കൊച്ചി: രാജ്യാന്തരവിലയിലെ ട്രെൻഡിനു വിപരീതമായി സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,515 രൂപയിലും പവന് 1,16,120 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 115 രൂപ ഉയർന്ന് 11,925 രൂപയിലെത്തി. വീഴ്ചകൾക്കു ശേഷം തിരിച്ചുകയറിയ സ്വർണവില ചൊവ്വാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും വർധിച്ചിരുന്നു. ഇന്ത്യയിൽ സ്വർണ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മേയ് 13 ന് ഒറ്റയടിക്ക് സ്വർണ വില 10,200 രൂപയോളം വർധിച്ച് ഈ മാസത്തിലെ ഏറ്റവും കൂടിയ നിരക്കായ 1,23,120 രൂപയിലെത്തിയിരുന്നു. പിന്നീട് ദിവസങ്ങളായി വില ചാഞ്ചാടിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ, മേയ് മാസത്തിൽ വൻ കയറ്റിറക്കങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. മാർച്ച് മാസം അവസാനം നാലു ദിവസത്തിനിടെ ഗ്രാമിന് 435 രൂപയും പവന് 3,480 രൂപയും വർധിച്ചിരുന്നു.…
Read MoreCategory: Loud Speaker
കേന്ദ്ര ഭരണത്തിൽനിന്ന് ബിജെപിയെ പുറത്താക്കും: വെല്ലുവിളിയുമായി മമത
കോൽക്കത്ത: കേന്ദ്രഭരണത്തിൽനിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷ വിഭാഗങ്ങളെയും വഴിയോര കച്ചവടക്കാരെയും ലക്ഷ്യമിടുന്നുണ്ടെന്നും മമത ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. തെരഞ്ഞെടുപ്പിനുശേഷം ബംഗാളിൽ നടന്ന അക്രമസംഭവങ്ങൾക്കും അനധികൃത കൈയേറ്റങ്ങൾക്കുമെതിരേയുള്ള നടപടികളും പരാമർശിച്ചുകൊണ്ടായിരുന്നു മമതയുടെ പ്രതികരണം. ഭരണഘടനാ ആശയങ്ങളെയും മൂല്യങ്ങളെയും തകർക്കുകയാണെന്ന രൂക്ഷ വിമർശനവും സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെതിരേ മമത ഉന്നയിച്ചു. മമത ബാനർജിയുടെ വസതിയിൽ നടന്ന യോഗത്തിൽ അനന്തരവനും ലോക്സഭാ എംപിയുമായ അഭിഷേക് ബാനർജിയും പങ്കെടുത്തിരുന്നു.
Read Moreതൃണമൂൽ വനിതാ നേതാവിന്റെ തലയെടുക്കുന്നവർക്ക് ഒരു കോടി വാഗ്ദാനം: വിവാദ പരാമർശത്തിനു പിന്നാലെ വെട്ടിലായി ബിജെപി നേതാവ്
കോൽക്കത്ത: ബിജെപി നേതാവിന്റെ വിവാദ പരാമർശത്തിനെതിരേ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് ലോക്സഭാ എംപി സാവോനി ഘോഷ്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലുള്ള സിക്കന്ദരാബാദിലെ ബിജെപി മുനിസിപ്പൽ ചെയർമാൻ പ്രദീപ് ദീക്ഷിത്, സാവോനി ഘോഷിന്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സാവോനി ഘോഷ് കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾക്കു മുന്നിൽ താൻ വഴങ്ങില്ലെന്നും ജനങ്ങൾക്കു വേണ്ടി പാർലമെന്റിലും പുറത്തും ശബ്ദമുയർത്തുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി. സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയുടെ യഥാർഥ മുഖമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ ബിജെപി നേതാവിനെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ശിവലിംഗവുമായി ബന്ധപ്പെട്ട് സാവോനി ഘോഷ് മുൻപ് പങ്കുവച്ച ഒരു പഴയ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഷേധിച്ച്, ഹിന്ദു സംഘടനകൾ സിക്കന്ദരാബാദിൽ നടത്തിയ മാർച്ചിലാണ്…
