തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയിരുന്ന സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു. നിലവില്‍ വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് ഒരുക്കിയിരിക്കുന്നത്. ഇനി ഗണ്മാന്മാര് കൂടെയുണ്ടാവില്ല. ഗണ്‍മാനെ പിന്‍വലിച്ചതോടെ രണ്ട് പിഎസ്ഒമാരെ അനുവദിച്ചിട്ടുണ്ട്. എസ്കോര്‍ട്ട് വാഹനം ഒഴിവായെങ്കിലും പൈലറ്റ് വാഹനം തുടരും. വീട്ടിലും സുരക്ഷയ്ക്കായി പോലീസിനെ നിയോഗിക്കും. ഇത് വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും. മുഖ്യമന്ത്രിയായിരിക്കെ നല്കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെ മുൻ ഗൺമാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി. നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസുകാരെ മർദിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്ദീപ്. കേസില്‍ മറ്റൊരു പ്രതിയായ സുരക്ഷ ഉദ്യോഗസ്ഥന് അനില്‍കുമാര്‍ പിണറായിക്കൊപ്പം ഇപ്പോഴും തുടരുന്നുണ്ട്.
Read MoreCategory: Loud Speaker
‘കാമരാജിന്റെ നാമം വാഴ്ക, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്ക, ജനനേതാവ് രാഹുൽ ഗാന്ധി വാഴ്ക”… രാഹുൽ ഗാന്ധിയുടെ പേര് വിളിച്ച് സത്യപ്രതിജ്ഞ; തമിഴ്നാട് കോൺഗ്രസ് മന്ത്രിയെ തിരുത്തി ഗവർണർ
ചെന്നൈ: തമിഴ്നാട്ടിൽ നീണ്ട 60 വർഷങ്ങൾക്ക് ശേഷം കോൺഗ്രസ് പ്രതിനിധി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചരിത്ര നിമിഷത്തിൽ നാടകീയ രംഗങ്ങൾ. വിജയ് മന്ത്രിസഭയിലെ പുതിയ അംഗമായി കിളിയൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ എസ്. രാജേഷ് കുമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെയാണ് വിവാദമുണ്ടായത്. ഔദ്യോഗിക പ്രതിജ്ഞാ വാചകം വായിച്ചു തീർത്തതിന് തൊട്ടുപിന്നാലെ, അദ്ദേഹം കോൺഗ്രസ് നേതാക്കളായ കെ. കാമരാജ്, രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ വേദിയിൽ വെച്ച് അഭിവാദ്യം ചെയ്യുകയായിരുന്നു. “കാമരാജിന്റെ നാമം വാഴ്ക, ഭാരതരത്ന രാജീവ് ഗാന്ധി വാഴ്ക, ജനനേതാവ് രാഹുൽ ഗാന്ധി വാഴ്ക” എന്ന് രാജേഷ് കുമാർ ഉറക്കെ വിളിച്ചു. ഇതോടെ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉടൻ തന്നെ ഇടപെട്ടു. “അതൊന്നും നിങ്ങളുടെ സത്യപ്രതിജ്ഞയുടെ ഭാഗമല്ല” എന്ന് ഗവർണർ ചിരിച്ചുകൊണ്ട് ഓർമിപ്പിച്ചു. ഗവർണറുടെ തിരുത്തലിന് പിന്നാലെ രാജേഷ് കുമാറും പുഞ്ചിരിയോടെ…
Read More’10 വർഷം പ്രതിപക്ഷത്ത് ആയപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നയിക്കുന്നതും കാണേണ്ടിവരും, നിയമസഭയിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ സീറ്റ് കിട്ടിയില്ല’: റിജിൽ മാക്കുറ്റി
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണെമെന്ന് ആഗ്രഹിച്ചിരുന്നതായി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി. സീറ്റ് കിട്ടാത്തതിൽ ഇതുവരെ യാതൊരു കലഹവും താൻ പാർട്ടിയിൽ ഉണ്ടാക്കിയില്ലന്നും അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരുമെന്നും റിജിൽ പറഞ്ഞു. പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ച് പണിയെടുത്ത് തല്ലുകൊണ്ട് ജയിലിൽ പോയി എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാർ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റേയും ത്യാഗത്തിന്റേയും ഫലമാണ് യുഡിഎഫിന് ലഭിച്ച മഹാഭൂരിപക്ഷം. പുതിയ അധികാര കേന്ദ്രങ്ങൾ കടന്നുവരുമ്പോൾ അവരെല്ലാം കർട്ടന് പുറകിലേക്ക് സ്വയം മാറ്റപ്പെടും. 10 വർഷക്കാലം പ്രതിപക്ഷത്ത് ആയപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നയിക്കുന്നതും നമ്മൾ കാണേണ്ടിവരുമെന്നും റിജിൽ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ച് പണിയെടുത്ത് തല്ലുകൊണ്ട് ജയിലിൽ പോയി എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാർ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റേയും…
Read More‘വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…..’ എംഎല്‍എ സത്യപ്രതിജ്ഞയിലും മേനോന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്
തിരുവനന്തപുരം: ‘വടശേരി ദാമോദര മേനോൻ സതീശൻ എന്ന ഞാൻ…..’പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ എംഎല്‍എ സത്യപ്രതിജ്ഞയിലും മേനോന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി. ഡി. സതീശന്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മേനോൻ എന്ന ചേര്‍ത്ത് സത്യവാചകം ചൊല്ലിയതിൽ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കോൺഗ്രസ് നേതാക്കളടക്കം വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, 2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ‘വി.ഡി സതീശൻ എന്ന ഞാൻ’ എന്നായിരുന്നു സതീശന് പറഞ്ഞത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ മുഖ്യമന്ത്രി ആയശേഷം സതീശൻ ഉറക്കെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയർന്ന വിമശനം.
Read More‘അപ്പാ… ഞാൻ പോയിട്ട് വരാം, അനുഗ്രഹിക്കണം’: ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പൊട്ടിക്കരഞ്ഞ് ചാണ്ടി ഉമ്മൻ
പുതുപ്പള്ളി: സത്യപ്രതിജ്ഞയ്ക്കു തിരുവനന്തപുരത്തേക്കു പോകുന്നതിനു മുന്നോടിയായി ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ പൊട്ടിക്കരഞ്ഞ് ചാണ്ടി ഉമ്മന്‍. ഇന്നലെ രാവിലെ പുതുപ്പള്ളി അങ്ങാടി കവലയിലെത്തിയ ചാണ്ടി ഉമ്മനെ ആവേശപൂര്‍വമാണ് പ്രവർത്തകർ സ്വീകരിച്ചത്. മുദ്രാവാക്യം വിളികളില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം അങ്ങാടിയിലെ ഉമ്മന്‍ ചാണ്ടിയുടെ ചിത്രമുള്ള സ്മാരകത്തിലേക്കെത്തി. സ്മരകത്തില്‍ ഹാരാര്‍പ്പണം നടത്തി.തുടര്‍ന്ന് ചാണ്ടി ഉമ്മനെ തോളിലേറ്റിയാണ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്കു കൊണ്ടുപോയത്. ചാണ്ടി ഉമ്മനെ പ്രവര്‍ത്തകരും മണ്ഡലത്തിലെ വിവിധ ഭാരവാഹികളും ജനപ്രതിനിധികളും ഷാള്‍ അണിയിക്കാനും ഹാരാര്‍പ്പണം നടത്താനും തിക്കുംതിരക്കും കൂട്ടി. പുതുപ്പള്ളി പള്ളിയുടെ പ്രധാന ഗേറ്റ് വഴി അകത്തേക്ക് കയറി പള്ളിയുടെ മുന്നിലെ കല്‍ക്കുരിശില്‍ പ്രാര്‍ഥിച്ചു. തുടര്‍ന്നു പള്ളിക്കുള്ളില്‍ പ്രവേശിച്ചു കുമ്പിട്ട് പ്രാര്‍ഥനയില്‍ മുഴുകി. നേര്‍ച്ച സമര്‍പ്പിച്ചു പുറത്തിറങ്ങി കല്ലറയ്ക്കു മുന്നിലെത്തി.
