റെയില്‍വെ പോലീസ് അറസ്റ്റ് ചെയ്തത് സാഹസികമായി! കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് നല്‍കുന്ന മൊത്ത വ്യാപാരി മധുരയില്‍ അറസ്റ്റില്‍; പോലീസിനെ ആക്രമിക്കാന്‍ ഗുണ്ടാ സംഘത്തിന്റെ ശ്രമം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ച് ന​ൽ​കു​ന്ന മൊ​ത്ത വ്യാ​പാ​രി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ റെ​യി​ൽ​വെ പോ​ലീ​സ് മ​ധു​ര​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു.

മ​ധു​ര​യി​ലെ ആ​ർ.​എ​സ്.​പാ​ള​യം കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന ഹ​രി​ഹ​ര​ൻ (42) നെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള്ള റെ​യി​ൽ​വെ പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​റ​ശാ​ല​യി​ൽ ട്രെ​യി​ൻ​മാ​ർ​ഗം ക​ഞ്ചാ​വ് എ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​രി​ഹ​ര​ൻ പി​ടി​യി​ലാ​യ​ത്.

ആ​ന്ധ്ര​പ്ര​ദേ​ശി​ൽ നി​ന്നും ക​ന്പ​ത്തു​നി​ന്നു​മാ​യാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്ക് മൊ​ത്ത​ക​ച്ച​വ​ടം ന​ട​ത്തി വ​ന്നി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

റെ​യി​ൽ​വെ സി​ഐ. ക​രു​ണാ​ക​ര​ൻ, പാ​റ​ശാ​ല റെ​യി​ൽ​വെ എ​സ്ഐ.​ഷി​ബു​കു​മാ​ർ, സി​പി​ഒ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം മ​ധു​ര​യി​ൽ എ​ത്തി​യാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ പി​ടി​കൂ​ടി​യ​പ്പോ​ൾ ഇ​യാ​ളു​ടെ ഗു​ണ്ടാ സം​ഘം പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് പ്ര​തി​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പോ​ലീ​സ് സാ​ഹ​സി​ക​മാ​യി അ​റ​സ്റ്റ് ചെ​യ്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ്ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts