ന്യൂയോർക്ക്: താൻ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫർ ലോപ്പസിന്റെ വെളിപ്പെടുത്തൽ. സിനിമാ ജീവിതത്തിന്റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്. ഓഡിഷന് എത്തിയ തന്നോട് സംവിധായകൻ മോശമായി പെരുമാറുകയായിരുന്നുവെന്നും നടി പറഞ്ഞു. ഹാർപെർസ് ബസാർ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവം ജെനിഫർ പങ്കുവച്ചത്. ഓഡിഷനു ചെന്നപ്പോൾ ഷർട്ട് മാറ്റി മാറിടം നഗ്നമാക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം കടുത്തഭാഷയിൽ നിരസിക്കുകയിരുന്നുവെന്നും ലോപസ് പറഞ്ഞു. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ നടി തയാറായില്ല. തന്റെ ആദ്യകാലസിനിമയിലെ സംവിധായകനാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ജെനിഫർ പറഞ്ഞു. നേരത്തെ, പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവൽക്കരിക്കുന്ന “മീ ടൂ’ കാന്പയിന്റെ ഭാഗമായി നിരവധി സ്ത്രീകൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.
Read MoreCategory: Loud Speaker
സ്വര്‍ണവും എംബിബിഎസ് സീറ്റും! തട്ടിപ്പു നടത്തിയ ദമ്പതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പോലീസ്; ദമ്പതികള്‍ക്കെതിരേ കൂടുതല്‍പേര്‍ രംഗത്ത്
സ്വന്തംലേഖകന്‍ കോഴിക്കോട് : വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാനുള്ളവരെ ഇടനിലക്കാര്‍ വഴി സമീപിച്ചും എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്തും പണം തട്ടിയ ദമ്പതികള്‍ക്കെതിരേ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ബംഗളൂരു കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തിവന്നിരുന്ന കണ്ണൂര്‍ പയ്യാവൂര്‍ സ്വദേശി സിബി, ഭാര്യ നുസ്രത്ത്, സഹായി സേതുമാധവന് എന്നിവര്‍ക്കെതിരേയാണ് കസബ പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ജാമ്യം നല്‍കരുതെന്നും പ്രതികള്‍ക്കെതിരേ നിരവധി കേസുകളുണ്ടെന്നും കാണിച്ചാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഗുരുവായൂരിലെ ലോഡ്ജ് ജീവനക്കാരില്‍ നിന്ന് പണം തട്ടി രക്ഷപ്പെട്ടിരുന്നതായും പോലീസിനു വ്യക്തമായി. നിലവില്‍ എറണാകുളം തൃപ്പൂണിത്തുറയില്‍ പ്രതികള്‍ ഉണ്ടെന്ന് സൈബര്‍ സെല്‍ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കേസ് 19 ന് പരിഗണിക്കുന്നതു വരെ കോടതി…
Read Moreദുരന്തമാകുന്ന സെല്‍ഫികള്‍! തോക്ക് ചൂണ്ടി സെല്‍ഫി; അബദ്ധത്തില്‍ വെടിപൊട്ടി യുവാവ് മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ വിജയ് വിഹാറിൽ തോക്ക് ചൂണ്ടി സെൽഫിയെടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി യുവാവ് കൊല്ലപ്പെട്ടു. ഇരുപത്തിമൂന്ന് വയസുകാരനായ വിജയ് സിംഗ് എന്നയാളാണ് മരിച്ചത്. വിജയ് സിംഗും സുഹൃത്തും നിരവധി സെൽഫികളാണ് തോക്കു ചൂണ്ടി പകർത്തിയത്. ഇതിനിടെയിലാണ് അബദ്ധത്തിൽ വെടിപൊട്ടിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം തുടങ്ങി.
