സിപിഎമ്മില്‍ നിന്നു കോണ്‍ഗ്രസിലെത്തിയ എ.പി. അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കെപിസിസിയുടെ പുതിയ അംഗങ്ങളുടെ പട്ടികയില്‍ പേരില്ലാത്തതാണ് അബ്ദുള്ളക്കുട്ടിയെ ചൊടിപ്പിച്ചതെന്നാണ് കേരള കൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ, രാഷ്ട്രീയം വിടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായ കണ്ണൂരില്‍നിന്ന് അബ്ദുള്ളക്കുട്ടിയെ മാറ്റി തലശേരിയില്‍ മത്സരിപ്പിച്ചിരുന്നു. അന്നുമുതല്‍ നേതൃത്വവുമായി രസക്കേടിലായിരുന്നു അദേഹം. കണ്ണൂര്‍ ജില്ലയിലുള്ള പട്ടികയില്‍ ഐ ഗ്രൂപ്പിന് പത്തും എക്ക് ഒന്‍പതും മൂന്നാം ഗ്രൂപ്പിന് നാലും പ്രതിനിധികളാണ് ഉള്ളത്. 74 വയസ് കഴിഞ്ഞ നാല് പേര്‍ക്ക് പട്ടികയില്‍ ഇടം കിട്ടിയപ്പോള്‍ അബ്ദുള്ളക്കുള്ളിയെപോലുള്ളവരെ തഴഞ്ഞതില്‍ അണികള്‍ അസ്വസ്ഥരാണ്. അതേസമയം, അബ്ദുള്ളക്കുട്ടിയെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്.
Read MoreCategory: Loud Speaker
ആദ്യം ഒളിച്ചോടിയത് 17 തികയും മുമ്പ്, പോലീസ് പിടിച്ച് തിരിച്ചെത്തിച്ചു; 18 തികഞ്ഞപ്പോള്‍ വീണ്ടും ഒളിച്ചോടി ; കയ്യിലിരുന്ന പണം തീര്‍ന്നപ്പോള്‍ കാമുകിയും കാമുകനും കാട്ടിക്കൂട്ടിയത് ഇതൊക്കെ
പ്രായപൂര്‍ത്തിയാകും മുമ്പ് ഒളിച്ചോടി പോലീസ് പിടിച്ച് വീടുകളില്‍ തിരിച്ചെത്തിയ കമിതാക്കള്‍ 18 വയസ് തികഞ്ഞ ശേഷം വീണ്ടും ഒളിച്ചോടിയപ്പോഴും പോലീസ് പിടിയിലായി. പക്ഷേ ഇത്തവണ കേസ് മോഷണമായെന്ന് മാത്രം. ചേരാനെല്ലൂര്‍, എറണാകുളം സ്വദേശീകളായ കാമുകീ കാമുകന്മാരാണ് സിനിമയെ വെല്ലും വിധത്തില്‍ സംസാരവിഷയമായ ഒളിച്ചോട്ടത്തിനും മോഷണത്തിനും പിടിയിലായത്. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടി എന്ന കാമുകിയും മോഷ്ടിച്ച ബൈക്കിലായിരുന്നു രണ്ടാമത് ഒളിച്ചോടിയത്്. പക്ഷേ കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ പിന്നീട് പണം കണ്ടെത്താന്‍ മോഷണമല്ലാതെ മാര്‍ഗമില്ലാതെ വരികയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ അറയ്ക്കല്‍ കുറുപ്പത്ത് ഹംസയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ ശേഷം അയാളുടെ സ്ഥാപനത്തില്‍ നിന്നും കവര്‍ച്ച നടത്താന്‍ ശ്രമിച്ച ഇരുവരെയും കടയുടമയും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു മോഷണശ്രമം. കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു…
Read Moreദേ ഞാനും..! സ്വർണക്കടത്തു കേസ് പ്രതിക്കൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്ത്; ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചെടുത്ത ചിത്രങ്ങളാണ് പുറത്തുവരുന്നത്
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളിയും കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ അബു ലൈസിനൊപ്പം യുഡിഎഫ് നേതാക്കൾ നിൽക്കുന്ന ചിത്രം പുറത്ത്. യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസും കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖും അബുലൈസിനൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് റിപ്പോർട്ട്. അതേസമയം, അബു ലൈസിനെ നേരിട്ട് പരിചയമില്ലെന്ന് ടി.സിദ്ദിഖ് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് ദുബായിയിൽ പോയപ്പോൾ ആരെങ്കിലും എടുത്തതാവാം ഫോട്ടോ. ഇതുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാൻ തയാറെന്നും അദ്ദേഹം പറഞ്ഞു. അബുലൈസുമായി ബന്ധമില്ലെന്നും പി.കെ. ഫിറോസ് പറഞ്ഞു. അന്വേഷണം നേരിടാൻ തയാറാണെന്ന് യൂത്ത് ലീഗ് നേതാവ് കൂട്ടിച്ചേർത്തു. നേരത്തേ, അബുലൈസിനൊപ്പം ഇടതു എംഎൽഎമാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതു വിവാദമായിരുന്നു. അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പി.ടി.എ.റഹീമും നിൽക്കുന്ന ചിത്രമാണ് വിവാദമായത്.
