തിരുവനന്തപുരം: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. മന്ത്രിസഭായോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയദർശിനി എന്ന പേരിലാകും സൗജന്യ യാത്ര നടപ്പിലാക്കുക. ആദ്യഘട്ടം എന്ന നിലയിലാണ് ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇതുവഴി കെഎസ്ആർടിസിക്കുണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read MoreCategory: Loud Speaker
സിപിഎം-ബിജെപി സംഘര്‍ഷത്തിന്റെ വിരോധമാണ് കൗണ്‍സിലറുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് മേയര്‍ വി.വി. രാജേഷ്
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ മുന്‍പ് നടന്ന സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ വിരോധമാണ് ഇന്നലെ രാത്രിയില്‍ ബിജെപി കൗണ്‍സിലറുടെ അറസ്റ്റില്‍ കലാശിച്ചതെന്ന് മേയര്‍ വി.വി. രാജേഷ്. വാഴോട്ടുകോണം കൗണ്‍സിലര്‍ സുഗതനെ അറസ്റ്റ് ചെയ്തത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ്. പോലീസ് വെടിയൂതിര്ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കാപ്പ കേസ് ചുമത്തിയ കാര്യം പോലീസ് അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. ചിക്കന്‍ പോക്സ് ബാധിച്ച സുഗതന് അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകാന്‍ സാവകാശം വേണമെന്ന് കാട്ട് ഹൈക്കോടതിയില്‍ നല്കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പോലീസ് തിടുക്കപ്പെട്ട് നടപടി സ്വീകരിച്ചത്. വട്ടിയൂര്‍ക്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നേരത്തെ തന്നെ ഏകപക്ഷീയമായി നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥനാണ്. സിപിഎം നേതാക്കളുമായി ബന്ധമുള്ള ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരത്തെ പരാതികള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിര്‍ബന്ധിത അവധിയെടുത്തിരുന്ന സിഐയെ മടക്കി കൊണ്ട് വന്നത് സിപിഎം എംഎല്‍എ ആണെന്നും മേയര്‍…
Read Moreനടി അന്‍സിബയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്; റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി
കൊച്ചി: നടി ലക്ഷ്മി പ്രിയയുമായുണ്ടായ തകര്‍ക്കത്തിന്റെ പേരില്‍ വിശദീകരണം നല്കാന് എത്തിയ അന്‍സിബ ഹസന് പോലീസ് സ്റ്റേഷനില്‍ മോശം അനുഭവം ഉണ്ടായെന്ന പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ്. സ്റ്റേഷനിലെത്തിയ അന്‍സിബയോട് വനിത എസ്ഐ മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്നും തൃക്കാക്കര എസിപിയുടെ അന്വഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറി. ലക്ഷ്മിപ്രിയയുടെ മൊബൈലിലേക്ക് അന്‍സിബ മോശം മെസേജ് അയച്ചെന്നും അത് തന്റെ കുടുംബത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചെന്നും കാട്ടിയാണ് ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ ഹില്‍പ്പാലസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതിയില്‍ വിശദീകരണം നല്കാന് പോലീസ് അന്‍സിബയെ വിളിച്ചുവരുത്തി. ഈ സമയം ലക്ഷ്മിപ്രിയയും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. സ്റ്റേഷനിലുണ്ടായിരുന്ന വനിത എസ്ഐയും ലക്ഷമിപ്രിയയും ചേര്‍ന്ന് മൂന്ന് മണിക്കൂറോളം തന്നെ പിടിച്ചുവെച്ചന്നും മോശമായ പെരുമാറിയെന്നുമാണ് അന്‍സിബയുടെ പരാതി. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷണര്‍ തൃക്കാക്കര എസിപിക്ക് നിര്‍ദേശം നല്‍കിയത്. അന്‍സിബയുടെ…
