ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുക്രെയിനിലെ പുതിയ സംഭവവികാസങ്ങള്‍ പുടിൻ അറിയിച്ചെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം ശക്തമായി തുടരുന്നകാര്യത്തിലും ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.
Read MoreCategory: Loud Speaker
ബിഹാറിൽ സീതാക്ഷേത്രത്തിന് തറക്കല്ലിട്ടു: ക്ഷേത്ര നിർമ്മാണത്തിനായി അനുവദിച്ചത് 882 കോടി
പട്ന: സീതാമർഹിയിലെ പുനൗര ധാമിൽ മാതാ സീതാക്ഷേത്രത്തിന്റെ തറക്കല്ലിടൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്ന് നിർവഹിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തേക്കാൾ അഞ്ച് അടി ഉയരക്കുറവിലായിരിക്കും (156 അടി) സീതാ ക്ഷേത്രത്തിന്റെ നിർമാണം. അയോധ്യ രാമക്ഷേത്രം രൂപകൽപ്പന ചെയ്ത വാസ്തുശിൽപ്പി ചന്ദ്രകാന്ത് സോംപുരയാണ് സീതാ ക്ഷേത്രം രൂപകൽപ്പന ചെയ്യുന്നത്. ക്ഷേത്രത്തിലും ശ്രീകോവിലിലും മക്രാന കല്ലുകളാണ് നിർമാണത്തിനായി ഉപയോഗിക്കുന്നത്. 2023 സെപ്റ്റംബറിൽ അന്നത്തെ മഹാഹഗ്ബന്ധൻ സർക്കാർ അനുമതി നൽകിയ പദ്ധതിക്ക് ജൂലൈ ഒന്നിന് നിതീഷ് കുമാർ മന്ത്രിസഭ 882.87 കോടി രൂപ അനുവദിച്ചു. ഇതിൽ 137 കോടി നിലവിലുള്ള ക്ഷേത്രത്തിന്റെയും പരിസരത്തിന്റെയും നവീകരണത്തിനും 728 കോടി ടൂറിസവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിനും 16 കോടി അറ്റകുറ്റപ്പണികൾക്കുമാണ് അനുവദിച്ചിരിക്കുന്നത്. ഒക്ടോബർ-നവംബറിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്.
Read Moreരണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവപര്യന്തം മതിയോ?
ന്യൂഡൽഹി: രണ്ടുവയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ബെവാർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഗ്ല ജിൽഹി സ്വദേശി ജഗ്മോഹനെ (20) യാണ് ശിക്ഷിച്ചത്. മെയിൻപുരിയിലെ പോക്സോ കോടതി ജഡ്ജിയാണ് പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ചുമത്തിയത്. പിഴ തുക പെൺകുട്ടിക്ക് നൽകുമെന്ന് ജഡ്ജി ഉത്തരവിൽ പറഞ്ഞു. അതേസമയം, പിഞ്ചുബാലികയെ പീഡിപ്പിച്ച കൊടുംകുറ്റവാളിക്ക് ജീവപര്യന്തം തടവുശിക്ഷ മതിയോ എന്ന് ബാലികയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതികരിച്ചു. 2022 നവംബർ ഏഴിനാണ് ജഗ്മോഹൻ തന്റെ രണ്ട് വയസുള്ള ബന്ധുവായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ നിലവിളി കേട്ട് കുടുംബാംഗങ്ങൾ മുറിയിലേക്ക് ഓടിയെത്തിയെങ്കിലും ജഗ്മോഹൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ് രക്തസ്രാവമുണ്ടായ പെൺകുട്ടിയെ അബോധാവസ്ഥയിൽ കുടുംബം ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2022 നവംബർ എട്ടിന് പെൺകുട്ടിയുടെ പിതാവ് കിഷ്നി പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ…
Read Moreകൊടിയുടെ കുടി: ഒടുവിൽ കേസെടുത്ത് പോലീസ്; അബ്കാരി ആക്ട് 15സി പ്രകാരം പൊതു സ്ഥലത്തെ മദ്യപാനത്തിനാണ് കേസ്
തലശേരി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും സംഘവും പൊതു സ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. അബ്കാരി ആക്ട് 15സി പ്രകാരം പൊതു സ്ഥലത്തെ മദ്യപാനത്തിനാണ് കേസെടുത്തത്. എസ്ഐ പി.പി. ഷമീലിന്റെ പരാതി പ്രകാരമാണ് ഇന്നലെ രാത്രി 11.54 എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നേരത്തെ സംഭവത്തിൽ കേസെടുക്കാൻ വകുപ്പില്ലെന്ന് തലശേരി പോലീസ് വ്യക്തമാക്കിയിരുന്നു. തുടർന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച പരാതികളെത്തുടർന്നാണ് ഒടുവിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതീവ രഹസ്യമായി നടന്ന കൊടി സുനിയുടെ മദ്യപാനത്തിന്റെ വിവരങ്ങൾ കൊടി സുനി വിരുദ്ധ സംഘം നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ആഭ്യന്തര വകുപ്പ് സംഭവം അതീവ ഗൗരവത്തിലെടുക്കുകയും അന്വഷണം നടത്തുകയും ചെയ്തു. ലോക്കൽ പോലീസിനെ അറിയിക്കാതെ പ്രത്യേക അന്വഷണ സംഘം തലശേരിയിൽ എത്തി അന്വേഷണം നടത്തി…