Read More59 വർഷത്തിനുശേഷം തമിഴകത്ത് ചരിത്രമെഴുതി കോൺഗ്രസ്: രണ്ട് കോൺഗ്രസ് അംഗങ്ങൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ: തമിഴ്നാട്ടിൽ 59 വർഷത്തിനുശേഷം ചരിത്രമെഴുതി കോൺഗ്രസ്. മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണു മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്ഭവനിലെ ഭാരതിയാർ മണ്ഡപത്തിൽ രാവിലെ പത്തിനായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ. ആറു പതിറ്റാണ്ടിനോടടുക്കുന്ന കാത്തിരിപ്പിനു ശേഷം കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നതു ചരിത്രപരമായ നിമിഷമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. 1952-ന് ശേഷം തമിഴ്നാട് സാക്ഷ്യം വഹിക്കുന്ന ആദ്യ സഖ്യകക്ഷി സർക്കാർ കൂടിയാകും ഇത്. മന്ത്രിസ്ഥാനത്തിനു പുറമെ, ജൂണിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്കും കോൺഗ്രസ് ടിവികെ നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഡിഎംകെ എംപി സി.വി. ഷൺമുഖം വിരമിക്കുന്ന ഒഴിവിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണപക്ഷത്തിന് ഈ സീറ്റിൽ വിജയിക്കാനാകും. ഡിഎംകെ സഖ്യം…
Read More‘വിജയലഹരിയിൽ പരിസരബോധം മറന്നു, സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തി’: ആലിംഗന വിവാദത്തിൽ ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ഇന്ദിരാ ഭവനിലുണ്ടായ ആലിംഗന വിവാദത്തിൽ വിശദീകരണവും ഖേദപ്രകടനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. തെരഞ്ഞെടുപ്പ് വിജയലഹരിയിൽ പരിസരബോധം മറന്നാണ് മാധ്യമപ്രവർത്തകർക്കും ക്യാമറകൾക്കും മുന്നിൽ വെച്ച് ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും അനൗചിത്യം ഉണ്ടായിട്ടുണ്ടെങ്കിൽ പൊതുസമൂഹം ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർച്ചു. കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഇന്ദിരാഭവനിലെത്തിയ വനിതാ എംഎൽഎമാരെ ഉൾപ്പെടെ ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിച്ചപ്പോൾ അവർ ഒഴിഞ്ഞുമാറുന്ന ദൃശ്യങ്ങളാണ് പ്രധാനമായും ചർച്ചയായത്. എന്നാൽ തന്റെ പെരുമാറ്റത്തിൽ ദുരുദ്ദേശ്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും ഷാനിമോൾ ഉസ്മാനും വ്യക്തമാക്കിയിട്ടുണ്ടെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു. തന്റേത് പിതൃതുല്യമായ സ്നേഹപ്രകടനമായിരുന്നു എന്ന്…
Read Moreനാല് മാസമായി വാടക കൊടുക്കാൻ കാശില്ല: പ്രതിമായ വാടക 2000 പോലും കാടുക്കാൻ സാധിക്കാനാകാതെ കുടുംബം: കുടിശിക തീർക്കാൻ ഭാര്യയെയും മകളെയും പീഡിപ്പിക്കാൻ വീട്ടുടമസ്ഥനുമായി ഭർത്താവിന്റെ കരാർ
ലക്നോ: വാടക കുടിശികയ്ക്ക് പകരമായി സ്വന്തം ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും പീഡിപ്പിക്കാൻ വീട്ടുടമസ്ഥന് കരാർ ഒപ്പിട്ടു നൽകിയ ഭർത്താവ് അറസ്റ്റിൽ. ഗുജറാത്തിലെ മോർബിയിലാണ് സംഭവം. കേസിൽ കുട്ടിയുടെ പിതാവിനെയും 55-കാരനായ വീട്ടുടമസ്ഥനെയും മോർബി പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യാ മാതാവിന്റെ പരാതിയെത്തുടർന്നാണ് വിവരം പുറംലോകമറിഞ്ഞത്. ഗുജറാത്തിലെ സുരേന്ദ്രനഗറിൽ നിന്നും