ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞ സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ. സ്വകാര്യ ലാബിലെ ജീവനക്കാരനായിരുന്ന ബസവനഗൗഡ പാട്ടീൽ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേത, ഭർത്താവ് ദൊഡ്ഡ ബസവന ഗൗഡ, സഹോദരൻ വിജയ് എന്നിവരാണ് പിടിയിലായത്. ജൂൺ ഏഴിന് പകുതി കത്തിയ നിലയിൽ ശിവപുര താന്പ്രഹള്ളി എൽഎൽസി കനാലിന് സമീപം മൃതദേഹം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്. ഒരു വർഷമായി ബസവനഗൗഡ പാട്ടീൽ നിരന്തരം ശ്വേതയെ ശല്യപ്പെടുത്തിയിരുന്നു. ഇയാൾ ശ്വേതയെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്ന ഫോൺ കോൾ റെക്കോർഡുകളും പോലീസിന് ലഭിച്ചു. യുവാവിന്റെ നിരന്തര ശല്യത്തെ തുടർന്നാണ് ജൂൺ ആറിന് ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് ക്ഷണിച്ചുവരുത്തി ദൊഡ്ഡ ബസവന ഗൗഡയും സഹോദരൻ മുരളിയും ചേർന്ന് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം കനാലിന് സമീപമെത്തിച്ച് പെട്രോളൊഴിച്ച് കത്തിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി…
Read MoreCategory: Loud Speaker
പത്താംക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു: സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരേ കേസെടുത്തു
ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ പത്താംക്ലാസ് വിദ്യാർഥിനിക്ക് നേരെയുണ്ടായ ലൈംഗീക അതിക്രമത്തിൽ സ്കൂൾ പ്രിൻസിപ്പലിന്റെ മകനെതിരെ പോലീസ് കേസ്. സ്കൂളിന്റെ ഹോസ്റ്റലിൽ താമസിച്ചിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സെക്ടർ-21 പോലീസ് സ്റ്റേഷനിലാണ് പ്രതിക്കെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള പോക്സോ നിയമപ്രകാരവും, എസ്സി-എസ്ടി (പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവുമുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പരാതി പ്രകാരം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടി പത്താം ക്ലാസ് ബോർഡ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായാണ് സ്കൂൾ ഹോസ്റ്റലിൽ താമസിച്ചിരുന്നത്. ഈ സമയത്ത് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പ്രതി കുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, കുട്ടിയുടെ സമ്മതമില്ലാതെ പലതവണ ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടും കുട്ടി പഠനം തുടരുകയും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതുകയും ചെയ്തു.…
Read Moreബജറ്റ് തയാറാക്കുന്ന തിരക്കില്‍: സന്ദർശകർക്ക് നിയന്ത്രണം, മുഖ്യമന്ത്രിയെ വെള്ളിയാഴ്ച വരെ നേരിട്ട് കാണാന്‍ കഴിയില്ല
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് തയാറാക്കുന്ന തിരക്കുകളിലായതിനാല്‍ മുഖ്യമന്ത്രിയെ കാണുന്നതിന് സന്ദര്‍ശകര്‍ക്ക് വിലക്ക്. ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊതുജനങ്ങള്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും ഉണ്ടാകുന്ന ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും, എല്ലാവരുടെയും പൂര്‍ണസഹകരണം പ്രതീക്ഷിക്കുന്നതായും ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ‘നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് തയാറാക്കുന്നതിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താല്‍ക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു’ എന്ന് അറിയിപ്പില്‍ പറഞ്ഞു.