Read Moreസമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ സെൽഫി “ദുരന്തം’ പൊല്ലാപ്പാകുമോ; പരാതി കിട്ടിയിയാൽ നടപടിയെന്ന് ഐജി
പാലക്കാട്: സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിവിയൻ രാധാകൃഷ്ണന്റെ സെൽഫി ദുരന്തം കേസിലും പൊല്ലാപ്പിലേക്കും നീളുമോ. കഴിഞ്ഞദിവസങ്ങളിലാണ് കേരളത്തിലെ ഏറ്റവും വലിയ സെൽഫി ദുരന്തം എന്ന പേരിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അപകടദൃശ്യമെന്നു കരുതി എല്ലാവരും ഞെട്ടുന്പോൾ അതൊരു സിനിമയുടെ ട്രെയ്ലറായിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിവാദത്തിലേക്കു നീളുന്നത്. ചുറ്റുമതിൽ ഇല്ലാത്ത കിണറിനു സമീപമിരുന്ന് രണ്ടു കുട്ടികൾ സെൽഫിയെടുക്കുന്പോൾ സമീപം വെള്ളംകോരുകയായിരുന്ന അമ്മൂമ്മ കിണറ്റിൽ വീഴുന്ന വീഡിയോ ദൃശ്യമായിരുന്നു ഇത്. സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെപ്രചാരം നേടി. അപകടദൃശ്യമാണെന്നു കരുതി പലരും കിണറിനുവേലികെട്ടാത്ത വീട്ടുകാരെ വിമർശിച്ചു. മറ്റുചിലർ കിണറ്റിൽ വീണ അമ്മൂമ്മയെ സഹായിക്കാനായി ധനസമാഹരണത്തിനുവരെ പദ്ധതിയിട്ടു. അപ്പോഴാണ് ഈ ദൃശ്യം ഒരു സിനിമയുടെ ഭാഗമായുള്ള ട്രെയ്ലർ ആണെന്ന വാദവുമായി ചിത്രത്തിന്റെ സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ രംഗത്തെത്തുന്നത്. കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച രാജലക്ഷ്മിയേയും ഒപ്പംകൂട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പല…
Read Moreവര്‍ക്കലയില്‍ ഗാനമേളക്കിടെ പ്രശസ്ത യുവ ഗായകന് കുഴഞ്ഞു വീണു, നില ഗുരുതരം
ഗാനമേളകളില്‍ ശ്രദ്ധേയനായ യുവ ഗായകന് തിരുവനന്തപുരം സ്വദേശി ഷാനവാസാണ് ശാര്‍ക്കര ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്കിടെ സ്റ്റേജില്‍ നിന്ന് കുഴഞ്ഞ് താഴേക്ക് വീണത്. മറ്റൊരു ഗായികയ്ക്കൊപ്പം തമിഴ് ഗാനം ആലപിക്കുന്നതിനിടെയാണ് ഷാനവാസ് വേദിയില്‍ നിന്ന് താഴേക്ക് വീണത്. ഉടന്‍ തന്നെ ഓടിക്കൂടിയ ആള്ക്കാര് ഷാനവാസിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഷാനവാസിന്റെ നില ഗുരുതരമായി തുടരുകയാണ്. ഐ സി യുവിലാണ് ഇപ്പോള്‍ ഷാനവാസ്. ശാര്‍ക്കരയില്‍ ഗാനമേളക്കിടെ കണ്ടുനിന്നവര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ കാണാം.
Read Moreപാമ്പ് കാമുകിയെന്ന് കരുതി, വിവാഹവും ചെയ്തു, ഒടുവില്‍ കാമുകിയുടെ കടിയേറ്റ് മരണവും
പാമ്പായി പുനര്‍ജനിച്ച കൂട്ടുകാരിയെ വിവാഹം കഴിച്ചെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ അബു ഹുസീന്റെ ജീവിതം കുറച്ചുനാള്‍ മുമ്പു മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. പക്ഷെ വിധി കരുതിവെച്ചിരുന്നത് അതിലും ക്രൂരമായ മരണമായിരുന്നു. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ ലോകശ്രദ്ധനേടിയ ഹുസിന് മുര്‍ഖന്‍ പാമ്പിന്റെ കടിയേറ്റാണ് മരിച്ചത്. പാമ്പു പിടിത്തത്തിനിടെ കടിയേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്നലെ രാത്രിയോടെ വിധിക്കുമുന്നില്‍ കീഴടങ്ങുകയായിരുന്നു. പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മലേഷ്യയിലുള്ള അഗ്നിശമന സേനയ്ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നത് ഹുസിനായിരുന്നു. തിങ്കളാഴ്ചയാണ് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റത്. ഹുസിന്റെ ജീവിതവും സ്വപ്നങ്ങളും എന്നും വിചിത്രമായിരുന്നു. നാല് വിഷപാമ്പുകളെയാണ് അദ്ദേഹം സ്വന്തം വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നത്. ഇതില്‍ ഒരു വളര്‍ത്തു പാമ്പ് ‘പുനര്‍ജനിച്ച കാമുകി’യാണെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ആ പാമ്പിനെ വിവാഹം കഴിച്ചെന്ന് 2016ല്‍ ഒരഭിമുഖത്തില്‍ ഹുസിന് വെളിപ്പെടുത്തി. എന്നാല്‍ പിന്നീട് വെളിപ്പെടുത്തല്‍ വിവാദമായതോടെ ‘ഞാന്‍ പാമ്പിനെ വിവാഹം കഴിച്ചെന്ന്…
Read Moreസംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ല; അടച്ചുപൂട്ടിയവ മാത്രമായിരിക്കും തുറക്കുകയെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയവ മാത്രമായിരിക്കും തുറക്കുക. സംസ്ഥാനത്ത് യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അത്രയും ബാറുകൾ ഇപ്പോൾ ഇല്ല. ബാക്കി കാര്യങ്ങൾ ഭാവിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10,000 പേരിൽ കൂടുതൽ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകൾ തുറക്കാനാണ് എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നത്. വിനോദ സഞ്ചാര മേഖലകളായി ടൂറിസം വകുപ്പോ മറ്റേതെങ്കിലും വകുപ്പോ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി മദ്യശാല തുറക്കാമെന്നും എക്സൈസ് വകുപ്പിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.
Read Moreഇന്ത്യയിൽ ബിക്കിനിയിട്ടു നടക്കാൻ പാടി; വിദേശ വിനോദ സഞ്ചാരികൾ ഇന്ത്യൻ സംസ്കാരം എന്താണെന്നു മനസിലാക്കണമെന്ന് കണ്ണന്താനം
ന്യൂഡൽഹി: ഇന്ത്യയിൽ ബിക്കിനിയിട്ടു നടക്കുന്നതിനെതിരേ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികൾ ഇന്ത്യൻ സംസ്കാരം എന്താണെന്നു മനസിലാക്കണം. ഇവിടുത്തെ സംസ്കാരത്തിന് ഇണങ്ങുന്ന രീതിയിൽ പെരുമാറണം. വിദേശികൾ അവരുടെ രാജ്യങ്ങളിൽ ബിക്കിനിയിട്ടു നടക്കുന്നത് സാധാരണമാണെങ്കിലും ഇവിടെ അനുവദിക്കാനാകില്ലെന്നാണ് മന്ത്രി പറഞ്ഞത്. ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കണ്ണന്താനം ഇക്കാര്യം പറഞ്ഞത്. ഗോവയിലെ ബീച്ചിലടക്കം വിദേശികൾ ബിക്കിനിയിട്ട് നടക്കാറുണ്ട്. ഓരോ രാജ്യങ്ങളിൽ എത്തുന്പോഴും അവിടത്തെ വസ്ത്രധാരണ രീതി പിന്തുടരാൻ വിനോദ സഞ്ചാരികൾ ശ്രമിക്കണെന്നും കണ്ണന്താനം പറഞ്ഞു. ഓരോ രാജ്യത്തും അവിടത്തെ പ്രാദേശിക സംസ്കാര്യങ്ങൾക്ക് മൂല്യമുണ്ട്. വിദേശ വിനോദ സഞ്ചാരികൾ ആ സംസ്കാരം ഉൾകൊള്ളാൻ ശ്രമിക്കണം. എല്ലാവരും സാരി ഉടുക്കണമെന്നല്ല താൻ പറയുന്നതെന്നും കണ്ണന്താനം വിശദീകരിച്ചു.
Read Moreലൈംഗീകാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടി ജെനിഫർ ലോപ്പസ്; സംവിധായകൻ തന്നോട് ആവശ്യപ്പെട്ടത് കേട്ട് ഞെട്ടിപ്പോയെന്ന് നടി
ന്യൂയോർക്ക്: താന്‍ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫർ ലോപ്പസിന്റെ വെളിപ്പെടുത്തൽ. സിനിമ ജീവിതത്തിന്റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്. ഓഡിഷന് എത്തിയ തന്നോട് സംവിധായകൻ മോശമായി പെരുമാറുകയായിരുന്നുവെന്നും നടി പറഞ്ഞു. ഹാർപെർസ് ബസാർ മാഗസിനു അനുവദിച്ച അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവം ജെനിഫർ പങ്കുവെച്ചത്. ഓഡിഷനു ചെന്നപ്പോൾ മാറിടം നഗ്നമാക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യം കടുത്തഭാഷയിൽ നിരസിക്കുകയിരുന്നുവെന്നും ലോപസ് പറഞ്ഞു. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൽ നടി തയാറായില്ല. നേരത്തെ, പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന “മീ ടൂ’ ക്യാമ്പയിന്റെ ഭാഗമായി നിരവധി സ്ത്രീകൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.
Read Moreഫറൂഖ് കോളജിലെ അക്രമം: അധ്യാപകർക്കെതിരേ കേസെടുത്തു; സംഘർഷത്തിൽ അഞ്ച് വിദ്യാർഥികൾക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു
കോഴിക്കോട്: ഫറൂഖ് കോളജിലെ ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരേ പോലീസ് കേസെടുത്തു. അധ്യാപകരായ നിഷാദ്, സാജിർ, യൂനുസ് എന്നിവർക്കെതിരേയാണ് കേസെടുത്തത്. ലാബ് അസിസ്റ്റന്റിനെ കാർ ഇടിച്ച് പരിക്കേൽപ്പിച്ചതിന് വിദ്യാർഥിക്കെതിരേയും കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കാമ്പസിൽ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അഞ്ച് വിദ്യാർഥികൾക്കും ഒരു ജീവനക്കാരനും പരിക്കേറ്റിരുന്നു. വിദ്യാർഥികളുടെ കാറിടിച്ച് പരിക്കേറ്റ ലബോറട്ടറി അസിസ്റ്റന്റ് എ.പി. ഇബ്രാഹിം കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Read More