വടകര: ഓർക്കാട്ടേരിയിലെ മൊബൈൽ ഷോപ്പ് ഉടമ അംജാദിനെയും ജീവനക്കാരി പ്രവീണയെയും പിടികൂടാനായത് വടകര ക്രൈം സ്ക്വാഡിനു പൊൻതൂവലായി. വ്യത്യസ്ത മതത്തിൽപെട്ടവർ പ്രണയം മൂത്ത് ഒളിച്ചോടിയതിന്റെ പേരിൽ പലവിധ കഥകൾ പ്രചരിച്ച് കൊണ്ടിരിക്കെ ഇരുവരേയും താമസം കൂടാതെ പിടികൂടാനായത് പോലീസിനാകെ അഭിമാനിക്കാനായി. രണ്ടു മാസത്തിലേറെ നീണ്ട അക്ഷീണ പ്രയത്നം ഫലം കണ്ടതിലെ ആശ്വാസത്തിലാണ് ക്രൈം സ്ക്വാഡ് അംഗങ്ങൾ. അംജാദിനെ കാണാതായി രണ്ടു മാസം പിന്നിട്ടപ്പോൾ ജീവനക്കാരി പ്രവീണയും അപ്രത്യക്ഷമായതോടെ നാട്ടുകാരോടൊപ്പം പോലീസും ഞെട്ടി. ഐഎസ് ബന്ധമൊക്കെ ആരോപിച്ച് പൊടിപ്പും തൊങ്ങലും ചേർത്ത കഥകൾ നാട്ടിലാകെ കൊഴുക്കുന്പോൾ എങ്ങനെയെങ്കിലും പിടികൂടണമെന്ന വാശിയിലായിരുന്നു പോലീസ്. ഇരുവരുടേയും ബന്ധുക്കൾ ഹേബിയസ് കോർപസ് ഫയൽ ചെയ്ത സാഹചര്യത്തിൽ റൂറൽ എസ്പി തന്നെ ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. കോടതിയിൽ എന്തു മറുപടി പറയുമെന്ന് അറിയാതെ കുഴങ്ങിയിരിക്കുന്പോഴാണ് ഇതിനു തലേന്ന് ഇരുവരേയും കോഴിക്കോട് പിടികൂടാനായത്.…
Read MoreCategory: Loud Speaker
വ്യാജവാഹന രജിസ്ട്രേഷൻ: സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി; മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്
കൊച്ചി: വ്യാജവാഹന രജിസ്ട്രേഷൻ കേസിൽ സുരേഷ് ഗോപി എംപിയെ അറസ്റ്റു ചെയ്യരുതെന്ന് ഹൈക്കോടതി. സുരേഷ് ഗോപി സമർപ്പിച്ച മൂൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതി നടപടി. മൂന്നാഴ്ചത്തേക്കാണു സുരേഷ് ഗോപിയുടെ അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വ്യാജരേഖ ചമച്ച് വാഹനം രജിസ്റ്റർ ചെയ്തതിലൂടെ സംസ്ഥാന സർക്കാരിനെ കബളിപ്പിച്ച് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. പുതുച്ചേരിയിൽ വ്യാജവിലാസത്തിലാണ് തന്‍റെ ഒൗഡി കാർ സുരേഷ് ഗോപി രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2010-ൽ പുതുച്ചേരിയിൽ വാടകക്ക് താമസിച്ചിരുന്നുവെന്ന വാടക കരാറിന്റെ അടിസ്ഥാനത്തിൽ 2014-ൽ ആഡംബര വാഹനം സുരേഷ് ഗോപി അവിടെ രജിസ്റ്റർ ചെയ്തുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.
Read Moreഭാവനയുടെ കല്യാണം അടുത്തയാഴ്ച്ച, വിവാഹം തൃശൂരില്‍, സിനിമക്കാരെ ഒഴിവാക്കും
ചലച്ചിത്ര താരം ഭാവനയും കന്നഡ നിര്‍മാതാവ് നവീനുമായുള്ള വിവാഹം അടുത്തയാഴ്ച ഉണ്ടാകുമെന്ന് സൂചന. ഡിസംബര്‍ 22 ന് തൃശൂരില്‍ നടക്കുന്ന ലളിതമായ ചടങ്ങിലാണ് നവീന്‍ ഭാവനയെ മിന്നുകെട്ടുക എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഭാവനയുടെ കുടുംബാംഗങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ബന്ധുക്കളും അടുത്ത സഹൃത്തുക്കളും മാത്രമാവും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് അറിയുന്നത്. മാതൃഭൂമി ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്. വിവാഹം ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നീട്ടുകയാണുണ്ടായത്. ഇതിനെ തുടര്‍ന്ന് വിവാഹം മുടങ്ങിയെന്നും നവീന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയെന്നുമൊക്കെയുള്ള തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ നിഷേധിച്ച് അടുത്ത വര്‍ഷം ജനുവരി ആദ്യം തന്നെ വിവാഹമുണ്ടാകുമെന്നാണ് ഭാവനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇടയ്ക്ക് വിവാഹം മാറ്റിവച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഭാവനയുടെ വീട്ടുകാര്‍ തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.
Read Moreഗുജറാത്തില്‍ വീണ്ടും താമര വിരിയും, ഹിമാചലില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയും, പുതിയ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ രാഹുലിന്റെ ചിരി മായ്ക്കുമോ?
ഗുജറാത്തില്‍ ബിജെപി ഭരണം തുടരുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. 182 ല്‍ 109 സീറ്റും നേടി ബിജെപി അധികാരം തുടരുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 70 സീറ്റ് നേടുമെന്നും ഇന്ത്യാ ടുഡേ- ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നു. ഹിമാചലില്‍ ബിജെപി തൂത്തുവാരുമെന്നും എക്‌സിറ്റ്‌പോള്‍ പ്രവചിക്കുന്നു. 68 ല്‍ 55 സീറ്റും ബിജെപി സ്വന്തമാക്കുമെന്ന് എക്‌സിറ്റ്‌പോള്‍ പറയുന്നു.ടൈംസ് നൗ പുറത്തുവിട്ട എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത് ഗുജറാത്തില്‍ 109 സീറ്റും ഭരണകക്ഷിയായ ബിജെപി നേടുമെന്നാണ്. കോണ്‍ഗ്രസിന് 70 സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നത്. പട്ടേല്‍, ദളിത് വിഭാഗങ്ങളുടെ ഭരണവിരുദ്ധ വികാരം വോട്ടാക്കിമാറ്റാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ എബിപി-സിഎസ്ഡിഎസ് എക്‌സിറ്റ്‌പോള്‍ ഫലം മാത്രം ഗുജറാത്തില്‍ ശക്തമായ പോരാട്ടം പ്രവചിക്കുന്നു. കോണ്‍ഗ്രസും (7886) ബിജെപിയും (9199) ഇഞ്ചോടിഞ്ച് മത്സരം നടക്കുമെന്നാണ് പ്രവചനം.
Read Moreഅമിറുള്‍ ഇസ്ലാമിനെ തൂക്കിക്കൊല്ലുന്നത് കാടത്തരമെന്ന് ശാരദക്കുട്ടി, നിങ്ങള്‍ വെറും കൂതറക്കുട്ടിയാകല്ലെന്ന് സോഷ്യല്‍മീഡിയ
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ അമിറുള്‍ ഇസ്ലാമിന് വധശിക്ഷ നല്കിയ വിധിക്കെതിരേ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശാരദക്കുട്ടി രംഗത്ത്. ഏതുതരം കൊലപാതകത്തിനും എതിരാണ് ഞാന്‍. അമീറുല്‍ ഇസ്ലാം ജിഷയെ കൊല്ലുന്നതും ജിഷയെ കൊന്നതിന്റെ പേരില്‍ ഭരണകൂടവും നീതിപീഠവും അമീറിനെ വധിക്കുന്നതും ഒരേ പോലെ തെറ്റു തന്നെ. വധശിക്ഷ എന്ന ആശയം ഒരു നൂറുകൂട്ടം നൈതികപ്രശ്നങ്ങളെ നേരിടുന്നുണ്ട്- ഒരു മാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ അവര്‍ പറയുന്നു. ഒരു വ്യക്തി ചെയ്യുന്ന കൊല തെറ്റാണെങ്കില്‍ ആ കൊലക്കെതിരെയുള്ള ശിക്ഷ, മറ്റൊരു കൊലയാകുന്നത് എങ്ങനെ ന്യായീകരിക്കാനാകും? ഒരാളുടെ ജീവന്‍ എടുക്കാന്‍ മറ്റൊരാളിന് അവകാശമില്ലാത്തതു പോലെ തന്നെ ഭരണകൂടത്തിനും അതിനവകാശമില്ല. കൊലക്കു കൊല എന്നത് പ്രാകൃതമായ ശിക്ഷാ നടപടിയാണ്. ബലാത്സംഗങ്ങളും മറ്റ് അക്രമവാസനകളും ഇല്ലാതാക്കാന്‍ തൂക്കിക്കൊല ഒരിക്കലും ഒരു പരിഹാരമല്ല. ബലാത്സംഗിയെ കൊന്നാല്‍ അക്രമിക്കപ്പെട്ട, മരിച്ചു പോയ പെണ്‍കുട്ടിക്ക് എന്തു…
Read Moreപയ്യന്‍ ലുക്കില്‍ മോഹന്‍ലാല്‍ നെടുമ്പാശേരി വിമാന താവളത്തില്‍
കൊച്ചിന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയിരിക്കുകയാണ് ഇന്ന് രാവിലെ. മീശ വടിച്ച്, സ്ലിം ആയ ചെറുപ്പമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഇന്ന് രാവിലെ കൊച്ചിയില്‍ പറന്നിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് മോഹന്‍ലാലിന്റെ ചിത്രങ്ങള്‍. വെള്ളിയാഴ്ച്ച രാവിലെയാണ് ലാല്‍ നെടുമ്പാശേരിയില്‍ പുതിയ രൂപത്തില്‍ വന്നിറങ്ങിയത്. ചെന്നൈയില്‍ ഒരു മാസത്തെ പരിശീലനത്തിനുശേഷം കഴിഞ്ഞദിവസമായിരുന്നു അദേഹം പുതിയ രൂപം വെളിപ്പെടുത്തിയത്. ഒടിയന്‍ എന്ന ചിത്രത്തിനായി പതിനെട്ടു കിലോയോളം ശരീര ഭാരം കുറച്ചു മുപ്പതുകാരനായ ഒടിയന്‍ മാണിക്യന്റെ ലുക്കില്‍ മോഹന്‍ലാല്‍ എത്തിയത് കണ്ടു ഞെട്ടിത്തരിച്ചു നോക്കി നില്‍ക്കുകയാണ് പ്രേക്ഷകരും സിനിമാ ലോകവും. ഈ വേഷപ്പകര്‍ച്ചയ്ക്കായി മോഹന്‍ലാലിന്റെ ശരീര ഭാരം കുറയ്ക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ഇരുപത്തിയഞ്ച് പേരടങ്ങുന്ന വിദഗ്ദ്ധ സംഘത്തെ നിയോഗിച്ചിരുന്നു. രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകാമെങ്കിലും തങ്ങളുടെ ലാലേട്ടന്‍ ഇങ്ങനെയല്ല, ഇത് ലാലേട്ടന്റെ ഡ്യൂപ്പായ മദന്‍ലാലാണെന്നും ആളുകള്‍ പറയുന്നുണ്ട്. ആഴ്ച്ചകള്‍ക്ക് മുമ്പ് ഇതേപോലെ…
Read Moreശിക്ഷാവിധിയിലും ഭാവമാറ്റമില്ലാതെ അമീറുൾ! താൻ നിരപരാധിയാണെന്ന് ആക്രോശിച്ച അമീറുളിനെയല്ല ഇന്നലെ കണ്ടത്; ശാന്തനായി വിധിവാചകം കേൾക്കുന്ന പ്രതിയെ
കൊച്ചി: അതിക്രൂരമായി നടത്തിയ കൊലപാതകത്തിന്റെ ശിക്ഷയായി തൂക്കുകയർ വിധിച്ചപ്പോഴും നിർവികാരനായി നിൽക്കുകയായിരുന്നു അമീറുൾ ഇസ് ലാം. കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയ ദിവസം താൻ നിരപരാധിയാണെന്ന് ആക്രോശിച്ച അമീറുളിനെയല്ല ഇന്നലെ കണ്ടത്. ശാന്തനായി വിധിവാചകം കേൾക്കുന്ന പ്രതിയെയായിരുന്നു. കുറ്റങ്ങൾ ഓരോന്നായി നിരത്തി അതിനുള്ള ശിക്ഷകൾ പറഞ്ഞ ജഡ്ജി ഒടുവിലാണു വധശിക്ഷ വിധിച്ചത്. ആസാം സ്വദേശിയായ അമീറുളിന്റെ ഭാഷയിൽ പ്രതിഭാഗത്തെ ജൂണിയർ വക്കീൽ വിധിവാചകങ്ങൾ പരിഭാഷപ്പെടുത്തി. വധശിക്ഷ എന്നു കേട്ടതോടെ ഒള്ളൊന്നു പിടഞ്ഞതിന്റെ ലക്ഷണം മുഖത്തു കണ്ടെങ്കിലും അത് ഒരു നിമിഷത്തേക്കു മാത്രം. പിന്നയങ്ങോട്ടു യാതൊരു ഭാവഭേദവുമില്ലാതെയാണ് അമീറുൾ കോടതിമുറിയിൽ നിന്നത്. പോലീസ് ജീപ്പിൽ ജയിലിലേക്കു പുറപ്പെടുന്പോഴും വികാരരഹിതമായിരുന്നു പ്രതിയുടെ മുഖം. പ്രതികരണത്തിനായി മാധ്യമപ്രവർത്തകർ പലവട്ടം ശ്രമിച്ചിട്ടും ഒരക്ഷരമുരിയാടിയില്ല. വിധി കേൾക്കാൻ കോടതിയിലേക്ക് എത്തും മുൻപു കാക്കനാട് ജില്ലാ ജയിലിലും അമീറുൾ ശാന്തനായിരുന്നു. പതിവുപോലെ രാവിലെ ആറിനുതന്നെ എഴുന്നേറ്റു പതിവു…
Read Moreഅപ്പച്ചി, വീട്ടില്‍ ശോചനാലയം എവിടെയാണ് ? പുറത്തുപോകേണ്ടി വരും! വരന്റെ വീട്ടില്‍ ശൗചാലയമില്ല; വിവാഹം മുടങ്ങി
ലക്നോ: വരന്‍റെ വീട്ടിൽ ശൗചാലയമില്ലെന്ന കാരണത്താൽ പെണ്‍കുട്ടിയുടെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിൻമാറി. ഉത്തർപ്രദേശിലെ ശിവ്ദാസ്പൂരിലാണ് സംഭവം. റിക്ഷാ തൊഴിലാളിയായ നന്ദലാലിന്‍റെ മകൻ കൽഫുവിന്‍റെ വിവാഹമാണ് മുടങ്ങിയത്. വളരെ തുച്ഛമായ വരുമാനം മാത്രമുള്ളയാളാണ് താനെന്നും കിട്ടുന്ന വരുമാനത്തിൽ നിന്ന് ശൗചാലയം നിർമ്മിക്കാനുള്ള സ്ഥിതി തനിക്കില്ലെന്നും നന്ദലാൽ പറഞ്ഞു. ശൗചാലയം ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് നന്ദലാൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ ഗ്രാമത്തിൽ എല്ലാവരും വിസർജനത്തിനായി വെളിന്പ്രദേശങ്ങളെയാണ് കൂടുതലായും ഉപയോഗിക്കുന്നതെന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ മറുപടിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവം വിവാദമായതോടെ ഈ ഒരു ആവശ്യവുമായി നന്ദലാൽ തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Read Moreകുട്ടികൾ വഴിതെറ്റും…! പ്രണയിച്ച അധ്യാപകർക്ക് വിവാഹ ദിവസം പുറത്താക്കൽ “സമ്മാനം’; സ്കൂളിന് ചേർന്ന പ്രവർത്തിയല്ല അധ്യാപകർ ചെയ്തതെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം
ശ്രീനഗർ: പ്രണയം ഒരു കുറ്റമാണോ? അതെ എന്നാണ് ജമ്മു കാഷ്മീരിലെ ഒരു സ്വകാര്യ സ്കൂൾ പറയുന്നത്. ഇനി പ്രണയിക്കുന്നത് അധ്യാപകരാണെങ്കിൽ കുട്ടികൾ വഴിതെറ്റുമെന്നും സ്കൂൾ കണ്ടെത്തി. പ്രണയിച്ച അധ്യാപകരെ വിവാഹ ദിവസം പുറത്താക്കിയാണ് കുട്ടികളെ സ്കൂൾ “രക്ഷിച്ചത്’. പുൽവാമ ജില്ലയിലെ സ്വകാര്യ സ്കൂളാണ് അധ്യാപക പ്രണയം കുട്ടികൾ വഴിതെറ്റാൻ കാരണമാകുമെന്ന വിചിത്ര കണ്ടെത്തൽ നടത്തിയിരിക്കുന്നത്. അധ്യാപകരായ താരിഖ് ബട്ടും സുമയ ബഷീറും പാംപോർ സ്കൂളിൽ ദീർഘകാലമായി ജോലി ചെയ്യുന്നവരാണ്. അധ്യാപനത്തിനിടെയാണ് ഇരുവരും ഇഷ്ടപ്പെട്ടത്. നവംബർ 30ന് ഇരുവരുടെയും വിവാഹവും നിശ്ചയിച്ചു. വിവാഹ ദിവസമാണ് ഇരുവർക്കും സ്കൂളിന്‍റെ വക “സമ്മാനമായി’ പുറത്താക്കി കൊണ്ടുള്ള ഉത്തരവ് ലഭിച്ചത്. വിവാഹത്തിന് മുൻപ് നിങ്ങൾ പ്രണയത്തിലായിരുന്നുവെന്ന് മനസിലായതായി സ്കൂൾ ചെയർമാൻ ബഷീർ മസൂദി ഇരുവരെയും അറിയിച്ചു. നടപടിയെക്കുറിച്ച് പ്രിൻസിപ്പൽ പ്രതികരിക്കാൻ തയാറായിട്ടുമില്ല. 2,000 കുട്ടികളും 200 ജീവനക്കാരുമുള്ള സ്കൂളിന് ചേർന്ന പ്രവർത്തിയല്ല അധ്യാപകർ…
Read Moreആ വ്യക്തി അരവിന്ദ് സ്വാമി, മനസിലിരിപ്പ് വെളിപ്പെടുത്തി അമലപോള്‍
സിനിമ ലോകത്ത് തനിക്കേറ്റവും ഇഷ്ടവും സ്‌നേഹവുമുള്ള വ്യക്തി അരവിന്ദ് സ്വാമിയാണെന്ന് നടി അമലപോള്‍. ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് അമലയുടെ വെളിപ്പെടുത്തല്‍. സിനിമാ മേഖലയില്‍ നിന്നും എനിക്കേറെ പ്രിയപ്പെട്ട ഒരു വ്യക്തിയെ തിരഞ്ഞെടുക്കാന്‍ എന്നോട് ആവശ്യപ്പെടുകയാണെങ്കില്‍ ഒരേ ഒരാളെ മാത്രമേ എനിക്ക് ചൂണ്ടികാണിക്കാനുള്ളു അതെനിക്കേറ്റവും പ്രിയങ്കരനായ അരവിന്ദ് സ്വാമിയാണ്. അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം- അമല പറഞ്ഞു. ഈ ചിത്രം രൂപപ്പെട്ടു വന്ന രീതിയില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ സിനിമയെ വളരെ അഭിനിവേശത്തോടെ സമീപിച്ച ഇതിന്റെ നിര്‍മാതാവ് മുരുഗന്‍ സാറിനോട് ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. ഒരു സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്. എന്റെ ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു അതെന്നും അമല പറയുന്നു.
Read More