Read Moreചവറയിൽ ഇരുമ്പ് പാലം തകർന്ന് മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം ധനസഹായം; പരിക്കേറ്റവരുടെ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കും
കൊല്ലം: കൊല്ലം ചവറയിൽ കെഎംഎംഎൽ എംഎസ് പ്ലാന്റിലേക്കുള്ള ഇരുമ്പ് പാലം തകർന്ന് മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ സർക്കാർ ധനസഹായം നൽകും. അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവും സർക്കാർ ഏറ്റെടുക്കും. സംഭവസ്ഥലം സന്ദർശിച്ച ശേഷം മന്ത്രി ജെ. മേഴിസിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുമ്പു നടപ്പാലം തകർന്ന് വീണത്. പന്മന കൊല്ലക കൈരളിയിൽ പരേതനായ പി.ആർ. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളാ ദേവിയമ്മ (57), പന്മന മേക്കാട് ഫിലോമിന മന്ദിരത്തിൽ പരേതനായ ക്രിസ്റ്റഫറുടെ ഭാര്യ റെയ്ച്ചൽ എന്നു വിളിക്കുന്ന ആഞ്ചലീന (45), പന്മന മേക്കാട് ജിജിവിൻ വില്ലയിൽ ഡോ. ഷിബുവിന്റെ ഭാര്യ അന്നമ്മ (ഷീന-45) എന്നിവരാണു മരിച്ചത്. പൊന്മനയിലെ കുടിയൊഴിപ്പിക്കപ്പെട്ട മൈനിംഗ് തൊഴിലാളി കുടുംബങ്ങൾ തൊഴിൽ പ്രശ്നമുന്നയിച്ച് കന്പനിക്കു മുന്നിൽ സമരം നടത്തിയിരുന്നു. ഇതിനുശേഷം പാലത്തിൽ കയറി തിരിച്ചുപോകാനൊരുങ്ങി. ഇതേസമയം തന്നെ കന്പനിയിലേക്കു പ്രവേശിക്കാനായി ജീവനക്കാരും…
Read Moreആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടോ? കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയും വിദ്യാർഥിനിയും ജീവനൊടുക്കി; പോലീസ് അന്വേഷണം തുടങ്ങി
കൊല്ലം: കൊല്ലത്ത് ഒരേ സ്കൂളിലെ അധ്യാപികയെയും വിദ്യാർഥിനിയെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്വകാര്യ സ്കൂളിലെ അധ്യാപികയായ റിനു, ഇതേ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ സാന്ദ്ര എന്നിവരാണ് രണ്ടിടങ്ങളിലായി ജീവനൊടുക്കിയത്. ആത്മഹത്യകൾ തമ്മിൽ ബന്ധമുണ്ടോ എന്നു വ്യക്തമായിട്ടില്ല. കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് സംഭവത്തിൽ വിശദീകരണം പുറത്തുവന്നിട്ടില്ല.
Read Moreപടയൊരുക്കം യാത്രയിൽ കളങ്കിതർക്ക് സ്ഥാനമില്ല; വേദിയിൽ കയറണ്ടവരുടെ ലിസ്റ്റ് നേരത്തെ തയാറാക്കുമെന്ന് വി.ഡി.സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രയിൽ നിന്ന് കളങ്കിതരെ മാറ്റി നിർത്തുമെന്ന് കോൺഗ്രസ് നേതാവ് വി.ഡി.സതീശൻ. ഇത് സംബന്ധിച്ച് കർശന നിർദേശം നൽകിയിട്ടുണ്ട്. വേദിയിൽ ആരൊക്കെ കയറണം, ആരൊക്കെ ഹാരാർപ്പണം നടത്തണം എന്നത് സംബന്ധിച്ച് നേരത്തെ തന്നെ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സ്വർണക്കടത്തുകാരെ അറിയാമെന്ന് എംഎൽഎമാർ പറഞ്ഞത് ഗൗരവമേറിയതാണ്. ആരുടേയും പ്രായം ചോദിച്ചല്ല കെപിസിസി ലിസ്റ്റ് തയാറാക്കിയതെന്നും വി.ഡി.സതീശൻ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരേ നടത്തുന്ന പടയൊരുക്കം സംസ്ഥാന ജാഥയ്ക്കു ബുധനാഴ്ച തുടക്കമാകും. വൈകുന്നേരം നാലിന് ഉപ്പളയിൽ നടക്കുന്ന പരിപാടി കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യും.
