ഡി​എം​കെ​ക്കെ​തി​രേ ന​ട​പ​ടി ക​ടു​പ്പി​ച്ച് ഇ​ഡി: സെ​ന്തി​ൽ ബാ​ലാ​ജി​യെ വി​ചാ​ര​ണ ചെ​യ്യാ​ൻ വി​ജ​യ് സ​ർ​ക്കാ​രി​നോ​ട് അ​നു​മ​തി തേ​ടി

ചെ​ന്നൈ: ഡി​എം​കെ സ​ർ​ക്കാ​രി​ലെ മ​ന്ത്രി​യാ​യി​രു​ന്ന വി. ​സെ​ന്തി​ൽ ബാ​ലാ​ജി​ക്കെ​തി​രേ, ത​മി​ഴ്‌​നാ​ട്ടി​ൽ രാ​ഷ്ട്രീ​യ പ്ര​ക​മ്പ​നം സൃ​ഷ്ടി​ച്ച് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) നീ​ക്കം. ഗ​താ​ഗ​ത വ​കു​പ്പി​ലെ ജോ​ലി ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ന്തി​ൽ ബാ​ലാ​ജി​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി​ജ​യ്‌ സ​ർ​ക്കാ​രി​ന് ഇ​ഡി ക​ത്ത​യ​ച്ചു. ഈ ​മാ​സം 15-ന് ​ആ​ണ് ഇ​ഡി ചെ​ന്നൈ സോ​ൺ ത​മി​ഴ്‌​നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ഇ​തു സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക ക​ത്ത് കൈ​മാ​റി​യ​ത്.

മു​ൻ ഡി​എം​കെ സ​ർ​ക്കാ​ർ ബോ​ധ​പൂ​ർ​വം വി​ചാ​ര​ണാ​നു​മ​തി വൈ​കി​പ്പി​ച്ച​താ​യി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ൽ ഇ​ഡി ആ​രോ​പി​ക്കു​ന്നു. ഈ ​മാ​സം 10-ന് ​ആ​ണ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പു​തി​യ സ​ർ​ക്കാ​ർ ത​മി​ഴ്‌​നാ​ട്ടി​ൽ അ​ധി​കാ​ര​മേ​റ്റ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ വി​ജ​യ്‌​യും ടി​വി​കെ നേ​താ​ക്ക​ളും ഡി​എം​കെ​ക്കെ​തി​രേ അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​തി​യ സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടു നി​ർ​ണാ​യ​ക​മാ​കും.

സെ​ന്തി​ൽ ബാ​ലാ​ജി ഗ​താ​ഗ​ത മ​ന്ത്രി​യാ​യി​രി​ക്കെ, ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ, എ​ൽ​ജി​നീ​യ​ർ തു​ട​ങ്ങി​യ ത​സ്തി​ക​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സ​ഹോ​ദ​ര​ൻ ആ​ർ.​വി. അ​ശോ​ക് കു​മാ​ർ, സ​ഹാ​യി​ക​ളാ​യ ബി. ​ഷ​ൺ​മു​ഖം, എം. ​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്ന് വ​ൻ​തോ​തി​ൽ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നാ​ണ് കേ​സ്. കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ ബാ​ലാ​ജി, ഇ​ങ്ങ​നെ സ​മ്പാ​ദി​ച്ച ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​രു​ന്നു. കേ​സ് ചെ​ന്നൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. ‌‌

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം വി​ചാ​ര​ണാ​നു​മ​തി തേ​ടി 2025 മേ​യ് 14-ന് ​ഇ​ഡി ത​മി​ഴ്‌​നാ​ട് ഗ​വ​ർ​ണ​റെ സ​മീ​പി​ച്ചി​രു​ന്നു. ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് ക​ത്ത് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി അ​ന്ന​ത്തെ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യെ​ങ്കി​ലും, സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഡി​എം​കെ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കാ​തെ ക​ത്ത് മ​ട​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.

വി​ചാ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ ത​ങ്ങ​ൾ​ക്കാ​ണ് അ​ധി​കാ​ര​മെ​ന്നും ഗ​വ​ർ​ണ​ർ​ക്ക് സ്വ​മേ​ധ​യാ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യ അ​ന്ന​ത്തെ സ​ർ​ക്കാ​ർ, ഇ​ഡി ത​ങ്ങ​ളെ നേ​രി​ട്ടു സ​മീ​പി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് ഫെ​ബ്രു​വ​രി 23-ന് ​ക​ത്ത് ഇ​ഡി​ക്ക് തി​രി​ച്ച​യ​യ്ക്കു​ക​യും, മ​ന്ത്രി​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്കാ​യി ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​നു നേ​രി​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്, മു​ൻ സ​ർ​ക്കാ​രി​ന്‍റെ വാ​ദ​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യ ത​ട​സ​വാ​ദ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ഡി ഇ​പ്പോ​ൾ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് നേ​രി​ട്ട് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കേ​സി​ന്‍റെ സ​മ്പൂ​ർ​ണ അ​ന്വേ​ഷ​ണ രേ​ഖ​ക​ളും ഇ​ഡി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment