കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം ശരിയായ ദിശയിലെന്ന് ആലുവ റൂറൽ എസ്പി. എ.വി. ജോർജ്. അറസ്റ്റിനുള്ള സാഹചര്യം ആയിട്ടില്ല. കേസിനെ കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും റൂറൽ എസ്പി പറഞ്ഞു. അതേസമയം, ജയിലിലുള്ള പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് നിയമോപദേശം തേടി. പ്രതി സുനിൽ കുമാറിനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.
Read MoreCategory: Loud Speaker
ദേശീയപാതയിലെ വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു ; അപകടത്തിൽപ്പെട്ടത് കുഞ്ഞിന്റെ ചോറൂണിനു പോയിരുന്ന കുടുംബം; മരിച്ചത് തിരുവനന്തപുരം പാലോട് സ്വദേശികൾ
പെരിഞ്ഞനം (തൃശൂർ): ദേശീയപാത 17ൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ചിപ്പൻചിറ കരുമാൻകൊട് പാലോട് സ്വദേശി രതീഷ് ഭവനിൽ രതീഷിന്റെ ഭാര്യ ശബാന (26), മകൻ ആറുമാസം പ്രായമുള്ള നിഹാൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷ്, ബന്ധുക്കളായ ആറ്റിങ്ങൽ ആലങ്കോട് വിലയിൽ വീട്ടിൽ നിധിൻ (25), ഭാര്യ ശോഭി, പിക്കപ്പ് വാൻ ഡ്രൈവർ കൊടകര സ്വദേശി പ്രചോദ് എന്നിവരെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കുഞ്ഞിന്റെ ചോറൂണിനായി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാറും, എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകട കാരണമെന്ന് പറയുന്നു. അപകടം നടന്ന ഉടനെ സ്ഥല…
Read Moreചോരയുടെ ഗന്ധമുള്ള ദിനങ്ങള്‍..! രണ്ടുപതിറ്റാണ്ട് ഇന്ത്യയുടെ അതിർത്തികാത്ത സൈനികന് വിശ്രമമില്ല. അടുത്ത നിയോഗം സമുദ്രാതിർത്തി കാക്കാൻ
നെടുങ്കണ്ടം: രണ്ടുപതിറ്റാണ്ട് ഇന്ത്യയുടെ അതിർത്തികാത്ത സൈനികന് വിശ്രമമില്ല. അടുത്ത നിയോഗം സമുദ്രാതിർത്തി കാക്കാൻ..! നെടുങ്കണ്ടം മത്തപ്പെട്ടി ഈഴോർമറ്റത്തിൽ സിബി തോമസിനാണ് കരാതിർത്തിയിൽനിന്നും രാജ്യാന്തര സമുദ്രാതിർത്തി കാക്കുവാനുള്ള അപൂർവ നിയോഗം ലഭിച്ചിരിക്കുന്നത്. നീണ്ട 21 വർഷത്തെ സേവനത്തിനുശേഷമാണ് വീണ്ടും രാജ്യസേവനത്തിനായി ഈ സൈനികൻ പുറപ്പെടുന്നത്. കമാണ്ടർ സിബി തോമസ് 1995 ൽ 21 വയസുള്ളപ്പോഴാണ് സൈന്യത്തിൽ ചേരുന്നത്. ആദ്യ പോസ്റ്റിംഗ് ആസാമിലായിരുന്നു. പിന്നീട് കാശ്മീർ, ബീഹാർ, മേഘാലയ, പഞ്ചാബ്, ബീഹാർ, ത്രിപുര, മണിപ്പൂർ, നാഗാലാന്റ്, ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഘട്ട് തുടങ്ങി