ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില. വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു. ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കണ്ടെയ്നറുകള്‍ കടത്തി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിതരണം നിലക്കാനിടയാക്കിയത്. സിന്ദ് പ്രവിശ്യകളില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നുമാണ് ഇപ്പോള്‍ തക്കാളിയും ഉള്ളിയും രാജ്യത്തിന്റെ വിവിധ വിപണികളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി പച്ചക്കറികള്‍ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികള്‍ പറയുന്നു. 132 മുതല്‍ 140 രൂപ വരെ മാത്രമെ…
Read MoreCategory: Loud Speaker
പാലായിൽ യുവതി വെട്ടേറ്റ് മരിച്ചു; പ്രതിയെന്നു സംശയിക്കുന്നയാളെ കൈഞരന്പ് മുറിച്ച് ജീവനൊടുക്കി നിലയിൽ കണ്ടെത്തി
കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെ ള്ളൂർക്കുന്ന കോളനിയിൽ അറയ്ക്കൽകുന്നേൽ കുഞ്ഞുമോൾ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന് വേട്ടേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഓട്ടോഡ്രൈവർ സിബി മുഞ്ഞനാട്ടി(44)നെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. കൈഞരന്പ് മുറിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. ഇരുവരും വിവാഹിതരാണ്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Read Moreബിരുദ വിദ്യാർഥി ലോഡ്ജിൽ മരിച്ച വാർത്ത റിപ്പോർട്ട് ചെയ്യാനാത്തിയ മാധ്യമ പ്രവർത്തകന് മർദനം; മരിച്ച ഷാഹുലിന്റെ ബന്ധുക്കളും ഗുണ്ടകളുമാണ് മർദിച്ചത്
കോഴിക്കോട്: ബിരുദ വിദ്യാർഥി ലോഡ്ജ് മുറിയിൽ മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ മർദിച്ച കേസിലെ പ്രതികളെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തില്ല. വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാജഹാന്റെ മകനും കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജ് ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയുമായ ഷാഹില്‍ (22) മരിച്ച സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മലയാള മനോരമ റിപ്പോർട്ടർ ടി.ഡി. ദിലീപിനെയാണ് ഒരു സംഘം കഴിഞ്ഞ ദിവസം അക്രമിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസിന് അക്രമികളെ മറ്റു മാധ്യമപ്രവർത്തകർ ചേർന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പോലസ് വിട്ടയയ്ക്കുകയായിരുന്നു. മരിച്ച ഷാഹിലിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ള ഗുണ്ടാസംഘമാണ് ദിലീപിനെതിരെ അക്രമം അഴിച്ചുവിട്ടത്. താൻ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ ദിലീപിനെ ക്രമിനൽ സംഘം നിലത്തിട്ട് ചവിട്ടി നാഭിക്ക് പരിക്കേൽപ്പിക്കുകയായിരുന്നു. ദിലീപിന്റെ പരാതിയെ തുടർന്ന് മെഡിക്കൽ കോളജ് പോലീസ് കേസെടുത്തെങ്കിലും അന്വേഷണം മന്ദ ഗതിയിലാണ് നടക്കുന്നത്. പേര്…
Read Moreസോളാർ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷ; റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത
തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷൽ കമ്മീഷൻ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് സരിത എസ്. നായർ. റിപ്പോർട്ട് വന്നതിനുശേഷം കൂടുതൽ പ്രതികരിക്കാമെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞു. സോളാർ കേസിലെ ജുഡീഷൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയനു ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് കൈമാറും. പ്രവർത്തനമാരംഭിച്ചു മൂന്നര വർഷത്തിനു ശേഷമാണ് റിട്ടയേഡ് ജസ്റ്റീസ് ജി. ശിവരാജൻ റിപ്പോർട്ട് സമർപ്പിക്കുന്നത്.
Read Moreപിടികിട്ടാപ്പുള്ള ഹണിപ്രീത് ഡൽഹിയിൽ; മുൻകൂർ ജാമ്യാപേക്ഷയിൽ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്റെ ഓഫീസിലെത്തിയതെന്ന് അഭിഭാഷകന്റെ വെളിപ്പെടുത്തൽ
ന്യൂഡൽഹി: പോലീസ് തെരയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിന്റെ വളർത്തുമകൾ ഹണിപ്രീത് തിങ്കളാഴ്ച ഡൽഹിയിൽ ഉണ്ടായിരുന്നുവെന്ന് അവരുടെ അഭിഭാഷകൻ പ്രദീപ് ആര്യ. മുൻകൂർ ജാമ്യാപേക്ഷയിൽ ഒപ്പ് ഇടുന്നതിനുവേണ്ടിയാണ് ഹണിപ്രീത് തന്റെ ഓഫീസിലെത്തിയതെന്ന് പ്രദീപ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം ഡൽഹിയിലെ ലജ്പത് നഗറിലുള്ള ഓഫീസിലാണ് ഹണിപ്രീത് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതിയിൽ ഹണിപ്രീതിന്റെ ജാമ്യാപേക്ഷ സമർപ്പിക്കും. ജാമ്യഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് അപേക്ഷിക്കുമെന്നും പ്രദീപ് പറഞ്ഞു. 151, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഹണിപ്രീതിനെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ 18ന് ഹണിപ്രീതിനെ ഹരിയാന പോലീസ് പിടികിട്ടാപുള്ളിയായും പ്രഖ്യാപിച്ചിരുന്നു. അനുയായികളായ രണ്ടു സ്ത്രീകളെ മാനഭംഗപ്പെടുത്തിയ കേസിൽ കോടതി ഗുർമീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ച 43 പേരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഹണിപ്രീതിനെ…
Read Moreഅക്കൗണ്ടുകളിലെ മിനിമം ബാലൻസ് തുക വെട്ടിക്കുറച്ച് എസ്ബിഐ; നിബന്ധനയിൽനിന്നു പെൻഷൻകാർ, സർക്കാരിൽനിന്നു ഗ്രാന്റ് ലഭിക്കുന്നവർ എന്നിവരെ ഒഴിവാക്കി
മുംബൈ: മെട്രോ നഗരങ്ങളിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ വേണ്ട മിനിമം ബാലൻസ് എസ്ബിഐ കുറച്ചു. മെട്രോ നഗരങ്ങളിൽ 5000 രൂപയിൽനിന്നു 3000 രൂപയായും അർധനഗരങ്ങളിൽ 2000 രൂപയായുമാണ് മിനിമം ബാലൻസ് കുറച്ചിട്ടുള്ളത്. കൂടാതെ, മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകളിൽനിന്ന് ഈടാക്കുന്ന പിഴയും വെട്ടിക്കുറച്ചിട്ടുണ്ട്. 20 മുതൽ 50 ശതമാനം വരെയാണ് കുറച്ചത്. മിനിമം ബാലൻസ് വേണമെന്ന നിബന്ധനയിൽനിന്നു പെൻഷൻകാർ, സർക്കാരിൽനിന്നു ഗ്രാന്റ് ലഭിക്കുന്നവർ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്. പുതിയ തീരുമാനം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്നുമുതലാണ് മിനിമം ബാലൻസ് അക്കൗണ്ടിൽ സൂക്ഷിക്കാത്ത അക്കൗണ്ടുകൾക്ക് സർവീസ് ചാർജ് ഈടാക്കി തുടങ്ങിയത്.
Read Moreബാങ്ക് ഗാരന്റി നൽകിയില്ല; 33 എംബിബിഎസ് വിദ്യാർഥികളെ പുറത്താക്കി; കോഴിക്കോട് മലബാർ മെഡിക്കൽ കോളജ് അധികൃതരാണ് കുട്ടികളെ പുറത്താക്കിയത്
കോഴിക്കോട്: ആറു ലക്ഷം രൂപയുടെ ബാങ്ക് ഗാരന്റി നൽകാത്തതിനെ തുടർന്ന് എംബിബിഎസ് വിദ്യാർഥികളെ കോളജിൽനിന്നു പുറത്താക്കി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിന്റെയാണു നടപടി. 33 എംബിബിഎസ് ഒന്നാം വർഷ വിദ്യാർഥികളെയാണു ക്ലാസിൽനിന്നു പുറത്താക്കിയത്. ഗാരന്റി തുക ഹാജരാക്കാതെ ക്ലാസിൽ കയറേണ്ടെന്നു കോളജ് മാനേജ്മെന്റ് വിദ്യാർഥികളോടു നിർദേശിച്ചു. കുട്ടികളോടു ബാങ്ക് ഗാരന്റി ആവശ്യപ്പെടരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് മെഡിക്കൽ കോളജ് അധികൃതരുടെ നടപടി. നേരത്തെ, സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനത്തിനു ബാങ്ക് ഗാരന്റി നൽകാത്ത കാരണത്താൽ മാത്രം ഒരു വിദ്യാർഥിക്കും പ്രവേശനം നഷ്ടമാവില്ലെന്നു സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഈ നിലപാട് ആവർത്തിച്ചു. 11 ലക്ഷം രൂപ ഫീസ് നിശ്ചയിച്ചതിൽ ആറു ലക്ഷം രൂപയാണ് കുട്ടികൾ ബാങ്ക് ഗാരന്റിയായി നൽകേണ്ടത്.
Read Moreജയലളിതയുടെ മരണം അന്വേഷിക്കാൻ സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു;റിട്ടയഡ് ജഡ്ജി അറുമുഖസ്വാമിയെയാണ് നിയമിച്ചത്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തിൽ അന്വേഷണം നടത്തുന്നതിനായി സംസ്ഥാന സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചു. റിട്ടയഡ് ജഡ്ജി അറുമുഖസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സർക്കാർ നിയമിച്ചിട്ടുള്ളത്. ജയലളിതയുടെ മരണത്തിൽ പ്രത്യേക സംഘത്തെ അന്വേഷണ കമ്മിഷനായി നിയമിക്കുമെന്ന് മുഖ്യമന്ത്രി കെ.പളനിസ്വാമി കഴിഞ്ഞമാസം അറിയിച്ചിരുന്നു. അപ്പോളോ ആശുപത്രിയിൽ ജയലളിത ചികിത്സയിലിരുന്നപ്പോൾ പറഞ്ഞ കള്ളങ്ങൾക്കെല്ലാം പരസ്യമായി മാപ്പ് ചോദിച്ച് തമിഴ്നാട് വനം മന്ത്രി സി ശ്രീനിവാസൻ രംഗത്തെത്തിയതിനു പിന്നാലെയാണ് സർക്കാർ അന്വേഷണ കമ്മിഷനെ നിയമിച്ചിട്ടുള്ളത്. ആശുപത്രിയിൽ ജയലളിത ഇഡലി കഴിച്ചെന്നും അവരെ സന്ദർശിച്ചെന്നും പറഞ്ഞതു കളവാണെന്നായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ജയലളിതയുടെ ദീർഘകാല തോഴിയായിരുന്ന ശശികലയ്ക്കു മാത്രമേ ജയലളിതയെ മുറിയിൽ പോയി കാണാൻ അനുവാദമുണ്ടായിരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 75 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഡിസംബർ 5ന് ജയലളിത മരിച്ചു.
