പരവൂർ: രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയ്ക്കും ഓൺലൈൻ ഷോപ്പിംഗ് പ്രേമികൾക്കും വലിയ ആശ്വാസമേകുന്ന പുതിയ നീക്കവുമായി കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടും. ഇന്ത്യയിലുടനീളം ഫ്ലിപ്കാർട്ട് വഴി ഓർഡർ ചെയ്യുന്ന സാധനങ്ങൾ ഉപഭോക്താക്കളുടെ കൈകളിൽ കൃത്യമായി എത്തിക്കുന്നതിനായുള്ള ലാസ്റ്റ് മെയിൽ പാർസൽ സർവീസ് ഡെലിവറി കരാറിലാണ് ഇരുവിഭാഗവും ഒപ്പുവച്ചത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് പാർസൽ ഡയറക്ടറേറ്റ് ജനറൽ മാനേജർ നീരജ് കുമാർ , ഫ്ലിപ്കാർട്ട് കൊമേഴ്സ്യൽ ഡയറക്ടർ ഹർവീന്ദർ കപൂർ എന്നിവർ കരാർ ഒപ്പിട്ടു. തപാൽ വകുപ്പ് ചീഫ് ജനറൽ മാനേജർ അദ്നാൻ അഹമ്മദ് ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഗ്രാമങ്ങളിലേക്കും വിതരണം സുഗമമാകും രാജ്യത്തെ ഏറ്റവും വിശ്വസനീയവും വിപുലവുമായ തപാൽ ശൃംഖലയെ ഫ്ലിപ്കാർട്ടിന്റെ സാങ്കേതിക മികവുമായി കൂട്ടിയോജിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരങ്ങളിലും അർധനഗരങ്ങളിലും മാത്രമല്ല, തപാൽ…
Read MoreCategory: Loud Speaker
ആകാശ എയര്‍ കാര്‍ഗോയിലെ സ്വര്‍ണമോഷണം: എട്ടുപേര്‍ പിടിയില്‍
അഹമ്മദാബാദ്: ആകാശ എയര്‍ കാര്‍ഗോയില്‍നിന്ന് 2.58 കോടി രൂപ വിലമതിക്കുന്ന 2.1 കിലോഗ്രാം സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആകാശ എയറിലെ ജീവനക്കാര്‍ ഉള്‍പ്പെട്ട വലിയൊരു റാക്കറ്റാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ 18ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ‘സീക്വല്‍ ലോജിസ്റ്റിക്സ്’ കമ്പനി വഴി ആകാശ എയര്‍ വിമാനത്തില്‍ ബംഗളൂരുവിലേക്ക് സ്വര്‍ണാഭരണങ്ങളടങ്ങിയ ഏഴു പാഴ്സലുകള്‍ അയച്ചിരുന്നു. ഇതില്‍ 2.1 കിലോഗ്രാം സ്വര്‍ണമടങ്ങിയ ഒരു പാഴ്സലാണു പ്രതികള്‍ കടത്തിയത്. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്നു കാര്‍ഗോ കയറ്റുന്നതിനിടെയാണു സ്വര്‍ണം കടത്തിയത്. ആകാശ എയറിലെ ക്ലീനിംഗ് സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെട്ട സംഘമാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണു ജീവനക്കാര്‍ പിടിയിലായത്. മോഷ്ടിക്കപ്പെട്ട 2.58 കോടി രൂപയുടെ സ്വര്‍ണത്തില്‍ 1.72 കോടിയുടെ സ്വര്‍ണം കണ്ടെടുത്തതായി പോലീസ് പറഞ്ഞു.
Read More‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ”: അന്ന് വാഴ്ത്തിപ്പാടാൻ ആവേശം, ഇന്ന് രാജി വയ്ക്കണമെന്ന് ആക്രോശം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് ‘കാരണഭൂതൻ’ മെഗാതിരുവാതിരയുടെ സംഘാടകൻ
തിരുവനന്തപുരം: പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പാറശാല ഏരിയാ സെക്രട്ടറി എസ്. അജയകുമാർ. തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് അജയകുമാർ തന്റെ നിലപാട് അറിയിച്ചത്. സിപിഐഎമ്മിന്റെ കഴിഞ്ഞ സമ്മേളന കാലത്ത് പാറശാലയിൽ അവതരിപ്പിച്ച മെഗാ തിരുവാതിര എന്ന പരിപാടിയുടെ സംഘാടകൻ കൂടിയായിരുന്നു എസ്. അജയകുമാർ. ‘ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടും കാരണഭൂതൻ എന്ന് തുടങ്ങുന്ന തിരുവാതിര ഗാനം വലിയ വിവാദത്തിന് വഴിതെളിച്ചിരുന്നു.
