ഒരു വശത്ത് മനുഷ്യർ കാടിനെയും കാട്ടുമൃഗങ്ങളെയും നശിപ്പിക്കുന്പോൾ മറുവശത്ത് അവയുടെ സംരക്ഷണത്തിനായി കഠിനാധ്വാനം ചെയ്യുന്ന നിരവധി മനുഷ്യരുണ്ട്. അക്കൂട്ടത്തിൽ രണ്ടുപേരാണ് പി.വി. സുബ്രഹ്മണ്യവും അദ്ദേഹത്തിന്റെ ഭാര്യ സരിതയും. ഇരുവരും പ്രകൃതിസ്നേഹികളും യാത്ര ഇഷ്ടപ്പെടുന്നവരുമാണ്. കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി ഇവർ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുള്ള കാടുകളും വന്യജീവിസങ്കേതങ്ങളും സന്ദർശിക്കാറുണ്ട്. വന്യജീവിഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന സുബ്രഹ്മണ്യൻ ഇവിടങ്ങളിൽനിന്നൊക്കെ വന്യജീവികളുടെ നിരവധി ചിത്രങ്ങളും പകർത്തിയിരുന്നു. ഈ ചിത്രങ്ങൾ വിറ്റുകിട്ടിയ പണം ബന്ദിപ്പുർ വന്യജീവി സങ്കേതത്തിലെ കടുവകൾക്ക് വെള്ളമെത്തിച്ചുകൊടുക്കാൻ മോട്ടോർ വാങ്ങാൻ നല്‍കിയിരിക്കുകയാണ് ഇവർ. വേനൽക്കാലത്ത് സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകൾ വറ്റിവരളുന്നതോടെ ജലത്തിനായി കുഴൽക്കിണറുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇവിടെയുള്ളത്. ഇതു മനസിലാക്കിയാണ് സങ്കേതത്തിലേക്ക് സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മോട്ടോർ വാങ്ങിനല്‍കാൻ ഇവർ തീരുമാനിച്ചത്.
Read MoreCategory: Loud Speaker
കഷണ്ടിയുള്ള വരനെ തനിക്കു വേണ്ടന്ന് വധു; കല്യാണം കഴിഞ്ഞിട്ടേ വീട്ടിലേക്കുള്ളെന്ന് വരൻ; പിന്നീട് സംഭവിച്ചത്
ഒരു വർഷം മുന്‍പാണ് ഡൽഹി സ്വദേശിയായ ഡോ.രവി കുമാറും ബീഹാർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിച്ചത്. ഇതിനായി വരനും ബന്ധുക്കളും ബീഹാറിലെ സുഗൗളി ഗ്രാമത്തിലേക്കു പുറപ്പെട്ടു. വീട്ടുകാർ തീരുമാനിച്ചുറപ്പിച്ച വിവാഹമായിരുന്നതിനാൽ വിവാഹ ദിനത്തിലാണ് വരനും വധുവും ആദ്യമായി നേരിട്ടു കണ്ടത്. വിവാഹത്തിനായി സർവ്വസന്നാഹങ്ങളും തയ്യാറാക്കിയ വേദിയിൽ ഇരുവരും എത്തി. ചടങ്ങുകൾ ആരംഭിക്കുന്നതിനു മുന്‍പായി വേദിയിൽ വെച്ച് വരൻ തന്റെ തലപ്പാവ് അഴിച്ചു മാറ്റി. അപ്പോഴാണ് തന്റെ വരൻ കഷണ്ടിയാണെന്ന് സത്യം വധു മനസിലാക്കിയത്. വരന്റെ തല കണ്ട് ഞെട്ടിയ വധു എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹത്തിന് തനിക്ക് സമ്മതമല്ലെന്ന് അറിയിക്കുകയായിരുന്നു. യുവതിയെയും ബന്ധുക്കളെയും കാര്യം പറഞ്ഞ് മനസിലാക്കാൻ വരന്റെ ബന്ധുക്കൾ ശ്രമിച്ചെങ്കിലും വധുവിന്റെ തീരുമാനത്തിനു മുന്പിൽ അതെല്ലാം പാഴ്വാക്കായി മാറുകയായിരുന്നു. എന്നാൽ വിവാഹത്തിനായി വീട്ടിൽ നിന്നും ഇറങ്ങിത്തിരിച്ച രവികുമാർ വെറുംകൈയ്യോടെ മടങ്ങാൻ ഒരുക്കമല്ലായിരുന്നു.തുടർന്ന് ഇതേ…
