വ​യ​ല്‍​ക്കി​ളി​ക​ളു​ടെ സ​മ​രം; കത്തിച്ചാൽ “അണയില്ല’; സ​മ​ര​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 25 മു​ത​ൽ; ക​ത്തി​ച്ച പ​ന്ത​ലി​ന്‍റെ സ്ഥാ​ന​ത്ത്  പു​തി​യ പ​ന്ത​ൽ

ത​ളി​പ്പ​റ​മ്പ്: വ​യ​ല്‍​ക്കി​ളി​ക​ള്‍ ഇ​നി​യും പ​റ​ക്കു​മെ​ന്ന് സ​മ​ര​നാ​യ​ക​ന്‍ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​ന്ന​ലെ തീ​വെ​ച്ച് ന​ശി​പ്പി​ച്ച പ​ന്ത​ലി​ന്‍റെ സ്ഥാ​ന​ത്ത് പു​തി​യ സ​മ​ര​പ്പ​ന്ത​ല്‍ പ​ണി​ത് വീ​ണ്ടും സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. ഈ ​മാ​സം 25 ന് ​പു​തി​യ സ​മ​ര​പ്പ​ന്ത​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​രേ​യും സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ന​ട​ന്ന സ​മാ​ന​മാ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ളി​ലെ നാ​യ​ക​രേ​യും അ​ണി​നി​ര​ത്തി വി​പു​ല​മാ​യ രീ​തി​യി​ലാ​യി​രി​ക്കും ര​ണ്ടാം​ഘ​ട്ട​സ​മ​രം ആ​രം​ഭി​ക്കു​ന്ന​തെ​ന്നും സു​രേ​ഷ് കീ​ഴാ​റ്റൂ​ര്‍ പ​റ​ഞ്ഞു. ത​ങ്ങ​ളു​ടെ സ​ഹ​ന​സ​മ​രം വി​ജ​യം ക​ണ്ടു​വെ​ന്ന് ത​ന്നെ​യാ​ണ് അ​ഭി​പ്രാ​യം. വ​യ​ലും ത​ണ്ണീ​ര്‍​ത​ട​ങ്ങ​ളും നി​ക​ത്തി വി​ക​സ​ന തീ​വ്ര​വാ​ദം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ചൂ​ണ്ടു​പ​ല​ക​യാ​വാ​ന്‍ കീ​ഴാ​റ്റൂ​ര്‍ സ​മ​ര​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വി​ക​സ​ന വെ​റി​യ​ന്‍​മാ​ര്‍ ആ​രൊ​ക്കെ​യാ​ണെ​ന്നും അ​വ​രു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്താ​ണെ​ന്നും ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​ക​ഴി​ഞ്ഞു. കീ​ഴാ​റ്റൂ​ര്‍ വ​യ​ല്‍ നി​ക​ത്തു​ന്ന​തി​ന് വേ​ണ്ടി ഭൂ​മാ​ഫി​യ കു​പ്പം ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കു​ന്നു​ക​ള്‍ വി​ല​ക്ക് വാ​ങ്ങി​യി​രി​ക്ക​യാ​ണെ​ന്നും എം​എ​ല്‍​എ​ക്ക് ഉ​ള്‍​പ്പെ​ടെ ഇ​തി​ല്‍ പ​ങ്കു​ണ്ടെ​ന്നും സു​രേ​ഷ് ആ​രോ​പി​ച്ചു.…

Read More

ബിസിസിഐയ്ക്ക് തിരിച്ചടി: കൊച്ചിന്‍ ടസ്‌കേഴ്‌സിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍നിന്നു പുറത്താക്കപ്പെട്ട കൊച്ചിന്‍ ടസ്‌കേഴ്‌സിന് ബിസിസിഐ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. ആര്‍ബിട്രേഷന്‍ ഫോറം നിശ്ചയിച്ച 550 കോടി രൂപ ബിസിസിഐ കൊച്ചിന്‍ ടസ്‌കേഴ്‌സിന് നല്‍കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്. വ്യവസ്ഥകള്‍ പാലിക്കാതെ ടീമിനെ പുറത്താക്കിയതിനാലാണ് തുക നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കൊച്ചിന്‍ ടസ്‌കേഴ്‌സിന് 550 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് 2015ലാണ് ആര്‍ബിട്രേഷന്‍ ഫോറം വിധിക്കുന്നത്. പണം മടക്കിനല്‍കിയില്ലെങ്കില്‍ വര്‍ഷം 18 ശതമാനം പലിശ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു. 2011ലാണ് കൊച്ചിന്‍ ടസ്‌കേഴ്‌സിനെ വാര്‍ഷിക ബാങ്ക് ഗ്യാരന്റി തുക നല്‍കിയില്ല എന്ന പേരില്‍ ഐപിഎലില്‍നിന്ന് ബിസിസിഐ പുറത്താക്കിയത്.  