വടക്കേ ഇന്ത്യയിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ സൈനികൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്നേഹത്തിന്റെ ഊഷ്മളമായ ദിനങ്ങളോടൊപ്പം ചുടുചോരയുടെ മരവിപ്പിക്കുന്ന മരണം മുന്നിൽ കണ്ട ദിവസങ്ങളും കമാണ്ടറുടെ ഓർമകളിലുണ്ട്. രണ്ടുപതിറ്റാണ്ടിന്റെ സൈനിക ജീവിതത്തിൽ കമാണ്ടറിന്റെ മനസിൽ ആദ്യമോടിയെത്തുന്നത് കാശ്മീരിലെ സേവന കാലഘട്ടമാണ്. കാർഗിൽ യുദ്ധം കൊടുന്പിരികൊണ്ടിരിക്കുന്ന സമയത്താണ് കമാണ്ടർ ഇവിടെയെത്തുന്നത്. ചോരയുടെ…
Read Moreപോസ്റ്റിൽക്കയറിത് പോസ്റ്റായി..! പുള്ളിപ്പുലി വൈദ്യുതാഘാതമേറ്റ് ചത്തു; വൈദ്യുതിബന്ധം വിഛേദിച്ച് പുലിയുടെ ശരീരം താഴെയിറക്കി
നിസാമാബാദ്: വൈദ്യുത പോസ്റ്റിൽ ചാടിക്കയറിയ പുള്ളിപ്പുലി വൈദ്യുതാഘാതമേറ്റ് ചത്തു. തെലുങ്കാനയിലെ നിസാമാബാദിലായിരുന്നു സംഭവം. 12 അടി ഉയരമുള്ള വൈദ്യുത പോസ്റ്റിനു മുകളിലാണ് പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയത്. നിസാമാബാദിലെ മല്ലാരാമിൽ നാട്ടുകാരാണ് പോസ്റ്റിൽ പോസ്റ്റായ പുലിയെ കണ്ടെത്തിയത്. സംഭവം വനംവകുപ്പിനെ അറിയിച്ചതിനെ തുടർന്ന് വൈദ്യുതിബന്ധം വിഛേദിച്ച് പുലിയുടെ ശരീരം താഴെയിറക്കി. നാലു വയസ് പ്രായമുള്ള പുലിയാണിതെന്ന് വനംവകുപ്പ് പറയുന്നു. വെള്ലം തേടിയാകാം ഈ ഭാഗത്ത് പുലിയെത്തിയതെന്നാണ് നിഗമനം. വനത്തിനടുത്താണ് മല്ലാരാമിൽ ഗ്രാമം. ഇവിടെനിന്ന് വനത്തിലേക്ക് ഏകദേശം ഒരു കിലോമീറ്റർ ദൂരംമാത്രമാണുള്ളത്.
Read Moreഅവിടെ ‘മയക്കുമരുന്നുകടത്ത്’ എന്ന വിഷയത്തില്‍ സെമിനാര്‍; ഇവിടെ..! മുഖ്യമന്ത്രിയുടെ യോഗത്തിനിടെ മൊബൈലില്‍ കളി; മൂന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെപണി
പാട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിക്കിടെ മൊബൈലിൽ ഗെയിം കളിച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി. പാട്നയിൽ “മയക്കുമരുന്നുകടത്ത്’ എന്ന വിഷയത്തിൽ സെമിനാർ നടക്കുന്പോളായിരുന്നു ഉദ്യോഗസ്ഥരുടെ കാൻഡി ക്രഷ് കളി. മൊബൈലിൽ കളിയുടെ ചിത്രങ്ങൾ അടക്കം പുറത്തുവന്നതോടെ ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ബിഹാറിലെ ക്രൈം വിഭാഗം നടത്തിയ സെമിനാറിൽ മുഖ്യാതിഥി മുഖ്യമന്ത്രി നിതീഷ് കുമാർ ആയിരുന്നു. ബിഹാർ ഡിജിപിയും യോഗത്തിൽ പങ്കെടുത്തിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണിതെന്ന് എഡിജിപി എസ്.കെ. സിംഗാൾ പറഞ്ഞു.
