എ​ൽ​ഡി​എ​ഫ് കാ​ല​ത്തെ ബ​ന്ധു​നി​യ​മ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല; ന്യാ​യീ​ക​ര​ണ വാ​ദ​വു​മാ​യി മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: സ​ണ്ണി ജോ​സ​ഫി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ലെ ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ ന്യാ​യീ​ക​ര​ണ​വു​മാ​യി മ​ന്ത്രി എ.​പി.​അ​നി​ൽ​കു​മാ​ർ. സ​ഹോ​ദ​രി ഭ​ർ​ത്താ​വാ​യ ബെ​ന്നി തോ​മ​സി​നെ സ​ണ്ണി ജോ​സ​ഫ് നി​യ​മി​ച്ച​ത് ഡി​സി​സി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്. എ​ന്നാ​ൽ പൊ​തു​വി​കാ​രം എ​തി​രാ​യ​പ്പോ​ൾ രാ​ജി​വ​ച്ചെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. എ​ൽ​ഡി​എ​ഫ് കാ​ല​ത്തെ ബ​ന്ധു​നി​യ​മ​ന​വു​മാ​യി ഇ​തി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​മു​ള്ള നേ​താ​വാ​യി​ട്ടു​പോ​ലും വി​മ​ർ​ശ​ന​മു​യ​ർ​ന്ന​പ്പോ​ൾ രാ​ജി വ​യ്ക്കു​ക​യാ​ണ് ചെ​യ്ത​ത്. ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കാ​ൻ നി​ന്നി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം വി​വാ​ദ​ങ്ങ​ളൊ​ഴി​വാ​ക്കാ​നാ​ണ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ച​തെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു. ബെ​ന്നി തോ​മ​സി​ന്‍റെ നി​യ​മ​ന​ത്തി​ൽ നി​യ​മ പ്ര​ശ്ന​മി​ല്ല. സ്വ​ന്തം തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് ബെ​ന്നി തോ​മ​സ് രാ​ജി​വ​ച്ച​ത്. ബെ​ന്നി തോ​മ​സി​നെ​പോ​ലെ ഒ​രാ​ളെ ത​നി​ക്ക് വ​കു​പ്പി​ൽ ആ​വ​ശ്യ​മാ​യി​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞ സ​ണ്ണി ജോ​സ​ഫ് മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണോ രാ​ജി എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് പ്ര​തി​ക​രി​ച്ചു​മി​ല്ല.

Read More

പ്രാ​യം തെ​ളി​യി​ക്കാ​ന്‍ എ​സ്എ​സ്എ​ല്‍​സി ബു​ക്കും സ്‌​കൂ​ള്‍ പ്ര​വേ​ശ​ന ര​ജി​സ്റ്റ​റും മ​തി​യാ​യ രേ​ഖയെന്ന് കോ​ട​തി

കൊ​ച്ചി: എ​സ്എ​സ്എ​ല്‍​സി ബു​ക്കി​ന്‍റെ​യും സ്‌​കൂ​ള്‍ പ്ര​വേ​ശ​ന ര​ജി​സ്റ്റ​റി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രാ​യം നി​ശ്ച​യി​ച്ചു പോ​ക്‌​സോ കേ​സ് പ്ര​തി​ക്ക് പ​ത്തു വ​ര്‍​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ഇ​ര​യു​ടെ പ്രാ​യം നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ ഈ ​രേ​ഖ​ക​ള്‍ മ​തി​യാ​യ തെ​ളി​വു​ക​ളാ​ണെ​ന്നു വി​ല​യി​രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്. മ​ഞ്ചേ​രി പോ​ക്‌​സോ കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യാ​ണ് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ 41കാ​ര​ന്‍ ചേ​വാ​യി മോ​ഹ​ന്‍​ദാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പോ​ക്‌​സോ നി​യ​മ​ത്തി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 40 വ​ര്‍​ഷം ത​ട​വി​നു ശി​ക്ഷി​ച്ച ന​ട​പ​ടി മ​തി​യാ​യ തെ​ളി​വു​ക​ളി​ല്ലാ​തെ​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹ​ര്‍​ജി. അ​തി​ജീ​വി​ത​യു​ടെ പ്രാ​യം 18ല്‍ ​താ​ഴെ​യാ​ണെ​ന്നു തെ​ളി​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു വാ​ദം. നൃ​ത്തം പ​ഠി​ക്കാ​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു ഗ​ര്‍​ഭി​ണി​യാ​ക്കി​യെ​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രാ​യ കേ​സ്. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. ഇ​ര​യ്ക്ക് 18നു​മേ​ല്‍ പ്രാ​യ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഉ​ഭ​യ​സ​മ്മ​ത പ്ര​കാ​ര​മു​ള്ള ബ​ന്ധ​മാ​ണു ന​ട​ന്ന​തെ​ന്നു​മാ​യി​രു​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ വാ​ദം. ഇ​ര​യു​ടെ പ്രാ​യം തെ​ളി​യി​ക്കാ​ന്‍ ഹാ​ജ​രാ​ക്കി​യ എ​സ്എ​സ്എ​ല്‍​സി…

Read More

പി​സ വി​ത​ര​ണം ചെ​യ്യാ​നെ​ത്തി: അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു, ഇ​ന്ത്യ​ൻ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

ഫി​ലാ​ഡ​ൽ​ഫി​യ: പി​സ ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​നി​ടെ തെ​ലുങ്കാ​ന സ്വ​ദേ​ശി​യാ​യ യു​വാ​വ് വെ​ടി​യേ​റ്റ് മ​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ആണ് സംഭവം. ഗു​ണ്ട്ല​പോ​ച്ചം​പ​ള്ളി സ്വ​ദേ​ശി അ​ൻ​ഷു​ൽ കു​ഞ്ച (28) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വ്യാ​ജ ഓ​ർ​ഡ​ർ ന​ൽ​കി ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷം അ​ൻ​ഷു​ലി​നെ അ​ജ്ഞാ​ത​ൻ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ക്ര​മി ഉ​ട​ൻ ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. അ​ൻ​ഷു​ലി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന സാ​ധ​ന​ങ്ങ​ളോ പ​ണ​മോ അ​ക്ര​മി കൈ​ക്ക​ലാ​ക്കി​യി​ല്ല. ഉ​പ​രി​പ​ഠ​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ അ​ൻ​ഷു​ൽ അ​വി​ടെ ജോ​ലി ചെ​യ്ത് വ​രി​ക​യാ​ണ്. വാ​രാ​ന്ത്യ​ത്തി​ൽ പാ​ർ​ട് ടൈ​മാ​യി പി​സ ഡെ​ലി​വ​റി​ക്ക് പോ​യ​താ​ണ്. സം​ഭ​വ​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഇ​ട​പെ​ട്ടു. അ​ൻ​ഷു​ലി​ന്‍റെ കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ച​താ​യും മൃ​ത​ദേ​ഹം എ​ത്ര​യും വേ​ഗം ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ സാ​ധ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

വീ​ണ്ടും പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​നവ്: മൂ​ന്ന് മാ​സ​ത്തി​നി​ടെ കൂടിയത് ര​ണ്ടാം ത​വ​ണ

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ജ​ന​ങ്ങ​ൾ​ക്ക് വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​നു​ള്ള വി​ല​യാ​ണ് വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 29 രൂ​പ​യാ​ണ് വ​ർ​ധ​ന​വ്. സം​സ്ഥാ​ന​ത്ത് ഇ​തോ​ടെ സി​ലി​ണ്ട​ർ വി​ല 951 ക​ട​ന്നു. മൂ​ന്ന് മാ​സ​ത്തി​നി​ടെ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ഗാ​ർ​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക വി​ല വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത: ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. വ​ട​ക്ക​ന്‍ കേ​ര​ള​ത്തി​ലെ ഏ​ഴു ജി​ല്ല​ക​ളി​ല്‍ അ​തി​ശ​ക്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ അ​റി​യി​പ്പ്. കാ​സ​ര്‍​കോ​ട്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​ള്ള വി​ല​ക്കും തു​ട​രും. മ​ഴ ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്ത് ക​ന​ത്ത നാ​ശ‌​ന​ഷ്ട​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. അ​തി​ശ​ക്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്താ​കെ ഇ​ന്ന​ലെ ആ​റ് പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

Read More

ചിരി ഓർമ: സലിംകുമാറിന്‍റെ സംസ്കാര ചടങ്ങുകൾ വീട്ടിൽ, രാവിലെ ടൗൺഹാളിൽ പൊതുദർശനം

കൊ​ച്ചി: മ​ല​യാ​ള​ത്തി​ന്‍റെ ഹാ​സ്യ​സാ​മ്രാ​ട്ട് സ​ലിം​കു​മാ​റി​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കും. വീ​ട്ടു​വ​ള​പ്പി​ലാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ക. രാ​വി​ലെ പ​റ​വൂ​ർ ടൗ​ൺ ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഉ​ച്ച​യ്ക്ക് 12 ഓ​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​വും. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ രാ​ത്രി 10.43നാ​യി​രു​ന്നു അ​ന്ത്യം. 56 വ​യ​സാ​യി​രു​ന്നു. 1969 ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് എ​റ​ണാ​കു​ളം വ​ട​ക്ക​ൻ പ​റ​വൂ​രി​ൽ ഗം​ഗാ​ധ​ര​ൻ-​കൗ​സ​ല്യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ദ്ദേ​ഹം മി​മി​ക്രി​യി​ലൂ​ടെ​യാ​ണ് ക​ലാ​രം​ഗ​ത്ത് എ​ത്തി​യ​ത്. വ​ട​ക്ക​ൻ പ​റ​വൂ​ർ ഗ​വ. ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ, ഗ​വ. ബോ​യ്സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം.