Read Moreസംസ്ഥാനത്ത് പവർകട്ടില്ല പകരം പവർ ഫെയിലിയർ ഉണ്ട്, ജനങ്ങൾ സഹകരിക്കണം: സണ്ണി ജോസഫ്
കണ്ണൂർ: സംസ്ഥാനത്ത് പവർകട്ടില്ല പകരം പവർ ഫെയിലിയർ ഉണ്ടാകുന്നുണ്ടെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ്ട് പവർ ഫെയിലിയർ ഉണ്ടാകുന്നത്. ജനങ്ങൾ ഇതിനോട് സഹകരിക്കണം. കുറച്ചുദിവസം കൂടി പ്രയാസമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷന്റെ കാര്യം സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. കെപിസിസി അധ്യക്ഷൻ മാറുമോ എന്നതിൽ ഹൈക്കമാൻഡ് ആണ് തീരുമാനിക്കേണ്ടത്. തൽക്കാലം രണ്ടുംകൂടി കൊണ്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ചുമതലകളും ഒരാൾ കൊണ്ടുപോകുന്നതിനേക്കാൾ നല്ലത് വേറൊരാൾ വരുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രത്തൻ ഖേൽക്കറുടെ നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും കാര്യശേഷിയുള്ള ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.
Read Moreസ്ത്രീകളുടെ സൗജന്യ യാത്ര; വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ല, സർക്കാർ അധിക സഹായം നല്‍കുമെന്ന് മന്ത്രി സി.പി.ജോൺ
തിരുവനന്തപുരം : കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, കെഎസ്ആർടിസിക്ക് സർക്കാർ അധിക സഹായം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. ഏതൊക്കെ സർവീസുകളിൽ സൗജന്യ യാത്ര അനുവദിക്കണമെന്ന കാര്യത്തിൽ ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 15 മുതൽ നടപ്പാക്കുന്ന ഈ പദ്ധതി തൊഴിലിടത്തേക്ക് പോകുന്ന വനിതകൾക്ക് കൈത്താങ്ങാകുമെന്നും അദ്ദേഹം പറഞ്ഞു. നഷ്ടമില്ലാത്ത സ്ഥിതിയിൽ കെഎസ്ആർടിസിയെ എത്തിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് വേണ്ടി രാഹുൽ ഗാന്ധി പ്രഖ്യാപിച്ച സൗജന്യ യാത്ര വോട്ട് കിട്ടാൻ വേണ്ടി പറഞ്ഞതല്ലെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസിക്ക് സമ്പത്തുണ്ട് അതിനെ പ്രയോജനപ്പെടുത്തും. വാഹന മോഡിഫിക്കേഷൻ കാര്യത്തിൽ യോഗം ചേർന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
Read Moreസംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലും ചൊവ്വാഴ്ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നു. മധ്യ-കിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായും മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നു. തെക്കുകിഴക്കൻ അറബിക്കടലിന് മുകളിലുള്ള ചക്രവാതച്ചുഴിയിൽ നിന്ന് കേരളം, തെക്കൻ തമിഴ്നാട്…
Read Moreമൂന്നാറിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തും: ഇനിയും ഇത് ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കും; പി. സി വിഷ്ണുനാഥ്
ഇടുക്കി: മൂന്നാർ ടോപ് സ്റ്റേഷനിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾക്കായി മൂന്നാറിൽ നേരിട്ടെത്തി യോഗം വിളിക്കും. തമിഴ്നാട് സർക്കാരിന്റെ സഹായവും ഉറപ്പാക്കി മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുമെന്നും മന്ത്രി പ്രതികരിച്ചു. കഴിഞ്ഞ മേയ് 19നാണ് സംഭവം. തിരുവനന്തപുരം വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ വിനോദസഞ്ചാര സംഘത്തിന് നേരെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. കുട്ടികളെയടക്കം സംഘമായെത്തിയ അക്രമികള്‍ മദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
Read Moreബംഗളൂരുവിൽ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതി കുറ്റം സമ്മതിച്ചു; കർണാടക പോലീസ് കേരളത്തിൽ
ബംഗളൂരു: മഡിവാളയിൽ ഇരുപതുകാരിയായ മലയാളി പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിൽ നിർണായക തെളിവുകൾ പുറത്ത്. കുറ്റം സമ്മതിച്ച് പ്രതിയായ സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവം വാർത്തയായതോടെ കർണാടക പോലീസ് വിഷയത്തിൽ ഇടപെട്ടു. ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തേടി. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. കേസ് മഡിവാളയിൽനിന്ന് ആടുഗോഡി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ആഡുഗോഡി എസിപിക്ക് അന്വേഷണത്തിന്റെ ചുമതലയും നൽകി കേസെടുക്കുന്നതിലടക്കം വീഴ്ച വരുത്തിയ മഡിവാള പോലീസിനെതിരേ നടപടി ഉണ്ടാകുമെന്നും പരാതിക്കാരിക്ക് ഉറപ്പുലഭിച്ചു. അതേസമയം, പ്രതി ഹൈനസ് കേരളത്തിലേക്ക് കടന്നതായാണ് സൂചന. അന്വേഷണത്തിനായി കർണാടക പൊലീസ് സംഘം കേരളത്തിലെത്തിയിട്ടുണ്ട്.
