അ​തി​ജീ​വി​ത​യ്ക്കും തെ​ളി​വു​ക​ൾ​ക്കു​മൊ​പ്പം

വെ​ള്ളി​ത്തി​ര​യ്ക്കു പി​ന്നി​ലെ ക​റു​ത്ത തി​ര​ക​ളി​ലേ​ക്കു വെ​ളി​ച്ചം വീ​ശി​യ​തും ഒ​ന്പ​തു വ​ർ​ഷ​ത്തി​ന​ടു​ത്ത് സ​ജീ​വ​മാ​യി​രു​ന്ന​തു​മാ​യ ന​ടി ആ​ക്ര​മ​ണ​ക്കേ​സി​ൽ ഒ​ന്നു​മു​ത​ൽ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ൾ കു​റ്റ​ക്കാ​രാ​ണെ​ന്നു കോ​ട​തി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​നേ​ക്കാ​ൾ ശ്ര​ദ്ധേ​യ​മാ​യ​ത് എ​ട്ടാം പ്ര​തി​യാ​യി​രു​ന്ന ന​ട​ൻ ദി​ലീ​പ് കു​റ്റ​വി​മു​ക്ത​നാ​ക്ക​പ്പെ​ട്ടു എ​ന്ന​താ​ണ്.

ഗൂ​ഢാ​ലോ​ച​ന​ക്കു​റ്റം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നാ​ണു കോ​ട​തി വ്യ​ക്ത​മാ​ക്കി​യ​ത്. നീ​തി ല​ഭി​ച്ചി​ല്ലെ​ന്നു ക​രു​തു​ന്ന​വ​ർ​ക്ക് മേ​ൽ​കോ​ട​തി​യെ സ​മീ​പി​ക്കാം. അ​ത് അ​വ​രു​ടെ അ​വ​കാ​ശ​മാ​ണ്. പ​ക്ഷേ, കു​റ്റ​ക്കാ​രെ ശി​ക്ഷി​ച്ച അ​തേ കോ​ട​തി, തെ​ളി​വി​ല്ലാ​ത്ത​തി​നാ​ൽ ഒ​രാ​ളെ വെ​റു​തെ വി​ടു​ന്പോ​ൾ അ​സ്വ​സ്ഥ​രാ​യി​ട്ടു കാ​ര്യ​മി​ല്ല. പൊ​തു​ബോ​ധം കു​റ്റ​ക്കാ​രാ​യി വി​ധി​ച്ച​വ​രെ തെ​ളി​വി​ല്ലാ​തെ ശി​ക്ഷി​ക്കു​ക​യ​ല്ല കോ​ട​തി​യു​ടെ നീ​തി​ബോ​ധം.

2017 ഫെ​ബ്രു​വ​രി 17ന് ​അ​ങ്ക​മാ​ലി അ​ത്താ​ണി​ക്കു സ​മീ​പം യു​വ​ന​ടി​യു​ടെ കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച് ന​ഗ്‌​ന​വീ​ഡി​യോ പ​ക​ർ​ത്തി​യെ​ന്നാ​ണു കേ​സ്. ത​ന്നെ​യും മ​റ്റൊ​രു ന​ടി​യെ​യും ചേ​ർ​ത്ത് അ​തി​ജീ​വി​ത ഗോ​സി​പ്പു​ക​ൾ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ന​ട​ൻ ദി​ലീ​പ് സം​ശ​യി​ച്ചെ​ന്നും ഈ ​ബ​ന്ധം ആ​ദ്യ​ഭാ​ര്യ​യെ അ​റി​യി​ച്ച​തോ​ടെ വി​വാ​ഹ​ബ​ന്ധം ത​ക​ർ​ന്നെ​ന്നും തു​ട​ർ​ന്ന് ദി​ലീ​പ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ഇ​ര​യു​ടെ ക​രി​യ​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു​മാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ ആ​രോ​പ​ണം.

