ചു​വ​പ്പും മ​ഞ്ഞ​യും നി​റം, മ​ഞ്ഞ​യി​ൽ രണ്ട് ഗജവീരൻമാർ; ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പ​താ​ക പു​റ​ത്തി​റ​ക്കി വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ പ​താ​ക പു​റ​ത്തി​റ​ക്കി ന​ട​ന്‍ വി​ജ​യ്. ചെ​ന്നൈ പ​ന​യൂ​രി​ലു​ള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് പാ​ര്‍​ട്ടി ഗാ​ന​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ രാ​വി​ലെ വി​ജ​യ് പ​താ​ക ഉ​യ​ർ​ത്തി. ചു​വ​പ്പും മ​ഞ്ഞ​യു​മാ​ണ് പ​താ​ക​യു​ടെ നി​റം. യൂ​ട്യൂ​ബി​ലൂ​ടെ പ​താ​ക ഗാ​നം പു​റ​ത്തി​റ​ക്കി​റ​ക്കു​ക​യും ചെ​യ്തു. ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം, സാ​മൂ​ഹ്യ​നീ​തി എ​ന്നി​വ​യി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. മ​ത​സൗ​ഹാ​ർ​ദ്ദ​ത്തി​നും ഐ​ക്യ​ത്തി​നും സ​മ​ത്വ​ത്തി​നു​മാ​യി ത​മി​ഴ​ക വെ​ട്രി ക​ഴ​കം നി​ല​കൊ​ള്ളും. ത​മി​ഴ് ഭാ​ഷ​യ്ക്കാ​യി ജീ​വ​ൻ ബ​ലി ന​ൽ​കി​യ​വ​രു​ടെ പോ​രാ​ട്ടം തു​ട​രു​മെ​ന്നും വി​ജ​യ് അ​റി​യി​ച്ചു. പാ​ർ​ട്ടി രൂ​പീ​ക​ര​ണ ശേ​ഷ​മു​ള്ള ആ​ദ്യ രാ​ഷ്ട്രീ​യ ച​ട​ങ്ങി​ലാ​ണ് പ​താ​ക പു​റ​ത്തി​റ​ക്കി​യ​ത്.  

Read More

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കി​ല്ല; മൊ​ഴി ന​ൽ​കി​യ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ ത​യാ​റാ​ക​ണം; പി. ​സ​തീ​ദേ​വി

കൊ​ച്ചി: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ കേ​വ​ലം ഊ​ഹാ​പോ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ പി. ​സ​തീ​ദേ​വി. മൊ​ഴി ന​ൽ​കി​യ​വ​ർ അ​തി​ൽ ഉ​റ​ച്ച് നി​ൽ​ക്ക​ണം. തെ​റ്റ് ചെ​യ്ത​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണം. അ​തി​നു​വേ​ണ്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ മൊ​ഴി കൊ​ടു​ത്ത​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​തി ദേ​വി പ​റ​ഞ്ഞു. അ​തേ​സ​മ​യം ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ ഗു​രു​ത​ര വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ് ഹ​ർ​ജി​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. റി​പ്പോ​ർ​ട്ടി​ലെ വി​വ​ര​ങ്ങ​ളെ​ല്ലാം പു​റ​ത്തു​വ​ര​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം. റി​പ്പോ​ർ​ട്ടി​ന്മേ​ൽ ക്രി​മി​ന​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളാ​ൻ ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

സ്കൂ​ളി​ൽ നി​ന്നും സൈ​ക്കി​ളി​ൽ വ​രു​ന്ന വ​ഴി റോ​ഡി​ൽ കി​ട​ന്ന വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി ഷോ​ക്കേ​റ്റു; വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം

അ​മ​രാ​വ​തി: സൈ​ക്കി​ളി​ല്‍ പോ​കു​ന്ന​തി​ന് ഇ​ട​യി​ല്‍ റോ​ഡി​ല്‍ കി​ട​ന്നി​രു​ന്ന വൈ​ദ്യു​ത ലൈ​നി​ല്‍ ത​ട്ടി പ​തി​നൊ​ന്നു​വ​യ​സു​കാ​ര​ന്‍ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ഡ​പ്പ​യി​ലാ​ണ് സം​ഭ​വം. സ്കൂ​ളി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ത​ന്‍​വീ​റി​ന് ഷോ​ക്കേ​റ്റ​ത്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ത​ന്‍​വീ​റി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ആ​ദം എ​ന്ന പ​ത്തു​വ​യ​സു​കാ​ര​നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റു. ഈ ​കു​ട്ടി ഇ​പ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ത​ൻ​വീ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചി​രു​ന്നു. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് വ​യ​ർ നീ​ക്കി കു​ട്ടി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ നാ​ട്ടു​കാ​ർ ഇ​ല​ക്ട്രി​സി​റ്റി ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.        