Read Moreആദ്യമായി തന്നെ ചുംബിച്ചതും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതും അനുവാദമില്ലാതെ; വേടനെ തെരഞ്ഞു കേരളത്തിനു പുറത്തേക്ക് പോലീസ്
കൊച്ചി: ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍പോയ റാപ്പര്‍ വേടനെ തെരഞ്ഞ് പോലീസ് കേരളത്തിന് പുറത്തേക്ക്.വേടന് ഒളിവില്‍ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണിത്.അതിനിടെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ഇന്ന് നടക്കേണ്ടിയിരുന്ന വേടന്റെ സംഗീത പരിപാടി മാറ്റിവച്ചു. ഓളം ലൈവ് എന്ന പരിപാടിയാണ് മാറ്റി വച്ചത്. പരാതിക്ക് പിന്നാലെ വേടന് ഒളിവില്‍ പോയതോടെയാണ് പരിപാടി മാറ്റിയത്. പരിപാടിക്ക് വേടനെത്തിയാല്‍ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ നീക്കം. അതേസമയം പരിപാടി മറ്റൊരു ദിവസം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം കഴിക്കാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയും ഡോക്ടറുമായ യുവതിയുടെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ചുപരാതിക്കാരിയായ യുവ ഡോക്ടര്‍ വേടനുമായി നടത്തിയ സാമ്പത്തിക…
Read Moreജയിൽ ചട്ടങ്ങൾ ലംഘിച്ചു റീൽസ് ചിത്രീകരണം; കൊലക്കേസിലെ വിചാരണത്തടവുകാർക്കെതിരേ പോലീസ് കേസെടുത്തു
കൊല്ലം: ജിം സന്തോഷ് കൊലക്കേസിലേ വിചാരണ തടവുകാരായ അതുൽ, മനു എന്നിവർ ജയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി വിഡിയോ ദൃശ്യങ്ങൾ പകർത്തി റീൽസ് ആയി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ എട്ട് പ്രതികൾ കരുനാഗപ്പള്ളിയിൽ അറസ്റ്റലായി. ഓച്ചിറ അമ്പലശ്ശേരിയിൽ അമ്പാടി (24), മരു.തെക്ക് റോഷ് ഭവനത്തിൽ റോഷൻ (38), ഓച്ചിറ ശ്രീകൃഷ്ണ വിലാസത്തിൽ അനന്തകൃഷ്ണൻ(24), ഓച്ചിറ കൊച്ചുപുര കിഴക്കതിൽ അജിത്(28), മഠത്തിൽ കാരായ്മ പഞ്ചകതറയിൽ ഹരികൃഷ്ണൻ(26), മഠത്തിൽ കാരായ്മ ദേവസുധയിൽ ഡിപിൻ(26), മണപ്പള്ളിയിൽ തണ്ടളത്ത് മനോഷ് (36), വള്ളികുന്നത്ത് അഖിൽ ഭവനത്തിൽ അഖിൽ (26) എന്നിവരാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ജൂലൈ 28ന് കരുനാഗപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണക്കായി ജിം സന്തോഷ് വധക്കേസിലെ പ്രതികളെ എത്തിക്കുമ്പോഴായിരുന്നു സംഭവം. നിരോധിത ഉൽപന്നങ്ങൾ വിചാരണ തടവുകാർക്ക് പ്രതികൾ കൈമാറിയിരുന്നു. ഇവർ പകർത്തിയ ദൃശ്യങ്ങൾ റീൽസായി…
Read Moreമാധ്യമപ്രവർത്തകന്റെ കൊലയാളികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
സീതാപുർ: മാധ്യമപ്രവർത്തകൻ രാഘവേന്ദ്ര ബാജ്പേയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തെരഞ്ഞിരുന്ന രണ്ടു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സ്പെഷൽ ടാസ്ക് ഫോഴ്സും ലോക്കൽ പോലീസും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. മാർച്ച് എട്ടിന് സീതാപുരിലെ മഹോലി പോലീസ് സ്റ്റേഷൻ പരിധിയിൽ ലക്നോ-ഡൽഹി ഹൈവേയിൽ വച്ചാണ് ഹിന്ദി പത്രപ്രവർത്തകനായ ബാജ്പേയിയെ വെടിവച്ചു കൊന്നത്. അതേസമയം, പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നത് പോലീസിന്റെ തിരക്കഥയുടെ ഭാഗമാണെന്നും സംഭവം സിബിഐ അന്വേഷിക്കണമെന്നും മാധ്യമപ്രവർത്തകന്റെ ഭാര്യ പറഞ്ഞു.
Read Moreപാതിവില തട്ടിപ്പു കേസ് ; കുറ്റപത്രം നല്‍കാനൊരുങ്ങി അന്വേഷണസംഘം; ആനന്ദകുമാറും അനന്തുകൃഷ്ണനും ചേർന്ന് 500 കോടി തട്ടിയെടുത്തെന്ന് പോലീസ്
കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങി അന്വേഷണസംഘം. എന്‍ജിഒയുടെയും സിഎസ്ആര്‍ ഫണ്ടിന്റെയും മറവില്‍ മുഖ്യപ്രതികളായ കെ.എന്‍. ആനന്ദകുമാറും അനന്തുകൃഷ്ണനും 500 കോടി രൂപ തട്ടിയെടുത്തു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 490 കോടിയുടെ കണക്കില്‍പ്പെടുന്ന തട്ടിപ്പും 98 കോടി രൂപയുടെ കണക്കില്‍ ഉള്‍പ്പെടാത്ത തട്ടിപ്പും പ്രതികള്‍ നടത്തിയതായാണ് കണ്ടെത്തല്‍. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ ബഡ്സ് നിയമം (ബാനിംഗ് ഒഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീം ആക്ട്) ചുമത്തി കണ്ടുകെട്ടാനുള്ള നീക്കം ക്രൈംബ്രാഞ്ച് ആരംഭിച്ചു. 200ല്‍ അധികം എന്‍ജിഒകളെ മറയാക്കി ആയിരുന്നു പ്രതികളുടെ തട്ടിപ്പ്. ബോര്‍ഡ് അംഗങ്ങളെ അടക്കം അന്വേഷണസംഘം ചോദ്യം ചെയ്തു. അതേസമയം കേസില്‍ ആരോപണ വിധേയരായ രാഷ്ടീയക്കാരില്‍ നിന്നും ക്രൈംബ്രാഞ്ച് ഇനിയും വിവരങ്ങള്‍ തേടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1156 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും…
Read Moreഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗം; മറ്റൊരു താഴിട്ട് പൂട്ടിയത് സുരക്ഷയുടെ ഭാഗമെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട്
തിരുവനന്തപുരം: ഡോ. ഹാരിസിന്റെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് വ്യക്തമാക്കി. ഉത്തരവാദിത്വപ്പെട്ടവര്‍ അല്ലാതെ മറ്റാരും മുറിയില്‍ കയറിയിട്ടില്ല. മറ്റൊരു താഴിട്ട് മുറി പൂട്ടിയത് സുരക്ഷയുടെ ഭാഗമായാണെന്നാണ് പ്രിന്‍സിപ്പള്‍ വ്യക്തമാക്കുന്നത്. ഓഫീസ് മുറിയില്‍ കണ്ട ഉപകരണം മോര്‍സിലോസ്കോപ്പ് ആണെന്ന് സ്ഥിരീകരിക്കാറായിട്ടില്ലെന്നാണ് പ്രിന്‍സിപ്പള്‍ പറയുന്നത്. പരിശോധന നടത്തിയപ്പോള്‍ ഡിഎംഇ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിരുന്നുവെന്നും വിദഗ്ധരായ ടീം വീണ്ടും പരിശോധന നടത്തുമെന്നാണ് പ്രിന്‍സിപ്പള്‍ ഡോ. പി.കെ. ജബാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
Read Moreറോഡിലൂടെ വലിച്ചിഴച്ചു, വസ്ത്രം വലിച്ചുകീറിയെറിഞ്ഞു: തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീക്കു മർദ്ദനം; റിപ്പോര്‍ട്ട് തേടി മന്ത്രി
കോഴിക്കോട് : തേങ്ങ മോഷ്ടിച്ചെന്നാരോപിച്ച് ആദിവാസി സ്ത്രീക്കു മർദനം. കോഴിക്കോട് കുറ്റ്യാടിയിലാണു സംഭവം. തന്നെ റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചുകീറിയെന്നും തൊട്ടിൽപാലം വളയൻകോട് മലയോട് ചേർന്നു താമസിക്കുന്ന ജീഷ്മ പറയുന്നു. തേങ്ങ മോഷണത്തിനെതിരേ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങളാണ് തന്നെ മര്‍ദിച്ചതെന്ന് ജീഷ്മ ആരോപിക്കുന്നു.താൻ റോഡിൽ വീണെന്നും ഇവർ പറയുന്നു. അക്രമിച്ചവരുടെ പേരടക്കം തൊട്ടിൽപാലം പോലീസില്‍ പരാതി നൽകിയിട്ടും നടപടിയില്ലെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സ്ത്രീയെ മർദിച്ചെന്ന പരാതിയിൽ പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു അടിയന്തിര റിപ്പോർട്ട് തേടി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.
Read More