചാൽ “അണയില്ല’; സമരത്തിന്റെ രണ്ടാംഘട്ടം 25 മുതൽ; കത്തിച്ച പന്തലിന്റെ സ്ഥാനത്ത് പുതിയ പന്തൽ
തളിപ്പറമ്പ്: വയല്‍ക്കിളികള്‍ ഇനിയും പറക്കുമെന്ന് സമരനായകന് സന്തോഷ് കീഴാറ്റൂര്‍. സിപിഎം പ്രവര്‍ത്തകര്‍ ഇന്നലെ തീവെച്ച് നശിപ്പിച്ച പന്തലിന്റെ സ്ഥാനത്ത് പുതിയ സമരപ്പന്തല്‍ പണിത് വീണ്ടും സമരം ആരംഭിക്കുമെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. ഈ മാസം 25 ന് പുതിയ സമരപ്പന്തല്‍ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരേയും സംസ്ഥാനത്തിനകത്തും പുറത്തും നടന്ന സമാനമായ സമരപോരാട്ടങ്ങളിലെ നായകരേയും അണിനിരത്തി വിപുലമായ രീതിയിലായിരിക്കും രണ്ടാംഘട്ടസമരം ആരംഭിക്കുന്നതെന്നും സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. തങ്ങളുടെ സഹനസമരം വിജയം കണ്ടുവെന്ന് തന്നെയാണ് അഭിപ്രായം. വയലും തണ്ണീര്‍തടങ്ങളും നികത്തി വികസന തീവ്രവാദം നടത്തുന്നവര്‍ക്കെതിരെ ശക്തമായ ചൂണ്ടുപലകയാവാന്‍ കീഴാറ്റൂര്‍ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. വികസന വെറിയന്മാര് ആരൊക്കെയാണെന്നും അവരുടെ ഉദ്ദേശ്യമെന്താണെന്നും ജനങ്ങള്‍ മനസിലാക്കികഴിഞ്ഞു. കീഴാറ്റൂര്‍ വയല്‍ നികത്തുന്നതിന് വേണ്ടി ഭൂമാഫിയ കുപ്പം ദേശീയപാതയോരത്തെ കുന്നുകള്‍ വിലക്ക് വാങ്ങിയിരിക്കയാണെന്നും എംഎല്‍എക്ക് ഉള്‍പ്പെടെ ഇതില്‍ പങ്കുണ്ടെന്നും സുരേഷ് ആരോപിച്ചു.…
Read More