ചങ്ങനാശേരി: അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നു പറഞ്ഞു നൽകിയ പരാതിയെക്കുറിച്ച് അന്വേഷിച്ചപ്പോൾ കിട്ടിയത് മോഷ്ടാവിനെ. ഇന്നലെ പുലർച്ചെ പുഴവാത് ഭാഗത്ത് മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നു കാണിച്ചാണ് വീട്ടുകാർ ചങ്ങനാശേരി പോലീസിൽ പരാതി നൽകിയത്. പോലീസ് നടത്തിയ അന്വേഷണത്തിൽ വീടിനു സമീപത്തുനിന്ന് ഒരു ചെരിപ്പ് കണ്ടെത്തി. ചെരിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന്റെ വലയിൽ മോഷ്ടാവ് വീണത്. ഇയാളെക്കുറിച്ചുള്ള ഏകദേശരൂപവും വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. ഇന്നലെ രാത്രിയോടെയാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോകലാണോ അതോ മോഷണമാണോ പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് ചോദ്യംചെയ്തുവരികയാണ്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്നു പോലീസ് പറയുന്നു.
Read MoreCategory: Loud Speaker
കെഎസ്ആർടിസി ജോലിയോട് താല്പര്യം കുറയുന്നു ; ജീവനക്കാരിൽ പലരും മറ്റു തൊഴിൽ തേടി പോകുന്നു; അവധിയെടുത്തും അല്ലാതെയും വിദേശത്തേക്ക് കടന്നവർ നൂറിലേറെപ്പേർ; കെഎസ്ആർടിസിയിൽ ഇപ്പോൾ നടക്കുന്നത്
കെഎസ്ആർടിസി സാന്പത്തിക പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്പോൾ സർവീസിലുള്ള ഒരു വിഭാഗം ജീവനക്കാർ ദീർഘ അവധിയിൽ ഇപ്പോഴും വിദേശത്ത് കഴിയുന്നു. കോട്ടയം ജില്ലയിൽ 40 ഡ്രൈവർമാരും 60 കണ്ടക്ടർമാരും ഇത്തരത്തിൽ വിദേശത്തുകഴിയുന്നതായി വിവിധ ഡിപ്പോകളിലെ ജീവനക്കാർ വെളിപ്പെടുത്തുന്നു. ഒരു ദിവസം ജോലി ചെയ്തവർ മുതൽ അഞ്ചു വർഷം വരെ ജോലി ചെയ്ത് അവധിക്ക് കത്ത് കൊടുത്തും കൊടുക്കാതെയും വിദേശം പറ്റിയവർ ഇക്കൂട്ടരിലുണ്ട്. പല തവണ വകുപ്പുതല നോട്ടീസ് അയച്ചെങ്കിലും മറുപടി കിട്ടാത്തതും വിലാസക്കാരനെ കണ്ടെത്താതെ വന്നതിനാൽ മെമ്മോ തിരിച്ചുവന്നതുമായ വിവിധ സംഭവങ്ങളാണ് ഡിപ്പോകളിലുള്ളത്. ഗൾഫിലും യൂറോപ്പിലും അമേരിക്കയിലും കഴിയുന്ന ജീവനക്കാരുടെ നിലവിലുള്ള വിലാസം കണ്ടെത്താനും സാധിക്കുന്നില്ല. വിരമിക്കുന്നതിനു മുന്‍പു തിരികെ ജോലിയിലെത്തി നാട്ടിൽ പെൻഷൻ വാങ്ങാൻ തന്ത്രം മെനയുന്നവരും ഇക്കൂട്ടരിലുണ്ട്. കെഎസ്ആർടിസിയുടെ ദയനീയാവസ്ഥയിൽ മനംനൊന്തും ഭാവി ഇരുളടഞ്ഞതാണെന്ന വിലയിരുത്തലിലും നിരവധി ജീവനക്കാർ മറ്റ് ജോലികൾ തേടിപ്പോകുകയാണ്. ജില്ലയിൽ മാസവും ശരാശരി…
Read Moreശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ആവശ്യമില്ല; പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബ് വധത്തിൽ അടിയന്തര പ്രമേയത്തിന്റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശുഹൈബ് വധത്തിൽ സിബിഐ അന്വേഷണം ഉന്നയിച്ചത്.
Read Moreഅഴിമതിക്ക് ഡിഗ്രിയില്ല, വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെ; കാര്യങ്ങൾ നേരിട്ടു പറഞ്ഞാണ് ശീലമെന്ന് കോടിയേരിക്കു കാനത്തിന്റെ മറുപടി
തിരുവനന്തപുരം: കെ.എം.മാണിയോടും കേരള കോണ്‍ഗ്രസിനോടുമുള്ള സമീപനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൃദുനിലപാടിനു മറുപടിയുമായി സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ. അഴിമതിക്കു വലിപ്പച്ചെറുപ്പമില്ലെന്നും ഇത്തരം പ്രസ്താവനകളിലൂടെ അഴിമതിവിരുദ്ധ പോരാട്ടം ദുർബലപ്പെടുത്തരുതെന്നും കാനം ആവശ്യപ്പെട്ടു. അഴിമതിക്കു ഡിഗ്രിയില്ല. വലിപ്പം കൂടിയാലും കുറഞ്ഞാലും അഴിമതി അഴിമതി തന്നെയാണ്. അഴിമതിവിരുദ്ധതയുടെ പേരിൽ അധികാരത്തിലെത്തിയ സർക്കാരാണിത്. ഇത്തരം പ്രസ്താവനകളിലൂടെ അഴിമതിവിരുദ്ധ പോരാട്ടം ദുർബലപ്പെടുത്തരുത്- കാനം പറഞ്ഞു. സിപിഐ നിഴൽയുദ്ധം നടത്താറില്ലെന്നും കാര്യങ്ങൾ നേരിട്ടു പറഞ്ഞാണ് ശീലമെന്നും കാനം വ്യക്തമാക്കി. കോണ്‍ഗ്രസിനേക്കാൾ അഴിമതിക്കാരല്ല, കേരള കോണ്‍ഗ്രസെന്നായിരുന്നു കോടിയേരിയുടെ പരാമർശം. കോണ്‍ഗ്രസിനോടുള്ള നയമല്ല കേരള കോണ്‍ഗ്രസിനോടുള്ളത്. കോണ്‍ഗ്രസുമായി കൂട്ടുകെട്ട് അസാധ്യമാണ്. ആ മുന്നണിയുമായി രാഷ്ട്രീയപരമായി യോജിപ്പില്ല. യുഡിഎഫിനെ ശിഥിലമാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. സിപിഐ നിഴൽയുദ്ധം നടത്തുകയാണ്. തർക്കങ്ങളുണ്ടെങ്കിൽ നേരിട്ടു പറയുകയാണ് വേണ്ടത്. മാണി എൽഡിഎഫിലേക്കു വരുമെന്നു പറഞ്ഞിട്ടില്ല. ചർച്ചയുടെ പ്രസക്തി അദ്ദേഹം…
Read Moreശുഹൈബിന്റെ കൊലപാതകം: നിയമസഭയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിപക്ഷാംഗങ്ങളുടെ ബഹളം; നിയമസഭ താൽക്കാലികമായി നിർത്തിവെച്ച് സ്പീക്കർ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിന്റെയും ആദിവാസി യുവാവ് മധുവിന്റെയും കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളംവച്ചു. വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയം അനുവദിച്ചുവെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ചോദ്യോത്തരവേള പ്രതിപക്ഷം തടസ്സപ്പെടുത്തി. പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. പതിന്നാലാം കേരള നിയമസഭയുടെ സന്പൂർണ ബജറ്റ് സമ്മേളനത്തിന്റെ ആദ്യദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയാന്‍ എഴുന്നേറ്റപ്പോഴാണ് പ്രതിപക്ഷ പ്രതിഷേധം ഉയർന്നത്. ഇതോടെ സഭ തുടങ്ങി പത്തു മിനിറ്റിനകം സ്പീക്കർ താല്‍ക്കാലികമായി നടപടികള്‍ നിർത്തിവച്ചു.