Read Moreരണ്ട് ദിവസം കൂടി കാത്തിരിക്കൂ..! നടിയെ ആക്രമിച്ച കേസില്‍ രണ്ട് ദിവസത്തിനകം വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ; കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നു
തിരുവനന്തപുരം: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. രണ്ട് ദിവസത്തിനകം നിർണായക വഴിത്തിരിവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കേസന്വേഷണവുമായി ബന്ധപ്പെട്ട് കാക്കനാട് ജില്ലാ ജയിലിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിക്കുകയാണ്. സുനിൽ കുമാർ തടവിൽ കിടന്ന സെല്ലിലെ ദൃശ്യങ്ങളടക്കമാണ് ശേഖരിക്കുന്നത്. സാങ്കേതിക വിദഗ്ധരെ കൊണ്ടുവന്നാണ് നടപടി. ദിലീപിനെയും നാദിര്‍ഷയെയും ഭീഷണിപ്പെടുത്തി ജയിലില്‍ നിന്നാണ് സുനി കത്തെഴുതുകയും രഹസ്യമായി ഫോണ്‍ വിളിക്കുകയും ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സ്രാവുകൾ കുടുങ്ങാനുണ്ടെന്ന് മുഖ്യപ്രതി പൾസർ സുനി പറഞ്ഞിരുന്നു. റിമാൻഡ് കാലാവധി അവസാനിച്ച പശ്ചാത്തലത്തിൽ സുനിയെ അങ്കമാലി കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
Read Moreആറുമാസംകൊണ്ട് മുതൽമുടക്കിന്റെ അഞ്ചിരട്ടി! മണിചെയിൻ തട്ടിപ്പുകേസിൽ പോലീസുകാരനും ഭാര്യയുമടക്കം അഞ്ചുപേർക്ക് തടവും പിഴയും; സംഭവം തൃശൂരില്‍
തൃശൂർ: മണിചെയിൻ തട്ടിപ്പുകേസിൽ പോലീസുകാരനും ഭാര്യയും ഉൾപ്പെടെ അഞ്ചുപേർക്ക് അഞ്ചുവർഷം തടവും 2,45,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എംഡി കെ.വി. ബിജു സാഗർ, ഡയറക്ടർമാരായ ശിവദാസൻ, കെ.ഡി. പ്രതാപൻ, പ്രഭാശങ്കർ, ഭാര്യയും പ്രമോട്ടറുമായ ബിന്ദു എന്നിവരെയാണ് അഡീഷണൽ സിജെഎം കോടതി ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കെ. ബിനു ശിക്ഷിച്ചത്. പിഴ പരാതിക്കാർക്കു നല്‍കണം. പിഴയൊടുക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ഒല്ലൂർ സ്റ്റേഷനിലെ റൈറ്ററാണ് പ്രഭാശങ്കർ. പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്കു റിമാൻഡ് ചെയ്തു. ഐപിസി 406, 417, 418, 420 ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് ശിക്ഷവിധിച്ചത്. 2010ൽ തൃശൂർ വാരിയം ലെയ്നിലെ ഓഫീസ് കേന്ദ്രീകരിച്ച്, ആറുമാസംകൊണ്ട് മുതൽമുടക്കിന്റെ അഞ്ചിരട്ടി വാഗ്ദാനം ചെയ്താണ് ഗ്രീൻകോ നിക്ഷേപകരെ ആകർഷിച്ചുതുടങ്ങിയത്. ആറുമാസത്തിനുള്ളിൽ കന്പനി അധികൃതർ വഞ്ചിച്ചെന്ന പരാതിയുമായി നിക്ഷേപകർ രംഗത്തെത്തി.…
Read Moreജിഎസ്ടി! ഇടത്തരം ഹോട്ടലുകളിൽ പോലും ഭക്ഷണത്തിന് വിലകൂടി; ഇനി തട്ടുകട തന്നെ ആശ്രയം…
കോഴിക്കോട്: ജിഎസ്ടി വന്നതോടെ ഹോട്ടലുകളിൽ ഭക്ഷണ സാധനത്തിന് വിലകൂടി. കുടുംബത്തെ കൂട്ടി ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്ന പതിവ് ഇനി ഇടത്തരം കുടംബങ്ങൾക്കെല്ലാം ഉപേക്ഷിക്കേണ്ടിവരും. പ്രമുഖ, ശതീകരിച്ച ഹോട്ടലുകളിലെ ഭക്ഷണത്തിന് ഇപ്പോൾ ജിഎസ്ടി 18 ശതമാനമാണ്. ഹോട്ടൽ ഭക്ഷണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ നികുതി ഇല്ലാതായെങ്കിലും വാടക, തൊഴിലാളികളുടെ വേതനം, വൈദ്യൂതി ചാർജ് എന്നിവ ചൂണ്ടിക്കാട്ടിയാണ് ഭക്ഷണത്തിന് വില കൂട്ടുന്നത്. ഇതിനു പുറമേ ശീതികരിച്ച ഹോട്ടലുകൾക്ക് 18 ശതമാനവും 75 ലക്ഷത്തിൽ അധികം വരുമാനമുള്ള നോണ്‍ എസി ഹോട്ടലുകൾക്ക് 12 ശതമാനവും നികുതിയുണ്ട്. കോഴിക്കോട് നഗരത്തിലെ പ്രധാന ഹോട്ടലുകളിലെല്ലാം 75 ലക്ഷം വിറ്റുവരവുള്ള ഹോട്ടലുകളാണ്. അതുകൊണ്ടുതന്നെ നോണ്‍ എസിയിൽ ഇരുന്ന് കഴിച്ചാൽ പോലും 12 ശതമാനം നികുതി നൽകണം. 20 ലക്ഷത്തിൽ താഴെ വരുമാനമുള്ള ഹോട്ടലുകൾക്ക് ജിഎസ്ടി ബാധകമല്ല. അതായത് ഇടത്തരം ഹോട്ടലുകളിൽ നിന്നും ആഡംബര ഹോട്ടലുകളിൽ നിന്നും…
Read Moreലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു; ഉത്തര കൊറിയ ഈ വർഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്
സിയൂൾ: അന്തർദേശീയ സമൂഹത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു. പ്രാദേശിക സമയം രാവിലെ 9.40ന് വടക്കൻ പ്യോംഗാംഗിലെ ബാങ്കിയൂണിൽനിന്നു വിക്ഷേപിച്ച ബാലസ്റ്റിക് മിസൈൽ 930 കിലോമീറ്റർ താണ്ടി ജപ്പാന്റെ സാന്പത്തിക മേഖലയിൽ(ഇഇഇസെഡ്) പതിച്ചെന്നു ജപ്പാൻ പ്രതിരോധ മന്ത്രാലയം വക്താവ് അറിയിച്ചു. ആണവ പരീക്ഷണങ്ങൾ നടത്തുന്ന ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാൻ കഴിയില്ലെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രകോപനപരമായ നടപടി. ഭൂഖണ്ഡാന്തര മിസൈലാണു ഉത്തരകൊറിയ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയയുടെ സൈന്യവും അറിയിച്ചു. മിസൈൽ പരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂണ്‍ ജേ അടിയന്തര സുരക്ഷാ കൗൺസിൽ യോഗം വിളിച്ചു കൂട്ടിയിട്ടുണ്ട്. ഉത്തര കൊറിയ ഈ വർഷം നടത്തുന്ന 11-ാം ബാലിസ്റ്റിക് മിസൈൽ പരീക്ഷണമാണിത്. ഇതുവരെ വിക്ഷേപിച്ചതിൽ നിന്നു വ്യത്യസ്തമായി പ്രതിരോധ മിസൈലുകളായിരുന്നു പരീക്ഷിച്ചത്. കഴിഞ്ഞ മെയിൽ രണ്ടു മിസൈൽ പരീക്ഷണങ്ങൾ…
Read Moreബ്രേക്കിംഗ് ന്യൂസുകളുടെ രക്തസാക്ഷിയാണ് താൻ; മാധ്യമങ്ങൾ വിചാരിച്ചാൽ കേരളത്തിന്റെ പകുതി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് ജി.സുധാകരൻ
തിരുവനന്തപുരം: ബ്രേക്കിംഗ് ന്യൂസുകളുടെ രക്തസാക്ഷിയാണ് താനെന്ന് മന്ത്രി ജി.സുധാകരൻ. മനപൂർവം ആക്ഷേപിക്കുകയും ഇത് തെറ്റാണെന്ന് ചുണ്ടിക്കാണിച്ചാൽ തിരുത്താതെ കണ്ണടക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ നിലപാട് ശുദ്ധ ഭീരുത്വമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ കാശ് കിട്ടുന്ന മാധ്യമങ്ങളിലേക്ക് ചാടാനും മടിയില്ലാത്ത കാലമാണിന്ന്. സാമ്പത്തിക താൽപര്യത്തിന് വേണ്ടി മാധ്യമ സ്വതന്ത്ര്യം അടിയറവുവച്ച് മാനേജ്മെന്റിനെ സുഖിപ്പിക്കാൻ നിർദാക്ഷിണ്യം വാർത്തകളെഴുതുകയാണ് ഒരു കൂട്ടർ. മാധ്യമങ്ങൾ വിചാരിച്ചാൽ കേരളത്തിന്റെ പകുതി പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
Read More