Read More

ടൂ​റി​സം മേ​ഖ​ല​യി​ൽ രാ​ത്രി 12 വ​രെ ബാ​റു​ക​ൾ; പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏർപ്പെടുത്തി; മ​ദ്യം ഇ​നി ഗ്ലാ​സ് കു​പ്പി​ക​ളി​ൽ

തി​രു​വ​ന​ന്ത​പു​രം: ടൂ​റി​സം മേ​ഖ​ല​യി​ലെ ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യം ഒ​രു മ​ണി​ക്കൂ​ർ കൂ​ടി ഉ​യ​ർ​ത്തി പു​തി​യ മ​ദ്യ​ന​യ​ത്തി​ന് മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. നി​ല​വി​ൽ രാ​വി​ലെ 11 മു​ത​ൽ രാ​ത്രി 11 വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​റു​ക​ൾ ഇ​നി രാ​ത്രി 12 വ​രെ തു​റ​ന്നി​രി​ക്കും. എ​ന്നാ​ൽ മ​റ്റു മേ​ഖ​ല​ക​ളി​ൽ നി​ല വി​ലെ സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല. ഏ​പ്രി​ൽ ര​ണ്ടു മു​ത​ലാ​ണു പു​തി​യ ന​യം സം​സ്ഥാ​ന​ത്തു പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്. ത്രീ ​സ്റ്റാ​ർ മു​ത​ൽ മു​ക​ളി​ലു​ള്ള ബാ​റു​ക​ളു​ടെ പാ​ർ​ട്ണ​ർ​ഷി​പ്പ് ഫീ​സ് ഏ​കീ​ക​രി​ച്ച് സ്റ്റാ​ർ ബാ​റു​ക​ളു​ടെ നി​ര​ക്കി​ലാ​ക്കും. ഒ​ന്നി​ല​ധി​കം പേ​ർ ചേ​ർ​ന്നു ന​ട​ത്തു​ന്ന സ്റ്റാ​ർ പ​ദ​വി ഇ​ല്ലാ​ത്ത ബാ​റു​ക​ളി​ൽ ഒ​രാ​ളി​നെ പാ​ർ​ട്ണ​ർ​ഷി​പ്പി​ൽ​നി​ന്നു മാ​റ്റാ​ൻ ര​ണ്ടു ല​ക്ഷ​വും പു​തു​താ​യി ഒ​രാ​ളി​നെ ഉ​ൾ​പ്പെ​ടു​ത്താ​ൻ 20 ല​ക്ഷ​വു​മാ​യി​രു​ന്നു നി​ല വി​ലെ ഫീ​സ്. എ​ന്നാ​ൽ ത്രീ​സ്റ്റാ​റി​ന് മു​ക​ളി​ലേ​ക്കു​ള്ള​വ​യ്ക്ക് ഇ​ത് ര​ണ്ടു ല​ക്ഷ​വും. ഇ​ത് ഏ​കീ​ക​രി​ച്ചു ര​ണ്ടു ല​ക്ഷ​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. വി​ദേ​ശ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ങ്ങ​ൾ…

Read More

സി​നി​മ​ക​ളു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ച ത​മി​ഴ് റോ​ക്കേ​ഴ്സ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ; ത​മി​ഴ് റോ​ക്കേ​ഴ്സ് ഉ​ട​മ കാ​ർ​ത്തി​യു​ടെ അ​ക്കൗ​ണ്ട് പരിശോധിച്ച പോലീസ് ഞെട്ടി