Read Moreനീരവ് മോദി തട്ടിച്ച ആകെ തുക 12,700 കോടി! ഇന്ത്യയിലേക്കില്ല, അന്വേഷണവുമായി സഹകരിക്കില്ല; സിബിഐയോടു നീരവ് മോദി
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ (പിഎൻബി)നിന്ന് 11,400 കോടി രൂപയുടെ പണത്തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണവുമായി സഹകരിക്കില്ലെന്ന് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദി. ചോദ്യം ചെയ്യലിനായി ഇന്ത്യയിലെത്താൻ കഴിയില്ലെന്ന് നീരവ് മോദി സിബിഐയെ അറിയിച്ചു. ഒൗദ്യോഗികമായി നീരവ് മോദിയെ ബന്ധപ്പെട്ടിരുന്നെന്നും എന്നാൽ മോദി ഈ ആവശ്യം നിരാകരിക്കുകയായിരുന്നുവെന്നും സിബിഐ വ്യക്തമാക്കി. അടുത്തയാഴ്ച ചോദ്യം ചെയ്യുന്നതിനായി ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സിബിഐ മോദിക്കു കത്തയച്ചത്. പിഎൻബിയിൽനിന്നു നീരവ് 11,400 കോടി രൂപ തട്ടിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ബാങ്കിന്റെ ആഭ്യന്തര അന്വേഷണത്തിലാണു പുതിയ തട്ടിപ്പു കണ്ടെത്തിയത്. പിന്നീട് 1300 കോടി രൂപയുടെ തട്ടിപ്പുകൂടി നടത്തിയതായി കണ്ടെത്തിയതോടെ ഒൗദ്യോഗിക കണക്കുപ്രകാരം പിഎൻബിയിൽനിന്നു നീരവ് മോദി തട്ടിച്ച ആകെ തുക 12,700 കോടിയായി. ഫെബ്രുവരി 14നാണു നീരവ് മോദിയുടെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്. നീരവ് മോദിയുടെ ആഡംബര ഫ്ളാറ്റും ഫാം…
Read Moreചതി, കൊടുംചതി! യുപിയില്‍ സര്‍ക്കാര്‍ സമൂഹവിവാഹത്തിലും തട്ടിപ്പ്; പെണ്‍കുട്ടികള്‍ക്ക് ലഭിച്ചത് മുക്കുപണ്ടങ്ങള്‍
ലക്നോ: ഉത്തർപ്രദേശിൽ സർക്കാർ സമൂഹവിവാഹത്തിനു പെൺകുട്ടികൾക്ക് നൽകിയത് മുക്കുപണ്ടങ്ങൾ. യുപിയിലെ ഔരിയയിലായിരുന്നു സംഭവം. മുഖ്യമന്ത്രി സാമൂഹിക് വിവാഹ യോജന പദ്ധതി പ്രകാരം നടന്ന സമൂഹ വിവാഹത്തിലാണ് തട്ടപ്പ് നടന്നത്. വെള്ളിയിൽ തീർത്ത കാൽത്തളകളും മോതിരങ്ങളും നൽകുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇവർക്ക് ലഭിച്ച ആഭരണങ്ങൾ ഇരുമ്പിന്റേതായിരുന്നു. പെൺകുട്ടികൾ ആഭരണങ്ങൾ കടയിൽ കൊടുത്തപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. ഇതു സംബന്ധിച്ച് പെൺകുട്ടികൾ ജില്ലാ മജിസ്ട്രേറ്റിനു പരാതി നൽകി. സമൂഹ വിവാഹത്തിനു തയാറാകുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ദമ്പതികൾക്ക് 35,000 രൂപ വീതം ചെലവഴിക്കുമെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ പ്രഖ്യാപനം. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് സമൂഹവിവാഹത്തിൽ പങ്കെടുത്ത ദമ്പതിമാർ ആവശ്യപ്പെട്ടു.
Read Moreസഫീറിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് അച്ഛൻ; സിറാജുദ്ദീന്റെ വാദത്തെ തള്ളി കൊലപാതകമെന്ന് കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ; ഗൂഢാലോചന നടന്നത് മണ്ണാർക്കാട് സിപിഐയുടെ ഓഫീസിൽ
തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവർത്തകൻ സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന അച്ഛൻ സിറാജുദ്ദീന്റെ വാദത്തെ തള്ളി കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ രംഗത്ത്. സഫീറിന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് ഹസൻ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നത് മണ്ണാർക്കാട് സിപിഐയുടെ ഓഫീസിലാണെന്നും അദ്ദേഹം പഞ്ഞു. സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സഫീറിനെ ആക്രമിച്ചവർ പണ്ട് ലീഗ് പ്രവർത്തകർ ആയിരുന്നുവെന്ന് സിറാജുദ്ദീൻ പറഞ്ഞിരുന്നു. പിന്നീട് ഇവർ സിപിഎമ്മിലും സിപിഐലുമായി ചേരുകയായിരുന്നു. കേസിലെ പ്രതികളും സഫീറും തമ്മിൽ നേരത്തെ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. പള്ളി കമ്മിറ്റി ഇടപെട്ട് അന്ന് പ്രശ്നം പരിഹരിച്ചിരുന്നുവെന്നും സിറാജുദ്ദീൻ പറഞ്ഞിരുന്നു.
Read Moreശുഹൈബ് വധക്കേസ്; കോൺഗ്രസിലെ ഗ്രൂപ്പുകളെ ഒന്നിപ്പിച്ച സമരം; സമരം ലക്ഷ്യം കണ്ടില്ലെങ്കിലും രാഷ്ട്രീയ വിജയം സുധാകരനും കോൺഗ്രസിനും
സ്വന്തം ലേഖകൻ കണ്ണൂര്‍: ശുഹൈബ് വധക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ നടത്തി വന്ന നിരാഹാര സമരം ലക്ഷ്യം കാണാതെ അവസാനിപ്പിച്ചെങ്കിലും കണ്ണൂരിലെ യുഡിഎഫിനും കോൺഗ്രസിനും സമരത്തിലൂടെ ലഭിച്ചത് പുത്തനൊരു ഉണർവാണ്. കെ.സുധാകരൻ നേതൃത്വം നല്കുന്ന കണ്ണൂരിലെ കോൺഗ്രസിനെക്കുറിച്ച് കെപിസിസി ഉൾപ്പെടെയുള്ളവർ വിമർശിച്ചിരുന്നു. കെപിസിസിയുടെ കോൺഗ്രസ് സംഘടനാ അവലോകന റിപ്പോർട്ടിൽ കണ്ണൂരിൽ കോൺഗ്രസിന് വേണ്ടത്ര മുന്നേറാൻ സാധിക്കുന്നില്ലെന്നും സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയെ സജീവമാക്കാൻ സംഘടിപ്പിച്ച പല പരിപാടികളിലും കണ്ണൂർ പിന്നിലെന്നും കണ്ടെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയുടെ ഭാഗമായുള്ള ഒപ്പ് ശേഖരണത്തിലും കണ്ണൂരിൽ നിന്നും വേണ്ടത്ര പങ്കാളിത്തം ഉണ്ടാക്കാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും കോൺഗ്രസ് കുടുംബസംഗമങ്ങൾ മറ്റ് ജില്ലയിൽ പൂർത്തിയായപ്പോഴും കണ്ണൂരിൽ വളരെ കുറച്ച് കുടുംബസംഗമങ്ങൾ മാത്രമാണ് പൂർത്തിയായതെന്നും കെപിസിസി അവലോകന റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കെപിസിസി നേതാക്കളിൽ കെ.…
