തിരുവനന്തപുരം: നിപ രോഗബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നിപയെ വേണ്ട ഗൗരവത്തോടെ കാണുന്നില്ലെന്നും വളരെ ശോചനീയമായ നിലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ- ആരോഗ്യവകുപ്പ് ഏകോപനമില്ല. ആരോഗ്യമന്ത്രി വരികയോ ഇടപെടുകയോ ചെയ്തില്ല. ജാഗ്രതയോടെയുള്ള ഇടപെടലുണ്ടായില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. ദേവസ്വം പ്ലീഡർ നിയമനത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. ദേവസ്വം പ്ലീഡർ നിയമനം വിചിത്രമാണ്. ദേവസ്വം മന്ത്രിയറിയാതെ എങ്ങനെ നിയമനം നടത്തുമെന്നും കള്ളന് ചൂട്ട് പിടിക്കുന്നത് പോലെയെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
Read MoreCategory: Loud Speaker
കോളജ് വിദ്യാർഥിനികൾക്കുള്ള ആയിരം രൂപ സ്കോളർഷിപ്പ് ഈ അധ്യയന വർഷം തന്നെ നടപ്പാക്കും: മന്ത്രി റോജി.എം. ജോൺ
തിരുവനന്തപുരം: കോളജ് വിദ്യാർഥിനികൾക്കുള്ള ആയിരം രൂപ സ്കോളർഷിപ്പ് ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ . പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബന്ധമാണ്. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന. എഐ ഐശ്ചിക വിഷയമായി പഠിക്കാൻ സാധിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു വിഷയങ്ങളുടെ മാനദണ്ഡങ്ങൾ മാറ്റുന്നത് ആലോചനയിൽ ഉണ്ടെന്നും മന്ത്രി പറഞ്ഞു. ബിരുദ തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകും. സർവകലാശാലകളുടെ ദൈനംദിന പ്രവൃത്തികളിൽ ഗവർണർ ഇടപെട്ടു തുടങ്ങുന്നത് ഇടത് സർക്കാരിന്റെ കാലത്താണെന്ന് റോജി.എം. ജോൺ പറഞ്ഞു. കാവിവൽക്കരണം ഒരു മേഖലയിലും യുഡിഎഫ് സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreമാസപ്പടി കേസ്: വീണയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം; രേഖകള്‍ അഭിഭാഷകര്‍ മുഖേന ഹാജരാക്കും
കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് (ഇ ഡി) ഇന്ന് വീണ്ടും സമന്‍സ് നല്കി. ബുധനാഴ്ച ഹാജരാകണം. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ വീണ അവധി ചോദിച്ച പശ്ചാത്തലത്തിലാണ് പുതിയ സമന്‍സ് നല്‍കിയത്. അതേസമയം, ഇ ഡി ആവശ്യപ്പെട്ട രേഖകള്‍ അഭിഭാഷകര്‍ മുഖേന ഇന്ന് ഹാജരാക്കാം എന്ന് വീണ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇ ഡി മറുപടി നല്‍കിയിട്ടില്ല. സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്തയുടെ മകന് ശരണ്‍ എസ്. കര്‍ത്ത അടക്കം ഉള്ളവരെ തിങ്കളാഴ്ചയാണ് ഇഡി ചോദ്യം ചെയ്യുന്നത്.
Read Moreവാഴോട്ടുകോണം കൗൺസിലറുടെ അറസ്റ്റ്: സിപിഎം വിധേയത്വം വിട്ടു മാറാതെ പോലീസ്; നടത്തിയത് പട്ടിഷോയെന്ന് ആർ. ശ്രീലേഖ
തിരുവനന്തപുരം: ബിജെപിയുടെ വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതന്റെ അറസ്റ്റ്, വീട്ടില്‍ അതിക്രമിച്ച് കയറി പോലീസ് നടത്തിയത് പട്ടിഷോയാണെന്ന് മുന്‍ ഡിജിപിയും കൗണ്‍സിലറുമായ ആര്. ശ്രീലേഖ. വട്ടിയൂര്‍ക്കാവ് സിഐ വിപിന്‍ നടത്തിയത് ചീപ്പ് ഹീറോയിസം. സിപിഎമ്മിന്റെ തിരക്കഥയനുസരിച്ചാണ് സിഐ കാര്യങ്ങള്‍ ചെയ്തതെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. ഭരണം മാറിയിട്ടും പോലീസ് സിപിഎമ്മിന്റെ അടിമകളെപ്പോലെ പ്രവര്‍ത്തിക്കുന്നു. ജില്ലാ ഭരണകൂടവും സിപിഎമ്മിന്റെ അടിമയായി മാറിയെന്നും ശ്രീലേഖ വ്യക്തമാക്കി. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതൻ എങ്ങനെ ഗുണ്ടയായി? കഴിഞ്ഞ പത്തു വർഷത്തെ സിപിഎം ദുർഭരണത്തിൽ കേരളത്തിൽ ആകെ സ്റ്റേറ്റ് സ്പോൺസേഡ് ഗുണ്ടാ വിളയാട്ടമായിരുന്നല്ലോ? അതിനെതിരേ ധൈര്യപൂർവ്വം ചെറുത്തുനിന്ന ഒരു യുവാവാണ് സുഗതൻ. വട്ടിയൂർക്കാവിൽ ഉണ്ടായിരുന്ന സകലമാന അനധികൃത പ്രവൃത്തികളെയും ചോദ്യം ചെയ്യുകയും, നാട്ടുകാർക്ക് വേണ്ടി പൊരുതി നിൽക്കുകയും ചെയ്തതുകൊണ്ടാണ് സുഗതനെതിരെ ഇത്രയധികം കേസുകൾ പോലീസ് എടുത്തത്. എല്ലാം സിപിഎം…
Read Moreശബരിമല സ്വർണക്കൊള്ള; പത്മകുമാർ സിപിഎമ്മിന് പുറത്തേക്ക്; താൻ ബലിയാടായെന്ന വാദം ജില്ലകമ്മറ്റിക്ക് തൃപ്തികരമായില്ല
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റാരോപിതനായി റിമാൻഡിൽ കഴിഞ്ഞ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ സിപിഎം പൂർണമായി തള്ളുന്നു.നടപടി ചർച്ച ചെയ്യുന്നതിനായി സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15നു ചേരുന്ന ജില്ലാ കമ്മിറ്റി പത്മകുമാറിനെതിരേയുള്ള നടപടി ചർച്ച ചെയ്യുമെന്നാണ് സൂചന. സംസ്ഥാന സമിതിയംഗങ്ങളുടെ സാന്നിധ്യത്തിലാകും ജില്ലാ കമ്മിറ്റി യോഗം ചേരുക. പാർട്ടി അംഗത്വം പുതുക്കാതെ പത്മകുമാറിനെ സ്വാഭാവികമായി പുറത്തു കളയാനായിരുന്നു നേതൃത്വം ആലോചിച്ചിരുന്നത്. എന്നാൽ കഴിഞ്ഞയാഴ്ച അദ്ദേഹം പാർട്ടി അംഗത്വം പുതുക്കി. ഇതോടെ വീണ്ടും വെട്ടിലായ സിപിഎം നേതൃത്വം പത്മകുമാറിനെതിരേ നടപടിയെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സമിതിയിലും പത്മകുമാർ വിഷയം കടന്നുവന്നിരുന്നു. പരാജയ കാരണങ്ങളിലൊന്ന് പത്മകുമാറിനെതിരേ നടപടി എടുക്കാതിരുന്നതാണെന്നതായിരുന്നു വിലയിരുത്തൽ. കേസിൽ കുടുങ്ങുന്പോൾ പത്മകുമാർ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു…
Read Moreകാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ സന്ദർശിച്ചു പിണറായി വിജയൻ
ഗാന്ധിനഗർ: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിപക്ഷനേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ചിന്നക്കനാൽ സിങ്കുകണ്ടം അങ്കണവാടി തെരുവിൽ പരേതരായ രാജ-മാരി ദമ്പതികളുടെ മകൻ രക്ഷൻ (11) ആണ് കാട്ടാനയുടെ തട്ടേറ്റ് മെഡിക്കൽ കോളജ് ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. വാർഡിലെത്തിയ പ്രതിപക്ഷ നേതാവ് രക്ഷനോടും ബന്ധുക്കളോടും വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ കുട്ടിക്ക് വേദനയുള്ളതായി ബന്ധുക്കൾ അറിയിച്ചെന്നു പറഞ്ഞു. ആശുപത്രി സൂപ്രണ്ടും ന്യൂറോ ഡോക്ടറും വിവരങ്ങൾ പറഞ്ഞു. കുട്ടിയുടെ അമ്മ മാരി ആനയുടെ ചവിട്ടേറ്റ് തിങ്കളാഴ്ചതന്നെ മരണപ്പെട്ടിരുന്നു.വന്യജീവി ആക്രമണം ഉണ്ടായാൽ സാധാരണ ഗതിയിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാർ എടുക്കണം. കഴിഞ്ഞ സർക്കാർ അതു തുടങ്ങിവച്ചിരുന്നു. അതിന് തുടർച്ചയുണ്ടാകണം. ആളുകൾക്ക് നേരേ ആക്രമണം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ എടുക്കണം. സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് മറുപടിയല്ലെന്നും…
Read Moreശബരിമല ദ്വാരപാലക ശില്പങ്ങള് കടത്തിയ കേസില്‍ എസ്ഐടി തുടരന്വേഷണം; വീണ്ടും സാംപിള്‍ ശേഖരിക്കും
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക ശില്പങ്ങള് കടത്തിയ കേസില്‍ തുടരന്വേഷണം നടത്താന്‍ എസ്ഐടി തീരുമാനം. ദ്വാരപാലകശില്പ പാളികളില്‍ നിന്നു വീണ്ടും സാംപിള്‍ ശേഖരിക്കും. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് സാംപിള്‍ ശേഖരിക്കുന്നത്. ഈ മാസം നടതുറക്കുമ്പോള്‍ സാംപിളുകള്‍ ശേഖരിക്കും. പിഎസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരിക്കെ 2025 ലാണ് ദ്വാരപാലകശില്പപാളികള് ചെന്നൈയിലേക്ക് കൊണ്ടുപോയത്.ഈ കേസില്‍ നേരത്തെ പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. സാംപിളുകള്‍ വീണ്ടും ശേഖരിച്ച ശേഷം പ്രശാന്തിനെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ളയുമായി രണ്ട് കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. ആദ്യ കേസിലാണ് ഉണ്ണിക്കൃഷ്ണന് പോറ്റി, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായിരുന്ന എ.പത്മകുമാര്‍, എന്‍. വാസു, ദേവസ്വം ബോര്‍ഡ് മെമ്പര്‍ കെ.പി.ശങ്കര്‍ദാസ്, ദേവസ്വം ഓഫീസറായിരുന്ന മുരാരിബാബു ഉള്‍പ്പെടെയുള്ളവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത എല്ലാവരും സ്വാഭാവിക ജാമ്യത്തില്‍…
Read Moreഎഥനോൾ കലർത്തിയ പെട്രോളിന് എക്സൈസ് നികുതി ഒഴിവാക്കി
ന്യൂഡൽഹി: ആഗോള ഇന്ധന പ്രതിസന്ധിയെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്നതിനിടെ, ബദൽ മാർഗങ്ങളുമായി കേന്ദ്രം. 22%, 25%, 27%, 30% എന്നിങ്ങനെ ഉയർന്ന അളവിൽ എഥനോൾ കലർത്തിയ പെട്രോളിന് കേന്ദ്ര എക്സൈസ് നികുതി പൂർണമായും ഒഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്ധന മിശ്രിതങ്ങൾക്കാണ് ജൂൺ 10-ലെ വിജ്ഞാപനപ്രകാരം ഇളവ് അനുവദിച്ചിരിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകാനും എണ്ണക്കമ്പനികളുടെ നഷ്ടം കുറയ്ക്കാനുമാണ് നടപടി. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് മാർച്ച് അവസാനത്തോടെ ആഭ്യന്തരവിപണിയിലെ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് നികുതി ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചിരുന്നു. വിപണിയിലെ ഇന്ധനവില പെട്ടെന്ന് വർധിക്കുന്നത് തടയാൻ ഇത് സഹായിച്ചു. അതേസമയം, രാജ്യത്തിനകത്ത് ഇന്ധനലഭ്യത ഉറപ്പാക്കുന്നതിനായി ഡീസൽ കയറ്റുമതിക്ക് ലിറ്ററിന് 21.5 രൂപയും, വിമാന ഇന്ധനത്തിന്…
Read Moreസംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മധ്യ കേരളത്തിലാണ് കനത്ത മഴ മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെയും ഈ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് നാളെ കൂടി തുടരും.
Read Moreകോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്തു: അധ്യാപികയ്ക്ക് സസ്പെൻഷൻ
ന്യൂഡല്‍ഹി: കോക്രോച്ച് ജനത പാര്‍ട്ടിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്ത അധ്യാപികയെ സസ്പെന്‍ഡ് ചെയ്ത് ഹരിയാന വിദ്യാഭ്യാസ വകുപ്പ്. ഡല്‍ഹിയിലെ ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത റോഹ്തക്ക് സര്‍ക്കാര്‍ സ്കൂളിലെ ഗസ്റ്റ് അധ്യാപിക സുലേഖ ദലാലിനെയെയാണ് സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. റോഹ്തക്ക് ഡിസ്ട്രിക്ട് എലിമെന്ററി എഡ്യൂക്കേഷന്‍ ഓഫീസര്‍ ജൂണ്‍ 10നാണ് സസ്പെന്ഷന് ഉത്തരവ് പുറത്തിറക്കിയത്. ജൂണ്‍ എട്ട് മുതലാണ് അധ്യാപിക സുലേഖ ദലാലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നും മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് അധ്യാപിക ഓഫീസ് ആസ്ഥാനത്ത് നിന്നും പോയതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. നടപടി സ്വീകരിക്കാനുണ്ടായ കാരണം പ്രത്യേകം ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല. ജൂണ്‍ ആറിന് നടന്ന പ്രതിഷേധത്തില്‍ സുലേഖ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ മത്സര പരീക്ഷകളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന ഒരു മകന്റെ അമ്മയെന്ന നിലയിലാണ് താന്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചതെന്നാണ് അധ്യാപിക പ്രതികരിച്ചത്.
Read More