ആറുമാസം മുമ്പാണ് ജോലി തേടി മോർബിയിലേക്ക് താമസം മാറിയത്. പ്രതിമാസം 2,000 രൂപ വാടകയുള്ള ഒരു വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. എന്നാൽ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം കഴിഞ്ഞ നാല് മാസത്തെ വീട്ടുവാടക ഇവർക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വാടക കുടിശിക തീർക്കാനായി, ഭാര്യയെയും പ്രായപൂർത്തിയാകാത്ത സ്വന്തം മകളെയും ലൈംഗികമായി പീഡിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട് പ്രതി വീട്ടുടമസ്ഥനുമായി രഹസ്യ കരാറിലേർപ്പെടുകയായിരുന്നു. ഈ കരാറിന്റെ മറവിൽ വീട്ടുടമസ്ഥൻ അമ്മയെയും മകളെയും ക്രൂരമായി പീഡിപ്പിച്ചു പോന്നു. വീട്ടുടമസ്ഥന്റെ പീഡനം സഹിക്കവയ്യാതെ…
Read Moreഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: പരപുരുഷബന്ധം സംശയിച്ച് ഭാര്യയുടെ രഹസ്യഭാഗങ്ങളിൽ ഭർത്താവ് ആസിഡ് ഒഴിച്ചു; ആശുപത്രിയിൽ പോകാൻ പോലും സമ്മതിക്കാതെ പൂട്ടിയിട്ടു
പുനെ: ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയിച്ച് യുവതിയുടെ രഹസ്യഭാഗങ്ങളിൽ ഫ്ലോർ ക്ലീനിംഗ് ആസിഡ് ഒഴിച്ച് ഭർത്താവ്. പൂനെ റൂറൽ പരിധിയിലെ ഉറുളി കാഞ്ചൻ പ്രദേശത്താണ് സംഭവം. കഴിഞ്ഞ ഏപ്രിൽ 19-നാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പോകാൻ പോലും അയാൾ അനുവദിക്കാതെ തടഞ്ഞുവച്ചു. സംഭവം പോലീസിലോ ബന്ധുക്കളെയോ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് വിവരം പുറത്തറിയാൻ ഒരുമാസത്തോളം എടുത്തത്. “വെൽഡറായി ജോലി ചെയ്യുന്ന ഇയാൾക്ക് ഭാര്യയെ സംശയമായിരുന്നു. ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ കടുത്ത ദേഷ്യത്തിൽ ഭാര്യയെ ക്രൂരമായി മർദിക്കാൻ തുടങ്ങി. തുടർന്ന് രഹസ്യഭാഗങ്ങളിൽ ഫ്ലോർ ക്ലീനിംഗ് ആസിഡ് ഒഴിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭർത്താവ് വീട്ടിൽ നിന്ന് പുറത്ത്പോയ തക്കം നോക്കി യുവതി വീട്ടിൽ നിന്നും…
Read More‘വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു, അവിടെ നിന്നപ്പോഴാണ് കേട്ടത്, അതിനിടയിൽ ചെന്ന് തടസപ്പെടുത്താൻ കഴിയുമോ’: വി.ഡി.സതീശൻ
തിരുവനന്തപുരം: മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും അവതരിപ്പിച്ചത് തെറ്റായ നടപടിയെന്ന സിപിഎം വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. വന്ദേമാതരം ആലപിച്ചത് രാജ്ഭവന്റെ നിർദേശം അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. വന്ദേമാതരം മുഴുവൻ ആലപിക്കുമെന്ന് അറിയില്ലായിരുന്നു, അവിടെ നിന്നപ്പോഴാണ് കേട്ടത്. അതിനിടയിൽ ചെന്ന് തടസപ്പെടുത്താൻ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. വന്ദേമാതര ഗാനത്തിന്റെ ചില ഭാഗങ്ങൾ ഒരു പ്രത്യേക മതത്തിന്റെ മാത്രം വിശ്വാസങ്ങളെ അവതരിപ്പിക്കുന്നതാണെന്നും അത് ദേശീയ ഗീതമായി സ്വീകരിക്കുന്നത് ബഹുസ്വര സമൂഹത്തിന് അനിയോജ്യമല്ലെന്നും സിപിഎം വിമർശനം ഉന്നയിച്ചിരുന്നു. ബംഗാളിൽ ബി.ജെ.പി അധികാരത്തിൽ വന്നിട്ടും സത്യപ്രതിജ്ഞ ചടങ്ങിൽ ഇത്തരമൊരു ഗാനം ആലപിച്ചിരുന്നില്ല എന്ന് കാണണം. അവിടെ പോലും അവതരിപ്പിക്കാത്ത ഗാനമാണ് കേരളത്തിൽ അവതരിപ്പിച്ചതെന്നുമായിരുന്നു വിമർശനം.
Read More