ചെ​ന്നൈ: സി​നി​മ​ക​ളു​ടെ വ്യാ​ജ​പ​തി​പ്പു​ക​ൾ ഇ​ന്‍റ​ർ​നെ​റ്റി​ൽ പ്ര​ച​രി​പ്പി​ച്ച ത​മി​ഴ് റോ​ക്കേ​ഴ്സ് അ​ണി​യ​റ​ക്കാ​ർ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശി കാ​ർ​ത്തി, സു​രേ​ഷ്, ടി​എ​ൻ റോ​ക്കേ​ഴ്സ് ഉ​ട​മ പ്ര​ഭു, ഡി​വി​ഡി റോ​ക്കേ​ഴ്സ് ഉ​മ​ട​ക​ളാ​യ തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍, മ​രി​യ ജോ​ണ്‍ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ആ​ന്‍റി പൈ​റ​സി സെ​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. ത​മി​ഴ് റോ​ക്കേ​ഴ്സ്. ടി​എ​ൻ റോ​ക്കേ​ഴ്സ്, ഡി​വി​ഡി റോ​ക്കേ​ഴ്സ് തു​ട​ങ്ങി​യ സൈ​റ്റു​ക​ളി​ൽ വ​രു​ന്ന പ​ര​സ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​തെ​ന്നാ​ണു സൂ​ച​ന. പു​തി​യ സി​നി​മ​ക​ൾ വ്യാ​ജ​മാ​യി പ​ക​ർ​ത്തി ഇ​ന്‍റ​ർ​നെ​റ്റി​ൽ അ​പ്ലോ​ഡ് ചെ​യ്യു​ന്ന​തി​ന​നു​സ​രി​ച്ച് വി​വി​ധ പ​ര​സ്യ ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​യ്ക്കു തു​ക ല​ഭി​ക്കു​ക​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. ത​മി​ഴ് റോ​ക്കേ​ഴ്സ് ഉ​ട​മ കാ​ർ​ത്തി​യു​ടെ അ​ക്കൗ​ണ്ടു​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വ​രു​മാ​നം വ്യാ​ജ സി​നി​മാ​പ​ക​ർ​പ്പു​ക​ൾ മു​ഖേ​ന സ​ന്പാ​ദി​ച്ച​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. പൈ​റ​സി ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലാ​പ്ടോ​പ്പ്, ഹാ​ർ​ഡ് ഡി​സ്ക്, മൊ​ബൈ​ൽ​ഫോ​ണ്‍ തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Read More

ബിജെപി തകര്‍ന്നടിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് കെട്ടിവച്ച കാശുപോയി

ബിജെപിക്കെതിരായുള്ള വോട്ടര്‍മാരുടെ രോഷപ്രകടനമാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബിജെപിയോടുള്ള അതൃപ്തിയാണ് ജയ സാധ്യതയുള്ള മറ്റു സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ നിലയില്‍ ആശങ്കയുണ്ട്. യുപിയില്‍ പാര്‍ട്ടിയെ കെട്ടിപ്പെടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അത് ഒരു രാത്രി കൊണ്ട് സംഭവിക്കുക അസാധ്യമാണല്ലോയെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഗോരക്പുരിലെയും ഫുല്‍പുരിലേയും ഉപതെരഞ്ഞെടുപ്പില്‍ ബിജെപി തറപറ്റിയപ്പോള്‍ കോണ്‍ഗ്രസിനും കനത്ത ക്ഷീണം സംഭവിച്ചു. രണ്ടിടത്തും പാര്‍ട്ടിക്ക് കെട്ടിവച്ച പണം ലഭിച്ചില്ല.  

Read More

അധികാരത്തിൽ എന്തുമാകാമോ..‍‍.? കീഴാറ്റൂരിലെ വയൽക്കിളി കൂട് സിപിഎമ്മുകാർ കത്തിച്ചു

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ൽ വ​യ​ൽ നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രേ സ​മ​രം ചെ​യ്യു​ന്ന വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രു​ടെ സ​മ​ര​പ്പ​ന്ത​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക​ത്തി​ച്ചു. സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ എ​തി​ർ​പ്പു​ക​ളെ അ​വ​ഗ​ണി​ച്ചാ​ണ് വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​ർ കീ​ഴാ​റ്റൂ​രി​ൽ സ​മ​രം ന​ട​ത്തി​യി​രു​ന്ന​ത്. ത​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്ന വ​യ​ലാ​ണെ​ന്നും ഇ​ത് നി​ക​ത്തി ദേ​ശീ​യപാ​ത നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വ​യ​ൽ​ക്കി​ളി സ​മ​രം ന​ട​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ ദേ​ശീ​പാ​ത​യു​ടെ സ​ർ​വേ​യ്ക്കാ​യി കീ​ഴാ​റ്റൂ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ സ​മ​രം ശ​ക്ത​മാ​ക്കി​യി​രു​ന്നു. ദേ​ശീ​യ പാ​ത​യ്ക്കാ​യി സ​ർ​വേ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​യ​ൽ​ക്കി​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി. പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​വേ​യ്ക്കാ​യി എ​ത്തി​യ​ത്. ദേ​ഹ​ത്ത് മ​ണ്ണെ​ണ ഒ​ഴി​ച്ചാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധി​ച്ച​ത്. സ്ത്രീ​ക​ള​ട​ക്കം നൂ​റോ​ളം ആ​ളു​ക​ളാ​ണ് സ​മ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

