കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകനും നടനുമായ നാദിർഷയെ അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചു. നാദിർഷ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതിനിടെയാണ് പ്രോസിക്യൂഷൻ ഇക്കാര്യം അറിയിച്ചത്. നാദിർഷയുടെ മുൻകൂർ ജാമ്യഹർജി ഈ മാസം 25-ലേക്ക് മാറ്റി. കേസിൽ നാദിർഷയെ ചോദ്യം ചെയ്തുവെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായതിനാൽ മുഴുവൻ ചോദ്യങ്ങളും ചോദിച്ചില്ല. മാത്രമല്ല, നാദിർഷ ചോദ്യം ചെയ്യലിനോട് സഹകരിച്ചില്ലെന്നും പലതും മറച്ചുവയ്ക്കുകയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. നാദിർഷയെ കൂടുതൽ ചോദ്യം ചെയ്യണോ എന്ന് പ്രോസിക്യൂഷനോട് കോടതി ആരാഞ്ഞു. ചോദ്യം ചെയ്യുന്നുണ്ടെങ്കിൽ അറിയിക്കണമെന്നും ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കാവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയും മാറ്റി കൊച്ചി: നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റിവച്ചു. ഹർജി ഏത് ദിവസം…
Read MoreCategory: Loud Speaker
ഒരുമിച്ച് ഒരു ഫാക്ടറിയില്‍ ജോലി ചെയ്തിരുന്നവര്‍! മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്കി യുവതിയെ ബലാത്സംഗം ചെയ്തു; സുഹൃത്ത് അറസ്റ്റില്‍; സംഭവം ഇങ്ങനെ…
മുംബൈ: മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ സുഹൃത്ത് അറസ്റ്റിൽ. മുബൈ മാലാഡിലാണ് സംഭവം. ഗജ്ധർബന്ധ് സ്വദേശിയായ സർത്താജ് ഷെയ്ഖ് ആണ് ബലാത്സംഗത്തിന് അറസ്റ്റിലായത്. സർത്താജും യുവതിയും നേരത്തെ ഒരുമിച്ച് ഒരു ഫാക്ടറിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് ജോലി അവസാനിപ്പിച്ച് യുവതി ഒരു ഓട്ടോ വാങ്ങി ഇതിന്റെ ഡ്രൈവറായി സർത്താജും എത്തുകയായിരുന്നു. ഓട്ടോ കേടായെന്നും നന്നാക്കാൻ പണം വേണമെന്നും ആവശ്യപ്പെട്ട് രണ്ട് മാസം മുന്‍പാണ് ഉടമയായ സ്ത്രീയെ സർത്താജ് വിളിച്ചു വരുത്തുന്നത്. പണം നൽകാൻ സർത്താജിനെ കാണാനെത്തിയ ഇവരെ ശീതളപാനീയം കഴിക്കാൻ ക്ഷണിച്ചു. മയക്കു മരുന്നു ചേർത്തതറിയാതെ പാനീയം കഴിച്ച സ്ത്രീയെ സർത്താജ് ബലാത്സംഗം ചെയ്യുകയായിരുന്നു. കൂടാതെ ഇവ ചിത്രീകരിച്ച് പ്രതി ഫോണിൽ സൂക്ഷിക്കുകയും ചെയ്തു. എഴുന്നേറ്റപ്പോൾ താൻ ഓട്ടോയിലായിരുന്നെന്ന് യുവതി ഓർക്കുന്നു. എന്നാൽ മയക്കത്തിൽ സംഭവിച്ചതിനെ കുറിച്ച് വ്യക്തതയില്ലാതിരുന്ന സ്ത്രീ അന്ന്…
Read Moreകുട്ടികൾക്ക് വാഹനങ്ങൾ നൽകുന്നവർ അറിയാൻ! കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ അറസ്റ്റിൽ; വിദ്യാർഥികൾ കാറുമായി പോയത് രക്ഷിതാക്കൾ അറിയാതെ