Read More“കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് പൂട്ടി; “കോക്രോച്ച് ഈസ് ബാക്ക്’,പുതിയ അക്കൗണ്ടുമായി യുവാക്കൾ
ന്യൂഡൽഹി: തൊഴിലില്ലാത്ത യുവാക്കളെ “പാറ്റകൾ’ എന്നു വിശേഷിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശത്തിനെതിരേ സോഷ്യൽ മീഡിയയിൽ രൂപംകൊണ്ട പരിഹാസക്കൂട്ടായ്മയായ “കോക്രോച്ച് ജനതാ പാർട്ടി’യുടെ (സിജെപി) ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തു. നിയമപരമായ നടപടിയെന്ന് എക്സ് അധികൃതർ വ്യക്തമാക്കി. എന്നാൽ ഈ നടപടി താൻ മുൻകൂട്ടി പ്രതീക്ഷിച്ചിരുന്നതാണെന്ന് കൂട്ടായ്മ സ്ഥാപകൻ അഭിജീത് ദിപ്കെ പ്രതികരിച്ചു. അക്കൗണ്ട് റദ്ദാക്കപ്പെട്ടതിനു തൊട്ടുപിന്നാലെ “കോക്രോച്ച് ഈസ് ബാക്ക്’ എന്ന പേരിൽ പുതിയ അക്കൗണ്ടുമായാണ് യുവാക്കൾ സോഷ്യൽ മീഡിയയിൽ തിരിച്ചെത്തി. “ഞങ്ങളെ ഒഴിവാക്കാമെന്ന് നിങ്ങൾ കരുതിയോ’ എന്നാണ് പുതിയ അക്കൗണ്ട് തുടങ്ങിയ വിവരം പങ്കുവച്ച് അറിയിച്ചത്. “കോക്രോച്ചസ് ഡോണ്ട് ഡൈ’ എന്നാണ് പുതിയ അക്കൗണ്ടിന്റെ ബയോയിൽ എഴുതിയിരിക്കുന്നത്. അക്കൗണ്ട് തുടങ്ങി മണിക്കൂറുൾക്കുള്ളിൽ ആയിരക്കണക്കിന് ഫോളോവേഴ്സ് ആണു കൂട്ടായ്മയിൽ അംഗമായത്. കഴിഞ്ഞയാഴ്ച രൂപംകൊണ്ട ഈ കൂട്ടായ്മയ്ക്ക് സോഷ്യൽ മീഡിയയിൽ വൻ…
Read Moreപതിനാറാം കേരള നിയമസഭാ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ; ചരിത്രത്തിലാധ്യമായി സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർഥി
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ സ്പീക്കറായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ചരിത്രത്തിലാദ്യമായി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നുവെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എ.സി. മൊയ്തീനും ബിജെപി സ്ഥാനാര്‍ഥിയായി ബി.ബി. ഗോപകുമാറുമാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിച്ചത്. മൂന്നംഗങ്ങളാണ് ബിജെപിക്ക് ഇത്തവണയുള്ളത്. രാജീവ് ചന്ദ്രശേഖര്‍ പേര് നിര്‍ദേശിച്ചു. വി.മുരളീധരന് പിന്താങ്ങുകയായിരുന്നു. സ്പീക്കറായി തെരഞ്ഞെടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മുഖ്യമന്ത്രി വി.ഡി.സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേര്‍ന്ന് സ്പീക്കറുടെ ഡയസിലേക്ക് സ്വീകരിച്ചാനയിച്ചു. കേരള നിയമസഭയുടെ 25ാമത്തെ സ്പീക്കറാണ് തിരുവഞ്ചൂര്‍. 1991 മുതല്‍ കേരള നിയമസഭാ സാമാജികനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു തിരുവഞ്ചൂര്‍. അടൂര്‍, കോട്ടയം നിയോജക മണ്ഡലങ്ങളിൽ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുകൊണ്ടിരുന്നത്. മന്ത്രിയായും മികച്ച പാര്‍ലമെന്റേറിയനായും തിരുവഞ്ചൂര്‍ പ്രവര്‍ത്തിച്ചു. 102 അംഗങ്ങളുള്ള യുഡിഎഫിന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഭീഷണി അല്ലായിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പേരുള്ള ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ…
Read More