കണ്ണൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മുദ്രവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ വി.മുരളീധരനെതിരെയും മറ്റ് പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. നേരത്തെ, ജയരാജത്തിനെതിരായ മുദ്രാവാക്യം വിളിക്കെതിരെ സിപിഎം രംഗത്തെത്തിയിരുന്നു. “ഒറ്റക്കൈയാ ജയരാജാ മറ്റേ കൈയും കാണില്ല’ എന്ന മുദ്രാവാക്യം കൊലവിളിയാണെന്ന് ജയരാജനും പാർട്ടി നേതൃത്വവും ആരോപിച്ചിരുന്നു. ഇതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് പോലീസാണ് കേസെടുത്തത്. ജനരക്ഷായാത്ര കൂത്തുപറമ്പിലൂടെ കടന്നു പോയപ്പോഴാണ് മുദ്രാവാക്യം വിളി ഉയർന്നത്. പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ മുരളീധരനാണ് ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തത്.
Read MoreCategory: Loud Speaker
മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ ! നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണി, പെണ്‍കുട്ടികളിൽ മയക്കുമരുന്ന് കുത്തിവയ്ക്കുന്നു; തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രത്തിൽ ലൈംഗിക പീഡനം
കൊച്ചി: മിശ്രവിവാഹം ചെയ്ത യുവതികളെ തടങ്കലിലാക്കി ദേഹോപദ്രവമേൽപിച്ചെന്ന ആരോപണമുയർന്ന തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാ കേന്ദ്രത്തെ സംബന്ധിച്ച് ഗുരുതര ആരോപണങ്ങളുമായി മുൻ ജീവനക്കാരൻ രംഗത്ത്. കേന്ദ്രത്തിൽ ലൈംഗിക പീഡനം നടക്കുന്നതിനു പുറമെ പെണ്‍കുട്ടികളിൽ മയക്കുമരുന്ന് കുത്തിവയ്ക്കുകയും നഗ്നചിത്രങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തുന്നതും പതിവാണെന്നാണ് ആരോപണങ്ങളിൽ ഗുരുതരം. ആലപ്പുഴ പെരുന്പളം സ്വദേശി എ.വി. കൃഷ്ണകുമാറിന്റേതാണ് ഈ വെളിപ്പെടുത്തൽ. ശിവശക്തി യോഗാ കേന്ദ്രത്തിൽ നടക്കുന്ന ലൈംഗിക പീഡനമുൾപ്പെടെ താൻ നേരിൽ കണ്ട കാര്യങ്ങൾ വെളിപ്പെടുത്താൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. യോഗാ കേന്ദ്രത്തിൽ നേരത്തെ ഇൻസ്ട്രക്ടർ ആയിരുന്നുവെന്നു ഹർജിക്കാരൻ പറയുന്നു. ശിവശക്തി യോഗാ കേന്ദ്രത്തിൽ നടന്ന പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും തീവ്രവാദ പ്രവർത്തനങ്ങൾക്കും കുത്സിതനടപടികൾക്കും താൻ സാക്ഷിയാണ്. ഇവിടത്തെ തടങ്കൽ കേന്ദ്രങ്ങൾ ജയിലിന് സമാനമാണ്. തടങ്കലിലാക്കിയ പെണ്‍കുട്ടികളിൽ നിയന്ത്രിക്കാനാവാത്തവരെ മയക്കുമരുന്നുകൾ കുത്തിവയ്ക്കുകയും നേരിട്ട് നൽകുകയും ചെയ്തിരുന്നു. ചൂരലു കൊണ്ട് ക്രൂരമായി…