Read Moreആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരേ സർക്കാർ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ കോടതി വിധിക്കെതിരേ സർക്കാർ അപ്പീൽ നൽകും. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരേയാണ് സർക്കാർ അപ്പീൽ നൽകുക. പ്രതികളുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കും. നിയമപരിശോധനകൾ ആരംഭിച്ചു. ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും ആലപ്പുഴ ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു. 2023…
Read Moreസ്ഥലംമാറ്റങ്ങളെ രാഷ്ട്രീയമായി കാണരുത്; ആരോഗ്യവകുപ്പ് കൈയിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യതയെന്ന് കെ.മുരളീധരൻ
കോഴിക്കോട്: ആരോഗ്യവകുപ്പ് കൈയിൽ കിട്ടുമ്പോൾ വൻ സാമ്പത്തിക ബാധ്യതയാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. കോഴിക്കോട് ആരോഗ്യവകുപ്പ് സംഘടിപ്പിച്ച കായകൽപ്പം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മരുന്ന് കമ്പനികൾക്ക് 476 കോടി രൂപ കുടിശിക നൽകാനുണ്ട്. സാമ്പത്തിക കുടിശിക ജീവൻരക്ഷാ ഉപകരണങ്ങളുടെ ലഭ്യതയെ പോലും ബാധിക്കുന്നുണ്ട്. പലപ്പോഴും സർക്കാർ ആശുപത്രികളിൽ ശസ്ത്രക്രിയ വൈകാൻ കാരണം ഇതാണെന്നും മന്ത്രി പറഞ്ഞു. ഭരണപരമായ മാറ്റങ്ങളുടെ ഭാഗമായി സ്ഥലം മാറ്റങ്ങളുണ്ടാകും. അതിനെ രാഷ്ട്രീയ മാറ്റങ്ങളായി കാണരുത്. വകുപ്പിനെ നേരെയാക്കാൻ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2017ൽ പാലക്കാടാണ് ഷിഗല്ല ഉത്ഭവം ഉണ്ടായത്. എല്ലാവർഷവും രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഷിഗല്ല ബാധിച്ചുള്ള മരണവും നേരത്തെയുണ്ടായിട്ടുണ്ട്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പൂട്ടണം. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണത്തിൽ ശ്രദ്ധ പുലർത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreപിണറായിയും ഗോവിന്ദനും മാറില്ല: അണികളുടെ അഭിപ്രായങ്ങളെ പടിക്ക് പുറത്താക്കി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ സിപിഎം പാര്‍ട്ടി നേതൃത്വം മാറണമെന്ന കീഴ്ഘടകങ്ങളുടെ വിമര്‍ശനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നേതൃമാറ്റം വേണമെന്ന കീഴ്ഘടകങ്ങളുടെ ആവശ്യം അടങ്ങിയ റിപ്പോര്‍ട്ട് ഒഴിവാക്കിയാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടന്നത്. എം.വി. ഗോവിന്ദന്, പിണറായി വിജയന് എന്നിവര്‍ക്കെതിരേ കീഴ്ഘടകങ്ങളിലെ പ്രവര്‍ത്തകര്‍ നടത്തിയ വിമര്‍ശനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിയാണ് സെക്രട്ടറിയേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ടിംഗ് നടത്തിയത്. നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് യോഗത്തില്‍ ഉണ്ടായത്. ഗോവിന്ദനും പിണറായി വിജയനും പദവികള്‍ ഒഴിയണമെന്നായിരുന്നു അണികളുടെ വിമര്‍ശനം. പാറശാല ഏരിയാ കമ്മിറ്റിയില്‍ പിണറായി വിജയന് പ്രതിപക്ഷ നേതാവ് സ്ഥാനവും എംഎല്‍എ സ്ഥാനവും രാജിവയ്ക്കണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. കൂടാതെ ഗോവിന്ദന്റെ ശൈലിക്കെതിരേ കൂടുതല്‍ കീഴ്ഘടകങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. പിണറായി വിജയനെതിരെയും ഗോവിന്ദനെതിരെയും ഉയര്‍ന്ന നേതൃമാറ്റ ആവശ്യം പൂര്‍ണമായും തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിച്ചത്.