ബംഗളൂരു: അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾ അറസ്റ്റിൽ. നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള സിൽക്ക് ബോർഡ് ഫ്ളൈ ഓവറിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തിൽ എച്ച്എസ്ആർ ലേഒൗട്ട് സ്വദേശി അഫ്റാൻ (16)ആണ് മരിച്ചത്. സുഹൃത്തുക്കളായ ശ്രീനിവാസ്, അനിരുദ്ധ് എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. പിയുസി വിദ്യാർഥികളായ മൂന്നുപേരും മൂന്നുകാറുകളിലായി മത്സരം നടത്തവേ അഫ്റാൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. അഫ്റാൻ തൽക്ഷണം മരിച്ചു.ശ്രീനിവാസ് ഓടിച്ചിരുന്ന കാർ ഡിവൈഡറിലിടിച്ചശേഷം എതിർവശത്തേക്ക് മറിഞ്ഞ് ഒരു ലോറിയിലേക്ക് ഇടിച്ചുകയറി.അനിരുദ്ധിന്റെ കാറും മറ്റു വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. മൂന്നുകാറുകളും പൂർണമായി തകർന്നു. രക്ഷിതാക്കളുടെ കാറുകളാണ് മൂന്നുപേരും ഓടിച്ചിരുന്നത്. ഇന്നോവ, സ്കോഡ, മാരുതി സെഡാൻ എന്നീ വാഹനങ്ങളാണ് ഇവർ ഉപയോഗിച്ചിരുന്നത്. രാത്രിയിൽ വീട്ടുകാർ അറിയാതെയാണ് വിദ്യാർഥികൾ കാറുമായി പോയത്. അപകടമുണ്ടായവേളയിൽ 150 കിലോമീറ്ററിലധികം വേഗത്തിലാണ് കാറുകൾ സഞ്ചരിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. രക്ഷിതാക്കളെ പി്ന്നീട് ജാമ്യത്തിൽവിട്ടയച്ചു.
Read Moreമദ്യലഹരിയിൽ രണ്ടു വർഷത്തോളം! വയോധികയെ അവിവാഹിതനായ മകൻ പീഡിപ്പിച്ചെന്ന് പരാതി; പീഡനവിവരം ഒളിപ്പിച്ചത് കുടുംബത്തിന് അപമാനമാകും എന്നോർത്താണെന്ന് വൃദ്ധ
ന്യൂഡൽഹി: വയോധികയെ 45 വയസുകാരനായ മകൻ പീഡനത്തിനിരയാക്കിയെന്ന് പരാതി. പഞ്ചാബിലെ ബതാല സ്വദേശിയായ 70 വയസുകാരിയാണ് പരാതി നൽകിയത്. അവിവാഹിതനായ മകൻ മദ്യലഹരിയിൽ രണ്ടു വർഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതി. നാലു ആൺമക്കളും മൂന്നു പെൺമക്കളുമുള്ള വൃദ്ധ അവിവാഹിതനായ മകനൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബത്തിന് അപമാനമാകും എന്നോർത്ത് പീഡനവിവരം ഒളിപ്പിച്ച വൃദ്ധ ഒടുവിൽ മകളോട് കാര്യം വെളിപ്പെടുത്തുകയായിരുന്നു. വൃദ്ധയുടെ പരാതിയിൽ മകനെതിരെ കേസെടുത്തു. ഒളിവിൽ പോയ ഇയാൾക്ക് വേണ്ടി തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Read Moreവേങ്ങര ഉപതെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍! പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നിലവില്‍ മുസ്ലീംലീഗ് ജില്ലാ സെക്രട്ടറി കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പാണക്കാട് ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനുശേഷമാണ് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കെ എന്‍ എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ലീഗ് സംസ്ഥാന സെക്രട്ടറി യു.