Read Moreഅപമര്യാദയായി പെരുമാറിയതു ചെറുക്കാൻ ശ്രമിച്ചതിന് നാടോടി യുവതിയുടെ കൈക്കുഞ്ഞിനു വെട്ടേറ്റ സംഭവം: പ്രതി മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെ അറസ്റ്റു ചെയ്തു
മഞ്ചേരി: അപമര്യാദയായി പെരുമാറിയതു ചെറുക്കാൻ ശ്രമിച്ചതിന് നാടോടി യുവതിയുടെ ഒൻപതു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മഞ്ചേരി മേലാക്കം സ്വദേശി അയ്യൂബിനെയാണ് (40) മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് കുട്ടിയെ പ്രതി വെട്ടിപരിക്കേൽപ്പിച്ചത്. മഞ്ചേരിയിലെ തെരുവിൽ അന്തിയുറങ്ങുന്ന കുടുംബമാണ് ഈ ക്രൂരതയ്ക്ക് ഇരയായത്. ഒൻപതു മാസം പ്രായമുളള പെണ്‍കുഞ്ഞിനാണു വെട്ടേറ്റത്. ഒരു വർഷത്തോളമായി കന്യാകുമാരി, ഭർത്താവ് മുരുകൻ, മകൾ പ്രിയ, സഹോദരൻ ധർമൻ എന്നിവരടങ്ങുന്ന നാടോടി കുടുംബം മഞ്ചേരി ഐജിബിടി ബസ് സ്റ്റാൻഡ് പരിസരത്തെ പണിതീരാത്ത കെട്ടിടത്തിലാണ് അന്തിയുറങ്ങുന്നത്. മുരുകനും പ്രതിയും സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചിരുന്നു മദ്യപിക്കുന്നതും പതിവാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. മുരുകനില്ലാത്ത സമയത്താണ് പ്രതി എത്തിയത്. തന്നോടു അപമര്യാദയായി പെരുമാറിയ അയ്യൂബിനോടു കന്യാകുമാരി കയർത്തു സംസാരിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കത്തി വീശുകയും കുഞ്ഞിനും ധർമനും പരിക്കേൽക്കുകയുമായിരുന്നു. കാലിൽ…
Read Moreസഫീറിന്റെ കൊലപാതകത്തിൽ ഗൂഢാലോചന; ആക്രമണത്തിനുശേഷം പ്രതികൾ ഓടിപ്പോയത് സിപിഐയുടെ ഓഫീസിലേക്കെന്ന് ഷംസുദീൻ എംഎൽഎ
തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവർത്തകൻ സഫീർ കൊല്ലപ്പെട്ട സംഭവത്തിൽ ഗൂഢാലോചനയെന്ന് മണ്ണാർക്കാട്ട് എംഎൽഎ എന്‍. ഷംസുദീൻ. ആക്രമണത്തിനുശേഷം പ്രതികൾ ഓടിപ്പോയത് സിപിഐയുടെ ഓഫീസിലേക്കാണെന്നും ഷംസുദീൻ നിയമസഭയിൽ ആരോപിച്ചു. അതേസമയം തെളിവില്ലാതെ സഭയിൽ ഉന്നയിച്ച ആരോപണങ്ങൾ സഭാ രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി. ദിവാകരനും രംഗത്തുവന്നു. ഇതോടെ വിഷയത്തിൽ രേഖകൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാമെന്ന് സ്പീക്കർ സഭയിൽ വ്യക്തമാക്കി
Read Moreകുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്തിന് ? പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍; ആറുമണിക്കൂറുകള്ക്കു ശേഷം കുട്ടിയെ കണ്ടെത്തി