Read Moreസിനിമ കാണിക്കല്‍, പുസ്തക വായന! ചക്കരക്കല്ലില്‍ ആഡംബരജീവിതം നയിക്കാന്‍ മൂന്നു കുട്ടികള്‍ ചേര്‍ന്ന് മോഷ്ടിച്ചത് 26 പവന്; കുട്ടിമോഷ്ടാക്കള്ക്ക് പോലീസിന്റെ ശിക്ഷ ഇങ്ങനെ…
കണ്ണൂർ: സ്വർണാഭരണങ്ങൾ മോഷണം നടത്തിയ കുട്ടികൾ ഇനി ചക്കരക്കൽ പോലീസിന്റെ നല്ലകുട്ടികൾ. സ്വന്തം വീട്ടിൽനിന്നും സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയും അത് വിറ്റ് ആഡംബരജീവിതം നയിക്കുകയും ചെയ്ത മൂന്നുകുട്ടികളെയാണ് വേറിട്ടരീതിയിൽ ശിക്ഷിക്കാൻ പോലീസുകാർ തീരുമാനിച്ചത്. ശിക്ഷയുടെ ആദ്യപടിയായി കുട്ടികൾക്ക് കൗൺസലിംഗ് നൽകി. കൂടാതെ പോലീസ് സ്റ്റേഷനിലെ മിനി തിയേറ്ററിൽ കുട്ടികൾക്കായി ലഘുസിനിമകളും പ്രദർശിപ്പിക്കും. പുസ്തകങ്ങൾ വായിക്കുന്ന ശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ബാലസാഹിത്യ കൃതികളാണ് ഇവരെക്കൊണ്ടു വായിപ്പിക്കുന്നത്. കൂടാതെ ഞായറാഴ്ചകളിൽ പോലീസ് സ്റ്റേഷനുകളിൽ വന്ന് കൃഷിപ്പണികളിൽ സഹായിക്കാനും കുട്ടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആഡംബരജീവിതം നയിക്കാൻ മൂന്നു കുട്ടികൾ ചേർന്ന് മോഷ്ടിച്ചത് 26 പവൻ സ്വർണമായിരുന്നു. ഇതിൽ 21 പവൻ അപഹരിച്ചത് സ്വന്തം വീട്ടിൽ നിന്നും. സംഭവം പുറത്തറിയുന്നത് ഒരു വർഷത്തിനു ശേഷം. ചക്കരക്കൽ പോലീസ് പരിധിയിൽ നടന്ന സംഭവം ഇങ്ങനെ: അഞ്ചരക്കണ്ടിക്കു സമീപത്തെ ശരാശരി സാമ്പത്തികശേഷിയുളള വീടുകളിലെ കുട്ടികളാണ് മൂവരും. ഇതിൽ ഒരാളുടെ…
Read Moreചെലവാക്കിയത് 1.40 കോടി! ഗുര്‍മീതിനെതിരായ കോടതിവിധിക്കു മുമ്പ് ഉണ്ടായ ലഹളയ്ക്കു പിന്നിലെ ബുദ്ധി കേന്ദ്രം ഹണിപ്രീത്; ഒളിവില്‍ കഴിയുന്ന സമയത്ത് ഉപയോഗിച്ചത് 17 സിം കാര്‍ഡുകള്‍
ചണ്ഡിഗഡ്: ഗുർമീതിനെതിരായ കോടതിവിധിക്കു മുന്‍പ് ഉണ്ടായ ലഹളയ്ക്കു പിന്നിലെ ബുദ്ധി കേന്ദ്രം ഹണിപ്രീതാണെന്ന് പോലീസ്. ഇതിനായി 1.40 കോടി രൂപ ഹണിപ്രീത് ചെലവാക്കിയെന്ന് പോലീസ്. കോടതി വിധിക്ക് ഒരാഴ്ച മുന്‍പ് ഗുർമീതിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കലാപം സൃഷ്ടിച്ച് ആൾദൈവത്തെ രക്ഷിക്കാൻ തീരുമാനിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. ഒളിവിൽ കഴിയുന്ന സമയത്ത് ഹണിപ്രീത് 17 സിം കാർഡ് ഉപയോഗിച്ചു. ഇതിൽ രണ്ട് സിം ഇന്റർനാഷണൽ നന്പറുകളാണെന്ന് പോലീസ് പറഞ്ഞു. ഇവരെ നാർക്കോ അനാലിസിസ് നടത്താൻ കോടതിയോട് അനുവാദം ആവശ്യപ്പെടുമെന്നും പോലീസ് വ്യക്തമാക്കി. ഹണിപ്രീതിനെ കുറിച്ചു പോലീസിനു വിവരം നൽകിയ ആളെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. പഞ്ചാബിലെ സിരാക്പുർ-പട്യാല റോഡിൽനിന്നാണ് പ്രിയങ്ക തനേജ എന്ന ഹണിപ്രീത് ചൊവ്വാഴ്ച പിടിയിലായത്. ഗുർമീതിനെതിരായ കോടതിവിധിക്കു മുന്‍പ് ഉണ്ടായ ലഹളയെ തുടർന്ന് ഒരു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയായിരുന്നു…