എ ലത്തീഫ്, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെ തള്ളിയാണ് കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ത്ഥിയായി മുസ്ലീം ലീഗ് തെരഞ്ഞെടുത്തത്. മത്സരത്തിനില്ലെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രഖ്യാപിച്ചിരുന്നു. സംഘടനാ ചുമതലകള്‍ വഹിക്കേണ്ടതുള്ളതുകൊണ്ടാണ് പിന്മാറ്റം എന്നായിരുന്നു മജീദിന്റെ വിശദീകരണം. ഇ.അഹമ്മദിന്റെ മരണത്തെത്തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Read Moreകുട്ടികളുടെ സ്വകാര്യതയെ ബാധിക്കും! സ്കൂൾ ശുചിമുറികളിൽ കാമറ വേണമെന്ന് പോലീസ്; പറ്റില്ലെന്ന് സ്കൂളുകൾ
ബംഗളൂരു: നഗരത്തിലെ സ്കൂളുകളിലെ ശുചിമുറികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെന്ന പോലീസ് നിർദേശത്തിൽ പ്രതിഷേധവുമായി സ്കൂളുകളും രക്ഷിതാക്കളും. കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന കാര്യമായതിനാൽ പോലീസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് സ്കൂൾ മാനേജ്മെന്റുകളുടെ നിലപാട്. ശുചിമുറികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണമെങ്കിൽ ആദ്യം കുട്ടികളുടെ രക്ഷിതാക്കൾക്ക് സർക്കുലർ അയക്കണമെന്നും അവരുടെ അനുവാദത്തോടെ മാത്രമേ ഇത് നടപ്പാക്കാൻ സാധിക്കുകയുള്ളുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു. രക്ഷിതാക്കളും പോലീസ് നിർദേശത്തോട് കടുത്ത വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി പോലീസ് തന്നെ രംഗത്തെത്തി. വിദ്യാർഥികളുടെ സുരക്ഷയ്ക്കായാണ് സ്കൂളുകളോട് സിസിടിവി കാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടതെന്നും വാഷ്റൂം അല്ലെങ്കിൽ ടോയ്ലറ്റ് എന്നതുകൊണ്ട് അർഥമാക്കിയത് അങ്ങോട്ടേക്കുള്ള വരാന്തകളെയാണെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ശുചിമുറികളിൽ കാമറകൾ സ്ഥാപിക്കണമെന്ന് നിർദേശത്തിൽ പറഞ്ഞിട്ടില്ലെന്നും പുതിയ നോട്ടീസുകൾ സ്കൂളുകൾക്ക് അയയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം നാലുവയസുകാരി സ്വകാര്യ സ്കൂളിലെ ശുചിമുറിയിൽ മാനഭംഗത്തിനിരയായ…
Read Moreഅവര്‍ക്കാകാമെങ്കില്‍ ഞങ്ങള്‍ക്കായാലെന്താ ! ഇടതുപക്ഷ സംഘടനകള്‍ക്കു പിന്നാലെ നോക്കുകൂലി വാങ്ങി ഐഎന്‍ടിയുസിയും;അന്യായകൂലി താങ്ങാനാവാതെഇന്റര്ലോക്ക് കട്ടകള്‍ ദമ്പതികള്‍ ചേര്‍ന്നിറക്കി
