തലമുകളിൽ അപകടം; ഫി​ഷ്‌ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ ത​ക​ർ​ച്ചാഭീ​ഷ​ണി​യി​ൽ

ചാ​വ​ക്കാ​ട്: ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലെ ഫി​ഷ്‌ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ. എം​പി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 20 വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച ബ്ലാ​ങ്ങാ​ട് ബീ​ച്ചി​ലെ പ​ഴ​യ ഫി​ഷ്‌ലാ​ൻ​ഡ് സെ​ന്‍റ​റാ​ണ് ഭീ​ഷ​ണി​യി​ൽ നി​ൽ​ക്കു​ന്ന​ത്.

ഇ​വി​ടെ എ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും വി​ശ്ര​മ​ത്തി​നും മ​ത്സ്യ​ക​ച്ച​വ​ട​ത്തി​നും എ​ത്തു​ന്ന​വ​ർ​ക്ക് ഭീ​ഷ​ണി​യാ​ണ് പ​ഴ​യ ലാ​ൻ​ഡ് എ​ന്ന് തീ​ര​വാ​സി​ക​ൾ പ​റ​യു​ന്നു.

ഫി​ഷ്‌ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ വാ​ർ​പ്പി​ൽ​നി​ന്നും തൂ​ണു​ക​ളി​ലും നി​ന്ന് കോ​ണ്‍​ക്രീ​റ്റ് അ​ട​ർ​ന്നു​വീ​ഴു​ക​യാ​ണ്. പ്ര​ധാ​ന വാ​ർ​പ്പ് ഭാ​ഗ​വും അ​പ​ക​ട​സ്ഥി​തി​യി​ലാ​ണ്. മേ​ൽ​ക്കൂ​ര​ക്കും തൂ​ണു​ക​ൾ​ക്കും ബ​ല​ക്ഷ​യം വ​ന്ന​തോ​ടെ ഏ​തു സ​മ​യ​ത്തും വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ വീ​ഴു​ന്ന വെ​ള്ളം മു​ഴു​വ​നാ​യി ഒ​ഴു​കി​പ്പോ​കാ​ത്ത​താ​ണ് ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. അ​പ​ക​ട​സ്ഥി​തി​യി​ലാ​യ ഫി​ഷ്‌ലാൻ​ഡിം​ഗ് സെ​ന്‍റ​ർ പൊ​ളി​ച്ചു​നീ​ക്കി ആ​ധു​നി​ക​രീ​തി​യി​ലു​ള്ള സെ​ന്‍റ​ർ നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment