കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി യാത്രയുടെ ഉദ്ഘാടന ചടങ്ങനിനിടെയാണ് സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങിൽ പായസം വിതരണം ചെയ്തത്. ഈ പായസകപ്പുമായി ബസിൽ നിന്ന ആളുടെ കൈയിൽനിന്ന് അബദ്ധത്തിൽ മന്ത്രിയുടെ തലയിലേക്ക് ഇത് വീണതാകാമെന്നാണ് നിഗമനം. ആരുടെ കൈയിൽനിന്നാണ് പായസം വീണതെന്ന കാര്യം വ്യക്തമല്ല. തലയിലേക്ക് പായസം വീണയുടനെ ബസിലുണ്ടായിരുന്ന സ്ത്രീകൾ തുണി ഉപയോഗിച്ച് ഇത് തുടച്ചുനീക്കി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ചിന്നക്കട വരെ മന്ത്രി ബസിൽ യാത്ര തുടർന്നു. ചടങ്ങിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.
Read MoreCategory: Loud Speaker
ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണ്: വി. ഡി. സതീശൻ
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി – കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം…
Read Moreവനിതാ ഡോക്ടറിൽനിന്നും ഓൺലൈനായി 67 ലക്ഷം തട്ടി: രണ്ട്പേർ പിടിയിൽ
കൊച്ചി: കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറിൽനിന്നും ഓൺലൈനായി 67 ലക്ഷം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി ബൽക്കിസ് മൻസിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (35), കൂത്തുപറമ്പ് മവ്വേരി സ്വദേശി യാഫ മൻസിൽ വീട്ടിൽ അർഷാദ് (38) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. സമൂഹ മാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ വീഡിയോ പ്രചരിപ്പിച്ചാണ് ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിംഗിന്റെ പേരിൽ ഇവർ പണം തട്ടിയത്. നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നു മാസംകൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം ഫേസ്ബൂക്കിലൂടെ കണ്ട് ലിങ്കിൽ പ്രവേശിച്ചപ്പോൾ ‘ക്ലയിന്റ് 9 Pro’ എന്ന കമ്പനിയുടെ വെബ്സൈറ്റിൽ എത്തുകയും അവർ നൽകിയ മറ്റൊരു ലിങ്ക് വഴി ട്രേഡിംഗിനു വേണ്ട പണം അയച്ചു കൊടുക്കുകയുമാണ് ഡോക്ടർ ചെയ്തത്. കൂടാതെ തട്ടിപ്പു സംഘം പറഞ്ഞതനുസരിച്ചു കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഡിജിറ്റ്…
Read Moreവാഹനാപകടത്തില്‍ യുവാവിന്റെ കൈ വിരല്‍ നഷ്ടപ്പെട്ടു: കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ കൈ വിരല്‍ നഷ്ടമായ യുവാവിന് കാലിലെ വിരല്‍ വച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ നടന്നത്. ആറുമാസങ്ങൾക്ക് മുൻപ് 37കാരനായ യുവാവിനാണ് ആക്സിഡന്റിൽ തന്റെ ഇടത് കൈവിരല്‍ നഷ്ടമായത്. തുടര്‍ന്ന് നഷ്ടമായ വിരലിന് പകരമായി കാലിലെ വിരല്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. സെക്കന്റ് ടോ-ടു-തമ്പ് ട്രാന്‍സ്ഫര്‍ സര്‍ജറിയിലൂടെയാണ് വിരല്‍ വച്ചുപിടിപ്പിച്ചത്. ഘട്ടംഘട്ടമായ പുനര്‍നിര്‍മാണ ചികിത്സയാണ് യുവാവിന് നല്‍കിയത്. ആദ്യം ട്യൂബ്ഡ് ഗ്രോയിന്‍ ഫ്ളാപ്പ് ഉപയോഗിച്ച് മൃദുകോശങ്ങളെ പാകപ്പെടുത്തുന്ന പ്രക്രിയ നടത്തി. തുടര്‍ന്ന് കഴിഞ്ഞ മാസം 18ന് മൈക്രോവാസ്കുലാര്‍ സെക്കന്‍ഡ് ടോ ട്രാന്‍സ്ഫര്‍ മുഖേന വിരല്‍ പുനസ്ഥാപിച്ചു. ഈ ശസ്ത്രക്രിയയില്‍ കൈയിലേക്ക് വിരല്‍ മാറ്റിസ്ഥാപിക്കുകയും രക്തക്കുഴലുകള്‍ പുനസംയോജിപ്പിക്കുകയും ചെയ്തു. രോഗിക്ക് റീഹാബിലിറ്റേഷന്‍ ചികിത്സയും ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്നും കൈയുടെ പ്രവര്‍ത്തനക്ഷമത പരമാവധി വീണ്ടെടുക്കുന്നതിന് ശ്രമങ്ങള്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Read Moreപയ്യോളിയില്‍ ഒമ്പതുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ ഒമ്പതുവയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂര്‍ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികള്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെണ്‍കുട്ടിക്കും ഏഴ് വയസുള്ള ആണ്‍കുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
Read Moreഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ചു: പോലീസ് സ്റ്റേഷനിൽ വച്ച് മകളെ കുത്തിക്കൊന്ന് മാതാപിതാക്കൾ
ലക്നോ: ഉത്തർപ്രദേശിൽ പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാതാപിതാക്കൾ കൊലപ്പെടുത്തി. ബന്ദ ജില്ലയിലാണ് സംഭവം. ശിവാനി(19) ആണ് കൊല്ലപ്പെട്ടത്. മേയ് 18ന് അയൽവാസിയായ ലളിത് വർമയ്ക്കൊപ്പം ശിവാനി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു. ലളിതിന്റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് മധ്യപ്രദേശിലെ സത്ന ജില്ലയിൽ നിന്ന് ഇവരെ കണ്ടെത്തി. ചോദ്യം ചെയ്യലിനായി ബന്ദയിലേക്ക് തിരികയെത്തിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികൾ പോലീസിനോട് പറയുകയും വിവാഹ രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്റ്റേഷനിലെത്തിയ ശിവാനിയുടെ മാതാപിതാക്കൾ തങ്ങൾക്കൊപ്പം മടങ്ങിവരുവാൻ മകളെ നിർബന്ധിച്ചു. എന്നാൽ ഭർത്താവിനൊപ്പം പോകുമെന്ന നിലപാട് ശിവാനി സ്വീകരിച്ചു. ഇതിനിടെ മാതാവ് റാനോ, ശിവാനിയെ പിന്നിൽ നിന്നും പിടിച്ചുനിർത്തുകയും പിതാവ് കത്തിയെടുത്ത് ഒന്നിലധികം…
Read Moreരാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം: അന്വേഷണം ആരംഭിച്ച് പോലീസ്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും തീപിടിത്തം. കൽക്കാജിയിലെ ഗോവിന്ദപുരി ഫ്ലൈഓവറിന് സമീപമുള്ള ‘പഞ്ചാബി തഡ്ക’ എന്ന റെസ്റ്റോറന്റിലാണ് പുലർച്ചെ 4:45ഓടെ തീപിടിത്തമുണ്ടായത്. സ്ഥാപനത്തിന്റെ ബേസ്മെന്റിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് മുകളിലെ നിലകളിലേക്ക് പടരുകയും എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. വൻ ശബ്ദത്തോടെ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ കുടുങ്ങിക്കിടന്ന സീതാദേവി(75) എന്ന വയോധികയെ അഗ്നിശമനസേന രക്ഷപെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreസ്ത്രീ സൗജന്യയാത്ര; ഗുണഭോക്താക്കളിലേറും തിരുവനന്തപുരം, കൊല്ലം ജില്ലയിൽ നിന്നുള്ളവർ; ടിക്കറ്റ് ഇതര വരുമാനം കണ്ടെത്താൻ കെഎസ്ആർടിസി