Read Moreരജനി ബിജെപിക്ക് അനുയോജ്യന്‍, ഞാന്‍ യുക്തിവാദി! തമിഴ്നാട്ടില്‍ ഇതേവരെ അച്ഛേദിന്‍ സംഭവിച്ചിട്ടില്ല; തന്റെ പോരാട്ടം അഴിമതിക്കെതിരേയാണെന്നു കമല്ഹാസന്
ചെന്നൈ: രാഷ്ട്രീയത്തിലിറങ്ങാൻ തയാറെടുക്കുന്ന സ്റ്റൈൽമന്നൻ രജനീകാന്തിന്റെയും തന്റെയും വഴി വേറിട്ടതാണെന്ന് നടൻ കമൽഹാസൻ. എൻഡിടിവിക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. തിടുക്കത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങില്ലെന്നു വ്യക്തമാക്കിയ കമൽ പാർട്ടി രൂപീകരിക്കുന്നതിനു മുന്‍പ് ഒരുപാടു കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നും കൂട്ടിച്ചേർത്തു. ഞങ്ങൾക്കു ഞങ്ങളുടേതായ വഴികളുണ്ട്. രജനി മറ്റൊരു പാതയിലാണ്. രജനിയും കമലും തമ്മിലുള്ള പോരാട്ടമെന്നു വിശേഷിപ്പിക്കുന്നതുതന്നെ വളരെ മോശമാണ്. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തയാറെടുക്കുന്ന വിവരം ഒരു സുഹൃത്തെന്ന നിലയിൽ അദ്ദേഹത്തിനെയും അറിയിച്ചിരുന്നു. അത് എല്ലായ്പോഴും ചെയ്യാറുള്ളതാണ്- കമൽ പറഞ്ഞു. രജനീകാന്തിന്റെ ശരിയായ പങ്കാളിയെയാണ് അദ്ദേഹം ബിജെപിയിൽ കണ്ടിട്ടുള്ളതെന്നും യുക്തിവാദിയായ താൻ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റല്ലെന്നും കൂട്ടിച്ചേർത്തു. തമിഴ്നാട്ടിൽ ഇതേവരെ അച്ഛേദിൻ സംഭവിച്ചിട്ടില്ല. ഡിഎംകെയും എഡിഎംകെയും നടത്തിയ കൊള്ളകൾക്കു തമിഴ്നാട് സാക്ഷിയാണ്. തന്റെ പോരാട്ടം അഴിമതിക്കെതിരേയാണെന്നും കമൽ അഭിമുഖത്തിൽ വ്യക്തമാക്കി.
Read Moreഭര്‍ത്താവിന്റെ കഷ്ടകാലം മാറ്റാന്‍ തന്ത്രിയും ഭര്‍തൃസഹോദരനും ചേര്‍ന്ന് നവവധുവിനെ ആദ്യരാത്രിയില്‍ മാനഭംഗം ചെയ്തു!
ഭര്‍ത്താവിനെ പിടികൂടിയ ദുര്നിമിത്തങ്ങള് ഒഴിവാക്കാനും അകാലമൃത്യുവില്‍ നിന്ന് രക്ഷിക്കാനും നവവധുവിന് തന്ത്രി വിധിച്ചത് കൂട്ടമാനഭംഗം. വിവാഹത്തിന്റെ ആദ്യരാത്രിയില്‍ തന്നെ നവവധുവിനെ തന്ത്രിയും ഭര്‍ത്താവിന്റെ സഹോദരനും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ലിസാരി ഗേറ്റ് സ്വദേശിനിയാണ് ഈ ശിക്ഷയ്ക്ക് വിധേയയാത്. ഹപുരിലെ പിലാഖ്വ സ്വദേശിയായ വസ്ത്രവ്യാപാരിയാണ് ഇവരെ വിവാഹം കഴിച്ചത്. സെപ്തംബര്‍ 15നായിരുന്നു വിവാഹം. വിരുന്നിനിടെ മയക്കുമരുന്നു ചേര്‍ന്ന പാനീയം യുവതിക്ക് നല്കി. ഭര്‍ത്താവിനു പകരം മണിയറയിലേക്ക് കയറിയത് തന്ത്രിയും ഭര്‍തൃസഹോദരനുമായിരുന്നു. പിറ്റേന്ന് ബോധംവന്നപ്പോഴാണ് യുവതി തനിക്ക് സസംഭവിച്ചത് ബോധ്യപ്പെട്ടത്. ഭര്‍തൃവീട്ടുകാരോട് പരാതിപ്പെട്ടപ്പോള്‍ തന്ത്രിയുടെ നിര്‍ദേശപ്രകാരം ദോഷം മാറാന്‍ ചെയ്ത ‘ക്രിയകള്‍’ ആണെന്നായിരുന്നു മറുപടി. ഒരാഴ്ചയ്ക്കു ശേഷം യുവതി മാതാപിതാക്കള്‍ക്കൊപ്പം ലിസാരി ഗേറ്റ് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തന്ത്രിക്കും ഭര്‍തൃസഹോദരനുമെതിരെ പോലീസ് മാനഭംഗക്കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read More