‘ഇ​തൊ​ക്കെ അ​ത്ര വൈ​കാ​രി​ക​മാ​യി എ​ടു​ക്ക​ണ്ട കാ​ര്യ​ങ്ങ​ള​ല്ല’: ചീ​ഫ് ജ​സ്റ്റി​സി​ന്‍റെ ‘പാ​റ്റ’ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ​യു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ‘കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’ രൂ​പീ​ക​രി​ച്ച സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ടി​വി​സ്റ്റി​നെ​തി​രെ​യു​ള്ള ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി. “വൈ​കാ​രി​ക​മാ​യി കാ​ര്യ​ങ്ങ​ളെ എ​ടു​ക്കേ​ണ്ട​തി​ല്ല” എ​ന്ന് ഉ​പ​ദേ​ശി​ച്ചു​കൊ​ണ്ട് ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. കോ​ട​തി ന​ട​പ​ടി​ക​ളെ മ​നഃ​പൂ​ർ​വം വ​ള​ച്ചൊ​ടി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സി​ജെ​പി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദി​പ്കെ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ എ​ൻ.​കെ. ഗോ​സ്വാ​മി​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ലെ ലൈ​വ് സ്ട്രീ​മിം​ഗ് ദൃ​ശ്യ​ങ്ങ​ൾ മു​റി​ച്ചെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ അ​ൽ​ഗോ​രി​ത​ങ്ങ​ൾ വ​ഴി തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​ത് നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​ടെ അ​ന്ത​സി​നെ ബാ​ധി​ക്കു​മെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. മേ​യ് 15-ന് ​ഒ​രു കേ​സി​ന്‍റെ വാ​ദ​ത്തി​നി​ട​യി​ലാ​ണ് വ്യാ​ജ നി​യ​മ ബി​രു​ദം ഉ​പ​യോ​ഗി​ച്ച് അ​ഭി​ഭാ​ഷ​ക​രാ​യി ച​മ​യു​ന്ന​വ​രെ​യും, വ്യാ​ജ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും വി​മ​ർ​ശി​ക്കാ​ൻ ചീ​ഫ് ജ​സ്റ്റി​സ് ‘പാ​റ്റ’ അ​ല്ലെ​ങ്കി​ൽ ‘പ​ര​ജീ​വി​ക​ൾ’ എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ ചീ​ഫ് ജ​സ്റ്റി​സ് രാ​ജ്യ​ത്തെ യു​വാ​ക്ക​ളെ​യാ​ണ് പാ​റ്റ​ക​ളോ​ട്…

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യത:​ നാലു ജില്ലകളിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച വ​രെ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പു​ള്ള​ത്. ബു​ധ​നാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​രും​മ​ണി​ക്കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ നേ​രി​യ/​ഇ​ട​ത്ത​രം മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, കേ​ര​ള – ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച വ​രെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ൻ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വ​രെ കേ​ര​ള – ല​ക്ഷ​ദ്വീ​പ്‌ തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50…

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് : മു​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് മന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ഹേ​മ​ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍​മേ​ല്‍ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ വ​നി​ത​ക​ള്‍​ക്കെ​തി​രെ​യു​ള്ള ചൂ​ഷ​ണം ത​ട​യാ​ന്‍ മു​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ്. താ​ര​സം​ഘ​ട​ന അ​മ്മ​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി ത​നി​ക്ക​റി​യി​ല്ല. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​നി​ക്ക​റി​യാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ അ​ധ്യ​ക്ഷ പ​ദ​ത്തി​ല്‍ ഭ​ര​ണ​മി​ക​വും ക​ഴി​വും ഉ​ള്ള​വ​ര്‍ വ​ര​ണ​മെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. ഇ​തി​ന് മു​ന്‍​പ് ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​വ​ര്‍ ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​ന്ന പ​തി​വു പോ​ലും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നെ​ല്ലാം മാ​റ്റം വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ റാ​ഞ്ചാ​ൻ മാ​ഫി​യ; ചെ​ന്നൈ​യും മം​ഗ​ളൂ​രു​വും കേ​ന്ദ്രീ​ക​രി​ച്ച് റാ​ഞ്ച​ൽ

