വരാപ്പുഴ: എട്ടുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനെ പോലീസ് പിടികൂടി. ആസാം സ്വദേശി റഫീക്കുൽ ഇസ്ലാ(27)മാണ് അറസ്റ്റിലായത്. കരിങ്ങാതുരുത്ത് സ്വദേശി സജീവിന്റെയും രശ്മിയുടെയും മൂത്തമകനായ കണ്ണൻ എന്ന ഗോകുലിനെയാണ് കൂനമ്മാവ് കൊച്ചാൽ കരിങ്ങാതുരുത്ത് ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തു നിന്ന് പ്രതി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. കരിങ്ങാതുരുത്ത് കരുവേലി ഭാഗത്തെ ഒഴിഞ്ഞ പറമ്പിൽ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതി മിഠായിയും ചെരിപ്പും വാങ്ങി തരാമെന്നു പറഞ്ഞ് സൈക്കിളിൽ കയറ്റി പോകുകയായിരുന്നു. കുട്ടിയുമായി സൈക്കിളിൽ പോകുന്നതു കണ്ട് സംശയം തോന്നിയ ചെങ്ങോത്ത് കവലയിലെ ലോട്ടറി ഏജന്റും നാട്ടുകാരും ചേർന്ന് കൈകാണിച്ച് നിർത്തുകയും ഇരുവരോടും വിവരം ചോദിക്കുകയും ചെയ്തു. സംശയം തോന്നിയ നാട്ടുകാർ ഉടൻ വരാപ്പുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടൻ പോലീസ് എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഈ കുട്ടിയുടെ വീടിനടുത്താണ് പ്രതിയും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്നത്.…
Read MoreCategory: Loud Speaker
ആസാം സ്വദേശിയുടെ തന്ത്രം പാളി! പതിനഞ്ചുകാരിയെ പ്രേമം നടിച്ചു ആസാമിലേക്ക് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് കുടുങ്ങി; അതും സ്കൂള്‍ യൂണിഫോമില്‍
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പ്രേമം നടിച്ചു ആസാമിലേക്ക് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ആസാം സ്വനാപൂർ സൂത്തിയായിൽ അബ്ദുൾ കലാമിന്റെ മകൻ ജലീൽ ഹക്ക് (24) നെയാണ് പേട്ട സിഐ സുരേഷ് വി.നായർ അറസ്റ്റ് ചെയ്തത്. ആനയറ വേൾഡ് മാർക്കറ്റിലെ കാന്റീനിൽ ജോലി ചെയ്തിരുന്ന പ്രതി പെണ്‍കുട്ടിയെ പ്രേം നടിച്ച് സ്കൂൾ യൂണിഫോമിൽ തന്നെ കൂട്ടിക്കൊണ്ട് തന്പാനൂരിൽ എത്തി അവിടെ നിന്നും ഗുവാഹത്തിയിലേക്ക് പോകാനായി തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞത്. തുടർന്ന് ശംഖുമുഖം എസിപി ഷാനിഖാന്റെ മേൽനോട്ടത്തിൽ പേട്ട സിഐ സുരേഷ് വി.നായർ പേട്ട എസ്ഐ സുവർണകുമാർ, വിമൻസിപിഐ ശ്രീപ്രിയ, സിപിഒ അലക്സ്, ഷാഡോ സിപിഒ അജിത് സൈബർ സിപിഒ പ്രശാന്ത് തുടങ്ങിയവർ അടങ്ങിയ സംഘം പുതുക്കോട്ട, തൃച്ചി മധുര എന്നിവിടങ്ങളിൽ പ്രതി എത്തിയതായി അറിഞ്ഞ് പിന്തുടർന്ന് മണ്ണാർഗുഡിയിലെത്തുകയും അവിടെ പ്രതിയുടെ ബന്ധുവായ അസർ അലിയെ കണ്ടെത്തിയതോടെ പ്രതിയേയും പെണ്‍കുട്ടിയേയും മണ്ണാർഗുഡിയിലുള്ള ഒരു…
Read Moreതേങ്ങ അരച്ചൊരു കറി, ഇനി നടക്കുമോ? തേങ്ങയുടെ വില കിലോയ്ക്ക് 65 രൂപ കടന്നു; കേരളത്തിലും തമിഴ്നാട്ടിലും നാളീകേര ഉത്പാദനം കുറഞ്ഞു; പച്ചതേങ്ങ കയറ്റുമതി കൂടി
വൈ.എസ്. ജയകുമാർ തിരുവനന്തപുരം: നാടൻതേങ്ങയുടെ വില പലയിടത്തും കിലോയ്ക്ക് 65 രൂപ കടന്നു. തമിഴ്നാട്ടിൽ നിന്നെത്തുന്ന ഒരു കിലോതേങ്ങയ്ക്ക് ഇന്നലെ പാലക്കാട്ട് 50 രൂപയും തിരുവനന്തപുരം ചാലയിൽ 53 രൂപയുമാണ് മൊത്തവില. ചാലയിലെ ചില്ലറവില 60 രൂപയായി ഉയർന്നു. അതേസമയം ഗ്രാമങ്ങളിൽ നാടൻതേങ്ങവില ചിലയിടങ്ങളിൽ 70 രൂപയ്ക്കു മേലേയായി.കഴിഞ്ഞ വർഷം ഇതേസമയം ഒരു കിലോ തേങ്ങയ്ക്ക് 120-130 രൂപയായിരുന്നു വില. ഇതാണ് ഇരട്ടിയിലേറെയായി കൂടിയത്. നല്ല ഒരു തേങ്ങയ്ക്ക് 40 രൂപയ്ക്കുമേൽ വിലയുണ്ട്. വെളിച്ചെണ്ണവില കിലോയ്ക്ക് 220 രൂപ കടന്നു. തമിഴ്നാട്ടിൽ നിന്ന് പ്രതിദിനം 40 ലോഡ് വെളിച്ചെണ്ണ എത്തിയിരുന്നത് 30 ലോഡായി കുറഞ്ഞതായി കൊച്ചിയിലെ വ്യാപാരികൾ പറയുന്നു. തിരുവനന്തപുരം ചാലയിൽ ദിവസം നാല് ലോഡ് തേങ്ങ തമിഴ്നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി ജില്ലകളിൽ നിന്നെത്തിയിരുന്നു. വരൾച്ചകാരണം ഉത്പാദനം കുറഞ്ഞതോടെ തേങ്ങയുടെ വരവ് നിലച്ചു. ഇപ്പോൾ പൊള്ളാച്ചിയിൽ നിന്നാണ്…
Read Moreമര്‍ഡോക്ക് ഏഷ്യാനെറ്റിനെ കൈയൊഴിഞ്ഞു, പുതിയ മുതലാളിമാര്‍ വാര്‍ട്ട് ഡിസ്നി, ഏറ്റെടുക്കലിലെ കണക്കുകള്‍ ഇങ്ങനെ
ഏഷ്യാനെറ്റ്, ഏഷ്യാനെറ്റ് പ്ലസ്, ഏഷ്യാനെറ്റ് മൂവീസ് എന്നിവ ഉള്‍പ്പെടെ ഇന്ത്യയിലെ സ്റ്റാര്‍ ടിവി ഉടമയിലെ ചാനലുകളെല്ലാം അമേരിക്കന്‍ കമ്പനിയായ വാള്‍ട്ട് ഡിസ്നി സ്വന്തമാക്കി. ഓസ്ട്രേലിയന്‍ മാധ്യമ രാജാവ് റുപെര്‍ട്ട് മര്‍ഡോക്കിന്റെ ഉടമയിലായിരുന്നു സ്റ്റാര്‍ ഇന്ത്യയിലെ ഈ ചാനലുകളെല്ലാം പ്രവര്‍ത്തിച്ചിരുന്നത്. ഇവ ഉള്‍പ്പെടെ മര്‍ഡോക്കിന്റെ ഉടമയിലെ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സിലെ പ്രധാന ചാനലുകളെല്ലാം 5240 കോടി രൂപയ്ക്കാണ് വാള്‍ട്ട് ഡിസ്നി ഏറ്റെടുക്കുന്നത്. ഇക്കൂട്ടത്തിലാണ് സ്റ്റാര്‍ ടിവിക്ക് എട്ടു ഭാഷകളിലായുള്ള 69 ചാനലുകളും കൈമാറുന്നത്. ഇവയില്‍ ഏഷ്യാനെറ്റിന്റെ ഏറ്റവും വരുമാനമുണ്ടാക്കുന്ന ചാനലുകളും വിറ്റുപോവുകയാണ്. തമിഴില്‍ സ്റ്റാര്‍ വിജയ് ചാനലും ഡിസ്നിക്കു സ്വന്തമാവും. ഇതേസമയം, രാജീവ് ചന്ദ്രശേഖര്‍ എംപിയുടെ ഉടമയിലെ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഈ വില്‍പ്പനയില്‍ പെടുന്നില്ല. ഡിസ്നിക്ക് ഇന്ത്യയില്‍ നിലവില്‍ ഡിസ്നി ചാനലും ഹംഗാമ ടിവി യുടിവിയുടെ ഭാഗമായി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മിക്ക ചാനലുകളും കൈയൊഴിയുന്ന മര്‍ഡോക്…
Read Moreരാഹുൽ ഗാന്ധി ഇനി കോണ്‍ഗ്രസ് അധ്യക്ഷൻ; മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രൻ അധികാര രേഖ രാഹുലിനു കൈമാറി
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റു. രാവിലെ 11ന് എഐസിസി ആസ്ഥാനത്തുനടന്ന ചടങ്ങിൽ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രൻ അധികാര രേഖ രാഹുലിനു കൈമാറി. അടുത്തമാസം ചേരുന്ന എഐസിസി പ്ലീനത്തിലാണ് രാഹുൽ പൂർണമായി ചുമതല ഏറ്റെടുക്കുന്നത്. രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി എഐസിസി ആസ്ഥാനത്തിനു മുന്നിൽ തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതറിയും ആഘോഷങ്ങൾ നടത്തി. സ്ഥാനമൊഴിയുന്ന സോണിയഗാന്ധിയുടേയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റേയും സാന്നിധ്യത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
Read Moreതീ വിഴുങ്ങിയ 23 നില കെട്ടിടത്തിൽനിന്നു യുവാവിന്റെ രക്ഷപ്പെടൽ; നിസാര പരിക്കുകളോടെ രക്ഷപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു (വീഡിയോ)
ബെയ്ജിംഗ്: തീ വിഴുങ്ങിയ ബഹുനില കെട്ടിടത്തിന്റെ 23-ാം നിലയിൽ കുടുങ്ങിയ ആൾ രക്ഷപെടുന്നതിനായി കെട്ടിടത്തിൽനിന്നു താഴേയ്ക്കു തൂങ്ങിയിറങ്ങി. ചൈനയിലെ ചോങ്കിംഗ് സിറ്റിയിലെ ഇരുപത്തിമൂന്ന് നിലയുള്ള റസിഡൻഷൽ അപ്പാർട്ട്മെന്റിലെ തീപിടുത്തത്തിൽനിന്നു രക്ഷപ്പെടാൻ ഒരാൾ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണു പുറത്തായത്. ഡിസംബർ പതിമൂന്നിനായിരുന്നു സംഭവമെന്നാണു സൂചന. തീപിടിച്ച കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ആൾ കെട്ടിടത്തിന്റെ പുറത്തുള്ള കന്പിയിൽ സാഹസികമായി തൂങ്ങിനിന്ന് ഒരു ഗ്ലാസ് തകർത്ത് മറ്റൊരു മുറിയിലേക്കു പ്രവേശിക്കുവാൻ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ. അദ്ദേഹത്തിന്റെ ശ്രമം പരാജയപ്പെടുന്പോൾ അവിടെയെത്തിയ രക്ഷാപ്രവർത്തകർ ഗ്ലാസ് തകർത്ത് അദ്ദേഹത്തെ മുറിക്കുള്ളിലേക്കു കയറ്റി രക്ഷപെടുത്തുകയായിരുന്നു. നിസാര പരിക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read Moreകൊച്ചിയിൽ വീണ്ടും കവർച്ച; വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം 50 പവൻ കവർന്നു; അക്രമത്തിൽ വീട്ടുടമയ്ക്ക് ഗുരുതരപരുക്ക്
കൊച്ചി: കൊച്ചിയിൽ വീണ്ടും വൻ കവർച്ച. തൃപ്പൂണിത്തുറ ഹിൽപ്പാലസിനു സമീപത്തെ വീട്ടിലാണ് കവർച്ച നടന്നത്. പുലർച്ചെ രണ്ടോടെ വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം വീട്ടുകാരെ കെട്ടിയിട്ടശേഷം കവർച്ച നടത്തുകയായിരുന്നു. കവർച്ചക്കാരുടെ അക്രമത്തിൽ ഗൃഹനാഥനു ഗുരുതരമായും മറ്റുള്ളവർക്കു നിസാര പരിക്കുകളും ഏറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 പവൻ സ്വർണാഭരണങ്ങളടക്കം വീട്ടിൽനിന്നു നഷ്ടപ്പെട്ടതായാണു സൂചന. കവർച്ച നടത്തിയത് തമിഴ്നാട്ടുകാരടങ്ങുന്ന 15 അംഗ സംഘമാണെന്നാണു പോലീസ് നൽകുന്ന സൂചന. വീട്ടിന്റെ മുൻഭാഗത്തെ ജനൽകന്പികൾ തകർത്തനിലയിലാണ്. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്നു കരുതുന്നു. കഴിഞ്ഞ ദിവസം കൊച്ചി നഗരമധ്യത്തിൽ വീട്ടിൽ കയറി വയോധികരായ ദന്പതികളെ ആക്രമിച്ചു സ്വർണാഭരണങ്ങൾ കവർന്നിരുന്നു. നോർത്ത് ജംഗ്ഷനിൽനിന്നു പുല്ലേപ്പടി പാലത്തിലേക്കു പോകുന്ന വഴിയിൽ താമസിക്കുന്ന ഇല്ലിമൂട്ടിൽ റിട്ട. എക്സിക്യൂട്ടീവ് എൻജിനിയർ ഇ.കെ. ഇസ്മയിലിന്റെ വീട്ടിലാണു മോഷണം നടന്നത്.
Read More100 രൂപ ലാഭിച്ചു, നാണക്കേട് അതിലേറെ, പമ്പില്‍ നിന്ന് പെട്രോള്‍ നിറച്ച് കബളിപ്പിച്ച് കടന്ന യുവാവിന് പണികിട്ടിയത് ഇങ്ങനെ
പെട്രോള്‍ പമ്പിലെ ജോലിയെന്നാല്‍ വല്ലാത്ത ജോലി തന്നെയാണ്. ജോലിക്കുശേഷം ഒരു രൂപയുടെ കുറവുണ്ടായാല്‍ പോലും അത് പിടിക്കുക ജീവനക്കാരന്റെ ശമ്പളത്തില്‍ നിന്നാകും. ഇത്തരത്തില്‍ നിവൃത്തികേട് കൊണ്ട് ഈ ജോലി ചെയ്യുന്നവരെ വഞ്ചിക്കാനെത്തിയാലോ. അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പമ്പില്‍ ഇന്ധനം അടിക്കാനെത്തിയ യുവാവ് പണം കൊടുക്കാകെ മുങ്ങുന്നതാണ് വീഡിയോ. കേരളത്തിലെ ഏതോ ഒരു പമ്പില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ അതിവേഗം പ്രചരിക്കുന്നുണ്ട്. തടയാന്‍ ശ്രമിച്ച ജീവനക്കാരനെ ഇയാള്‍ ആക്രമിക്കുന്നതും വീഡിയോയിലുണ്ട്.
Read Moreവിവാഹമുറപ്പിച്ച പത്തൊമ്പതുകാരി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍
വിവാഹമുറപ്പിച്ച 19 കാരിയായ പെണ്‍കുട്ടി കിണര്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കാസര്‍കോഡ് പാത്തനടുക്ക ചെരളിമൂലയില്‍ ബാലകൃഷ്ണ മോഹിനി ദമ്പബതികളുടെ മകള്‍ ധന്യ യെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ധന്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ ഈ ബന്ധം ധന്യയ്ക്ക് ഇഷ്ടമില്ലായിരുന്നു. ഇതു രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ മുള്ളേരിയിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ധന്യ പഠിക്കാന്‍ പോകുന്നതിനെ വീട്ടുകാര്‍ വിലക്കിയിരുന്നു. ഇതില്‍ മനം നൊന്താണു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്നു പറയുന്നു. ഇന്നലെ വൈകിട്ടാണു വീടിനു സമീപത്തെ കിണറിന്റെ കയറില്‍ കഴുത്തു മുറുക്കിയ ശേഷം കിണറിലേയ്ക്കു ചാടിയത്. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി.
Read Moreരണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമം! കിണറ്റില്‍ വീണ പുള്ളിപ്പുലിയെ സ്വന്തം ജീവന് പണയം വെച്ച് രക്ഷിച്ചത് മൃഗഡോക്ടര്‍; സംഭവം ഇങ്ങനെ…
കിണറ്റിൽ വീണ പുള്ളിപ്പുലിയെ സ്വന്തം ജീവൻ പണയം വെച്ച് രക്ഷിച്ചത് മൃഗഡോക്ടർ. ആസാമിലെ ഗോഹട്ടിയിലെ ഗോകുൽ നഗറിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് മുപ്പതടി താഴ്ചയുള്ള വറ്റിയ കിണറ്റിൽ പെണ് പുള്ളിപ്പുലി വീണത്. സംഭവം അറിഞ്ഞെത്തിയവർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്പോൾ അവർക്കു നേരെ പുലി ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതർ മൃഗഡോക്ടർ ബിജോ ഗോഗോയുടെ നേതൃത്വത്തിൽ കിണറിന്റെ മുകളിൽ നിന്നും ഒരു ഉപകരണത്തിന്റെ സഹായത്താൽ പുലിയെ ബോധരഹിതനാക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം കോവണിയുടെ സഹായത്താൽ കിണറിലേക്ക് ഇറങ്ങുകയും കയറുപയോഗിച്ച് പുലിയുടെ കൈകാലുകൾ ബന്ധിച്ചതിനു ശേഷം കിണറിനുള്ളിൽ നിന്നും പുറത്തെത്തിക്കുകയായിരുന്നു. രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുലിയെ രക്ഷിക്കാനായത്. തുടർന്ന കൂട്ടിലടച്ച് പുലിയെ മൃഗശാലയിലേക്ക് കൊണ്ടുപോയി. പുലിയ്ക്ക് പരിക്കുകളൊന്നുമില്ല. ആസാമിലെ ജനവാസ മേഖലയിൽ നിന്നും പുലിയെ കണ്ടെത്തുന്നത് ആദ്യത്തെ സംഭവമല്ല.…
Read More