രാ​ഷ്‌‌ട്രീയ​പോ​രാ​ട്ട​ത്തി​ന് വ​ഴി​തു​റ​ക്കു​ന്നു! ഗെ​യി​ൽ വി​രു​ദ്ധ സ​മ​രം ഏ​റ്റെ​ടു​ത്ത് യു​ഡി​എ​ഫ്; പാ​ള​യ​ത്തി​ൽ പ​ട​യു​മാ​യി സി​പി​എം; പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​വൃ​ത്തി​ക​ൾ പു​ന​രാ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: ഗെ​യി​ൽ വി​രു​ദ്ധ സ​മ​രം രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​കു​ന്നു.​ സ​മ​രം ഏ​റ്റെ​ടു​ക്കാ​ൻ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ച​തോ​ടെ സി​പി​എം പ്ര​തി​രോ​ധ​ത്തി​ലാ​യി. പാ​ർ​ട്ടി​യി​ൽ ഒ​രു​വി​ഭാ​ഗം ഇ​പ്പോ​ഴും സ​മ​ര​ത്തെ അ​നു​കൂ​ലി​ക്കു​ക​യും ഗെ​യി​ൽ വി​രു​ദ്ധ​ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് പാ​ർ​ട്ടി​ നേ​തൃ​ത്വ​ത്തെ കു​ഴ​ക്കു​ന്ന​ത്. മു​ൻ​പ് ഗെ​യി​ലി​നെ​തി​രേ സം​സാ​രി​ച്ച കാ​ര്യ​ങ്ങ​ൾ വി​ഴു​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് പാ​ർ​ട്ടി. പാ​ർ​ട്ടി എ​രി​യാ സ​മ്മേ​ള​ന​ങ്ങ​ൾ​പോ​ലും ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ലു​ഷി​ത​മാ​യി​രു​ന്നു. സ​മ​ര​ത്തി​നെ​തി​രേ നി​ലാ​പാ​ടെ​ടു​ത്താ​ൽ പ്രാ​ദേ​ശി​ക​ പി​ന്തു​ണ കു​റ​യു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്. വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ല​പാ​ടും ഈ ​വി​ഭാ​ഗ​ത്തി​ന് ആ​വേ​ശം പ​ക​രു​ന്നു.​ ഇ​ല​യ്ക്കും മു​ള്ളി​നും കേ​ടി​ല്ലാ​തെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക എ​ന്ന നി​ർ​ദേ​ശ​മാ​ണ് പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ ചെ​ന്നി​ത്ത​ല​ ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്കം ജാ​ഥ​യി​ൽ ഗെ​യി​ൽ വി​ഷ​യം വ്യാ​പ​ക​മാ​യി ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്.​ ജാ​ഥ എ​ട്ടി​ന് ജി​ല്ല​യി​ൽ എ​ത്തു​ന്ന​തു​വ​രെ പ്ര​ശ്നം സ​ജീ​വ​ ച​ർ​ച്ച​യാ​ക്കാ​ൻ പാ​ർ​ട്ടി ഒ​രു​ങ്ങി​ക​ഴി​ഞ്ഞു. ഇ​രു​മു​ന്ന​ണി​ക​ളും നി​ല​വി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​യി…

Read More

അച്ഛന്റെ മകന്‍! എട്ടു വയസുകാരിയെ പീഡിപ്പിച്ച 13 കാരന്‍ പിടിയില്‍; പീഡനക്കേസില്‍ ജയില്‍ ശിക്ഷ അനുവഭിച്ചു ജാമ്യത്തിലിറങ്ങിയ പ്രതിയുടെ മകനാണ് 13കാരന്‍; സംഭവം കുറവിലങ്ങാട്

കോ​ട്ട​യം: എ​ട്ടു​ വയസുകാ​രി​യെ പി​ഡീ​പ്പി​ച്ച 13 വ​യ​സു​കാ​ര​നെ പോ​ലീ​സ് പി​ടി​കൂ​ടി. ​ പീ​ഡ​ന​ക്കേ​സി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​വ​ഭി​ച്ചു ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്രതിയുടെ മകനാണ് 13കാരൻ. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ 13കാ​ര​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി നി​ര​ന്ത​ര​മാ​യി പി​ഡീ​പ്പി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം പീ​ഡി​പ്പി​ച്ച​ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ കൈ​യും കാ​ലു​ക​ളും 13കാ​ര​ൻ കെ​ട്ടി​യി​ട്ടു. ഈ ​സം​ഭ​വ​ങ്ങ​ളെ​ല്ലാം പെ​ണ്‍​കു​ട്ടി​യു​ടെ അ​ഞ്ചു വ​യ​സു​കാ​ര​ൻ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ൾ ജോ​ലി​ കഴിഞ്ഞ് തി​രി​കെ വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ൾ അ​ഞ്ചു വ​യ​സു​കാ​ര​ൻ കാ​ര്യ​ങ്ങ​ൾ പ​റ​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു പോ​ലീ​സി​ൽ പ​രാ​തി ന​ൽകി.പോ​ലീ​സ് പെ​ണ്‍​കു​ട്ടി​യെ പാ​ലാ​യി​ലെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ൾ പെ​ണ്‍​കു​ട്ടി പീഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​യി. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യോ​ടും സ​ഹോ​ദ​ര​നോ​ടും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റിയുകയും ചെയ്തു. അ​ഞ്ചു​വ​യ​സു​കാ​ര​നെ​യും 13കാ​ര​ൻ പ്ര​കൃ​തിവി​രു​ദ്ധ പി​ഡ​ന​ത്തി​നി​ര​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. 13 കാ​ര​നെ​തി​രെ പോ​ക്സോ നി​യ​മ​പ്ര​കാ​ര​ം കുറവിലങ്ങാട് പോലീസ് കേ​സ് ര​ജി​സ്റ്റ​ർ ചെയ്തു.

Read More

രാജ്യത്ത് ഹിന്ദു തീവ്രവാദം നിലനില്‍ക്കുന്നു; യുവാക്കളില്‍ ജാതിയുടെ പേരില്‍ വിദ്വേഷം കുത്തിവയ്ക്കാനും ശ്രമങ്ങള്‍; ഹിന്ദു തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് കമല്‍ഹാസന്‍

ചെ​ന്നൈ: രാ​ജ്യ​ത്ത് ഹി​ന്ദു തീ​വ്ര​വാ​ദം നി​ല​നി​ൽ​ക്കു​ന്ന​താ​യി ന​ട​ൻ ക​മ​ൽ​ഹാ​സ​ൻ. മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ സം​വാ​ദ​ങ്ങ​ളി​ലൂ​ടെ ത​ങ്ങ​ളു​ടെ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​വ​ർ ഇ​ന്ന് അ​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​ക​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ പ​ഴ​യ നി​ല​പാ​ടു​ക​ൾ ഇ​വ​ർ കൈ​യൊ​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ന്താ​ണോ നി​രൂ​പി​ക്കു​ന്ന​ത് അ​ത് നേ​ടി​യെ​ടു​ക്കാ​ൻ മ​സി​ൽ പ​വ​ർ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. ഇ​വ​ർ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ഭി​ര​മി​ക്കു​ന്നു. ഹി​ന്ദു തീ​വ്ര​വാ​ദി എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​വ​ര്‍​ത​ന്നെ ഉ​ത്ത​രം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ന​ന്ദ​വി​ക​ട​ന്‍ മാ​സി​ക​യി​ലെ പ്ര​തി​വാ​ര പം​ക്തി​യി​ലാ​ണ് ക​മ​ൽ ഹി​ന്ദു തീ​വ്ര​വാ​ദ​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. ഹി​ന്ദു​ത്വ​വാ​ദം ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ന് കോ​ട്ടം ത​ട്ടി​ക്കു​മോ എ​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ക​മ​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. യു​വാ​ക്ക​ളി​ല്‍ ജാ​തി​യു​ടെ പേ​രി​ല്‍ വി​ദ്വേ​ഷം കു​ത്തി​വ​യ്ക്കാ​നാ​ണു ശ്ര​മ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​രു​ടെ രാ​ഷ്ട്രീ​യ വ​ള​ര്‍​ച്ച താ​ല്‍​ക്കാ​ലി​കം മാ​ത്ര​മാ​ണെ​ന്നും ക​മ​ൽ പ​റ​ഞ്ഞു.

