കോഴിക്കോട്: സംസ്ഥാനത്ത് വർധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശം. നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നടപടികള്‍ ഒക്ടോബര്‍ പത്തിനുമുന്പ് കേരള റോഡ് സുരക്ഷ അഥോറിറ്റിക്കും ബന്ധപ്പെട്ട ഓഫീസുകളിലും നല്‍കാനുമാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്. റോഡ് സുരക്ഷാനിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കണമെന്ന സുപ്രീം കോടതി സമിതിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണിത്.സുപ്രീം കോടതി രുപം നല്കിയ സമിതി സംസ്ഥാനങ്ങളിലെ റോഡ് അപകടകണക്കുകള്‍ വിലയിരുത്തിയിരുന്നു. അപകട മരണനിരക്കുകളില്‍ 10 മുതല്‍ 15 ശതമാനം വരെ കുറവു വരത്തക്ക വിധത്തില്‍ നിയമങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനം. മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിച്ചു വാഹനങ്ങള്‍ ഓടിക്കുക, അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ ഓടിക്കുക, വാഹനം ഓടിക്കുന്പോൾ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക , എന്നീ കുറ്റകൃത്യങ്ങള്‍ ഗൗരവമായെടുക്കണമെന്ന് റോഡ് സുരക്ഷാ അഥോറിറ്റി നിര്‍ദേശിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമാനുസരണമുള്ള…
Read MoreCategory: Loud Speaker
അന്വേഷണത്തില്‍ വീഴ്ച വരുത്തി! കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നല്‍കിയിട്ടും നടപടി എടുത്തില്ല; ഏരൂര്‍ എസ്ഐ ലിസിയെ ചുമതലകളില്‍ നിന്നു മാറ്റി
കൊല്ലം: അഞ്ചൽ ഏരൂരിൽ ഏഴുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്ഐയ്ക്കെതിരെ നടപടി. ഏരൂർ എസ്ഐ ലിസിയെ ചുമതലകളിൽ നിന്നു മാറ്റി. പകരം എസ്എച്ച്ഓ ആയി ഗോപകുമാറിനെ നിയമിച്ചു. പെണ്‍കുട്ടിയെ കാണാതായ ദിവസം പരാതി നൽകിയിട്ടും സ്റ്റേഷൻ ചുമതലയിലുണ്ടായിരുന്ന ലിസി നടപടി എടുത്തില്ലെന്നും അവധിയെടുത്ത് പോവുകയായിരുന്നുവെന്നും വീട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച ട്യൂഷൻ ക്ലാസിൽ പോയ പെണ്‍കുട്ടിയെയാണ് കാണാതായത്. പിന്നീട് കുളത്തൂപുഴയിലെ റബർ എസ്റ്റേറ്റിൽനിന്നുമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് രാജേഷിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. രാജേഷിനൊപ്പമായിരുന്നു കുട്ടി ക്ലാസിൽ പോയത്. ഇയാൾ കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസിന് മൊഴി നൽകിയിരുന്നു.
Read Moreഎട്ടു വര്‍ഷത്തോളം! മകളുടെ സഹപാഠിയെ പീഡിപ്പിച്ച മുന്‍ മന്ത്രിക്കെതിരേ കേസ്; പീഡിപ്പിക്കുന്നതിന്റെ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും പെന്‍ഡ്രൈവില്‍ യുവതി പോലീസിനു കൈമാറി
മൊഹാലി: മകളുടെ സഹപാഠിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം നേരിട്ട് അകാലിദൾ നേതാവ്. മുൻ കൃഷിമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായ സുച്ചാസിംഗ് ലഗായ്ക്കെതിരെയാണു വനിതാ കോണ്‍സ്റ്റബിൾ ആരോപണവുമായി രംഗത്തെത്തിയത്. തന്നെ പീഡിപ്പിക്കുന്നതിന്റെ 20 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളും പെൻഡ്രൈവിൽ യുവതി പോലീസിനു കൈമാറി. പ്രാഥമികാന്വേഷണത്തിൽ പരാതിയിൽ കഴന്പുണ്ടെന്നു വ്യക്തമായതോടെ സുച്ചാസിംഗിനെതിരെ പോലീസ് കേസെടുത്തു. എട്ടു വർഷമായി സുച്ചാസിംഗ് തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയായിരുന്നുവെന്നാണ് വനിതാ കോണ്‍സ്റ്റബിളിന്റെ പരാതി. 2009ൽ അകാലിദൾ മന്ത്രിസഭയിൽ സുച്ചാസിംഗ് കൃഷിമന്ത്രിയായിരുന്നു. പഞ്ചാബ് പോലീസിൽ കോണ്‍സ്റ്റബിളായിരുന്നു യുവതിയുടെ ഭർത്താവ് സർവീസിലിരിക്കെ മരണമടഞ്ഞതിനെ തുടർന്ന് ആശ്രിതനിയമനം ആവശ്യപ്പെട്ടാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതി മന്ത്രിയെ കണ്ടത്. ഇതിനുശേഷമാണ് പീഡനം ആരംഭിച്ചത്. സുച്ചാസിംഗിന്റെ മകളുടെ സഹപാഠിയാണു താനെന്ന വാദം പോലും മന്ത്രി പരിഗണിച്ചില്ലെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഒഴിഞ്ഞു മാറാൻ ശ്രമിച്ചെ തന്നെ ബിഹാറിലെയും ഉത്തർപ്രദേശിലെയും…
Read Moreആദ്യാക്ഷരത്തിന്റെ മാധുര്യം നുകർന്ന് ആയിരങ്ങൾ; ദേവീസന്നിധിയിലെ മണൽ തിട്ടയിൽ ഒരിക്കൽ കൂടി ഹരിശ്രീ എഴുതാൻ ഭക്തജനങ്ങളും
ചിങ്ങവനം: വിജയദശമി ദിനമായ ഇന്ന് സരസ്വതി ക്ഷേത്രങ്ങളിലും വിവിധ സ്ഥാപനങ്ങളിലും അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ വൻ തിരക്ക്. പനച്ചിക്കാട് ദക്ഷിണ മൂകാംബിയിലേക്ക് കുരുന്നുകളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. രാവിലെ നാലിന് പൂജയെടുപ്പിന് ശേഷം വിദ്യാരംഭത്തിന് തുടക്കം കുറിച്ചു. നാടിന്റെ നാനാ ദിക്കിൽ നിന്നും ആയിരക്കണക്കിന് ആളുകളാണ് കുട്ടികളുമായി സരസ്വതി സന്നിധിയിൽ കാത്തു നിന്നത്. ഹരിശ്രീ മന്ത്രധ്വനികൾ കൊണ്ടു മുഖരിതമായ അന്തരീക്ഷത്തിൽ ഇണങ്ങിയും പിണങ്ങിയും കുരുന്നുകൾ ആചാര്യന്മാരുടെ മടിയിലിരുന്ന് അക്ഷരമാധുര്യം നുകർന്നു. 50 ൽപരം ആചാര്യന്മാരാണ് പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ കുട്ടികളെ എഴുത്തിനിരുത്തുന്നത്. കുട്ടികൾക്കൊപ്പം ഭക്തജനങ്ങളും ദേവി സന്നിധിയിലെ മണൽ തിട്ടയിൽ ഒരിക്കൽ കൂടി ഹരിശ്രീ കുറിക്കുവാൻ കാത്തു നിന്നു. വൈകുന്നേരം വരെ എഴുത്തിനിരുത്ത് തുടരും. കലാമണ്ഡപത്തിൽ രാവിലെ നാലിന് സഹസ്രനാമ ജപത്തോടെ കലോപാസനകൾക്ക് തുടക്കം കുറിച്ചു.ക്ഷേത്രങ്ങൾക്കു പുറമെ ആശാൻ കളരികളിലും വിവിധ സ്ഥാപനങ്ങളിലും ഇന്ന് ആയിരക്കണക്കിന് കുരുന്നുകൾ ആദ്യക്ഷരം…
Read Moreനിര്‍ബന്ധിച്ച് ഗര്‍ഭ പരിശോധന നടത്തി; വയറ്റില്‍ ചവിട്ടി..! മതം മാറി വിവാഹം കഴിച്ചതിന്റെ പേരില്‍ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ സെന്ററില്‍വച്ച് തന്നെ ക്രൂരമായി മര്‍ദിച്ചെന്നു യുവതി
