ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. ഒരു കുടുംബത്തിലെ അഞ്ചു പേരെയാണ് കഴുത്ത് മുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭന്‍വാരിലാല്‍ എന്ന പുരുഷനും അയാളുടെ മൂന്നു കുട്ടികളും അനന്തിരവനുമാണ് മരിച്ചത്. ഭന്‍വാരി ലാലിന്റെ 36 കാരിയായ ഭാര്യ സന്ധ്യ, 25 കാരനായ കാമുകന്‍ ഹനുമാന്‍ ജാട്ട്, രണ്ട് വാടകക്കൊലയാളികള്‍ എന്നിവരെയാണ് കൊലപാതകത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. സന്ധ്യയും, ഹനുമാന്‍ ജാട്ടും ഒരുമിച്ച് തായ്ക്കൊണ്ടോ അഭ്യസിക്കുകയും, പിന്നീട് പശിശീലന കേന്ദ്രം നടത്തുകയും ചെയ്തിരുന്നു. രണ്ടരവര്‍ഷത്തെ പ്രണയത്തിനിടെ ഉദയ്പൂരും, ജയ്പൂരും അടക്കമുള്ള പല സ്ഥലങ്ങളിലും ഇരുവരും ഒരുമിച്ച് കറങ്ങി. എങ്ങനെ കാമുകനൊപ്പം സ്വതന്ത്രമായി കഴിയാം എന്നായി സന്ധ്യയുടെ ചിന്ത. ഇതേത്തുടര്‍ന്നാണ് ഭര്‍ത്താവ് ബന്‍വാരി ലാലിനെ കൊല്ലാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ അതുകൊണ്ടു മാത്രം തനിക്ക് പുതിയ ജീവിതത്തില്‍ പൂര്‍ണ സ്വാതന്ത്ര്യം കിട്ടില്ലെന്ന ചിന്തയാണ് കുട്ടികളെക്കൂടി…
Read MoreCategory: Loud Speaker
വയനാട്ടിൽ 10 കോടിയുടെ സ്വർണവേട്ട; സ്വർണം കൊണ്ടുവന്നത് കോഴിക്കോടുള്ള പ്രമുഖ ജ്വല്ലറിയിലേക്ക് ; ആറംഗ രാജസ്ഥാനികൾ കസ്റ്റഡിയിൽ
മാനന്തവാടി: രേഖകളില്ലാതെ കടത്തുകയായിരുന്ന 30 കിലോ സ്വർണം പിടികൂടി. തോൽപ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്. പൊതു മാർക്കറ്റിൽ 10 കോടി വിലമതിക്കുന്ന സ്വർണമാണ് എക്സൈസ് സംഘം പിടികൂടിയത്. ബംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കല്ലട ബസിലെ യാത്രക്കാരില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരുവിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശികളായ ബി. സങ്കേഷ്, എം. അഭയ്, ചമ്പാരം, മദന്‍ലാല്‍, വിക്രം, കമലേഷ് എന്നീ ആറുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. നാല് ബാഗുകളിലായി ബസിന്റെ പുറകിലെ സീറ്റിനടിയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. കോഴിക്കോടുള്ള പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് സൂചന. തുടര്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇവരെ സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. വയനാട് എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ എ.ജെ. ഷാജി, പ്രിവന്റീവ് ഓഫീസര്‍മായ…
Read Moreജയലളിതയുടെ വസതി സ്മരകമാക്കാൻ വരട്ടെ..! തമിഴ്നാട് സർക്കാരിനു മദ്രാസ് ഹൈക്കോടതിയുടെ നോട്ടീസ്; സഹോദരന്‍റെ മകൾ ദീപ നല്കിയ ഹർജിയിലാണ് നടപടി
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതി സ്മാരകമാക്കാനുള്ള തീരുമാനത്തിനെതിരേ ജയലളിതയുടെ സഹോദരന്‍റെ മകൾ ദീപ നല്കിയ ഹർജിയിൽ തമിഴ്നാട് സർക്കാരിനു മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ഈ മാസം 23നകം മറുപടി നല്കാൻ ജസ്റ്റീസ് കെ. രവിചന്ദ്രബാബു സംസ്ഥാന സർക്കാരിനോടു നിർദേശിച്ചു. ജയലളിതയുടെ അനന്തരവകാശികളായ തനിക്കും സഹോദരൻ ദീപക്കിനും അവകാശപ്പെട്ട പോയസ് ഗാർഡനിലെ വസതി സ്മാരകമാക്കുന്നതിനു സർക്കാരിന് അധികാരമില്ലെന്നാണു ദീപ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
Read Moreഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വി.കെ.സിംഗ്
ന്യൂഡൽഹി: ഐഎസ് ഭീകരരുടെ പിടിയിലായിരുന്ന ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗ്. ഫാ. ടോം ഉഴുന്നാലിനെ മോചനദ്രവ്യം നൽകിയാണ് മോചിപ്പിച്ചതെന്ന് വാർത്തകൾ പ്രചരിച്ചതോടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഹിന്ഗ്യൻ വിഷയത്തിൽ നിയമപരമായ നിലപാടാണ് സ്വീകരിച്ചത്. അഭയാർഥികൾക്കുള്ള സഹായം തുടരുന്നുണ്ടെന്നും വി.കെ. സിംഗ് പറഞ്ഞു.
