മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തിയ മാ​ന​സി​ക രോ​ഗി​യാ​യ മ​ക​ൻ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചു; മകൻ മരിച്ച വിവിരം അറിയിക്കാനെത്തിയപ്പോഴാണ് മാതാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊ​ണ്ടോ​ട്ടി: മാ​താ​വി​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ന​സി​ക രോ​ഗി​യാ​യ മ​ക​ൻ കി​ണ​റ്റി​ൽ ചാ​ടി മ​രി​ച്ചു. കൊ​ണ്ടോ​ട്ടി​ക്ക​ടു​ത്ത് നീ​റാ​ട് വ​ര​ടി​ക്കു​ത്ത്പ​റ​മ്പ് മാ​പ്പി​ള വീ​ട്ടി​ൽ ആ​യി​ശ​ക്കു​ട്ടി(58) മ​ക​ൻ അ​ബ്ദു​ൾ ഗ​ഫൂ​ർ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​യി​ശ​ക്കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നീ​റാ​ട് വീ​ടി​നു​ള​ളി​ലും അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ മൃ​ത​ദേ​ഹം മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ല​യു​ള​ള കി​ഴി​ശേ​രി വെ​സ്റ്റ് മൂ​ച്ചി​ക്ക​ൽ ജു​മാ​മ​സ്ജി​ദി​ന്‍റെ കി​ണ​റ്റി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​യി​ശ​ക്കു​ട്ടി​യെ ക​ല്ലു​കൊ​ണ്ട് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മ​സ്ജി​ദി​ന്‍റെ കി​ണ​റ്റി​ൽ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​ണെ​ന്ന് പോ​ലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. വെ​സ്റ്റ് മൂ​ച്ചി​ക്ക​ൽ മ​സ്ജി​ദി​ൽ ഉ​ച്ച​യ്ക്ക് ന​മ​സ്ക്ക​രി​ക്കാ​നെ​ത്തി​യ​വ​രാ​ണ് കി​ണ​റ്റി​ലെ വെ​ള​ളം ക​ല​ങ്ങി​യ നി​ല​യി​ൽ ക​ണ്ട​ത്. സം​ശ​യാ​സ്പ​ദ​മാ​യി കി​ണ​റ്റി​ന​രി​കി​ൽ ചെ​രി​പ്പും കാ​ണ​പ്പെ​ട്ടു. തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഗ​ഫൂ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ട​ത്. മ​ല​പ്പു​റ​ത്ത് നി​ന്നു ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. അ​ബ്ദു​ൾ ഗ​ഫൂ​റി​ന്‍റെ ഭാ​ര്യ…

Read More

സ്മൃതി ഇറാനി അടുത്ത മുഖ്യമന്ത്രി? ഗുജറാത്തിൽ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്

അഹമ്മദാബാദ്: ഗുജറാത്തിൽ ആറാം വട്ടവും അധികാരത്തിലെത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാത്തേക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. പടിഞ്ഞാറൻ രാജ്കോട്ടിൽ മത്സരിച്ച് ജയിച്ച മുഖ്യമന്ത്രി വിജയ് രൂപാനിയെ ബിജെപി ഇത്തവണ മാറ്റിനിർത്തിയേക്കുമെന്ന് ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. തുടർച്ചയായി 22 വർഷം ഗുജറാത്ത് ഭരിച്ച ബിജെപിക്ക് ഇത്തവണത്തേത് കടുത്ത പോരാട്ടമായതാണ് സംസ്ഥാനത്തിന് ശക്തനായ നേതൃത്വം വേണമെന്ന ആലോചനകളിലേക്ക് പാർട്ടിയെ എത്തിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്നയാളെയാകും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയെന്ന് ബിജെപിയുമായി അടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. നിലവിൽ കേന്ദ്ര ടെക്സ്റ്റൈൽ, വാർത്താവിനിമയ മന്ത്രാലയത്തിന്‍റെ ചുമതലക്കാരിയാണ് സ്മൃതി ഇറാനി. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നതും ഇവർക്കാണ്. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾ സ്മൃതി ഇറാനി നിഷേധിക്കുകയം ചെയ്തിട്ടുണ്ട്.