Read Moreപരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയും! സ്കൂളിലെ പീഡന ശ്രമം നടന്നതായി പരാതി നൽകിയ വിദ്യാർഥിനിയുടെ വീട് ആക്രമിച്ചു; അമ്മ ഉൾപ്പടെ നാലുപേരെ തല്ലിച്ചതച്ചു
കായംകുളം: സ്കൂളിൽ പീഡനശ്രമം നടന്നതായി പോലീസിൽ പരാതി നൽകിയ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം. കുട്ടിയുടെ മാതാവും പിതാവും ഉൾപ്പടെ നാലുപേർക്ക് ക്രൂരമായി മർദ്ദനമേറ്റു. ഇവരെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം. കുട്ടിയുടെ മാതാവ്, പിതാവ്, മാതാവിന്റെ അച്ഛൻ, അമ്മ എന്നിവർക്കാണ് മർദ്ദനമേറ്റത്. പത്തോളം വരുന്ന സംഘം ഭീഷണി മുഴക്കി എത്തുകയും ക്രൂരമായി മർദിക്കുകയുമായിരുന്നെന്ന് മാതാവ് രാഷ്ട്രദീപികയോട് പറഞ്ഞു. പരാതി പിൻവലിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് വന്നവർ ഭീഷണി മുഴക്കിയെന്നും ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും അവർ പറഞ്ഞു. ഈ സമയം കുട്ടിയും അടുത്തുണ്ടായിരുന്നു. ആക്രമണം കണ്ട് ഭയന്ന് നിലവിളിച്ച മകൾ വീടിനുള്ളിലേക്ക് ഓടിക്കയറി. മകളിപ്പോൾ ഭയന്നു കരയുകയാണെന്നും അവളെ ബന്ധുവീട്ടിലാക്കിയെന്നും മാതാവ് പറഞ്ഞു. സംഭവത്തിൽ ഓച്ചിറ പോലീസിൽ പരാതി നൽകിയെന്നും അവർ പറഞ്ഞു. ഇന്നലെ സംഭവം നടന്ന കായംകുളത്തെ സ്കൂളിൽ രക്ഷാകർതൃ സമിതി…
Read Moreഅവസാനമായി പല്ലവിയെ വിളിച്ചത് ആര് ? റെയില്‍ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ പല്ലവി വികാംസെയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തി; അന്വേഷണം ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച്
മുംബൈ: റെയിൽ പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ പല്ലവി വികാംസെയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തി. ഇവർ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന ഒാഫീസിൽ നിന്നാണ് ആഭരണങ്ങൾ കണ്ടെത്തിയത്. അതേസമയം മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇവർ അവസാനം വിളിച്ച കോളുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു. വികാംസെ ജീവനൊടുക്കനാണ് സാധ്യതയെന്നാണ് പോലീസ് പറയുന്നത്. ഇതിനായി ആരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) അധ്യക്ഷൻ നിലേഷ് വികാംസേയുടെ മകൾ പല്ലവി വികാംസെയെയാണ് മുംബൈയിൽ റെയിൽവേ ട്രാക്കിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് പല്ലവിയെ കാണാതാകുന്നത്. ബുധനാഴ്ച വൈകുന്നേരം സിഎസ്എംടി റെയിൽവേ സ്റ്റേഷനിൽ പല്ലവിയെ കണ്ടതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് പല്ലവിയുടെ മൊബൈലിൽ നിന്ന് എന്റെ പ്രവൃത്തിയിൽ ആർക്കും പങ്കില്ല എന്ന മെസേജ് ചില കുടുംബാംഗങ്ങൾക്ക് ലഭിച്ചു. പല്ലവിയെ ഫോണിൽ…