Read More

പാലക്കാട്ടുകാരിയെ മസാജ് ചെയ്യുന്നതിനിടെ ജീവനക്കാരന്‍ മൊബൈല്‍ ഫോട്ടോയെടുത്ത്, പിറ്റേന്ന് വാട്‌സാപ്പ് തുറന്ന യുവതി ഞെട്ടി, കോവളത്ത് മസാജിംഗ് സെന്ററുകളില്‍ നടക്കുന്നത്

മസാജിംഗിനിടെ യുവതിയുടെ ഫോട്ടോയെടുത്ത് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച മസാജ് സെന്ററിലെ ജീവനക്കാരന്‍ അറസ്റ്റില്‍. കോവളത്തെ ഒരു മസാജിങ് സെന്ററില്‍ എത്തിയ പാലക്കാട് സ്വദേശിയായ ഇരുപത്തിയേഴുകാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. നവംബറിലാണ് യുവതി കോവളത്ത് എത്തിയത്. അന്നായിരുന്നു ഫോട്ടോ എടുത്തത്. തലശേരി മട്ടന്നൂര്‍ റിനീഷ് ഹൗസില്‍ റിനീഷാണ് (24) പിടിയിലായത്. കോവളത്ത് വിനോദയാത്രയ്ക്കായി എത്തിയ യുവതിയെ മസാജ് സെന്ററിലെ ജീവനക്കാരി മസാജ് ചെയ്യുന്നതിനിടെ അവരോട് സൗഹൃദം കൂടി അവിടെയെത്തിയ റിനീഷ് യുവതിയുടെ ഫോട്ടോ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. കാമറയുടെ ഫ്ളാഷ് മിന്നിയതായി യുവതിക്ക് സംശയം തോന്നിയെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല. അടുത്ത ദിവസം യുവതിയുടെ വാട്സ് ആപ്പ് നമ്പരിലേക്ക് റിനീഷ് ചിത്രം അയച്ചുകൊടുത്തു. അപ്പോഴാണ് ഫോട്ടോ എടുത്ത കാര്യം യുവതി അറിയുന്നത്. ഇതോടെ സിംഗപ്പൂരില്‍ ബിസിനസുകാരനായ ഭര്‍ത്താവിനെ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ യുവതിയുടെ ഭര്‍ത്താവ് കോവളം…

Read More

ഡി​വൈ​എ​ഫ്ഐ വോ​ളി​ ടൂ​ർ​ണ​മെ​ന്‍റ് ; ടി​ക്ക​റ്റ് വി​ൽ​പ്പ​ന ഉ​ദ്ഘാ​ട​നംചെ​യ്ത ലീ​ഗ് നേ​താ​വ് വി​വാ​ദ കു​രു​ക്കിൽ

വ​ട​ക​ര: ഡി​വൈ​എ​ഫ്ഐ ന​ട​ക്കു​താ​ഴ മേ​ഖ​ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ദ്ഘാ​ട​നം ചെ​യ്ത ലീ​ഗ് വ​ട​ക​ര ടൗ​ണ്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്രൊ​ഫ.​കെ.​കെ.​മ​ഹ​മൂ​ദ് വി​വാ​ദ കു​രു​ക്കി​ലാ​യി. പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്ത് ലീ​ഗ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​ശി​ത വി​മ​ർ​ശ​ന​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ര​ക്കു​ക​യാ​ണ്. കാ​ല​ങ്ങ​ളാ​യി ശ​ക്ത​മാ​യ പോ​രു നി​ല​നി​ൽ​ക്കു​ന്ന വ​ട​ക​ര ലീ​ഗി​ൽ എ​തി​ർ​പ​ക്ഷ​ത്തി​ന് അ​ടി​ക്കാ​നു​ള്ള വ​ടി​യാ​യി ഈ ​സം​ഭ​വം.ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ടി ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ നാ​രാ​യ​ണ​ന​ഗ​റി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ​ന​യാ​ണ് ലീ​ഗ് നേ​താ​വ് മ​ഹ​മൂ​ദ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ലീ​ഗ് മ​ണ്ഡ​ലം ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി യു.​നാ​സ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​ഹ​മൂ​ദി​ന്‍റെ ന​ട​പ​ടി രാ​ഷ്ട്രീ​യ അ​ധഃ​പ​ത​ന​മാ​ണെ​ന്നു നാ​സ​ർ കു​റ്റ​പ്പെ​ടു​ത്തി. ടൗ​ണ്‍ ലീ​ഗ് പ്ര​സി​ഡ​ന്‍റി​ന്‍റെ സ്ഥാ​ന​ത്ത് നി​ന്ന് കെ.​കെ.​മ​ഹ​മൂ​ദി​നെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്ന ആ​വ​ശ്യം പാ​ർ​ട്ടി​യി​ൽ ഉ​യ​ർ​ന്നു​ക​ഴി​ഞ്ഞു.…