Read More

ഹിമാചലിലെ സിപിഎം സ്ഥാനാര്‍ഥിയുടെ വിജയം കോണ്‍ഗ്രസിന്റെ ദയയില്‍ ലഭിച്ച ലോട്ടറി, സിപിഎമ്മിന് ശക്തിയില്ലാത്ത മണ്ഡലത്തില്‍ ചെങ്കൊടി പാറിയതിനു പിനിനിലെ കാരണങ്ങള്‍ ഇതൊക്കെ

ഹിമാചല്‍ പ്രദേശില്‍ ഒരു സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥി ജയിച്ച വാര്‍ത്തയാണ് ഇപ്പോള്‍ ഇടതുപ്രവര്‍ത്തകര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. രണ്ടായിരം വോട്ടിനാണ് സിപിഎം സ്ഥാനാര്‍ഥി ജയിച്ചത്. സത്യത്തില്‍ തിയോഗ് മണ്ഡലത്തില്‍ രാകേഷ് സിന്‍ഹയെന്ന ട്രേഡ് യൂണിയന്‍ നേതാവ് ജയിച്ചതിനു പിന്നില്‍ വലിയൊരു കഥയുണ്ട്. കോണ്‍ഗ്രസിന് പറ്റിയ അബദ്ധം സിപിഎമ്മിന് ലഭിച്ച ലോട്ടറിയായത് ഇങ്ങനെ- കോണ്‍ഗ്രസിന്റെ ശക്തയായ പ്രതിനിധി വിദ്യ സ്റ്റോക്സ് ആയിരുന്നു വര്‍ഷങ്ങളായി നിയമസഭയില്‍ തിയോഗിനെ പ്രതിനിധീകരിച്ചിരുന്നത്. ദീര്‍ഘകാലം ഇന്ത്യന്‍ ഹോക്കി ടീമിന്റെ അഡ്മിനിസ്റ്റേറ്ററായിരുന്ന വിദ്യ സ്റ്റോക്സ് എട്ടു തവണ ഹിമാചല്‍ നിയമസഭാംഗമായിട്ടുണ്ട്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി വിദ്യ സ്റ്റോക്സിന്റെ പത്രിക തള്ളപ്പെടുകയായിരുന്നു. പത്രികയിലെ പിഴവുകളാണ് ഇതിന് ഇടയാക്കിയത്. അതോടെ തിയോഗിന്റെ തിരഞ്ഞെടുപ്പു ചിത്രം അടിമുടി മാറി. കോണ്‍ഗ്രസിന്റെ ഡമ്മി സ്ഥാനാര്‍ഥി ദീപക് റാത്തോറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ബാക്കിയായത്. ഡമ്മി സ്ഥാനാര്‍ഥിയെ ഒഴിവാക്കി സിപിഎമ്മിന് പിന്തുണ നല്കാന്‍ കോണ്‍ഗ്രസ് ഒടുവില്‍…

Read More

വീട്ടുതടങ്കലില്‍! ശരീരത്തില്‍ ഇന്ത്യന്‍ ദേശീയ പതാകകളുടെ നിറം വാരിപ്പൂശിയ കേസില്‍ ആര്‍ഷിയെ അറസ്റ്റ് ചെയ്യുന്നതിന് സ്‌റ്റേ

ന്യൂഡൽഹി: ശരീരത്തിൽ ഇ​ന്ത്യ​ൻ ദേ​ശീ​യ പ​താ​ക​ക​ളു​ടെ നി​റം വാ​രി​പ്പൂ​ശി​യ കേ​സി​ൽ റി​യാ​ലി​റ്റി ഷോ​ താരം ആ​ർ​ഷി ഖാ​നെ അറസ്റ്റ് ചെയ്യുന്നത് കോടതി സ്റ്റേ ചെയ്തു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ ഒ​ന്ന് മു​ത​ൽ ആ​ർ​ഷി ബി​ഗ് ബോ​സ് ഷോ ​ന​ട​ക്കു​ന്ന വീ​ട്ടി​ൽ വീ​ട്ടു​ത​ട​ങ്ക​ൽ പോ​ലെ ക​ഴി​യു​ക​യാ​ണ്. ഇ​തു കാ​ര​ണ​മാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​തി​രു​ന്ന​തെ​ന്ന് സ​ഹാ​യി ഫ്ലി​ൻ റെ​മെ​ഡി​യോ​സ് പ​റ​ഞ്ഞു. ഇ​ക്കാ​ര്യം കാ​ണി​ച്ച​തു​കൊ​ണ്ടാ​ണ് ആ​ർ​ഷി​യു​ടെ അ​റ​സ്റ്റ് കോ​ട​തി സ്റ്റേ ​ചെ​യ്ത​ത്. നേ​ര​ത്തെ മൂ​ന്ന് ത​വ​ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്.ബി​ഗ് ബോ​സി​ലെ മ​ത്സ​രാ​ർ​ഥി​യാ​യ ആ​ർ​ഷി ഖാ​നെ​തി​രേ​യാ​ണ് പ​ഞ്ചാ​ബി​ലെ ജ​ല​ന്ധ​ർ കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ച​ത്. ബി​ഗ് ബോ​സി​ന്‍റെ ഫൈ​ന​ൽ ന​ട​ക്കു​ന്ന 2018 ജ​നു​വ​രി പ​തി​ന​ഞ്ച് വ​രെ ആ​ർ​ഷി അ​റ​സ്റ്റി​ന് സ്റ്റേ ​നേ​ടി​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്.

Read More

അ​രും​ക്രൂ​ര​ത​! നാ​ലു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു ത​ക​ർ​ത്തു കൊ​ന്നു

ഭോ​പ്പാ​ൽ: നാ​ലു വ​യ​സു​കാ​രി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ത​ല ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ചു ത​ക​ർ​ത്തു കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.വി​ജ​ന​മാ​യ സ്ഥ​ല​ത്തേ​ക്ക് കു​ട്ടി​യെ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം കൊ​ല ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​ക്കാ​ര​നാ​യ കി​ര​ണ്‍ എ​ന്ന യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​നു​ശേ​ഷം തെ​ളി​വ് ന​ശി​പ്പി​ക്കാ​നാ​ണ് ഇ​യാ​ൾ കു​ട്ടി​യു​ടെ ത​ല ക​ല്ലു​കൊ​ണ്ട് ത​ക​ർ​ത്ത​ത്. അ​രും​ക്രൂ​ര​ത​യ്ക്കു ശേ​ഷം കു​ട്ടി​യു​ടെ വീ​ടി​ന​ടു​ത്ത് നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ​യാ​യി മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

സ്വാമി അനുഗ്രഹിക്കണം! മാനഭംഗക്കേസിൽ കോടതിയിലെത്തിച്ച ആൾദൈവത്തിന്‍റെ കാലിൽ വീണ് ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി; സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആശാറാം ബാപ്പുവി​ന്‍റെ കാ​ലി​ലാണ് ജഡ്ജി വീണത്

ജോ​ഡ്പൂ​ർ: മാനം​ഗ​ക്കേ​സി​ൽ‌ കോ​ട​തി​യി​ലെ​ത്തി​യ സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം ആശാറാം ബാപ്പുവി​ന്‍റെ കാ​ലി​ൽ‌ വീ​ണ് സി​ക്കിം ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി സു​ന്ദ​ർ നാ​ഥ് ഭാ​ർ​ഗ. ജോ​ഡ്പൂ​ർ കോ​ട​തി​ക്ക് പു​റ​ത്താ​യി​രു​ന്നു സം​ഭ​വം. 16 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ൽ​സം​ഗം ചെ​യ്ത​തി​ന് ജ​യി​ലി​ലാ​ണ് ഇ​പ്പോ​ൾ ഈ ​സ്വ​യം പ്ര​ഖ്യാ​പി​ത ആ​ൾ​ദൈ​വം. ഈ ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശാ​റാ​മി​നെ ജോ​ധ്പൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​യി​രു​ന്നു മു​ൻ ഗ​വ​ർ​ണ​ർ കൂ​ടി​യാ​യ ഭാ​ർ​ഗ​വ കോ​ട​തി വ​ള​പ്പി​ൽ വ​ച്ച് പ്ര​തി​യു​ടെ കാ​ൽ​തൊ​ട്ടു വ​ണ​ങ്ങി​യ​ത്. രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി കോ​ട​തി​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യു​ടെ മു​ൻ​പി​ലേ​ക്ക് ഭാ​ർ​ഗ​വ ക​ട​ന്നു വ​രു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ മു​ൻ​പി​ൽ വ​ച്ച് ത​ന്നെ അ​ദ്ദേ​ഹം പ്ര​തി​യു​ടെ കാ​ലി​ൽ വീ​ണു വ​ണ​ങ്ങി. ഭാ​ർ​ഗ​വ​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ട് സ്വ​കാ​ര്യ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​തി​യു​ടെ കാ​ൽ തൊ​ട്ടു വ​ണ​ങ്ങി. താ​ൻ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​താ​ണെ​ന്നും ആ​ശാ​റാം…

Read More

അവിവാഹിതയും പ്രധാനാധ്യാപികയുമായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; അറസ്റ്റിലായ സഹ അധ്യാപകനെ ചോദ്യം ചെയ്തപ്പോള്‍ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

പെരുന്തല്‍മണ്ണ: പുത്തനങ്ങാടിയില്‍ അധ്യാപികയായ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പടി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രധാനാധ്യാപിക കായലുംവക്കത്ത് മുഹമ്മദിന്റെ മകള്‍ ഫൗസിയ(29) ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹ അധ്യാപകനെ അറസ്റ്റു ചെയ്തു. പുത്തനങ്ങാടി നെന്മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുള്‍ റഫീഖ് ഫൈസി(36)യാണ് അറസ്റ്റിലായത്. നവംബര്‍ അഞ്ചിനായിരുന്നു യുവതി ആത്മഹത്യ ചെയ്തത്. അബ്ദുള്‍ റഫീഖും ഫൗസിയയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ ഫൗസിയയെ വിവാഹം കഴിക്കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. മരണ ശേഷം യുവതിയുടെ ഡയറിയില്‍ നിന്നു ലഭിച്ച കത്തുകളില്‍ നിന്നാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. യുവതിയില്‍ നിന്നു ഇടക്കിടെ പണം വാങ്ങാറുണ്ടായിരുന്നെന്നും പ്രതി വെളിപ്പെടുത്തി. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ മൂലം ഒക്ടോബര്‍ 26ന് ഇയാള്‍ സ്വയം വിരമിച്ചു പോയിരുന്നു.

Read More

ഇല്ല ആ വാര്‍ത്തകള്‍ തെറ്റ്, ഭാവനയുടെ വിവാഹത്തില്‍ വീട്ടുകാര്‍ പറയുന്നത്

നടി ഭാവനയുടെ വിവാഹം ഡിസംബര്‍ 22ന് നടക്കുമെന്ന വാര്‍ത്തയെ തള്ളി കുടുംബം. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി കുടുംബം തന്നെ രംഗത്ത് എത്തി. ജനുവരി മാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. ജനുവരിമാസത്തിലായിരിക്കും ഭാവനയുടെ വിവാഹം. എന്നാല്‍ കൃത്യമായ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. ഡിസംബര്‍ 22, 26 തിയതികളില്‍ വിവാഹം നടക്കുമെന്ന രീതിയില്‍ പല ഓണ്‍സൈറ്റുകളില്‍ വാര്‍ത്തകള്‍ കണ്ടെന്നും എന്നാല്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും കുടുംബം വ്യക്തമാക്കി.

Read More

ഹിമാചലില്‍ ചരിത്രമെഴുതി സിപിഎം, അട്ടിമറി മുന്നേറ്റവുമായി രാകേഷ് സിംഘ

ഹിമാചല്‍ പ്രദേശില്‍ ബിജെപിയുടെ ആധിപത്യമെങ്കിലും അപ്രതീക്ഷിത നേട്ടവുമായി സിപിഎം. മുന്‍ എംഎല്‍എ രാകേഷ് സിംഘയാണ് തിയോഗ് സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് അനുസരിച്ച് 3718 ലേറെ വോട്ടുകള്‍ക്ക് സിംഘ മുന്നിട്ടു നില്‍ക്കുന്നു. 12000 ലേറെ വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ സിംഘക്ക് 7096വോട്ടും രണ്ടാമതുള്ള ബിജെപിയുടെ രാകേഷ് വര്‍മക്ക് 3378 വോട്ടുമാണുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 1520 വോട്ടുമായി മൂന്നാമതാണ്. 1993ല്‍ രാകേഷ് സിംഘ എം എല്‍ എ ആയിരുന്നു. ഇത്തവണ 13 സീറ്റില്‍ ആണ് സിപിഐ എം മത്സരിക്കുന്നത് .

Read More

ജീവനക്കാരുടെ കൂട്ടരാജി;കെഎസ്ആര്‍ടിസി സ്തംഭിച്ചു; 606 പേര്‍ രാജി വച്ചത് മറ്റു ജോലികള്‍ ലഭിച്ചതിനെത്തുടര്‍ന്ന്; ശമ്പളവും പെന്‍ഷനും മുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ഞെട്ടിച്ചുകൊണ്ട് ജീവനക്കാരുടെ കൂട്ടരാജി. 606പേരാണ് രാജിവച്ചൊഴിഞ്ഞത്. മറ്റുള്ള വകുപ്പുകളിലും മികച്ച ശമ്പളമുള്ള മറ്റു ജോലികളും ലഭിച്ചവരാണു രാജിവയ്ക്കാന്‍ അനുമതി തേടിയത്. ഇത്രയുംപേര്‍ കെഎസ്ആര്‍ടിസിയെ ഉപേക്ഷിക്കുന്നതു ചരിത്രത്തിലാദ്യ സംഭവമാണെന്നാണു റിപ്പോര്‍ട്ട്. ശമ്പളം മുടങ്ങുന്നതും പെന്‍ഷന്‍ കിട്ടാതാകുമെന്ന ആശങ്കയുമാണു ജീവനക്കാരെ മറ്റു ജോലികള്‍ നോക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇവരുടെ രാജി മാനേജ്‌മെന്റ് അംഗീകരിച്ചു. സാധാരണ മറ്റൊരു സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ ഈ സ്ഥാപനത്തില്‍നിന്നു പലരും രാജിവയ്ക്കാറുണ്ട്. അങ്ങനെ എല്ലാ മാസവും കുറഞ്ഞതു 10 പേരെങ്കിലും രാജി വയ്ക്കാറുണ്ടെന്നുമാണു മാനേജ്‌മെന്റിന്റെ വിശദീകരണം. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്‌റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണു രാജിവച്ചത്. ഇവര്‍ വിവിധ കാലയളവില്‍ രാജിവച്ചവരായിരുന്നു. എന്നാല്‍ ഇവരുടെ രാജി അപേക്ഷ സ്വീകരിക്കാതെ നീട്ടികൊണ്ടു പോയതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നടപടി…

Read More