Read More

ഗെ​യി​ൽവിരുദ്ധ സമരം! തീ​വ്രസം​ഘ​ട​നാ​ ബ​ന്ധം ആ​രോ​പി​ച്ച് പോ​ലീ​സ്; അ​ടി​ച്ച​മ​ർ​ത്താ​ൻ നോ​ക്കേ​ണ്ടെ​ന്നു സ​മ​ര​ക്കാ​ർ; രാ​ഷ്ട്രീ​യ നേ​തൃ​ത്വങ്ങൾ ഇ​ട​പെ​ടു​ന്നു

സ്വ​ന്തം ലേ​ഖ​ക​ൻ മു​ക്കം:​ നി​ർ​ദിഷ്ട കൊ​ച്ചി -മം​ഗ​ലാ​പു​രം വാ​ത​ക പൈ​പ്പ് ലൈ​നി​നെ​തി​രെ എ​ര​ഞ്ഞി​മാ​വി​ൽ ഒ​രു മാ​സ​മാ​യി ന​ട​ന്നു വ​രു​ന്ന സ​മ​രം അ​പ്ര​തീ​ക്ഷി​ത​മാ​യി ശ​ക്തി​യാ​ർ​ജി​ച്ച​ത് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും പോ​ലീ​സി​നെ​യും ഒ​രു​പോ​ലെ ഞെ​ട്ടി​ച്ചു. ന​ട​ന്ന​ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ ആ​ക്ര​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യെ​ന്ന് പോ​ലീ​സും തി​ക​ച്ചും സ​മാ​ധാ​ന​പ​ര​മാ​യ സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ പോ​ലീ​സ് ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​മ​ര​ക്കാ​രും പ​റ​യു​ന്നു. എന്താ​യാ​ലും മ​ല​യോ​ര​മേ​ഖ​ല​യി​ലു​ണ്ടാ​യ ഈ ​തീ​ക്ക​ളി ഗെ​യി​ൽ വി​ഷ​യം വീ​ണ്ടും സം​സ്ഥാ​നത്തിന്‍റെ മുഴുവൻ ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തി​ലേ​ക്ക് എ​ത്തി​ച്ചു. കാ​ര​ശേ​രി, താ​മ​ര​ശേ​രി, ഓ​മ​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഗെ​യി​ൽ സ​ർ​വ്വേ ന​ട​പ​ടി​ക​ളും ഇ​തോ​ടെ എ​ളു​പ്പ​മാ​വി​ല്ലെ​ന്നു​റ​പ്പാ​യി. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ താ​മ​ര​ശേ​രി​യി​ൽ ഗെ​യി​ൽ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി​യി​രു​ന്നു. അ​തി​നു​ശേ​ഷം ഇ​ന്ന​ലെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. മ​ല​പ്പു​റം കേ​ന്ദ്രീ​ക​രി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​ന്ന തീ​വ്ര​വാ​ദ​സം​ഘ​ട​ന​യ്ക്ക് സ​മ​ര​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ആ​യു​ധ​ങ്ങ​ളു​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ക്ര​മി​ക്കു​ക​യാ​ണ് ഇ​വ​ർ പ​ദ്ധ​തി​യി​ട്ടു​ന്ന​തെ​ന്നും അ​തു​കൊ​ണ്ടാ​ണ് ബ​ല​പ്ര​യോ​ഗം വേ​ണ്ടി​വ​ന്ന​തെ​ന്നും…