കൊച്ചി: മതം മാറി വിവാഹം കഴിച്ചതിന്റെ പേരിൽ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ സെന്ററിൽ തന്നെ ക്രൂരമായി ദേഹോപദ്രവമേൽപിച്ചെന്ന് കണ്ണൂർ മണ്ടൂർ സ്വദേശിനി ശ്രുതി ഹൈക്കോടതിയിൽ മൊഴി നൽകി. ഇതു രേഖപ്പെടുത്തിയ ഡിവിഷൻ ബെഞ്ച് തൃപ്പൂണിത്തുറയിലെ യോഗാ സെന്ററിനെതിരേ അന്വേഷണം നടത്തണമെന്നു നിർദേശം നൽകി. തന്റെ ഭാര്യ ശ്രുതിയെ മാതാപിതാക്കൾ തടവിലാക്കിയെന്നും വിട്ടുകിട്ടാൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കണ്ണൂർ പരിയാരം സ്വദേശി അനീസ് അഹമ്മദ് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ഇന്നലെ രാവിലെ കോടതിയിൽ ഹാജരാക്കിയ ശ്രുതിയെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എം.പി. ദിനേശ് മുന്‍പാകെ മൊഴിയെടുക്കാൻ വിട്ടു. ഉച്ചകഴിഞ്ഞു വീണ്ടും ഹർജി പരിഗണിച്ചപ്പോൾ, യോഗാ സെന്ററിൽ നിന്നു തനിക്ക് പീഡനം ഏൽക്കേണ്ടി വന്നെന്ന് വിവരിച്ചു. കഴിഞ്ഞ ജൂണ്‍ 22 മുതൽ ഓഗസ്റ്റ് 18 വരെ യോഗ സെന്ററിലായിരുന്നെന്നും വിവാഹത്തിൽ നിന്ന് പിൻമാറാൻ ഭീഷണിപ്പെടുത്തിയെന്നും തന്നെ…
Read Moreഈ ബസില്‍ സൗജന്യ യാത്ര അനുവദിക്കില്ല! ബസിൽ തമ്മിലടിച്ച് പോലീസുകാരിയും വനിതാ കണ്ടക്ടറും; അടി വൈറലാക്കി നാട്ടുകാർ
ഹൈദരാബാദ്: ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത പോലീസുകാരിയും വനിതാ കണ്ടക്ടറും യാത്രക്കാരെ സാക്ഷിയാക്കി ബസിൽ കൂട്ടയടി. തെലുങ്കാനയിലായിരുന്നു വനിതാ കാക്കികൾ തമ്മിൽ ഏറ്റുമുട്ടിയത്. മുഹമൂബ്നഗർ നവാപെട്ട് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രജിത കുമാരിയും ബസ് കണ്ടക്ടർ ശോഭ റാണിയും തമ്മിലായിരുന്നു അങ്കം. യൂണിഫോമിലായിരുന്ന രജിത കുമാരി ടിക്കറ്റ് ചാർജായ 15 രൂപ നൽകില്ലെന്ന് പറഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. താൻ ഡ്യൂട്ടിയിലാണെന്നും ടിക്കറ്റ് എടുക്കേണ്ടതില്ലെന്നും രജിത കുമാരി പറഞ്ഞു. എന്നാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാൻ കഴിയില്ലെന്നായിരുന്നു ശോഭ റാണിയുടെ വാദം. വാറണ്ട് നൽകാൻ പോകുമ്പോൾ മാത്രമാണ് പോലീസുകാർക്ക് സ്വകാര്യ ബസിൽ സൗജന്യ യാത്ര അനുവദിക്കുകയുള്ളെന്നും ശോഭ റാണി അറിയിച്ചു. ഇതോടെ ഇരുവരും തമ്മിൽ കൈയാങ്കളിയായി. ബസിലെ യാത്രക്കാരാണ് ഇവരെ പിടിച്ചുമാറ്റിയത്. തർക്കം ഒടുവിൽ പോലീസ് സ്റ്റേഷനിൽ ഒത്തുതീർക്കുകയായിരുന്നു. സംഭവം ബസിലെ ഒരു യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തി. ഇത്…
Read Moreവേഗമാകട്ടെ ഇനി ഗാന്ധി ജയന്തിക്ക് ശേഷം..! വെള്ളിയാഴ്ച മുതൽ ബാങ്കുകൾ കൂട്ട അവധിയിലേക്ക്; ബാങ്ക് അവധി എടിഎം പ്രവർത്തനത്തെ ബാധിക്കില്ലെന്ന് അധികൃതർ
കൊച്ചി: വെള്ളിയാഴ്ച മുതൽ ബാങ്കുകൾ കൂട്ട അവധിയിലേക്ക്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ ബാങ്കുകൾ അടഞ്ഞുകിടക്കും. അടുത്തടുത്ത ദിവസങ്ങളിൽ അവധി വരുന്നതിനാലാണ് ബാങ്കുകൾക്ക് തുടർച്ചയായ നാലു ദിവസം ഷട്ടർവീഴുന്നത്. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നീ അവധി ദിവസങ്ങളാണ് ഇത്തവണ അടുത്തടുത്ത് വന്നിരിക്കുന്നത്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം. ബാങ്ക് അവധി എടിഎം പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എടിഎം വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
Read Moreകുട്ടിക്കായി പ്രാർഥിക്കുന്നു..! പാക് പെണ്‍കുട്ടിക്കായി ഹൃദയം തുറന്ന് ഇന്ത്യ: ഹൃദയ ശസ്ത്രക്രിയയ്ക്കു വീസ അനുവദിച്ചു