അഞ്ജാതനായ യുവാവ് കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലാണ് സംഭവം.പിതാവിന്റെ ഉടമസ്ഥതയിലുള്ള കടയിൽ നിന്നും രണ്ടു വയസുള്ള കുട്ടി ഫുട്പാത്തിലേക്ക് ഇറങ്ങുന്നതാണ് ദൃശ്യങ്ങളിൽ ആദ്യം. പെട്ടന്ന് ഇതു വഴി വന്ന ഒരു യുവാവ് കുട്ടിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. അൽപസമയത്തിനു ശേഷം കുട്ടിയെ കാണാനില്ലെന്നു മനസിലാക്കിയ പിതാവ് സമീപത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് കടയിലെ സിസിടിവിയിൽ പരിശോധിച്ചപ്പോഴാണ് ഒരാൾ കുട്ടിയെ എടുത്തുകൊണ്ട് പോയത് കാണുന്നത്. തുടർന്ന് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ ഏകദേശം ആറുമണിക്കൂറുകൾക്കു ശേഷം കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. ഇരുപത്തിയെട്ടു വയസുള്ള സന്ദീപ് എന്നയാളാണ് കുട്ടിയെ കടത്തിക്കൊണ്ടു പോയത്.എന്ത് ഉദ്ദേശത്തിലാണ് ഇയാൾ കുട്ടിയെ എടുത്തുകൊണ്ട് പോയതെന്ന് വ്യക്തമല്ല.
Read Moreശുഹൈബിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചത് ആര് ? ശുഹൈബിനായി വെള്ളപറമ്പില്‍ കാത്തിരുന്നു; നിര്‍ദേശം ലഭിച്ചപ്പോള്‍ ആക്രമിക്കാന്‍ പുറപ്പെട്ടു; ആകാശിന്റെയും റിജിന്‍ രാജിന്റെയും മൊഴി പുറത്ത്
മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായ എടയന്നൂരിലെ എസ്.പി. ശുഹൈബി (29) നെ ആക്രമിക്കാൻ സംഘം കാത്തിരുന്നത് കീഴല്ലൂർ പഞ്ചായത്തിലെ വെള്ളപറമ്പിൽ. പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളുടെതാണ് ഈ മൊഴി. അറസ്റ്റിലായ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ് (24), മുടക്കോഴി മലയ്ക്ക് സമീപത്തെ കരുവള്ളിയിലെ റിജിൻ രാജ് (24) എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ മൊഴി നൽകിയത്. ശുഹൈബിന്റെ കാൽവെട്ടാൻ തീരുമാനിച്ച സംഘം ശുഹൈബ് കൊല്ലപ്പെടുന്ന തലേദിവസവും എടയന്നൂരിലെത്തിയിരുന്നു. ശുഹൈബിനെ അന്വേഷിച്ചെത്തിയ സംഘം ശുഹൈബിനൊപ്പം ഏതാനും പേരെ കണ്ടതിനാൽ അക്രമിക്കാതെ തിരിച്ചു പോകുകയായിരുന്നുവത്രെ. പിറ്റേ ദിവസം വീണ്ടും എത്തിയ അക്രമി സംഘം ആളൊഴിഞ്ഞ പ്രദേശമായ വെള്ളപറമ്പിൽ കാറിലെത്തുകയായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാൽ ഇവിടെ ഏറെ നേരം ചിലവഴിക്കുകയായിരുന്നു. നിർദേശം ലഭിച്ചാൽ പോകുന്നതിനാണ് വെള്ളപറമ്പിൽ കാത്തിരുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിനു മൊഴി നൽകി. ശുഹൈബ് തെരൂരിലെ തട്ടുകടയിലെത്തിയെന്നു വിവരം…
Read More