പ​ര​വൂ​ർ: കെ​ട്ടി​ട​നി​ർ​മാ​ണ ക​മ്പ​നി​ക​ളും ക​രാ​റു​കാ​രും വ​ലി​യ തു​ക മു​ൻ​കൂ​റാ​യി ന​ൽ​കി സം​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ യാ​ത്രാ​മ​ധ്യേ ട്രെ​യി​നു​ക​ളി​ൽ വ​ച്ച് ത​ട്ടി​യെ​ടു​ക്കാ​ൻ വ​ൻ മാ​ഫി​യാ സം​ഘ​ങ്ങ​ൾ രം​ഗ​ത്ത്. പ​ണം മു​ട​ക്കി 200 പേ​രു​ടെ വ​ലി​യൊ​രു സം​ഘ​ത്തെ നാ​ട്ടി​ൽ നി​ന്ന് ക​യ​റ്റി​വി​ട്ട​പ്പോ​ൾ കേ​ര​ള​ത്തി​ൽ എ​ത്തി​യ​ത് വെ​റും 20 പേ​ർ മാ​ത്ര​മാ​ണെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് ബി​ൽ​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പു​റ​ത്തു​വി​ട്ട​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഹൗ​റ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി റെ​യി​ൽ​വേ​യെ സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ് സം​ഘ​ട​ന. നി​ല​വി​ൽ കോ​വി​ഡ് ലോ​ക്ക്ഡൗ​ൺ കാ​ല​ത്തി​ന് സ​മാ​ന​മാ​യ ക​ടു​ത്ത തൊ​ഴി​ലാ​ളി ക്ഷാ​മ​മാ​ണ് കേ​ര​ള​ത്തി​ലെ നി​ർ​മാ​ണ മേ​ഖ​ല നേ​രി​ടു​ന്ന​ത്. ഈ ​അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​നാ​യി മേ​സ്തി​രി​മാ​ർ വ​ഴി വ​ലി​യ തു​ക മു​ൻ​കൂ​റാ​യി ന​ൽ​കി​യാ​ണ് ക​രാ​റു​കാ​ർ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. യാ​ത്ര തി​രി​ക്കും മു​ൻ​പ് തൊ​ഴി​ലാ​ളി​ക​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ, ടി​ക്ക​റ്റ്, ഗ്രൂ​പ്പ് ഫോ​ട്ടോ എ​ന്നി​വ…

Read More

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ​ർ​ജ​റി​ക്ക് ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. ആ​ശു​പ​ത്രി​ക​ളി​ൽ ശു​ചി​ത്വം ഉ​റ​പ്പാ​ക്ക​ണം. ഇ​തു​വ​രെ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്ന​ത​ല്ല, ഇ​നി അ​ങ്ങോ​ട്ട് എ​ന്താ​ണ് എ​ന്നാ​ണ് ച​ർ​ച്ച വേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. മ​രു​ന്നു കി​ട്ടാ​തെ രോ​ഗി​ക​ൾ ബു​ദ്ധി​മു​ട്ട​രു​ത്. സ​ർ​ജ​റി പ്രോ​ട്ടോ​കോ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന വാ​ർ​ത്ത​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും. വാ​ർ​ത്ത​ക​ൾ സ​ത്യ​സ​ന്ധ​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഡോ​ക്ട​ർ​മാ​രു​ടെ പു​തി​യ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും. കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ പി​ഴ​വി​ൽ റി​പ്പോ​ർ​ട്ട് കി​ട്ടി​യി​ട്ടു​ണ്ട്. മ​റ്റെ​വി​ടെ​യെ​ങ്കി​ലും ചി​കി​ത്സ​യ്ക്ക് പോ​യോ എ​ന്ന സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യം ന​ൽ​കി​യു​ള്ള റി​പ്പോ​ർ​ട്ട് ആ​ണ് ത​ന്ന​ത്. പ​ക്ഷേ അ​ത് മു​ഖ​വി​ല​യ്ക്ക് എ​ടു​ക്കു​ന്നി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.…

Read More

അ​ട്ട​പ്പാ​ടി മ​ധു​വ​ധ​ക്കേ​സ്; 13 പേ​ർ കു​റ്റ​ക്കാ​ർ; തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ഒ​ന്നാം​പ്ര​തി ഹു​സൈ​നെ ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ടു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി മ​ധു ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ന്നാം പ്ര​തി ഹു​സൈ​നെ ഹൈ​ക്കോ​ട​തി വെ​റു​തേ​വി​ട്ടു. ഇ​യാ​ൾ​ക്കെ​തി​രാ​യ മ​തി​യാ​യ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി. ജ​സ്റ്റി​സ് വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ. ​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. വി​ചാ​ര​ണ കോ​ട​തി വി​ധി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​റ്റ് പ്ര​തി​ക​ൾ ന​ൽ​കി​യ അ​പ്പീ​ൽ കോ​ട​തി ത​ള്ളി. കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ 14 പ്ര​തി​ക​ളി​ൽ 13 പേ​ർ​ക്കും ഏ​ഴ് വ​ർ​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് നേ​ര​ത്തെ വി​ചാ​ര​ണ​ക്കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​രു​ന്ന​ത്. 2018 ഫെ​ബ്രു​വ​രി 22നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. അ​ട്ട​പ്പാ​ടി ചി​ണ്ട​ക്കി ഊ​രി​ലെ മ​ല്ല​ന്‍റെ​യും മ​ല്ലി​യു​ടെ​യും മ​ക​നും മാ​ന​സി​കാ​സ്വാ​സ്ഥ്യം നേ​രി​ട്ടി​രു​ന്ന​തു​മാ​യ ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ (34) അ​രി​യും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ കാ​ട്ടി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്. ഇ​രു​കൈ​ക​ളും പി​ന്നി​ലേ​ക്ക് കൂ​ട്ടി​ക്കെ​ട്ടി,…