Read More

ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ള്‍ കൊ​ച്ചി​യി​ൽ അ​റ​സ്റ്റി​ലാ​യ കേ​സ്: പ​ത്തം​ഗ സം​ഘം എ​ത്തി​യ​ത് കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്ന്

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ പ​ത്ത് ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​ക​ളും എ​ത്തി​യ​ത് കോ​ല്‍​ക്ക​ത്ത​യി​ല്‍ നി​ന്നെ​ന്ന് പോ​ലീ​സ് സം​ഘം. ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്ന് അ​തി​ര്‍​ത്തി ക​ട​ന്ന​ശേ​ഷം ഇ​വ​ര്‍ ആ​ദ്യം കൊ​ല്‍​ക്കൊ​ത്ത​യി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ മാ​ര്‍​ഗം കേ​ര​ള​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. ബം​ഗ്ലാ​ദേ​ശ് കു​ഷ്തി​യ ജി​ല്ല​ക്കാ​രാ​യ എം. ​ഡി ലാ​ലോ​ണ്‍ (37), എം.​ഡി റി​യാ​ദ് അ​ലി (22), എം.​ഡി സു​മ​ന്‍ (24), എം.​ഡി ഫെ​ദോ​സ് (37), ജോ​ണി അ​ഹ​മ്മ​ദ് (28), റ​ജി​ബ് ഹ​സ​ന്‍ (26), രാ​ജ്ഷാ​ഹി ജി​ല്ല​ക്കാ​രാ​യ എം ​ഡി റാ​ഹി​ന്‍ അ​ലി (20), എം ​ഡി ബു​ള്‍ ബു​ള്‍ (26), കു​ഷ്തി​യ ജി​ല്ലാ​ക്കാ​രാ​യ എം ​ഡി അ​ബ്ദു​ര്‍ സ​ബാ​സം (50), എം ​ഡി മി​താ​ന്‍ അ​ലി (34) എ​ന്നി​വ​രാ​ണ് ഒ​ന്നു മു​ത​ല്‍ പ​ത്ത് വ​രെ​യു​ള്ള പ്ര​തി​ക​ള്‍. ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി സം​ഘം കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ ആ​ക്രി പെ​റു​ക്കു​ന്ന ജോ​ലി ചെ​യ്ത് വ​രി​ക​യാ​ണ്. ഇ​വ​രു​ടെ പേ​രി​ല്‍ ക്രി​മി​ന​ല്‍ കേ​സു​ക​ള്‍ ഇ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മെ​മ്മ​റി കാ​ര്‍​ഡ്, പു​ന​ര​ന്വേ​ഷ​ണ ആ​വ​ശ്യ​വു​മാ​യി അ​തി​ജീ​വി​ത​യു​ടെ ഹ​ര്‍​ജി

കൊ​ച്ചി: കോ​ട​തി​യു​ടെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ കേ​സി​ലെ പ്ര​ധാ​ന തെ​ളി​വാ​യ മെ​മ്മ​റി കാ​ര്‍​ഡ് അ​ന​ധി​കൃ​ത​മാ​യി പ​രി​ശോ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ന​ടി ആ​ക്ര​മ​ണ കേ​സി​ലെ അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യി​ല്‍. ശ​രി​യാ​യ രീ​തി​യി​ലു​ള്ള ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ത്താ​തെ സ്വ​ന്തം ക​സ്റ്റ​ഡി​യി​ലി​രി​ക്കെ ദൃ​ശ്യ​ങ്ങ​ള്‍ ചോ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ അ​തേ കോ​ട​തി ത​ന്നെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട് സ്വാ​ഭാ​വി​ക നീ​തി​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. മെ​മ്മ​റി കാ​ര്‍​ഡി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ജു​ഡീ​ഷ്യ​റി​യി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നും ഇ​തി​ലെ അ​ട്ടി​മ​റി സാ​ധ്യ​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ഹൈ​ക്കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ ഉ​ള്‍​പ്പെ​ട്ട പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്നും ആ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ മെ​മ്മ​റി കാ​ര്‍​ഡും പെ​ന്‍ ഡ്രൈ​വും കോ​ട​തി​യി​ലും ഫോ​റ​ന്‍​സി​ക് ലാ​ബി​ലും സു​ര​ക്ഷി​ത​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു​മാ​ണ് ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്നാ​ണ് എ​റ​ണാ​കു​ളം ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.…

Read More

മാ​സ​പ്പ​ടി കേ​സ്: വീ​ണ​യെ വി​ളി​പ്പി​ക്കും മു​മ്പ് പ​ര​മാ​വ​ധി തെ​ളി​വ് ശേ​ഖ​രി​ക്കാ​നൊ​രു​ങ്ങി ഇ​ഡി