നോക്കുകൂലി തങ്ങളുടെ ജന്മാവകാശമാണെന്ന രീതിയില്‍ ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഇപ്പോഴതാ കോണ്‍ഗ്രസ് തൊഴാലാളി സംഘടനയും നോക്കുകൂലിയുടെ പാതയില്‍ എത്തിയിരിക്കുകയാണ്. തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ട കൂലി നല്കാന് കഴിവില്ലാത്തതിനാല്‍ വീട്ടുമുറ്റത്ത് വിരിക്കാന്‍ കൊണ്ടുവന്ന ഇന്റര്‍ലോക്ക് കട്ടകള്‍ ഒടുവില്‍ ദമ്പതികള്‍ ഒറ്റയ്ക്കിറക്കുകയായിരുന്നു. ഒരു ലോഡ് കട്ടകള്‍ നിലത്തിറക്കി കഴിഞ്ഞപ്പോള്‍ നോക്കുകൂലി കിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ഭീഷണി മുഴക്കിയ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ കട്ടകമ്പനി ഏജന്റില്‍ നിന്ന് 8000 രൂപ വാങ്ങിയാണ് മടങ്ങിയത്. പത്തനംതിട്ട നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം. പത്തനംതിട്ട നഗരസഭയ്ക്ക് എതിര്‍വശത്ത് താമസിക്കുന്ന കുഴിയില്‍ മനോജിന്റെ വീട്ടിലാണ് മുറ്റത്ത് വിരിക്കാന്‍ ഒരു ലോഡ് ഇന്റര്‍ലോക്ക് കട്ടകള്‍ കൊണ്ടുവന്നത്. ഓമല്ലൂരില്‍ നിന്നാണ് കൊണ്ടുവന്നത്. ലോഡ് ഇറക്കാന്‍ ലോറിയില്‍ നാല് തൊഴിലാളികളെ കമ്പനി ഉടമ അയച്ചിരുന്നു. ഒരു ലോഡ് കട്ടകള്‍ നിലത്തിറക്കി കഴിഞ്ഞപ്പോള്‍ തൊഴിലാളികള്‍ എതിര്‍പ്പുമായി എത്തിയെങ്കിലും ചര്‍ച്ചയ്ക്കൊടുവില്‍ അവര്‍…
Read Moreഭക്ഷണവും വേണ്ട, സ്കൂളില്‍പോകാന്‍ താല്പര്യവുമില്ല! ഫേസ്ബുക്ക് ജീവിതം അവസാനിപ്പിക്കണമെന്ന് സഹോദരന്; പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചു
ന്യൂഡൽഹി: ഫേസ്ബുക്ക് അധികസമയം ചെലവഴിക്കുന്നതിന് സഹോദരൻ വഴക്കുപറഞ്ഞതിനെ തുടർന്ന് പ്ലസ്വൺ വിദ്യാർഥിനി ജീവനൊടുക്കി. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി തന്റെ മുറിയിലെ സീലിംഗ് ഫാനിൽ പെൺകുട്ടി തൂങ്ങിമരിക്കുകയായിരുന്നു. അടുത്തിടെ മൊബൈൽ ഫോൺ ലഭിച്ച പെൺകുട്ടി മുഴുവൻ സമയം ഫേസ്ബുക്കിലായിരുന്നു. പഠനത്തിനും ആഹാരം കഴിക്കുന്നതിനു പെൺകുട്ടിക്ക് താൽപര്യം ഇല്ലാതായി. സ്കൂളിൽപോകാനും താൽപര്യം ഇല്ലാതായതോടെയാണ് സഹോദരൻ വഴക്കുപറഞ്ഞതെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. വെള്ളിയാഴ്ച രാവിലെയും സഹോദരൻ പെൺകുട്ടിയെ താക്കീത് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം വീട്ടുകാർ ആശുപത്രിയിൽ ബന്ധുവിനെ സന്ദർശിക്കുന്നതിന് പോയപ്പോഴാണ് പെൺകുട്ടി ജീവനൊടുക്കിയത്. മരിക്കുന്നതിന് തൊട്ടുമുമ്പ് വാട്സ്ആപ്പ് പ്രൊഫൈൽ “താൻ മരിച്ചു’ എന്ന് പെൺകുട്ടി മാറ്റുകയും ചെയ്തിരുന്നു.