Read More‘നിലത്തിരുന്ന് മകുടം ഊതുന്പോൾ ഒരു കൊട്ടയിൽ നിന്ന് പാമ്പിന് പകരം പെട്രോൾ’: മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവീജിയൻ പത്രം; വംശീയ അധിക്ഷേപമെന്ന് വിമർശനം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ച് നോർവീജിയൻ ദിനപത്രം. നോർവേയിലെ ഏറ്റവും വലിയ പത്രമായ ആഫ്റ്റൻപോസ്റ്റൺ, മോദി ഓസ്ലോയിൽ എത്തുന്നതിന് തൊട്ടുമുമ്പാണ് ഇത് പ്രസിദ്ധീകരിച്ചത്. കാർട്ടൂണിൽ പ്രധാനമന്ത്രി മോദി നിലത്തിരുന്ന് മകുടം ഊതുന്നതായും ഒരു കൊട്ടയിൽ നിന്ന് പാമ്പിന് പകരം പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന പൈപ്പ് പുറത്തേക്ക് വരുന്നതുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെയും വിദേശനയങ്ങളെയും വിമർശിക്കുന്ന ലേഖനത്തിലാണ് ഈ ചിത്രമുള്ളത്. കാര്ട്ടൂണിനൊപ്പം മോദിയെ കുറിച്ചൊരു വരിയും പത്രം ചേര്ത്തിട്ടുണ്ട്. കൗശലക്കാരനും എന്നാൽ ശുണ്ഠിപിടിപ്പിക്കുന്നവനുമായ മനുഷ്യൻ എന്നാണ് മോദിയെ വിശേഷിപ്പിച്ചിരിക്കുന്നത്. നോർവേ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മോദി മടങ്ങിയതിന് പിന്നാലെ ഈ കാർട്ടൂൺ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. അതേസമയം ഇന്ത്യയെ ഇപ്പോഴും പഴയകാലത്തെപ്പോലെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കുന്നത് വംശീയ അധിക്ഷേപമാണെന്നും കൊളോണിയൽ മനോഭാവമാണെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുന്നുണ്ട്. 146 കോടി ജനങ്ങൾ ജനാധിപത്യപരമായി…
Read More‘യുവതയുടെ ശബ്ധം, കേരളത്തിന്റെ നേതൃത്വം, കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ’: കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിൽ ഫ്ളക്സ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ചാണ്ടി ഉമ്മനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ളക്സ് ബോർഡ്. കോൺഗ്രസ് തിരുവനന്തപുരത്തിന്റെ പേരിൽ “കെപിസിസിയെ ചാണ്ടി ഉമ്മൻ നയിക്കട്ടെ” എന്ന് എഴുതിയ ഫ്ളക്സ് ആണ് സ്ഥാപിച്ചത്. തിരുവനന്തപുരം കേരള സർവകലാശാല ആസ്ഥാനത്തിന് മുമ്പിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ജനകീയ മുഖമാണ് ചാണ്ടിയെന്നും ഫ്ളക്സിൽ പറയുന്നു. വി.ഡി. സതീശൻ മന്ത്രിസഭയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് പുതിയ കെപിസിസി പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നത്. മന്ത്രിമാരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വകുപ്പ് വിഭജനം പൂർത്തിയായിട്ടില്ല. ഇതിൽ തീരുമാനം ആയതിന് ശേഷമായിരിക്കും കെപിസിസി അധ്യക്ഷൻ ആരാകുമെന്ന കാര്യത്തിൽ ചർച്ചകൾ നടക്കുക.