Read More‘ഡാന്‍സിംഗ് ഗേള്‍’ ശില്‍പ്പത്തെ വസ്ത്രം ധരിപ്പിച്ച് രൂപമാറ്റം വരുത്തി: ചരിത്ര ശിൽപത്തിൽ മാറ്റം വരുത്തിയത് വൻ വിവാദത്തിലേക്ക്
ന്യൂഡല്‍ഹി: എന്‍സിആര്‍ടിയുടെ പുതിയ പാഠപുസ്തകത്തില്‍ ഡാന്‍സിംഗ് ഗേള്‍ വെങ്കല ശില്‍പ്പം പ്രത്യക്ഷപ്പെട്ടത് പുതിയ രൂപത്തിൽ. വസ്ത്രം ധരിപ്പിച്ച രൂപത്തിലാണ് ശില്‍പ്പമുള്ളത്. സിന്ധുനദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്തമായ അടയാളങ്ങളിലൊന്നാണ് മോഹര്ജൊദാരോയിലെ നൃത്തം ചെയ്യുന്ന ഈ ശിൽപം. എന്നാൽ ഇപ്പോൾ ഈ മാറ്റം വലിയ വിമർശനങ്ങൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. എന്‍സിഇആര്‍ടി പുതുതായി അവതരിപ്പിച്ച ഒന്‍പതാം ക്ലാസിലെ പാഠപുസ്തകമായ ‘മധുരിമ’യിലെ ആദ്യ അധ്യായമായ ‘ഹിസ്റ്ററി ഓഫ് ആര്‍ട്സ്’ (കലയുടെ ചരിത്രം) ലാണ് ഈ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. യഥാര്‍ഥ പുരാവസ്തുവിന്റെ ചിത്രവുമായി വ്യത്യാസം വരുത്തിയാണ് പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന ചിത്രം. അതേസമയം, എന്‍സിഇആര്‍ടിയുടെ ആറാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഒൻപതാം ക്ലാസിലെ പാഠപുസ്തകത്തിലെ ചിത്രം. ആറാം ക്ലാസിലെ പുസ്തകത്തില്‍ ശില്പം അതിന്റെ യഥാർഥ രൂപത്തിലാണുള്ളത്. 25 വര്‍ഷത്തിലേറെയായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഈ ശില്പത്തിന്റെ ചിത്രം കൃത്യമായി ഉപയോഗിക്കുന്നുണ്ട്.…
Read More‘ലഡുവൊക്കെ കിട്ടി, പക്ഷേ ടിക്കറ്റിന് കാശ് വാങ്ങി, പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളാരും കാര്യമായി എടുക്കാതെ വിഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു’:സൗജന്യ യാത്രയില്‍ ആദ്യ ദിനം തന്നെ കല്ലുകടി
തൃശൂര്‍: കെഎസ്ആര്‍ടിസി സൗജന്യ യാത്ര പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽത്തന്നെ സ്ത്രീകളില്‍ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കിയെന്ന് പരാതി. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്ക് പോയ ഓര്‍ഡിനറി ബസിലാണ് സൗജന്യ യാത്ര നിഷേധിച്ചത്. 9:35-ന് ബസിൽ കയറിയ കൊരട്ടി സ്വദേശികളായ വിദ്യാർഥിനികൾക്കാണ് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യേണ്ടിവന്നത്. സിസ്റ്റം അപ്ഡേറ്റ് ആയില്ല അതിനാൽ ടിക്കറ്റിനു ചാർജ് ഈടാക്കുമെന്നായിരുന്നു കണ്ടക്ടറുടെ മറുപടി. ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ബസില്‍ കയറുന്നതെന്നും 9.34നാണ് ടിക്കറ്റ് എടുത്തതെന്നും വിദ്യാർഥിനികള്‍ പറയുന്നു. അതേസമയം, ഇതേ ബസിന് പുതുക്കാട്വച്ച് സ്വീകരണവും നല്‍കിയിരുന്നെന്നും വിദ്യാർഥിനികൾ കൂട്ടിച്ചേർത്തു. ബസിൽ കയറിയപ്പോൾ ലഡുവൊക്കെ ലഭിച്ചെങ്കിലും യാത്രക്ക് പണം വാങ്ങിയത് സങ്കടമായി. അപ്പോൾത്തന്നെ ഇതുസംബന്ധിച്ച് പരാതി ചൂണ്ടിക്കാട്ടിയപ്പോള്‍ ബസിലുണ്ടായിരുന്ന ജനപ്രതിനിധികളുള്‍പ്പെടെയുള്ളവര്‍ കാര്യമായി എടുക്കാതെ വിഡിയോയും സെല്‍ഫിയും എടുക്കുന്ന തിരക്കിലായിരുന്നു അവരെന്നും കുട്ടികൾ കൂട്ടിച്ചേർത്തു.
Read More‘സര്‍ക്കാരിന്റെ പോക്ക് നല്ലതല്ല, പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണ്’: ടി. പത്മനാഭന്
കണ്ണൂര്‍: സര്‍ക്കാരിന്റെ പോക്ക് നല്ലതല്ലെന്ന് കഥാകൃത്ത് ടി. പത്മനാഭന്. മന്ത്രിയായ ശേഷം സണ്ണി ജോസഫ് പത്മനാഭനെ കാണാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സര്‍ക്കാര്‍ എങ്ങനെയുണ്ടെന്ന് സണ്ണി ജോസഫിനോട് പത്മനാഭൻചോദിച്ചപ്പോള് നന്നായി പോകുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി. ‘നന്നായി തന്നെയാണോ പോകുന്നത്. ഈ സര്‍ക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാല്‍ നല്ലത്, എന്നായിരുന്നു പത്മനാഭന്റെ മറുപടി. ‘ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആര്‍ത്തുവിളിക്കുകയാണ്.’രാജ്യത്തെതന്നെ ഏറ്റവും പഴയ കോണ്‍ഗ്രസുകാരനാണ് ഞാന്‍. 10 വയസാകും മുന്‍പ് കണ്ണൂര്‍ വിളക്കുംതറയില്‍ നടന്ന കോണ്‍ഗ്രസ് സത്യാഗ്രഹത്തില്‍ പങ്കെടുത്തയാളാണ്. ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1943 മുതല്‍ ഖാദി വസ്ത്രമാണ് ഉടുക്കുന്നത്. ലോകം മുഴുവന്‍ ഖദര്‍മുണ്ടും ഷര്‍ട്ടുമിട്ടാണ് യാത്ര ചെയ്തത്. ചെറുപ്പക്കാരായ ന്യൂജന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഖദറിടുന്നവരോട് പുച്ഛമാണ്. അതില്‍ സങ്കടമുണ്ട്. വി. കെ കൃഷ്ണമേനോന് വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാല്‍ ഖദര്‍വസ്ത്രമാണ് ധരിക്കുക’…
Read Moreകെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര: സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായി, ദീര്‍ഘകാലം തുടരാന്‍ സാധിക്കട്ടെ; സുരേഷ് ഗോപി
കൊച്ചി: കെഎസ്ആര്‍ടിസി ബസുകളിലെ സ്ത്രീ സൗജന്യയാത്ര പദ്ധതിയെ പിന്തുണച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. സ്ത്രീകള്‍ക്ക് വേണ്ടി ഇങ്ങനെയൊരു സംവിധാനം ഒരുക്കിയത് നന്നായെന്നും വിജയം ആശംസിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ പദ്ധതി രാജ്യത്ത് പല സംസ്ഥാനങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. വളരെ നല്ല പദ്ധതിയാണിത്. സംസ്ഥാനത്തിന്റെ സാമ്പത്തിക കെല്‍പ്പ് അനുസരിച്ചാണ് അത് ചെയ്യുന്നത്. സാമ്പത്തിക നില മെച്ചപ്പെടുന്നതോടെ കൂടി ഇതിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നത്തെ കാലത്ത് പുരുഷന്മാരെക്കാള് സ്ത്രീകള്‍ പുറത്തിറങ്ങുന്നു. അവര്‍ക്ക് ഇത് വലിയ സഹായകമാകും. ദീര്‍ഘകാലം തുടരാന്‍ സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു എന്നും അദ്ദേഹം ആശംസിച്ചു. ട്രാന്‍സ്പോര്‍ട്ടിനെക്കാള്‍ ധനകാര്യത്തില്‍ വിരുത് ഉള്ളയാളാണ് സിപി ജോണ്‍. മുഖ്യമന്ത്രിയും സിപി ജോണും ചേര്‍ന്ന് ഇതിനെ നല്ല വഴിക്ക് കൊണ്ടുവരാനുള്ള കരുത്ത് ഉണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Read Moreബഫർ സോണിന്റെ ഉത്തരവാദിത്വം എല്‍ഡിഎഫ് സര്‍ക്കാരിനെന്ന് ഡീൻ കുര്യാക്കോസ്