ചാത്തന്നൂർ: കെ എസ് ആർ ടി സി യുടെ ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ നടപ്പാക്കുമ്പോൾ ഏറ്റവുമധികം ഗുണഭോക്താക്കളാകുന്നത് തിരുവനന്തപുരം, കൊല്ലം ജില്ലകളിലുള്ളവരാണ്.സംസ്ഥാനത്ത് 31 25 ബസുകളിലാണ് സൗജന്യയാത അനുവദിച്ചിട്ടുള്ളത്. ഇതിൽ 1102 ബസുകളും തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ്. സൗജന്യയാത്രയുടെ ഗുണഭോക്താക്കളിൽ മൂന്നിൽ ഒന്നോളം ഈ രണ്ട് തെക്കൻ ജില്ലകളിലുള്ളവരായിരിക്കും. മറ്റ് 12 ജില്ലകൾക്കുമായുള്ളത് 2023 ബസുകളാണ് എന്ന് കെഎസ്ആർടി സി വ്യക്തമാക്കുന്നു. (ഓരോ ജില്ലയിലും സൗജന്യ യാത്രയ്ക്കുള്ള ബസുകളുടെ പട്ടിക ചുവടെ)തിരുവനന്തപുരം ജില്ലയിലാണ് സൗജന്യയാത്രയ്ക്ക് ഏറ്റവും കൂടുതൽ ബസുകൾ .687. രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. 415 ബസുകളാണ് ഈ ജില്ലയിൽ. 325 ബസുകളുമായി എറണാകുളം ജില്ലയിലാണ് മൂന്നാം സ്ഥാനത്ത്. സൗജന്യ യാത്രയ്ക്ക് ഏറ്റവും കുറച്ച് ബസുകളുള്ളത് മലപ്പുറം ജില്ലയിലാണ്. 98 ബസുകൾ മാത്രം. പാലക്കാട് ജില്ലയാണ് കുറവ് ബസുകളിൽ…
Read Moreരോഗികളെ വിളിച്ച് ആശ്വാസ വാക്കുകൾ പറയണം; കോഴിക്കോട്ട് നിപ കണ്ട്രോള് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ കണ്ട്രോള് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധവുമായി മുഹമ്മദ് റിയാസ് എംഎല്‍എ. കണ്ടെയ്ന്മെന്റ് സോണില്‍ ഉള്ളവരെ ഫോണ്‍ വിളിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍ മന്ത്രികൂടിയായ റിയാസിന്റെ പ്രതിഷേധം. കഴിഞ്ഞ തവണ കണ്ടെയ്ൻമെന്റ് സോണിൽ ഉള്ളവരെ ജനപ്രതിനിധികൾ വിളിച്ച് ആത്മവിശ്വാസം നല്‍കിയിരുന്നു. എന്നാൽ ഇത്തവണ അതിന് അനുവദിക്കുന്നില്ല. കൺട്രോൾ റൂമിൽ എംഎൽഎയ്ക്ക് ഇരിക്കാൻ പറ്റുമോ എന്നും റിയാസ് ചോദിച്ചു. ആരോഗ്യവകുപ്പിൽനിന്നും എംഎൽഎയെ ഉൾപ്പെടുത്തിയുള്ള ഫോൺ സംഭാഷണം വേണ്ടെന്നാണ് നിർദേശമെന്നാണ് കളക്ടർ പറയുന്നതെന്നും റിയാസ് പറഞ്ഞു.
Read Moreമുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി: ആറ്റിങ്ങല്‍ സ്വദേശി അറസ്റ്റിൽ; വിട്ടയച്ചേക്കാൻ നിർദേശം നൽകി വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയിലാണ് ഭീഷണി മുഴക്കിയതെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും സംശയിക്കുന്നു. സിറ്റി പോലീസ് കണ്ട്രോള് റൂമില്‍ വെള്ളിയാഴ്ച രാത്രിയിലാണ് ഇയാള്‍ ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തെയും വധിക്കുമെന്നും അതിലൂടെ താന്‍ പ്രശസ്തനാകുമെന്നാണ് ഫോണ്‍ വിളിച്ചയാള്‍ പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞത്. കുടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥന് നേരെ അസഭ്യം ചൊരിഞ്ഞു. സംഭവത്തില്‍ കന്റോണ്‍മെന്റ് പോലീസും സൈബര്‍ സെല്ലും കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നും മദ്യലഹരിയിലാണ് ഫോണ്‍ വിളിച്ചതെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ഇയാള്‍ക്കെതിരെ ഗുരുതര വകുപ്പ് ചുമത്താതെ വിട്ടയയ്ക്കാന് മുഖ്യമന്ത്രി വി.ഡി.സതീശന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Read More