Read Moreനടിയെ ആക്രമിച്ച കേസിൽ മുഖ്യസാക്ഷി മൊഴിമാറ്റി; ദിലീപിന് അനുകൂലം; രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി മൊഴി മാറ്റി. ലക്ഷ്യയിലെ ജീവനക്കാരനാണ് കോടതിയിൽ മൊഴി മാറ്റിയത്. പ്രതി സുനിൽ കുമാർ “ലക്ഷ്യ’യിൽ വന്നിട്ടില്ലെന്നാണ് പുതിയ മൊഴി. ദിലീപിന് അനുകൂലമായാണ് മൊഴിമാറ്റിയത്. രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ സംഘത്തിന് കിട്ടി.
Read Moreഏഴു ദിവസത്തികം രേഖകളുമായി എത്തണം! വാഹന രജിസ്ട്രേഷന് തട്ടിപ്പില്‍: അമലപോളിന് മോട്ടോര്‍ വാഹനവകുപ്പിന്റെ നോട്ടീസ്; ഉടമ കാരാട്ട് ഫൈനസലിനും നോട്ടീസ്
പോണ്ടിച്ചേരി: പോണ്ടിച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പിൽ നടപടി തുടങ്ങി. നടി അമലപോളിന് മോട്ടോർ വാഹനവകുപ്പ് നോട്ടീസ് നൽകി. ഒരാഴ്ച്ചക്കുള്ളിൽ രേഖകളുമായി നേരിട്ടെത്താൻ നിർദേശം. അമല പോളിന്റെ കാറിന്റെ രജിസ്ട്രേഷന് വ്യാജമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. കൊടുവള്ളിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കയറിയ മിനികൂപ്പറിന്റെ ഉടമ കാരാട്ട് ഫൈനസലിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഏഴു ദിവസത്തികം രേഖകളുമായി എത്താനാണ് നിർദേശം. പത്ത് ലക്ഷത്തോളം നികുതി വെട്ടിച്ചാണ് മിനികൂപ്പർ പോണ്ടിച്ചേരിയിൽ വാഹന രജിസ്ട്രേഷൻ നടത്തിയത്.
Read Moreടൈഫോയ്ഡ് ആണ്, കുത്തിവയ്പെടുക്കണം! പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍; പുറത്ത് പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിയും
ന്യൂഡൽഹി: പനിക്ക് ചികിത്സ തേടിയെത്തിയ രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. ഡൽഹിയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന അമിത് റായ് എന്നയാളാണ് അറസ്റ്റിലായത്. യുവതിക്ക് ടൈഫോയ്ഡ് ആണെന്നും കുത്തിവയ്പെടുക്കണമെന്നും പറഞ്ഞ ഡോക്ടർ, ഇവരെ ക്ലിനിക്കിലെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും, ഇവിടെ വച്ച് യുവതിക്ക് മരുന്നു കൊടുത്തു മയക്കിയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട്, ഇക്കാര്യം പുറത്ത് പറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇവിടെ നിന്നും മടങ്ങിയതിനു പിന്നാലെ അവർ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
Read Moreബംഗളൂരുവില്‍ ഇങ്ങനെയാ..! ഹോട്ടലുകള്‍ക്കു ബിയര്‍ ‘വാറ്റാന്‍’ അനുമതി നല്‍കണമെന്ന് എക്സൈസ്; കൂടുതല്‍ പേര്‍ക്ക് തൊഴിലവസരം ലഭ്യമാക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ബിയര്‍ സ്വന്തമായി നിര്‍മിച്ച് വില്‍ക്കാനുള്ള പദ്ധതിയുമായി എക്സൈസ്. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് സര്‍ക്കാരിന് ഉടന്‍ ശിപാർശ നല്‍കുമെന്നാണ് വിവരം. ബംഗളൂരുവിലേതുപോലെ ഈ സംവിധാനം നടപ്പിലാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് എക്സൈസ് നിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച പഠിക്കാന്‍ സര്‍ക്കാര്‍ എക്സൈസ് കമ്മീഷണറോട് നിര്‍ദേശിച്ചിരുന്നു. മൈക്രോ ബ്രൂവറി തുടങ്ങാന്‍ അപേക്ഷയുമായി പത്ത് ഹോട്ടലുകള്‍ എക്സൈസ് വകുപ്പിനെ ഇതിനോടകം സമീപിച്ചിട്ടുണ്ട്. ബംഗളുരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിച്ചാണ് ഋഷിരാജ് സിംഗ് റിപ്പോർട്ട് തയാറാക്കിയത്. കൂടുതൽ പേർക്ക് തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More