Read Moreലീഗ് പ്രവർത്തകന്റെ കൊലാപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർകാട്ട് ഹർത്താൽ ആരംഭിച്ചു; രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ
പാലക്കാട്: കുന്തിപ്പുഴ സ്വദേശിയായ മുസ്ലീം ലീഗ് പ്രവർത്തകൻ സഫീർ (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ലീഗ് മണ്ണാർകാട് നിയോജക മണ്ഡലത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരശാലയിൽ കയറി ഞായറാഴ്ച വൈകിട്ട് ഒൻപതോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തുകയായിരുന്നു. സിപിഐയാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ലീഗ് പ്രവർത്തകരുടെ ആരോപണം.
Read Moreഎന്റെ കരളാണ് നീ…! പ്രണയസമ്മാനമായി ഭാര്യ ഭർത്താവിന് കരൾ പകുത്തുനൽകി; തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് ഭർത്താവ്
കോയന്പത്തൂർ: പ്രണയദിനത്തിൽ ഭാര്യ ഭർത്താവിന് കരൾ പകുത്തുനൽകി. കരൾ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലായിരുന്ന ജാജീർ ഹുസൈനാണ് ഭാര്യ നിഷ കരൾ നൽകിയത്. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് കരൾ മാറ്റിവച്ചത്. കോയന്പത്തൂരിലെ ജിഇഎം ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആറ് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. എല്ലാ വർഷവും വാലന്റൈൻസ് ദിനത്തിൽ ഭർത്താവിന് സമ്മാനം നൽകുമായിരുന്നുവെന്നു നിഷ പറഞ്ഞു. എന്നാൽ ഈ വർഷം അദ്ദേഹം ആശുപത്രിയിലായിരുന്നുവെന്നും ഇതോടെ അദ്ദേഹത്തിനു കരൾ നൽകാൻ താൻ തീരുമാനിച്ചതെന്നും നിഷ കൂട്ടിച്ചേർത്തു. തനിക്കു കിട്ടിയ ഏറ്റവും വലിയ സമ്മാനമാണ് ഇതെന്ന് ഭർത്താവ് ഹുസൈനും പറഞ്ഞു.
Read Moreഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടം! ശ്രീദേവിയുടെ ആകസ്മിക വേര്‍പാട് വ്യസനകരമാണ്..; ശ്രീദേവിയുടെ മരണത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: നടി ശ്രീദേവിയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണെന്നും ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. അഞ്ചു ദശാബ്ദം ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ ആകസ്മിക വേർപാട് വ്യസനകരമാണ്. ബാലതാരമായി മലയാളിക്ക് മുന്നിലെത്തിയ ശ്രീദേവി ചലച്ചിത്രാസ്വാദകർക്ക് എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കാനുള്ള അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ അനേകം അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീദേവിയുടെ അകാല നിര്യാണം ഇന്ത്യൻ ചലച്ചിത്ര ലോകത്തിന് അപരിഹാര്യ നഷ്ടമാണ്- മുഖ്യമന്ത്രി കുറിച്ചു. ശനിയാഴ്ച രാത്രി ദുബായിയിലാണ് ശ്രീദേവി അന്തരിച്ചത്. ഒരു സ്വകാര്യ ചടങ്ങുമായി ബന്ധപ്പെട്ട് വിദേശത്തെത്തിയ ശ്രീദേവിയെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം കവർന്നെടുക്കുകയായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി മൂന്നൂറിലധികം ചിത്രങ്ങളിൽ ശ്രീദേവി വേഷമിട്ടിട്ടുണ്ട്.