Read More

ഞാൻ പോവൂല്ല..!  കെ​പി​സി​സി മെമ്പ​ർ ആ​കാ​ത്ത​തി​ൽ  വി​ഷ​മമുണ്ടെങ്കിലും കോ​ൺ​ഗ്ര​സ് വി​ടി​ല്ലെന്ന് എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട്…

 റെനീ​ഷ് മാ​ത്യു ക​ണ്ണൂ​ർ: കെ​പി​സി​സി മെ​മ്പ​ർ ആ​കാ​ത്ത​തി​ൽ വി​ഷ​മ​മു​ണ്ടെ​ന്നും എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്നും എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. കെ​പി​സി​സി മെ​ന്പ​ർ സ്ഥാ​നം ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ബ്ദു​ള്ള​ക്കു​ട്ടി കോ​ൺ​ഗ്ര​സ് വി​ടാ​നൊ​രു​ങ്ങു​ന്ന​താ​യി ഒ​രു മാ​ധ്യ​മ​ത്തി​ൽ വാ​ർ​ത്ത വ​ന്നി​രു​ന്നു. കൂ​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും വ്യാ​പ​ക പ്ര​ചാ​ര​ണം ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ​തി​രേ വി​ശ​ദീ​ക​ര​ണ​വു​മാ​യി അ​ബ്ദു​ള്ള​ക്കു​ട്ടി ഫേ​സ്ബു​ക്കി​ൽ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. കോ​ൺ​ഗ്ര​സ് വി​ടി​ല്ലെ​ന്നും താ​ൻ അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നും വീ​ഡി​യോ​യി​ലൂ​ടെ പ​റ​യു​ന്ന അ​ബ്ദു​ള്ള​ക്കു​ട്ടി സി​റ്റിം​ഗ് സീ​റ്റാ​യ ക​ണ്ണൂ​രി​ൽ​നി​ന്നു മാ​റി ത​ല​ശേ​രി​യി​ൽ മ​ത്സ​രി​ച്ച​ത് അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​യ​തു​കൊ​ണ്ടാ​ണെ​ന്നും വി​ശ​ദീ​ക​രി​ക്കു​ന്നു. താ​ൻ കോ​ൺ​ഗ്ര​സ് വി​ടു​ന്ന​താ​യു​ള്ള വാ​ർ​ത്ത​ക​ണ്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ചെ​ന്നി​ത്ത​ല​യും മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യും വി​ളി​ച്ചി​രു​ന്നു. ​അ​വ​രോ​ട് ത​ന്‍റെ വി​ഷ​മം അ​റി​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ മു​ഖ്യ​സം​ഘാ​ട​ക​നാ​ണ് താ​നെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. സി​പി​എ​മ്മി​ൽ നി​ന്നും വി​ട്ട് എം​പി​യാ​യും…

Read More

ഇടുക്കിയില്‍ ബസ് തലകീഴായി മറിഞ്ഞു, നിരവധി പേര്‍ക്ക് പരിക്ക്

ഏലപ്പാറയില്‍ സ്വകാര്യബസ് തലകീഴായി മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഏലപ്പാറയ്ക്കു സമീപം ചിന്നാറിലായിരുന്നു അപകടം. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ ബസ് വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ചങ്ങനാശേരി- കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തുന്ന പള്ളിപ്പറമ്പില്‍ ബസാണ് അപകടത്തില്‍പെട്ടത്.  