Read Moreബോംബുകളുടെ മാതാവിന് ഇറാന്റെ മറുപടി ബോംബുകളുടെ പിതാവ്..! പത്ത് ടൺ സ്ഫോടകവസ്തുക്കൾ വഹിക്കുന്ന വിനാശകരമായ ബോംബ് സ്വന്തമാക്കിയെന്ന് ഇറാൻ
ടെഹ്റാൻ: അമേരിക്കയുടെ ബോംബുകളുടെ മാതാവിന് ഇറാന്റെ മറുപടി ബോംബുകളുടെ പിതാവ്! പത്ത് ടൺ സ്ഫോടകവസ്തുക്കൾ വഹിക്കുന്ന വിനാശകരമായ ബോംബ് സ്വന്തമാക്കിയെന്ന് ഇറാൻ ഉന്നത സൈനിക ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഇറാനിയൻ വ്യോമസേനയുടെ (ഐആർജിസി) നിർദേശ പ്രകാരം ഇറാൻ ഡിഫൻസ് ഇൻഡസ്ട്രീസ് ഓർഗനൈസേഷനാണ് ബോംബ് നിർമിച്ചത്. ഇലിയുഷിൻ യുദ്ധവിമാനങ്ങളിൽനിന്ന് ബോംബ് വർഷിക്കാനാകുമെന്നും ഇറാൻ വ്യോമ സേന തലവൻ ജനറൽ അമീർ അലി ഹാജിസൈയ്ദ് പറഞ്ഞു. അമേരിക്കയുടെ ജിബിയു-43 എന്ന ആണവേതര ബോംബാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അഫ്ഗാനിലെ ഐഎസ് മേഖലയിൽ അമേരിക്ക ഇത് പ്രയോഗിച്ചിരുന്നു. ആക്രമണത്തിൽ 36 പേരാണ് കൊല്ലപ്പെട്ടത്. ഈ ബോംബിനേക്കാൾ പ്രഹരശേഷി തങ്ങൾ വികസിപ്പിച്ച ബോംബിന് ഉണ്ടെന്ന് ഇറാൻ അവകാശപ്പെട്ടു.
Read Moreഅഴിയെണ്ണി ആൾദൈവങ്ങൾ! കൊലപാതക കേസിൽ ബാബ പ്രതിഭനാഥ് അറസ്റ്റിൽ; ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക്പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു
ഗാസിയാബാദ്: ഗുർമീത് റാം റഹിമിനു പിന്നാലെ മറ്റൊരു ആൾദൈവം കൂടി അറസ്റ്റിലായി. മഹാരാഷ്ട്ര ബീഡ് സ്വദേശി മച്ചേന്ദ്ര നാഥ് എന്ന ബാബ പ്രതിഭനാഥാണ് അറസ്റ്റിലായത്. ബിഎസ്പി നേതാവ് ദീപക് ഭരദ്വാജിനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. വെള്ളിയാഴ്ച രാത്രി ഉത്തർപ്രദേശിലെ ഗാസിയാബാദ് റെയിൽവെ സ്റ്റേഷനിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പോലീസ് അന്വേഷിച്ചുവന്ന ബാബ നാലു വർഷമായി ഒളിവിലായിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക്പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ബാബയിൽനിന്ന് തോക്കും തിരകളും പോലീസ് പിടിച്ചെടുത്തു. 2013 മാർച്ച് 26 ന് ആണ് ഭരദ്വാജ് കൊല്ലപ്പെട്ടത്. ഗുരുഗ്രാം ടോൾ പ്ലാസയ്ക്കു സമീപമുള്ള ഫാം ഹൗസിൽ വെടിയേറ്റായിരുന്നു ഭരദ്വാജ് കൊല്ലപ്പെട്ടത്. കേസിൽ ഭരദ്വാജിന്റെ മകൻ നിതേഷ് കുമാർ നേരത്തെ അറസ്റ്റിലായിരുന്നു. നിതേഷാണ് പിതാവിനെ കൊല്ലാൻ ബാബയ്ക്ക് ക്വട്ടേഷൻ നൽകിയത്.
Read More