ന്യൂഡൽഹി: ഹൃദയ ശസ്ത്രക്രിയയ്ക്കായി പാക്കിസ്ഥാൻ പെണ്‍കുട്ടിക്ക് ഇന്ത്യ മെഡിക്കൽ വീസ അനുവദിച്ചു. കറാച്ചി സ്വദേശിയായ ഏഴ് വയസ് പ്രായമുള്ള കുട്ടിക്കാണ് ഇന്ത്യ വീസ അനുവദിച്ചത്. മെഡിക്കൽ വീസ അനുവദിക്കണമെന്ന് അവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ സമീപിച്ചിരുന്നു. പെണ്‍കുട്ടിക്ക് വീസ അനുവദിച്ചതായി സുഷമ ട്വിറ്ററിലൂടെ അറിയിച്ചു. കുട്ടിക്കായി പ്രാർഥിക്കുന്നുവെന്നും അവർ ട്വീറ്ററിൽ കുറിച്ചു. കഴിഞ്ഞ ഓഗസ്റ്റിലാണ് പെൺകുട്ടി മെഡിക്കൽ വീസയ്ക്കായി അപേക്ഷിച്ചത്.
Read Moreകാമുകന്റെ പ്രതികാരം! പെൺകുട്ടിയെ മാനഭംഗപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റിൽ; വീഡിയോയിൽ പെണ്‍കുട്ടിയുടെ സുഹൃത്തും
ഹൈദരാബാദ്: പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തുകയും അതിന്റെ വീഡിയോ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവാക്കൾ അറസ്റ്റിൽ. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിൽ ഓഗസ്റ്റിലായിരുന്നു സംഭവം. പക്ഷെ പോലീസിൽ പെണ്‍കുട്ടി പരാതി നൽകിയിരുന്നില്ല. പിന്നീട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് കേസെടുക്കുകയായിരുന്നു. പോലീസ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന വീഡിയോയിൽ അവളുടെ സുഹൃത്തിനെയും കാണാം. ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്താൻ സുഹൃത്ത് ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. പെണ്‍കുട്ടിക്ക് അറസ്റ്റിലായവരിൽ ഒരാളുമായി സ്നേഹ ബന്ധമുണ്ടായിരുന്നു. എന്നാൽ ബന്ധം അവസാനിപ്പിച്ചതിനെ തുടർന്ന യുവാവ് പ്രതികാരം ചെയ്യുകയായിരുന്നെന്ന് പോലീസ് പറയുന്നു.
Read Moreഇന്ത്യയില്‍ നിന്ന് തക്കാളി വേണ്ട: പാകിസ്താനില്‍ തക്കാളി കിലോക്ക് 300 രൂപ!
ഇന്ത്യയില്‍ നിന്നുള്ള വരവ് നിലച്ചതോടെ പാകിസ്താനില്‍ തക്കാളിക്ക് റെക്കോര്‍ഡ് വില. വിവിധ ഇടങ്ങളില്‍ കഴിഞ്ഞ ദിവസം തക്കാളിയുടെ വില കിലോയ്ക്ക് 300 രൂപയാണെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മരവിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പാക് ഭക്ഷ്യ സുരക്ഷാ വകുപ്പ് മന്ത്രി സിക്കന്തര്‍ ഹയാത്ത് പറഞ്ഞു. ആഭ്യന്തര വിപണിയില്‍ തക്കാളി കിട്ടാനില്ലാത്ത അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ നിന്ന് എല്ലാ വര്‍ഷവും പാകിസ്താനിലേക്ക് തക്കാളി ഇറക്കുമതി ചെയ്യാറുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ കണ്ടെയ്നറുകള്‍ കടത്തി വിടുന്നതില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിതരണം നിലക്കാനിടയാക്കിയത്. സിന്ദ് പ്രവിശ്യകളില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നുമാണ് ഇപ്പോള്‍ തക്കാളിയും ഉള്ളിയും രാജ്യത്തിന്റെ വിവിധ വിപണികളിലേക്ക് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് സര്‍ക്കാര്‍ ഇനി പച്ചക്കറികള്‍ ഇറക്കുമതി ചെയ്യില്ലെന്നും വ്യാപാരികള്‍ പറയുന്നു. 132 മുതല്‍ 140 രൂപ വരെ മാത്രമെ…
Read More