Read More

ഫേസ്ബുക്ക് കാമുകിയെ കണ്ടപ്പോള്‍ യുവാവ് നടുറോഡില്‍ കെട്ടിപ്പിടിച്ചു, ആരൂരില്‍ പിന്നെ നടന്നത്

ഫേസ്ബുക്ക് കാമുകിയെ കാണാന്‍ കിലോ മീറ്ററുകള്‍ യാത്ര ചെയ്തെത്തിയ കാമുകന് കാമുകിയെ കണ്ടപ്പോള്‍ നിയന്ത്രണം വിട്ടു. ആലപ്പുഴ സദേശിയായ 20കാരന്‍ ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ നെല്ലിക്കാല ജംങ്ഷനു സമീപമനു കാമുകിയെ കാണാനെത്തിയത്. സ്‌കൂള്‍ വിട്ടു വന്ന കാമുകിയെ കണ്ടതോടെ പരസ്യമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയുമായിരുന്നു. പ്രണയം പരിധി വിട്ടതോടെ നാട്ടുകാര്‍ യുവാവിനെ നന്നായി കൈകാര്യം ചെയ്തു. അവസാനം പോലീസെത്തിയാണ് യുവാവിനെ രക്ഷിച്ചത്. സമാനമായ സംഭവം പരിയാരത്തും നടന്നിരുന്നു. എന്നാല്‍ പരാതിക്കാരില്ലാത്തതിനാല്‍ കേസ് എടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Read More

ഫഹദിന്റെ പ്രതികാരമോ? ഫഹദ് ഫാസിലിന്റെ കാറിന്റെ നമ്പര്‍പ്ലേറ്റുകള്‍ അപ്രത്യക്ഷമായി

നികുതി വെട്ടിച്ചെന്ന ആരോപണങ്ങള്‍ക്കിടയില്‍ നടന്‍ ഹഫദ് ഫാസിലിന്റെ കാറിന്റെ നമ്പര്‍പ്ലേറ്റുകള്‍ അപ്രത്യക്ഷം. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ വാഹന ഉടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഫഹദിന്റെ ഉള്‍പ്പെടെയുള്ള കാറുകളുടെ നമ്പര്‍പ്ലേറ്റുകള്‍ മാറ്റിയ നിലയില്‍ കണ്ടെത്തിയത്. പോണ്ടിച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന വിവാദത്തിലാണ് ഫഹദും പെട്ടത്. നടി അമലപോള്‍, സുരേഷ് ഗോപി എന്നിവരും നിരീക്ഷണത്തിലാണ്. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള പത്തോളം ആഡംബര വാഹനങ്ങളാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍മാത്രം കണ്ടെത്തിയത്. മൂന്നു കോടി രൂപയുടെ റോള്‍സ്റോയ്സ് കാര്‍ ഉള്‍പ്പെടെയുള്ളവ ഇക്കൂട്ടത്തില്‍ പെടുന്നു. ഉടമകളാരും കേരളത്തില്‍ ഇല്ലെന്ന മറുപടിയാണ് ഫ്ളാറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. നിലവില്‍ കട്ടപ്പനയില്‍ സിനിമാ ഷൂട്ടിങ്ങിലാണ് ഫഹദ് ഫാസിലുള്ളത്.

Read More

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ അശ്ലീലവീഡിയോ സോഷ്യല്‍മീഡിയയില്‍, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കൊല്ലം കുണ്ടറയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ അശ്ലീല വീഡിയോ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിയ്ക്കെതിരെ കേസെടുത്തു. ഇതിനിടെ, ഇരയാക്കപ്പെട്ട പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടിട്ടും സ്‌കൂള്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിദ്യാര്‍ത്ഥിയെ വിലക്കിയില്ലെന്നും പെണ്‍കുട്ടിയുടെ രക്ഷിതാവ് പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്.  

Read More

കേരളം പിറന്നത് ചാണ്ടി നികത്തിയ കായലിൽ നിന്ന്! തോമസ് ചാണ്ടിയെ കേരളപ്പിറവി ദിനത്തിൽ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ കേരളപ്പിറവി ദിനത്തിൽ രൂക്ഷമായി വിമർശിച്ച് നടൻ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ലെന്നും ചാണ്ടി നികത്തിയ കായലിൽ നിന്നാണെന്നും ജോയ് മാത്യു പറഞ്ഞു. അത് മനസിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല എന്നതാണു ഈ കേരളപ്പിറവി ദിനത്തിന്‍റെ പ്രത്യേകതയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

Read More