Read Moreഭര്‍ത്താവിനെ ബന്ദിയാക്കിയ ശേഷം യുവതിയെ തോക്കിന് മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തി
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ഭര്‍ത്താവിനെ ബന്ദിയാക്കിയശേഷം യുവതിയെ തോക്കിന് മുനയില്‍ നിര്‍ത്തി മാനഭംഗപ്പെടുത്തിയതായി പരാതി. വെള്ളിയാഴ്ച രാവിലെ മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി ദന്പതികള്‍ മുസാഫര്‍നഗറിനു സമീപമുള്ള ബസേര ഗ്രാമത്തില്‍ പോയശേഷം മോട്ടോര്‍ സൈക്കിളില്‍ മടങ്ങുന്പോഴായിരുന്നു സംഭവമുണ്ടായത്. കാറിലെത്തിയ അക്രമികള്‍ മോട്ടോര്‍ സൈക്കിളില്‍നിന്ന് ദന്പതികളെ തള്ളിയിട്ടശേഷം കരിന്പിന് തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെ മര്‍ദിച്ചശേഷം കെട്ടിയിട്ടു. പിന്നീടാണ് യുവതിയെ തോക്കിന് മുനയില്‍ നിര്‍ത്ത മാനഭംഗപ്പെടുത്തിയത്. കുട്ടിയെ കൊല്ലുമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. നാട്ടുകാരാണ് പിന്നീട് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉയര്‍ന്ന പോലസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read Moreഒരു നിമിഷത്തെ അശ്രദ്ധ..! പൂട്ടിയിട്ട കാറിനുള്ളിൽപ്പെട്ട് ശ്വാസംകിട്ടാതെ സഹോദരങ്ങക്ക് ദാരുണാന്ത്യം; കാർ പൂട്ടാതെ അകത്ത് കയറിയ പിതാവ് റിമോട്ട് കീ ഉപയോഗിച്ച് കാർ ലോക്ക് ചെയ്തപ്പോൾ കുട്ടികൾ കുടുങ്ങുകയായിരുന്നു
ന്യൂഡൽഹി: പൂട്ടിയിട്ട കാറിനുള്ളിൽപ്പെട്ട് ശ്വാസംകിട്ടാതെ ഒരു കുടുംബത്തിലെ രണ്ടുകുട്ടികൾ മരിച്ചു. ഡൽഹി പ്രാന്തത്തിലെ രൻഹോളയിലാണു ദാരുണ സംഭവം. സോനു(5), രാജ്(6) എന്നിവരാണു മരിച്ചത്. ബുധനാഴ്ച കുട്ടികളെ കാണാതായതിനെ തുടർന്നാണ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചത്. പിന്നീട് ഇവരെ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ പിതാവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള ടാക്സി കാറിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തിയ രാജു കാർ ലോക്ക് ചെയ്യാതെ മുറിയിലേക്കു പോയി. പിന്നീട് കാർ പൂട്ടാൻ മറന്നകാര്യം ഓർമിച്ചപ്പോൾ റിമോട്ട് കീ ഉപയോഗിച്ച് ദൂരെനിന്നു കാർ പൂട്ടി. ഈ സമയത്തിനുള്ളിൽ കുട്ടികൾ കാറിൽ കുരുങ്ങിയതായാണു കരുതുന്നത്. പിന്നീട് ഇവരെ കണ്ടെത്തിയപ്പോഴേയ്ക്കും കുട്ടികൾ ഇരുവരും മരിച്ചിരുന്നു.
Read Moreതൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരേ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി മുൻ അധ്യാപകൻ; ഇവിടെ അഹിന്ദുക്കളെ മത പരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നു
കൊച്ചി: വിവാദങ്ങളിൽ നിറഞ്ഞ തൃപ്പൂണിത്തുറയിലെ യോഗ കേന്ദ്രത്തിനെതിരേ പരാതിയുമായി മുൻ അധ്യാപകൻ രംഗത്ത്. യോഗ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ എ.വി.കൃഷ്ണകുമാറാണ് ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ജയിൽ മാതൃകയിലാണ് യോഗ കേന്ദ്രം പ്രവർത്തിക്കുന്നതെന്നും മതംമാറി വിവാഹം ചെയ്യുന്ന യുവതീയുവാക്കളെ ഇവിടെ കൊണ്ടുവന്ന് മനംമാറ്റത്തിന് പ്രേരിപ്പിക്കുകയാ യിരുന്നുവെന്നും അധ്യാപകൻ പറയുന്നു. വഴങ്ങാത്തവരുടെ നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും അധ്യാപകൻ ആരോപിക്കുന്നു.മാനസിക, ശാരീരിക പീഡനങ്ങൾ യോഗ കേന്ദ്രത്തിൽ പതിവാണ്. വഴങ്ങാത്തവരെ ചൂരൽ ഉപയോഗിച്ച് മർദ്ദിക്കാറുണ്ട്. യോഗ കേന്ദ്രത്തിന്റെ തടവിൽ കൊണ്ടുവരുന്നവരെ മയക്കുമരുന്ന് കുത്തിവച്ച് വരുതിയിലാക്കുന്നതാണ് രീതി. മതംമാറി വിവാഹം കഴിക്കുന്ന യുവതീയുവാക്കൾക്ക് നൽകുന്ന കൗണ്‍സിലിംഗിൽ മറ്റ് മതങ്ങളെക്കുറിച്ച് വളരെ മോശമായ വിവരണമാണ് നൽകുന്നതെന്നും അധ്യാപകൻ പറയുന്നു. അഹിന്ദുക്കളെ മതപരിവർത്തനം ചെയ്ത് ഹിന്ദു വിഭാഗത്തിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും യോഗ കേന്ദ്രത്തിൽ നടക്കാറുതെന്ന് അധ്യാപകൻ ആരോപിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കൃഷ്ണകുമാർ ഹൈക്കോടതിയിൽ വിശദമായ…
Read Moreസമാധാനത്തിനുള്ള നൊബേൽ ആണ്വായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയ്ക്ക്
സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ആണ്വായുധങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ഐ ക്യാൻ (ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് നൂക്ലിയർ വെപ്പൺസ്) എന്ന സംഘടനയ്ക്ക്. ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന 100ലേറെ രാജ്യങ്ങളിൽ സജീവമാണ്. ആണ്വായുധ നിരോധന ഉടമ്പടിക്കുവേണ്ടി വാദിക്കുന്ന സംഘടനകളുടെ കൂട്ടായ്മയാണ് ഐ ക്യാൻ. 2007ൽ രൂപീകരിക്കപ്പെട്ട ഐ ക്യാൻ 101 രാജ്യങ്ങളിലായുള്ള 468 സംഘടനകളുടെ കൂട്ടായ്മയാണ്. 300 നോമിനേഷനുകളിൽനിന്നാണ് നൊബേൽ സമിതി പുരസ്കാര ജേതാവിനെ തിരഞ്ഞടുത്തത്.
Read More