ഒ​ന്നാം പ്ര​തി പ​ൾ​സ​ർ സു​നി​യു​മാ​യി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ ദി​ലീ​പ് ന​ടി​യു​ടെ ന​ഗ്‌​ന​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചെ​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ വാ​ഗ്ദാ​നം ചെ​യ്തെ​ന്നും 2013ൽ ​കൊ​ച്ചി​യി​ലെ അ​ബാ​ദ് പ്ലാ​സ ഹോ​ട്ട​ലി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യെ​ന്നു​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​ള്ള​ത്. ഇ​തി​ലാ​ണ് ഗൂ​ഢാ​ലോ​ച​ന​ക്കേ​സി​നു തെ​ളി​വി​ല്ലെ​ന്നു പ​റ​ഞ്ഞ് ഏ​ഴു മു​ത​ൽ 10 വ​രെ​യു​ള്ള പ്ര​തി​ക​ളെ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ വി​ട്ട​ത്.

മേ​ൽ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നു സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. കു​റ്റം തെ​ളി​യി​ക്ക​പ്പെ​ട്ട സ്ഥി​തി​ക്ക് പ്ര​തി​ക​ൾ എ​ന്തു​കൊ​ണ്ട് അ​തു ചെ​യ്തു എ​ന്ന ചോ​ദ്യ​ത്തി​നു​ത്ത​ര​മാ​യി​ട്ടി​ല്ല. പ്ര​തി​ക​ൾ ന​ഗ്ന​ചി​ത്രം പ​ക​ർ​ത്തി​യ​ത് എ​ന്തി​നാ​ണ്, ആ​ർ​ക്കു​വേ​ണ്ടി​യാ​ണ് എ​ന്ന​തും തെ​ളി​യി​ക്കാ​ൻ പോ​ലീ​സും പ്രോ​സി​ക്യൂ​ഷ​നും പ​രാ​ജ​യ​പ്പെ​ട്ടു. യ​ഥാ​ർ​ഥ​ത്തി​ൽ ത​നി​ക്കെ​തി​രേ​യാ​ണ് ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​തെ​ന്നാ​ണ് ദി​ലീ​പ് പ്ര​തി​ക​രി​ച്ച​ത്.

അ​ത് ബോ​ധ്യ​മു​ണ്ടെ​ങ്കി​ൽ ദി​ലീ​പി​നും കോ​ട​തി​യെ സ​മീ​പി​ക്കാം. ആ​രാ​യാ​ലും പു​ക​മ​റ സൃ​ഷ്‌​ടി​ക്ക​രു​ത്. വി​ധി​യ​റി​ഞ്ഞ​ശേ​ഷം ദി​ലീ​പ് ന​ട​ത്തി​യ ആ​ദ്യ​പ്ര​തി​ക​ര​ണ​ത്തി​ൽ പോ​ലീ​സി​നും മാ​ധ്യ​മ​ങ്ങ​ൾ​ക്കു​മെ​തി​രേ​യു​ള്ള രൂ​ക്ഷ വി​മ​ർ​ശ​ന​മു​ണ്ട്. ഇ​രു​കൂ​ട്ട​രും വി​മ​ർ​ശ​നാ​തീ​ത​രൊ​ന്നു​മ​ല്ല. പ​ക്ഷേ, ഒ​രു കാ​ര്യ​മു​ള്ള​ത്, പോ​ലീ​സും പി​ന്നീ​ട് പ്രോ​സി​ക്യൂ​ഷ​നും പ​റ​ഞ്ഞ​താ​ണ് മി​ക്ക മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കേ​സി​ന്‍റെ വി​വ​ര​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.

സ്വാ​ഭാ​വി​ക​മാ​യും അ​തു വാ​ർ​ത്ത​യാ​കും. പോ​ലീ​സ് ക​ണ്ടെ​ത്തി​യ അ​ത്ത​രം വി​വ​ര​ങ്ങ​ളാ​ണ് കു​റ്റ​പ​ത്ര​ത്തി​ലു​മു​ള്ള​ത്. മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടിം​ഗി​ൽ മ​നു​ഷ്യ​സ​ഹ​ജ​മാ​യ പി​ഴ​വു​ക​ളു​ണ്ടാ​കും. പ​ക്ഷേ, അ​തു പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കാ​നാ​കി​ല്ല. അ​തേ​സ​മ​യം, സ്ത്രീ​വി​ഷ​യ കേ​സു​ക​ളി​ൽ ജ​ന​ങ്ങ​ളി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ അ​മി​ത താ​ത്പ​ര്യ​ത്തെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ ചി​ല മാ​ധ്യ​മ​ങ്ങ​ൾ ക​ഥ​ക​ൾ മെ​ന​യു​ന്ന​തി​നെ​യും മാ​ധ്യ​മ​വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​നെ​യും ന്യാ​യീ​ക​രി​ക്കാ​നാ​കി​ല്ല.