കൊ​ച്ചി: മു​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ള്‍ വീ​ണാ തൈ​ക്ക​ണ്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​എം​ആ​ര്‍​എ​ല്‍ – എ​ക്‌​സാ​ലോ​ജി​ക് മാ​സ​പ്പ​ടി കേ​സി​ല്‍ പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​ന്‍ എ​ന്‍​ഫോ​ഴ്‌​സ​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). സ​മ​ന്‍​സ് ന​ല്‍​കി വീ​ണ തൈ​ക്ക​ണ്ടി​യേ​യും സി​എം​ആ​ര്‍​എ​ല്‍ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത​യേ​യും വി​ളി​പ്പി​ക്കു​ന്ന​തി​ന് മു​മ്പ് തെ​ളി​വ് ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​ക്കും. ആ​ദ്യം കേ​സ​ന്വേ​ഷി​ച്ച കോ​ര്‍​പ്പ​റേ​റ്റ് ത​ട്ടി​പ്പു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ കോ​ര്‍​പ്പ​റേ​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എ​സ്എ​ഫ്ഐ​ഒ​യി​ല്‍ നി​ന്നും മാ​സ​പ്പ​ടി കേ​സി​ലെ തെ​ളി​വ് ശേ​ഖ​രി​ക്കും. ചോ​ദ്യം ചെ​യ്യാ​നോ അ​റ​സ്റ്റ് ന​ട​പ​ടി​ക​ള്‍​ക്കോ ത​ട​സ​മി​ല്ലെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ഉ​റ​പ്പാ​ക്കി​യ ശേ​ഷം നീ​ങ്ങാ​നാ​ണ് ഇ​ഡി​യു​ടെ നി​ല​വി​ലെ തീ​രു​മാ​നം. ഏ​റെ രാ​ഷ്ട്രീ​യ പ്രാ​ധാ​ന്യം കൂ​ടി​യു​ള്ള കേ​സി​ല്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ പാ​ളി​ച്ച​യു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ഇ​ഡി ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. മാ​സ​പ്പ​ടി കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ന് ഇ​ഡി​ക്ക് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്നും ഇ​ന്ന​ലെ പ​ച്ച​ക്കൊ​ടി ല​ഭി​ച്ചി​രു​ന്നു. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ര്‍​എ​ല്‍ എം​ഡി ശ​ശി​ധ​ര​ന്‍ ക​ര്‍​ത്ത അ​ട​ക്ക​മു​ള്ള​വ​ര്‍…

Read More

ഇ​സ്‌​ലാ​മി​ക​രാ​ജ്യം സ്ഥാ​പി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന: പോ​പ്പു​ല​ർ ഫ്ര​ണ്ട് നേ​താ​ക്ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്തി

ന്യൂ​ഡ​ൽ​ഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ (പി​എ​ഫ്ഐ) മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കെ​തി​രേ കു​റ്റം ചു​മ​ത്താ​ൻ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ച് 2047ഓ​ടെ രാ​ജ്യ​ത്ത് ഒ​രു ഇ​സ്‌​ലാ​മി​ക രാ​ജ്യം സ്ഥാ​പി​ക്കാ​ൻ പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ലെ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പ്ര​ശാ​ന്ത് ശ​ർ​മ​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. പി​എ​ഫ്ഐ​ക്കും അ​തി​ന്‍റെ 25 ഭാ​ര​വാ​ഹി​ക​ൾ​ക്കു​മെ​തി​രേ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം (ഐ​പി​സി), നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യ​ൽ നി​യ​മം (യു​എ​പി​എ ) എ​ന്നി​വ പ്ര​കാ​ര​മു​ള്ള വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി വി​ചാ​ര​ണ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. മു​സ്‌​ലിം മ​ത​ത്തി​ൽ​പ്പെ​ട്ട യു​വാ​ക്ക​ളെ തീ​വ്ര​വാ​ദ​ത്തി​ലേ​ക്കു ന​യി​ക്കാ​നും രാ​ജ്യ​ത്തു തീ​വ്ര​വാ​ദം വ​ള​ർ​ത്താ​നും മു​സ്‌​ലിം രാ​ഷ്‌​ട്രം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും പി​എ​ഫ്ഐ നേ​തൃ​ത്വം ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യാ​ണ് എ​ൻ​ഐ​എ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ ആ​രോ​പ​ണം. കു​റ്റ​പ​ത്ര​ത്തി​ന്മേ​ലു​ള്ള വാ​ദ​ങ്ങ​ൾ മൂ​ന്നു മാ​സ​ത്തോ​ളം കേ​ട്ട​ശേ​ഷ​മാ​ണു കോ​ട​തി ന​ട​പ​ടി.…

Read More