Read More

ഗു​രു​വാ​യൂ​രി​ൽ വെ​ണ്ണ കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി വി.​ഡി സ​തീ​ശ​ൻ

തൃ​ശൂ​ർ: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ വെ​ണ്ണ കൊ​ണ്ട് തു​ലാ​ഭാ​രം ന​ട​ത്തി. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​ന് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ.​വി. ഗോ​പി​നാ​ഥ്, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഒ.​ബി.​അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ​തീ​ശ​ന്‍ ഗു​രു​വാ​യൂ​രി​ലെ​ത്തി​യ​ത്. സോ​പാ​ന​ത്തി​നു മു​ന്‍​പി​ല്‍ വെ​ണ്ണ​യും ക​ദ​ളി​പ്പ​ഴ​വും സ​മ​ര്‍​പ്പി​ച്ചു. തു​ട​ർ​ന്ന് റ​വ​ന്യൂ മ​ന്ത്രി എ.​പി.​അ​നി​ല്‍​കു​മാ​റി​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു. തൃ​പ്ര​യാ​ര്‍ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലും മു​ഖ്യ​മ​ന്ത്രി ദ​ര്‍​ശ​നം ന​ട​ത്തി. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് മീ​നൂ​ട്ട്, ക​ദ​ളി​കു​ല, 101 വെ​ടി​വ​ഴി​പാ​ട്, വെ​ള്ളി​ക്കു​ട​ത്തി​ല്‍ നെ​യ്യ് സ​മ​ര്‍​പ്പ​ണം തു​ട​ങ്ങി​യ വ​ഴി​പാ​ടു​ക​ളും ന​ട​ത്തി​യാ​ണ് മ​ട​ങ്ങി​യ​ത്. ചെ​ന്ത്രാ​പ്പി​ന്നി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​ജി​ല്‍ സ​തീ​ശ​ന് വേ​ണ്ടി ശ​യ​ന​പ്ര​ദ​ക്ഷി​ണ​വും ന​ട​ത്തി. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ന​ത്ത സു​ര​ക്ഷ പോ​ലീ​സ് ഒ​രു​ക്കി​യി​രു​ന്നു.

Read More

സ്വ​ര്‍​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും നി​ര​ന്ത​രം വ​ഴ​ക്കി​ട്ടു, ഭ​ര്‍​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍​വ​ച്ച് യു​വ​തി ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കാ​സ​ര്‍​കോ​ട്:​ ഭ​ര്‍​തൃ​വീ​ട്ടു​കാ​രു​ടെ മു​ന്നി​ല്‍​വെ​ച്ച് യു​വ​തി ആ​സി​ഡ് കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കി. കാ​സ​ര്‍​കോ​ട് പാ​ണ​ല​ത്താ​ണ് സം​ഭ​വം. ച​ര്‍​ല​ടു​ക്ക സ്വ​ദേ​ശി ഫാ​ത്തി​മ​ത്ത് സു​ഫൈ​ദ (24) ആ​ണ് മ​രി​ച്ച​ത്. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ല്‍ ആ​രോ​പ​ണ​വു​മാ​യി സു​ഫൈ​ദ​യു​ടെ കു​ടും​ബം രം​ഗ​ത്തെ​ത്തി. സു​ഫൈ​ദ​യു​ടെ സ്വ​ര്‍​ണം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​ര പീ​ഡ​നം ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​തെ​ത്തു​ട​ർ​ന്നാ​ണ് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു​മാ​ണ് യു​വ​തി​യു​ടെ കു​ടും​ബം പ​റ​യു​ന്ന​ത്. കു​ടും​ബം വി​ദ്യാ​ന​ഗ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഭ​ര്‍​ത്താ​വ് ആ​ദി​ലി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More