തൊടുപുഴ: എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ ബഫര്‍ സോണ്‍ ശിപാര്‍ശകളാണ് ഇപ്പോള്‍ കരട് വിജ്ഞാപനമായി മാറിയിരിക്കുന്നതെന്ന് ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു. കഴിഞ്ഞ ജൂണ്‍ രണ്ടിന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുറത്തുവന്ന കരടുവിജ്ഞാപനത്തില്‍ ഇരവികുളം നാഷണല്‍ പാര്‍ക്ക്, കുറിഞ്ഞിമല വന്യജീവി സങ്കേതം, പാമ്പാടുംചോല ദേശീയോദ്യാനം, ആനമുടി ചോല ദേശീയോദ്യാനം, ചിന്നാര്‍ വന്യജീവി സങ്കേതം എന്നിവിടങ്ങളിലെല്ലാം ബഫര്‍ സോണ്‍ യാഥാര്‍ഥ്യമാകുകയാണ്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ മറ്റു തിരുത്തലുകള്‍ ഉണ്ടായില്ലെങ്കില്‍ അന്തിമ വിജ്ഞാപനത്തിലൂടെ കരടു വിജ്ഞാപനത്തിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം യാഥാര്‍ഥ്യമാകും. 2016ല്‍ കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ബഫര്‍ സോണ്‍ നിശ്ചയിച്ച് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത് നിശ്ചിത സമയപരിധി കഴിഞ്ഞ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയാത്തതിനാല്‍ റദ്ദാക്കപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും കരടു വിജ്ഞാപനത്തിനായി ശിപാര്‍ശകള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചു. 2018ലെ പ്രളയത്തിന്റെയും പ്രകൃതിക്ഷോഭത്തിന്റെയും പേരില്‍ ഒരു കിലോമീറ്റര്‍…
Read Moreപ്രിയദർശിനി ഉദ്ഘാടന യാത്രക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു
കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി യാത്രയുടെ ഉദ്ഘാടന ചടങ്ങനിനിടെയാണ് സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങിൽ പായസം വിതരണം ചെയ്തത്. ഈ പായസകപ്പുമായി ബസിൽ നിന്ന ആളുടെ കൈയിൽനിന്ന് അബദ്ധത്തിൽ മന്ത്രിയുടെ തലയിലേക്ക് ഇത് വീണതാകാമെന്നാണ് നിഗമനം. ആരുടെ കൈയിൽനിന്നാണ് പായസം വീണതെന്ന കാര്യം വ്യക്തമല്ല. തലയിലേക്ക് പായസം വീണയുടനെ ബസിലുണ്ടായിരുന്ന സ്ത്രീകൾ തുണി ഉപയോഗിച്ച് ഇത് തുടച്ചുനീക്കി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ചിന്നക്കട വരെ മന്ത്രി ബസിൽ യാത്ര തുടർന്നു. ചടങ്ങിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.
Read Moreജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണ്: വി. ഡി. സതീശൻ
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി – കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം…
Read More