രോ​ഗി​ക​ളെ വി​ളി​ച്ച് ആ​ശ്വാ​സ വാ​ക്കു​ക​ൾ പ​റ​യ​ണം; കോ​ഴി​ക്കോ​ട്ട് നി​പ ക​ണ്ട്രോ​ള്‍ റൂ​മി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി മു​ഹ​മ്മ​ദ് റി​യാ​സ്

കോ​ഴി​ക്കോ​ട്: നി​പ ക​ണ്ട്രോ​ള്‍ റൂ​മി​ന് മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധ​വു​മാ​യി മു​ഹ​മ്മ​ദ് റി​യാ​സ് എം​എ​ല്‍​എ. ക​ണ്ടെ​യ്ന്‍‌​മെ​ന്‍റ് സോ​ണി​ല്‍ ഉ​ള്ള​വ​രെ ഫോ​ണ്‍ വി​ളി​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ന്‍ മ​ന്ത്രി​കൂ​ടി​യാ​യ റി​യാ​സി​ന്‍റെ പ്ര​തി​ഷേ​ധം.

ക​ഴി​ഞ്ഞ ത​വ​ണ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ള്ള​വ​രെ ജ​ന​പ്ര​തി​നി​ധി​ക​ൾ വി​ളി​ച്ച് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ അ​തി​ന് അ​നു​വ​ദി​ക്കു​ന്നി​ല്ല.

ക​ൺ​ട്രോ​ൾ റൂ​മി​ൽ എം​എ​ൽ​എ​യ്ക്ക് ഇ​രി​ക്കാ​ൻ പ​റ്റു​മോ എ​ന്നും റി​യാ​സ് ചോ​ദി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ൽ​നി​ന്നും എം​എ​ൽ​എ​യെ ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം വേ​ണ്ടെ​ന്നാ​ണ് നി​ർ​ദേ​ശ​മെ​ന്നാ​ണ് ക​ള​ക്ട​ർ പ​റ​യു​ന്ന​തെ​ന്നും റി​യാ​സ് പ​റ​ഞ്ഞു.‌

Related posts

Leave a Comment