വ​രു​ന്ന​ത് മു​ട്ട​ൻ പ​ണി: ന​വ​കേ​ര​ള യാ​ത്ര​ക്കി​ടെ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം’: അ​ഞ്ച് പോ​ലീ​സു​കാ​രെ​യും ഉ​ട​ന്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യും

ആ​ല​പ്പു​ഴ: കെ​എ​സ്‌​യു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​ട​ക്കം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി. ഗ​ൺ​മാ​ൻ അ​ട​ക്കം അ​ഞ്ച് പോ​ലീ​സു​കാ​രെ​യും ഉ​ട​ൻ സ​സ്പെ​ൻ​ഡ് ചെ​യ്യും. ഗ​ണ്‍​മാ​ന്‍ അ​നി​ല്‍​കു​മാ​ര്‍, സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ എ​സ്. സ​ന്ദീ​പ്, മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് അ​ക​മ്പ​ടി പോ​യ പൊ​ലീ​സു​കാ​ര​നാ​യ അ​രു​ണ്‍, വി​പി​ന്‍, ഷൈ​ജു എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്യു​ക. ഇ​വ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മം അ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ളും ചു​മ​ത്തും. എ​ഡി​ജി​പി എം ​ആ​ര്‍ അ​ജി​ത് കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടാ​നും എ​സ്‌​ഐ​ടി തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നീ​ക്കം.

Read More

അ​ന്‍​സി​ബ​യു​ടെ പ​രാ​തി ഗൗ​ര​വ​ക​രം, അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം ത​മ്മി​ല​ടി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ അ​പ​ഹാ​സ്യ​രാ​കു​ന്നു: ശ്വേ​ത മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും രാ​ജി​വ​ച്ച് പു​റ​ത്ത് പോ​ക​ണം; മാ​ലാ പാ​ർ​വ​തി

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ യു​ടെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് മാ​ലാ പാ​ര്‍​വ​തി. അം​ഗ​ങ്ങ​ൾ പ​ര​സ്പ​രം ത​മ്മി​ല​ടി​ച്ച് പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ല്‍ അ​പ​ഹാ​സ്യ​രാ​കു​ക​യാ​ണ്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി ഗൗ​ര​വ​ക​ര​മാ​ണ്. സ്ത്രീ​ക​ള്‍​ക്ക് നീ​തി കി​ട്ടു​ന്ന രീ​തി​യി​ല​ല്ല അ​മ്മ​യു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​തി​നെ​തി​രേ പ​രാ​തി​ ഇ​മെ​യി​ല്‍ ആ​യി അ​യ​ച്ചി​ട്ടു​ള്ള​താ​ണ്. ഒ​രു മ​റു​പ​ടി​യും ഇതി​നൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും മാ​ലാ പാ​ർ​വ​തി പ​റ​ഞ്ഞു. ശ്വേ​ത മേ​നോ​നും കു​ക്കു പ​ര​മേ​ശ്വ​ര​നും നി​രാ​ശ​പ്പെ​ടു​ത്തി. ജ​ന​റ​ല്‍​ബോ​ഡി വി​ളി​ച്ചു​ചേ​ര്‍​ത്ത് ഭ​ര​ണ ​സാ​ര​ഥ്യം ഒ​ഴി​യ​ണം. പ്ര​സി​ഡ​ന്‍റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ര​ണ്ട് വ​ഴി​ക്കാ​ണ്. ഇ​രു​വ​രും സ്വ​യം മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന് മാ​ല ആ​വ​ശ്യ​പ്പെ​ട്ടു.വ​നി​താ സാ​ര​ഥ്യം വേ​ണ​മെ​ന്ന് നി​ല​പാ​ടെ​ടു​ത്ത​തി​ല്‍ ഇ​പ്പോ​ൾ കു​റ്റ​ബോ​ധം തോ​ന്നു​ന്നു. പ്ര​സി​ഡ​ന്‍റും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ക​പ്പാ​സി​റ്റി കാ​ണി​ച്ചി​ല്ല. ഓ​ണ്‍​ലൈ​ന്‍ മീ​ഡി​യ​യി​ലൂ​ടെ കാ​ര്യ​ങ്ങ​ള്‍ അ​റി​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ അ​മ്മ​യി​ലെ അം​ഗ​ങ്ങ​ള്‍​ക്കു​ള്ള​ത്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ള്‍ ഒ​ന്നും ത​ന്നെ​യി​ല്ല. അ​മ്മ​യി​ല്‍ കെ​ട്ട​ഴി​ഞ്ഞ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More