Read More‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’: പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ രൂക്ഷ വിമർശനം
ആലപ്പുഴ: കായംകുളം മുൻ എംഎൽഎ യു. പ്രതിഭയ്ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചെന്നും പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും ജില്ലാ കമ്മിയിയിൽ വിമർശനം ഉയർന്നു. പ്രതിഭക്കെതിരായ വികാരം കായംകുളത്തുണ്ടായിരുന്നു. പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കിയിട്ടുണ്ട്. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത് എന്നും വിമർശനം ഉയർന്നു.കൂടാതെ തെരഞ്ഞെടുപ്പ് പരാജയത്തിൽ പാർട്ടി നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് ഉയർന്നുവന്നത്. പരാജയം നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണെന്നും ഉൾപാർട്ടി ജനാധിപത്യവും ചർച്ചയും പാർട്ടിയിൽ കുറയുന്നു, തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നു, ഏരിയാ കമ്മിറ്റികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ല, അമ്പലപ്പുഴയിൽ വികസന നായകൻ എന്ന ജി സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ല എന്നീ വിമർശനങ്ങളാണ് ഉയർന്നത്.
Read Moreതെരുവുനായ: മൃഗസ്നേഹികളുടെ അപ്പീൽ തള്ളി സുപ്രീംകോടതി
ന്യൂഡൽഹി: പൊതു ഇടങ്ങളിൽ നിന്ന് തെരുവു നായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരായ മൃഗസ്നേഹികളുടെ അപ്പീൽ തള്ളി സുപ്രീംകോടതി. മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും പരമോന്നത കോടതി നിർദേശിച്ചു. എഡബ്ല്യുബിഐ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്തുള്ള ഹർജിയാണ് കോടതി തള്ളിയത്. കേസിൽ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടി വേണമെന്നും എയർപോർട്ടുകളിൽ നിന്നടക്കം നായ്ക്കളെ മാറ്റണമെന്നും കോടതി നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് പറഞ്ഞ കോടതി തെരുവുനായ ആക്രമണങ്ങളുടെ കണക്ക് നിരത്തുകയും ചെയ്തു. ജില്ലാ തലത്തിൽ പൂർണതോതിൽ പ്രവർത്തിക്കുന്ന ഒരു എബിസി സെന്റർ വേണമെന്നും ആന്റി റാബിസ് വാക്സിൻ കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയിൽ പറയുന്നു. ജീവനു ഭീഷണിയായാൽ തെരുവുനായകളെ കൊല്ലാമെന്നും കോടതി പറഞ്ഞു.
Read Moreഡിഎംകെക്കെതിരേ നടപടി കടുപ്പിച്ച് ഇഡി: സെന്തിൽ ബാലാജിയെ വിചാരണ ചെയ്യാൻ വിജയ് സർക്കാരിനോട് അനുമതി തേടി
ചെന്നൈ: ഡിഎംകെ സർക്കാരിലെ മന്ത്രിയായിരുന്ന വി. സെന്തിൽ ബാലാജിക്കെതിരേ, തമിഴ്നാട്ടിൽ രാഷ്ട്രീയ പ്രകമ്പനം സൃഷ്ടിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നീക്കം. ഗതാഗത വകുപ്പിലെ ജോലി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിക്കെതിരെയുള്ള നിയമനടപടികൾ തുടരാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിജയ് സർക്കാരിന് ഇഡി കത്തയച്ചു. ഈ മാസം 15-ന് ആണ് ഇഡി ചെന്നൈ സോൺ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് ഇതു സംബന്ധിച്ച ഔദ്യോഗിക കത്ത് കൈമാറിയത്. മുൻ ഡിഎംകെ സർക്കാർ ബോധപൂർവം വിചാരണാനുമതി വൈകിപ്പിച്ചതായി ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ ഇഡി ആരോപിക്കുന്നു. ഈ മാസം 10-ന് ആണ് വിജയ്യുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ തമിഴ്നാട്ടിൽ അധികാരമേറ്റത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വിജയ്യും ടിവികെ നേതാക്കളും ഡിഎംകെക്കെതിരേ അഴിമതിയാരോപണങ്ങൾ ഉന്നയിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ പുതിയ സർക്കാരിന്റെ നിലപാടു നിർണായകമാകും. സെന്തിൽ ബാലാജി ഗതാഗത…
Read More‘പ്രചാരണത്തിന്റെ ഭാഗമായി മുൻ മേയറെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ളവർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു, കാറിത്തുപ്പുന്നതിന് തുല്യമായ രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണം’: ആര്യാ രാജേന്ദ്രനെതിരേ ശിവൻകുട്ടി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയോഗത്തിൽ ആര്യാ രാജേന്ദ്രനെ കടന്നാക്രമിച്ച് മുൻ മന്ത്രി വി.ശിവൻകുട്ടി. മുൻ മേയർ ആര്യാ രാജേന്ദ്രന്റെ പ്രവർത്തികൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ചെന്ന് ശിവൻകുട്ടി വ്യക്തമാക്കി. തന്റെ പ്രചാരണത്തിനായി ആര്യ വന്നപ്പോൾ തന്നെ കടുത്ത ജനരോഷമാണ് ഉയർന്നത്. പ്രചാരണത്തിന്റെ ഭാഗമായി മുൻ മേയറെ വാഹനത്തിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കമുള്ളവർ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു. കാറിത്തുപ്പുന്നതിന് തുല്യമായ രീതിയിലായിരുന്നു ജനങ്ങളുടെ പ്രതികരണമെന്നും ശിവൻകുട്ടി പറഞ്ഞു. ആര്യയുടെ വാർഡിൽ 1400 വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചത്. വോട്ടു ചോർച്ചയ്ക്ക് കാരണം ജനങ്ങൾക്കിടയിലെ അതൃപ്തിയാണെന്നും വി.ശിവൻകുട്ടി വ്യക്തമാക്കി.
Read More‘വെളളരിമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ’: സ്കൂളിന്റേയും കുട്ടികളുടേയും ഉയർച്ചക്ക് ചെയ്ത സഹായങ്ങൾക്ക് മുൻ മന്ത്രി കെ. രാജന് നന്ദി പറഞ്ഞ് ഉണ്ണിമാഷ്, ചെറിയ സമ്മാനമായി വെള്ളാർമല സ്കൂളിന്റെ ഫോട്ടോ ഫ്രെയിമും നൽകി
തൃശൂർ: ഉരുൾപൊട്ടൽ ദുരന്തത്തിന്റെ കെടുതികൾ നേരിട്ട വെള്ളാർമല സ്കൂളിലെ അധ്യാപകൻ ഉണ്ണിമാഷ് എന്ന ഉണ്ണികൃഷ്ണൻ മുൻ മന്ത്രി കെ. രാജനുമായിനടത്തിയ കൂടിക്കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വെള്ളാർമല സ്കൂളിന്റേയും കുട്ടികളുടേയും ഉയർച്ചയ്ക്ക് വേണ്ടി ചെയ്ത സഹായങ്ങൾക്ക് നന്ദി പരയുകയും സ്കൂളിന്റെ ചിത്രമുള്ള ഫോട്ടോ ഫ്രെയിം മാഷ് കെ. രാജന് സമ്മാനിക്കുകയും ചെയ്തു. പത്താം ക്ലാസ് പരീക്ഷഫലം വന്നപ്പോൾ നൂറ് ശതമാനം വിജയമാണ് വെള്ളാർമലയിലെ കുട്ടികൾ നേടിയത്. കെ. രാജൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമാകുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഇന്നലെ തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്ക് വന്ദേ ഭാരത് ട്രെയിനിൽ വരുമ്പോൾ ഒരു ഫോൺ കോൾ വന്നു. വെള്ളാർമല സ്കൂളിലെ കൂട്ടികളുടെയെല്ലാം പ്രിയങ്കരനായ ഉണ്ണി മാഷായിരുന്നു അത് . തൃശൂരിൽ ഒന്ന് കാണാൻ പറ്റുമോ എന്നാണ് അദ്ദേഹം ചോദിച്ചത്. വന്ദേഭാരതിൽ തൃശൂരിലേക്കുള്ള യാത്രയിൽ ആണെന്ന്…
Read More