സി​നി​മ​യി​ലെ പി​ന്നാ​ന്പു​റ​ങ്ങ​ൾ അ​റി​യാ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ക​യും പൊ​ടി​പ്പും തൊ​ങ്ങ​ലും ക​ള്ള​ത്ത​ര​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്ത് അ​തി​നെ വി​ൽ​പ്പ​ന​ച്ച​ര​ക്കാ​ക്കു​ക​യും ചെ​യ്ത സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ മാ​ലി​ന്യ​വി​ൽ​പ്പ​ന​ക്കാ​രു​മു​ണ്ട്. അ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​ധാ​ര-​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​ത്മ​പ​രി​ശോ​ധ​ന​യും തി​രു​ത്ത​ലും ആ​വ​ശ്യ​മാ​ണ്. അ​തു​പോ​ലെ സി​നി​മാ​രം​ഗ​ത്തും ചി​ല തി​രു​ത്ത​ലു​ക​ൾ​ക്ക് ഈ ​കേ​സ് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് പു​രു​ഷ മേ​ധാ​വി​ത്വ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കാ​നും പ്ര​തി​രോ​ധി​ക്കാ​നും ഇ​തു പൂ​ർ​വാ​ധി​കം ധൈ​ര്യം പ​ക​ർ​ന്നു. പ​ല​തി​ലും അ​ന്വേ​ഷ​ണ​ങ്ങ​ളും കേ​സു​ക​ളു​മു​ണ്ടാ​യി. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​തി​ജീ​വി​ത​യു​ടെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് അ​തി​നൊ​ക്കെ വ​ഴി​തെ​ളി​ച്ച​ത്. കേ​ര​ളം അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​യി​രു​ന്നു. കോ​ട​തി അ​തി​ജീ​വി​ത​യ്ക്കും തെ​ളി​വു​ക​ൾ​ക്കു​മൊ​പ്പം നി​ന്നു.

കോ​ട​തി വെ​റു​തെ വി​ട്ട​വ​രെ വെ​റു​തെ വി​ടാ​ത്ത സ​മൂ​ഹം ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലെ​ന്നും സ​മ്മ​തി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ലെ കോ​ട​തി​വി​ധി​യ​നു​സ​രി​ച്ച് ദി​ലീ​പ് കു​റ്റ​ക്കാ​ര​ന​ല്ല. മേ​ൽ​ക്കോ​ട​തി തി​രു​ത്തു​വോ​ളം അ​താ​ണ് യാ​ഥാ​ർ​ഥ്യം. നി​ര​പ​രാ​ധി​ക​ളെ​ന്നു കോ​ട​തി വി​ധി​ച്ചി​ട്ടും പോ​ലീ​സും മാ​ധ്യ​മ​ങ്ങ​ളും വി​കാ​ര​ജീ​വി​ക​ളു​മൊ​ക്കെ ചേ​ർ​ന്നു സൃ​ഷ്ടി​ച്ചെ​ടു​ത്ത പൊ​തു​ബോ​ധം വ​ള​ഞ്ഞു​വ​ച്ച നി​ര​വ​ധി മ​നു​ഷ്യ​രു​ടെ നാ​ടാ​ണി​ത്. ആ​യി​രം കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പ്പെ​ട്ടാ​ലും ഒ​രു നി​ര​പ​രാ​ധി​യും ശി​ക്ഷി​ക്ക​പ്പെ​ടാ​തി​രി​ക്ക​ട്ടെ

Related posts

Leave a Comment