Read Moreഅനുകമ്പയും ദയയും മനുഷ്യത്വവും നശിച്ചു..! ഭൂമിയുടെ യഥാര്ഥഅവകാശികളില്പെട്ട ഒരു ആദിവാസിയെ വളരെ നിഷ്ഠൂരമായാണ് തല്ലികൊന്നത്; കേരളത്തില്‍ ജീവിക്കാന്‍ തോന്നുന്നില്ലെന്ന് അടൂര്‍
കൊല്ലം: കേരളത്തില്‍ ജീവിക്കുവാന്‍ തോന്നുന്നില്ലെന്ന് ചലച്ചിത്രകാരൻ അടൂര്‍ ഗോപാലകൃഷ്ണന്. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ തപസ്യ സംസ്ഥാനവാര്ഷികോത്സവം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂമിയുടെ യഥാര്ഥഅവകാശികളില്പെട്ട ഒരു ആദിവാസിയെ വളരെ നിഷ്ഠൂരമായാണ് തല്ലികൊന്നത്. മനുഷ്യത്വമില്ലാത്ത കാലത്തേക്ക് എത്ര വേഗമാണ് കേരളം എത്തപ്പെട്ടിരിക്കുന്നത്. പരസ്പരബഹുമാനം ഇല്ലാതായിട്ട് നാളുകളായി. ഇപ്പോള്‍ അനുകമ്പയും ദയയും മനുഷ്യത്വവും നശിച്ചിരിക്കുന്നു. ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന അടിസ്ഥാനമൂല്യങ്ങളെല്ലാം കേരളസമൂഹത്തില്‍ മാഞ്ഞുപോകുകയാണ്. രാക്ഷസീയമായ ജീവിതരീതിയിലേക്കുള്ള മലയാളിയുടെ വഴുതിവീഴലാണ് ഈ സംഭവം. വന ഉല്പന്നങ്ങള്പോലും എടുക്കാനാകാത്ത വിധം നിയമം കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് വനവാസികള്‍ക്ക് ഈ ഗതിയുണ്ടായത്. അധിനിവേശശക്തികളാണ് ആദ്യകാലം മുതല്‍ ഭൂമിയുടെ അവകാശികളായ വനവാസികളെ പുറത്താക്കിയത്. അവരുടെ അധ്വാനം കൊണ്ട് ഇത്തരക്കാര്‍ വളര്‍ന്നു. നാടാകെ കൊള്ളയടിച്ചു. മധുവിന്റെ ദാരുണമരണത്തിന്റെ പാപഭാരം വഹിച്ചുകൊണ്ട് ജീവിച്ചിരിക്കാന്‍ തോന്നുന്നില്ല. 25 പേരില്‍ ഒരാള്‍ പോലും അരുത് എന്ന് പറയാത്തത് മനസാക്ഷിയുടെ മരണത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഒരു സാധുവിനെ…
Read Moreഅത് ആത്മഹത്യയല്ല, കൊലപാതകം! എട്ടു മാസം ഗര്‍ഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കുടുങ്ങി; കാട്ടാക്കടയില്‍ നടന്ന കൊടുംക്രൂരത ഇങ്ങനെ…
കാട്ടാക്കട: എട്ടു മാസം ഗർഭിണിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് സുനിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 21 രാവിലെ എട്ടിനാണ് സംഭവം നടന്നത്. കുറ്റിച്ചൽ തച്ചൻകോട് എരുമക്കുഴി സ്വദേശി ഷൈന(28) യാണ് മരണപ്പെട്ടത്. ഷൈന ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഭർത്താവ് പറഞ്ഞത്. ഡോക്ടർമാർ പരിശോധിച്ചപ്പോഴേയ്ക്കും യുവതി എട്ടു മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. യുവതിയുടെ നില ഗുരുതരമാണെന്ന് മനസിലാക്കിയ ഡോക്ടർമാർ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഷൈന മരണപ്പെട്ടു. നെയ്യാർഡാം പോലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് തയാറാക്കുന്നതിനിടെയാണ് സംഭവം കൊലപാതമാണെന്ന് മനസിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഭർത്താവ് സുനിലും കൂട്ടുകാരനായ കുമാറും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം സുനിലും കുമാറും വീട്ടിൽ നിന്നും പുറത്തേയ്ക്ക് പോയി. അല്പസമയത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സുനിൽ…
Read More