Read Moreലോകം തന്നെ ത്യജിച്ചവന്‍! സമ്പാദ്യമെല്ലാം പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടുകെട്ടി; പീഡനവുമായി ബന്ധപ്പെട്ട കേസില്‍ പിഴ ചുമത്തിയ 30 ലക്ഷം രൂപ അടയ്ക്കാനാവില്ലെന്ന് ഗുര്‍മീത്
ചണ്ഡീഗഡ്: ലോകം തന്നെ ത്യജിച്ചവനാണ് താനെന്നും അതിനാൽ പിഴ ചുമത്തിയ 30 ലക്ഷം രൂപ അടയ്ക്കാനാവില്ലെന്നുമുള്ള വാദവുമായി സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം. 2002ൽ ദേര സച്ച ആസ്ഥാനത്ത് നടന്ന പീഡനവുമായി ബന്ധപ്പെട്ട കേസിൽ 20 വർഷത്തേ തടവിന് ശിക്ഷിക്കപ്പെട്ട തനിക്ക് പിഴയൊടുക്കാനാവില്ലെന്ന് അഭിഭാഷകൻ മുഖേനയാണ് ഗുർമീത് കോടതിയെ അറിയിച്ചത്. തന്‍റെ സമ്പാദ്യമെല്ലാം പോലീസും അന്വേഷണ ഉദ്യോഗസ്ഥരും കണ്ടുകെട്ടിയെന്നും അതിനാലാണ് ഈ പിഴയൊടുക്കാൻ കഴിയാത്തതെന്നുമാണ് ഗുർമീത് കോടതിയെ അറിയിച്ചത്. ബലാംത്സംഗ കുറ്റത്തിന് തനിക്കെതിരെ വിധിച്ച 20 വർഷത്തെ ശിക്ഷ ഒഴിവാക്കണമെന്ന ഗുർമീതിന്‍റെ അപ്പീലിൽ ഡിവിഷൻ ബഞ്ച് സിബിഐയ്ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് സുധീർ മിത്തൽ എന്നിവരാണ് ഗുർമീതിന്‍റെ ഹർജിയിൽ വാദം കേട്ടത്. പീഡനവുമായി ബന്ധപ്പെട്ട് ഗുർമീതിന് ലഭിച്ച തടവു ശിക്ഷ ജീവപര്യന്തമാക്കണമെന്ന, പീഡനത്തിനിരയായ യുവതികളുടെ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.