Read Moreറെയിൽവേയിൽ വൈദ്യുതീകരണം 99.6 ശതമാനം പൂർത്തിയായി; അവശേഷിക്കുന്നത് 269 കിലോമീറ്റർ മാത്രം
പരവൂർ: രാജ്യത്തെ റെയിൽ ശൃംഖലയെ സമ്പൂർണമായി ഹരിതവൽക്കരിക്കുന്നതിനുള്ള ചരിത്രപരമായ ദൗത്യത്തിൽ നിർണായക നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ റെയിൽവേ.റെയിൽവേയുടെ ആകെ ബ്രോഡ്ഗേജ് ശൃംഖലയുടെ 99.6 ശതമാനം ഭാഗങ്ങളും വിജയകരമായി വൈദ്യുതീകരിച്ചു കഴിഞ്ഞതായി റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.ഇനി വെറും അഞ്ച് സംസ്ഥാനങ്ങളിലായി 269 റൂട്ട് കിലോമീറ്റർ പാത മാത്രമാണ് വൈദ്യുതീകരിക്കാൻ അവശേഷിക്കുന്നത്. 2026 മെയ് 31 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ 70,271 റൂട്ട് കിലോമീറ്റർ ബ്രോഡ് ഗേജ് ലൈനുകളിൽ 70,002 കിലോമീറ്ററിലും വൈദ്യുതീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞുഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുസ്ഥിര വികസനം കൈവരിക്കാനും ലക്ഷ്യമിട്ടുള്ള റെയിൽവേയുടെ ഈ ദൗത്യം വലിയ വിജയത്തിലേക്കാണ് നീങ്ങുന്നത്. 1925-ൽ ബോംബെ വിക്ടോറിയ ടെർമിനസിനും കുർള ഹാർബറിനുമിടയിൽ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് ട്രെയിൻ ഓടിയതു മുതലാണ് ഇന്ത്യയിൽ റെയിൽവേ വൈദ്യുതീകരണത്തിന് തുടക്കമായത്.ഒരു നൂറ്റാണ്ടിനോട് അടുക്കുന്ന വേളയിൽ, കേരളം ഉൾപ്പെടെ രാജ്യത്തെ 25…
Read Moreഅടിച്ചുകേറിയല്ലേ പൊന്നേ…നാലുദിവസത്തെ ഇടിവിനു ശേഷം തിരിച്ചുകയറി സ്വർണവില: വീണ്ടും 1.12 ലക്ഷത്തിനു മുകളിൽ
കൊച്ചി: സംസ്ഥാനത്ത് നാലുദിവസത്തെ ഇടവേളയ്ക്കു ശേഷം സ്വർണവില തിരിച്ചുകയറുന്നു. ഗ്രാമിന് 135 രൂപയും പവന് 1,080 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ, ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയിലും പവന് 1,12,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 110 രൂപ ഉയർന്ന് 11,535 രൂപയിലെത്തി. കഴിഞ്ഞ നാലുദിവസവും സ്വർണവില താഴേക്കുപോകുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ വ്യാഴാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. പിന്നാലെ വെള്ളിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയുമാണ് കുറഞ്ഞത്. തിങ്കളാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയും ഇടിഞ്ഞിരുന്നു. ദിവസങ്ങൾ നീണ്ട ചാഞ്ചാട്ടങ്ങൾക്കിടെ ജൂൺ ഒന്നിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു. പിന്നീട് രണ്ടുദിവസം…
Read Moreസ്വകാര്യതയിലേക്ക് കാമറ നീട്ടിയാൽ അഴിയെണ്ണും; മൂന്നു വർഷം തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും; മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അനുമതിയില്ലാതെ ആളുകളുടെ സ്വകാര്യതയിലേക്ക് മൊബൈൽ കാമറകൾ കൊണ്ടുചെല്ലുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരക്കാർക്ക് അഴിയെണ്ണേണ്ടി വരുമെന്ന് പോലീസ് മുന്നറിയിപ്പ് ഇന്ത്യൻ ഭരണഘടന ഒരോ പൗരനും ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമാണ്. ഒരാളുടെ അനുമതിയില്ലാതെ അയാളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതോ, അത് സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ പ്രചരിപ്പിക്കുന്നതോ കുറ്റകൃത്യമാണ്. മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നടൻ സലിംകുമാറിന്റെ സംസ്കാര വേളയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് കുറ്റമാണെന്നും പോലീസ് അറിയിച്ചു.
Read Moreസർക്കാർ ആടിനെ പട്ടിയാക്കുന്നു; പിഎം ശ്രീ പദ്ധതി കേരളം ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാർ ആടിനെ പട്ടിയാക്കുന്നെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഈ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംസ്ഥാന ഖജനാവിൽ നിന്നാണ് നിലവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകുന്നത്. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടുമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും, അത് നടപ്പിലാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Read More