Read More

ബിജെപിക്ക് അടിപതറുന്നു; ഗോരഖ്പുരിലും ഫൂല്‍പുരിലും എസ്പി മുന്നേറ്റം

ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫൂല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പതറുന്നു. രണ്ടു സീറ്റിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍നിന്ന് മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഗോരഖ്പുരില്‍ ആദ്യ രണ്ട് റൗണ്ടില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ഥിയെ മൂന്നാം റൗണ്ടിലാണ് എസ്പി സ്ഥാനാര്‍ഥി പിന്നിലാക്കിയത്. ബിഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ജെഡി മുന്നിട്ടു നില്‍ക്കുകയാണ്. ജഹനാന്‍ബാദ് നിയമസഭാ മണ്ഡലത്തിലും ആര്‍ജെഡിയാണ് മുന്നിലുള്ളത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ലോക്‌സഭാംഗത്വം രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു ഗോരഖ്പുരിലും ഫൂല്‍പുരിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടു മണ്ഡലങ്ങളിലും ബിജെപി ജയിക്കാനാണ് സാധ്യതയെന്നായിരുന്നു വിലയിരുത്തലുകള്‍.

Read More

ദേഹത്ത് പെട്രോള്‍ ഒഴിച്ച് വയല്‍ക്കിളികള്‍! കീഴാറ്റൂര്‍ വയല്‍ അളന്നെടുക്കാന്‍ അധികൃതര്‍ എത്തി; ആത്മഹത്യാ ഭീഷണി മുഴക്കി വയല്‍ക്കിളി പ്രവര്‍ത്തകര്‍; കീഴാറ്റൂരില്‍ സംഘര്‍ഷാവസ്ഥ

ത​ളി​പ്പ​റ​ന്പ്: കീ​ഴാ​റ്റൂ​ർ വ​യ​ൽ അ​ള​ന്നെ​ടു​ക്കാ​ൻ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ എ​ത്താ​നി​രി​ക്കെ ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി​യു​മാ​യി വ​യ​ൽ​ക്കി​ളി​ക​ൾ. ഇ​ന്നു രാ​വി​ലെ ദേ​ശീ​യ​പാ​താ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ര്‍ കീ​ഴാ​റ്റൂ​ര്‍ വ​യ​ല്‍ അ​ള​ന്നെ​ടു​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ പെ​ട്രോ​ൾ ദേ​ഹ​ത്ത് ഒ​ഴി​ച്ച് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ വ​യ​ലി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. മ​ഫ്തി​യി​ലു​ള്ള പോ​ലീ​സ് സം​ഘം വ​യ​ൽ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. കീ​ഴാ​റ്റൂ​ർ വാ​യ​ന​ശാ​ല​യ്ക്ക് സ​മീ​പം നൂ​റോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​രും ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്. ഇ​ന്നു​രാ​വി​ലെ 7.30 ഓ​ടെ വ​യ​ൽ​ക്കി​ളി​ക​ൾ കീ​ഴാ​റ്റൂ​രി​ലെ​ത്തു​ക​യാ​യി​രു​ന്നു. വ​യ​ൽ​ക്കി​ളി പ്ര​വ​ർ​ത്ത​ക​രാ​യ സു​രേ​ഷ് കീ​ഴാ​റ്റൂ​ർ, ജാ​ന​കി​യ​മ്മ, സി. ​മ​നോ​ഹ​ര​ൻ, ബൈ​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള വ​യ​ൽ​കാ​വ​ൽ​പു​ര​യി​ലെ​ത്തി​യ​ത്. കൈ​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച കു​പ്പി​ക​ളു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്ന് വ​യ​ലി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​വ​ർ തീ​യി​ടു​ക​യാ​യി​രു​ന്നു. 8.30 ഓ​ടെ ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ൽ, എ​സ്എ​ച്ച്ഒ പി.​കെ. സു​ധാ​ക​ര​ൻ, എ​സ്ഐ വി​നു മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി. പോ​ലീ​സി​നെ ക​ണ്ട​തോ​ടെ സ​മ​ര​സ​മി​തി നേ​താ​വ് സു​രേ​ഷ്…

Read More