Read Moreഭാര്യാ സഹോദരനുമായുള്ള വിവാഹം നിരസിച്ചു; യുവതിയെ കൊന്ന് കത്തിച്ചു; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: വിവാഹം നിരസിച്ചതിനെത്തുർന്ന് 26 കാരിയായ യുവതിയെ യുവാവ് കൊലപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശിയായ മിത്തു ദാസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 43 വയസുകാരനായ ശരത്ത് ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മിത്തുവും ശരത്തിന്റെ ഭാര്യാ സഹോദരനായ മദൻ ദാസും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാൽ മദനനെ വിവാഹം കഴിക്കാൻ യുവതി തയ്യാറായില്ല. ഒരേ ഗ്രാമത്തിലാണ് ഇരുവരുടെയും വീട്. മിത്തു ഇടയ്ക്കിടയ്ക്ക് ഇവരുടെ വീട് സന്ദർശിക്കാറുണ്ട്. വെള്ളിയാഴ്ച രാത്രിയും മിത്തു ഇവരുടെ വീട്ടിൽ എത്തി. രാത്രി ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുന്പോൾ വിവാഹത്തിന്റെ പേരു പറഞ്ഞ് തർക്കങ്ങൾ ഉണ്ടായി. തർക്കം മൂത്തപ്പോൾ യുവതിയെ ശരത്ത് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തി ആദ്യം ആൾപ്പാർപ്പില്ലാത്ത പ്രദേശത്ത് ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചത്. പിന്നീട് മരിച്ച ആളിനെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ്…
Read Moreവിൽപ്പനയ്ക്കായി അമ്മ കൊടുത്തയച്ച കഞ്ചാവുമായി മകൻ പിടിയിൽ; സ്കൂൾ ബാഗിൽ കൊണ്ടുവന്ന കഞ്ചാവ് മറ്റൊരാൾക്ക് കൈമാറാൻ എത്തിയപ്പോഴാണ് പിടിയിലായത്
വിഴിഞ്ഞം: കൈമാറാനായി അമ്മ കൊടുത്തയച്ച രണ്ടു കിലോ കഞ്ചാവുമായി ആവശ്യക്കാരനെ കാത്തുനിന്ന മകൻ പോലീസ് പിടിയിൽ. മകൻ പിടിയിലായതറിഞ്ഞ് അമ്മ ഒളിവിൽ പോയി. പൂവാർ മേലെ കൊട്ടാരക്കുന്ന് വീട്ടിൽ ഷിബിൻ (18) നെയാണ് പൂവാർ പോലീസ് കഞ്ചാവുമായി പിടികൂടിയത്. ഷിബിന്റെ അമ്മ മിനി തമിഴ് നാട് കുഴിത്തുറയിൽനിന്ന് എത്തിച്ച കഞ്ചാവ് കൈമാറാനുള്ള ആളിനെയും കാത്ത് പൂവാർ ആറ്റുപുറം പാലത്തിന് സമീപം നില്‍ക്കവെയാണ് ഇന്നലെ ഉച്ചക്ക് ഒന്നരയോടെ യുവാവിനെ പോലീസ് പിടികൂടിയത്. സ്കൂൾ ബാഗിൽ കഞ്ചാവുമായി ഒരാൾ പൂവാറിലേക്ക് വരുന്നുവെന്ന രഹസ്യവിവരം സിഐ എസ്.വൈ.സുരേഷിന് ലഭിച്ചു. സിഐയുടെ നിർദേശ പ്രകാരം എസ്ഐ സുജിതും എഎസ്ഐ ക്രിസ്റ്റി, സിപിഒമാരായ പ്രേമൻ, അജിത്ത്, ജയരാജ്, ഷൈജു, വിനീത് എന്നിവരടങ്ങിയ സംഘം നടത്തിയ തെരച്ചിലിലാണ് സംശയകരമായി റോഡരികിൽ നിൽക്കു കയായിരുന്ന ഷിബിനെ പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്…
Read Moreവേങ്ങര ഉപതെരഞ്ഞെടുപ്പ് ; ഇന്ന് കൊട്ടിക്കലാശം; 11ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ 1.70 ലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം നിർവഹിക്കും
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഇന്നു കലാശക്കൊട്ട്. ആവേശക്കൊടുമുടിയില്‍ വേങ്ങരയുടെ രാഷ്ട്രീയ മനസും തിളച്ചു മറിയുകയാണ്. പരസ്യ പ്രചാരണം ടോപ്പ്ഗിയറിലാണ്. വൈകിട്ട് ആറുവരെയാണ് പരസ്യപ്രചാരണം. നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്. കര്‍ശനനിയന്ത്രണങ്ങളോടെയാണ് കലാശക്കൊട്ട് നടക്കുക. കുത്തകമണ്ഡലത്തിലെ വിജയത്തില്‍ ആശങ്കകളില്ലെങ്കിലും കളം നിറഞ്ഞായിരുന്നു മുസ്്ലിം ലീഗ് പോരാട്ടത്തിനു ചൂട് പകര്‍ന്നത്. ലീഗിന്റെ ഭൂരിപക്ഷത്തില്‍ വന്വോട്ടുചോര്ച്ചയാണ് എല്‍ഡിഎഫ് ഉറപ്പിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന് ലഭിച്ചത് 38,057 വോട്ടിന്റെ ഭൂരിപക്ഷമാണ്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മുറുമുറുപ്പുകള്‍ ലീഗിനു തലവേദന സൃഷ്ടിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ സര്‍വസന്നാഹങ്ങളുമായാണ് സ്ഥാനാര്‍ഥി കെ.എന്‍.എ.ഖാദര്‍ പ്രചാരണരംഗത്തുണ്ടായിരുന്നത്. പാര്‍ട്ടിയില്‍ എതിര്‍പ്പുകളുണ്ടെന്ന പ്രചാരണത്തെത്തുടര്‍ന്നു പി.കെ.കുഞ്ഞാലിക്കുട്ടിയെ തന്നെ മുന്നില്‍ നിര്‍ത്തിയായിരുന്നു കെ.എന്‍.എ.ഖാദറിന്റെ നീക്കങ്ങള്‍. സ്ഥാനാര്‍ഥിത്വം സമ്മര്‍ദം ചെലുത്തി നേടിയതാണെന്ന പ്രചാരണം ശക്തമായിരുന്നു. വിമത സ്ഥാനാര്‍ഥി കെ.ഹംസയുടെ സാന്നിധ്യവും യൂത്ത് ലീഗുകാരുടെ പരിഭവവും ലീഗിനു ആശങ്കയുണ്ടാക്കുന്നുണ്ട്. പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഒരുമിച്ചുനിര്‍ത്താനും വോട്ടൊന്നും ചോരാതെ വിധത്തില്‍ പഴുതടച്ച…
Read Moreഅതിർത്തിയിൽ ദിവസവും അഞ്ച് ഭീകരരെ വീതം സൈന്യം വധിക്കുന്നു; ഡോക് ലാ പ്രശ്നത്തിൽ പരിഹാരം കാണുമെന്നും രാജ്നാഥ് സിംഗ്
ന്യൂഡൽഹി: അതിർത്തിയിൽ ദിനംപ്രതി അഞ്ച് മുതൽ ആറ് ഭീകരരെ വരെ സൈന്യം വധിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. അതിർത്തിയിൽ ഇന്ത്യൻ സൈനികർക്കു നേരെ പാക്കിസ്ഥാൻ നടത്തുന്ന ആക്രമണങ്ങൾക്കു മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയൽ രാജ്യങ്ങൾ ഇന്ത്യയിലേക്ക് ഭീകരരെ അയക്കുന്നു. അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന പാക് സൈനികർക്കു നേരെ ആദ്യം വെടിയുതിർക്കരുതെന്ന് ഇന്ത്യൻ സൈനികർക്കു നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാന്‍റെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കാനും ഉത്തരവ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോക് ലാ പ്രശ്നത്തിൽ പരിഹാരം കാണുമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
Read Moreവിഴിഞ്ഞം: സിഎജി റിപ്പോർട്ട് ഗൗരവമുള്ള തെന്ന് സർക്കാർ ഹൈക്കോടതിയിൽ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട്
കൊച്ചി: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഗൗരവമുള്ളതെന്ന് സർക്കാർ ഹൈക്കോടതിയിൽ. വിഷയത്തിൽ എന്ത് നടപടി വേണമെന്ന് ജൂഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനുശേഷം തീരുമാനിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. അന്വേഷണ കമ്മീഷന്‍റെ പ്രവർത്തനത്തിന് സൗകര്യമൊരുക്കിയെന്നും റിപ്പോർട്ട് കൃത്യസമയത്ത് നൽകാമെന്ന് ചെയർമാൻ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം കരാര്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്ന് നേരത്തെ, സിഎജി റിപ്പോര്‍ട്ട് നൽകിയിരുന്നു. പദ്ധതിക്ക് നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് ഉണ്ടാക്കി കൊടുക്കുന്നതാണ് കരാറെന്നും സിഎജി കണ്ടെത്തിയിരുന്നു.
Read More