Read More

എം​പോ​ക്സ്: ജാ​ഗ്ര​ത പാ​ലി​ക്ക​ണം; മു​ന്ന​റി​യി​പ്പു​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: ആ​ഫ്രി​ക്ക​യി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലു​ൾ​പ്പെ​ടെ എം​പോ​ക്സ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​നം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ്. കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ള​നു​സ​രി​ച്ചു സം​സ്ഥാ​ന​ത്തെ എ​ല്ലാ എ​യ​ർ​പോ​ർ​ട്ടു​ക​ളി​ലും സ​ർ​വൈ​ല​ൻ​സ് ടീ​മു​ണ്ട്. രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന​വ​ർ​ക്ക് എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ റി​പ്പോ​ർ​ട്ടു ചെ​യ്യ​ണം. ആ​രം​ഭ​ത്തി​ൽ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ രോ​ഗ​മാ​യി​രു​ന്നു എം​പോ​ക്സ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കു നേ​രി​ട്ടു പ​ക​രു​ന്ന രോ​ഗ​മാ​ണി​തെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പു വ്യ​ക്ത​മാ​ക്കി. തീ​വ്ര​ത കു​റ​വാ​ണെ​ങ്കി​ലും 1980ൽ ​ലോ​ക​മെ​മ്പാ​ടും ഉ​ന്മൂ​ല​നം ചെ​യ്യ​പ്പെ​ട്ട​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ഓ​ർ​ത്തോ​പോ​ക്സ് വൈ​റ​സ് അ​ണു​ബാ​ധ​യാ​യ വ​സൂ​രി​യു​ടെ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി എം​പോ​ക്സ് ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് സാ​ദൃ​ശ്യ​മു​ണ്ട്.

Read More

ലോ​ൺ ആ​പ് ഭീ​ഷ​ണി​യി​ൽ യു​വ​തി​യു​ടെ ആ​ത്മ​ഹ​ത്യ; പി​ന്നി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി​യെ​ന്ന് സൂ​ച​ന

പെ​രു​മ്പാ​വൂ​ർ: ഓ​ൺ​ലൈ​ൻ ലോ​ൺ ആ​പ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് പെ​രു​മ്പാ​വൂ​രി​ൽ വീ​ട്ട​മ്മ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​നു പി​ന്നി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ ലോ​ബി​യെ​ന്നു സൂ​ച​ന. സം​ഭ​വ​ത്തി​ൽ കു​റു​പ്പം​പ​ടി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വേ​ങ്ങൂ​ർ അ​രു​വ​പ്പാ​റ കു​രി​യ​പ്പു​റം വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ ഭാ​ര്യ ആ​ര​തി (31) യാ​ണു ചൊ​വ്വാ​ഴ്ച രാ​വി​ലെ 11 ഓ​ടെ വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​ൺ ആ​പ് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്നാ​ണു യു​വ​തി ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നും ആ​ര​തി ഒ​ന്നി​ലേ​റെ ലോ​ൺ ആ​പ്പു​ക​ൾ വ​ഴി ലോ​ൺ എ​ടു​ത്തി​രു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇ​ത്ത​ര​ത്തി​ൽ എ​ടു​ത്തി​രു​ന്ന വാ​യ്പ​ക​ളി​ൽ ചി​ല​ത് തി​രി​ച്ച​ട​ച്ചി​രു​ന്നു. വ​ലി​യൊ​രു തു​ക ലോ​ൺ എ​ടു​ക്കു​ന്ന​തി​നാ​യി പ്രോ​സ​സിം​ഗ് ഇ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട ഫീ​സ് ന​ൽ​കു​ന്ന​തി​നാ​യി മ​റ്റൊ​രു ആ​പ്പി​ൽ​നി​ന്നും വാ​യ്പ ത​ര​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് വ​ലി​യ തു​ക​യ്ക്കാ​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും തു​ക ല​ഭി​ച്ചി​ല്ല. പ്രോ​സ​സിം​ഗ് ഫീ​യാ​യി ന​ൽ​കി​യ തു​ക തി​രി​കെ കി​ട്ടി​യ​തു​മി​ല്ല.…

Read More

അ​ധി​ക​ ​മോ​ഹവില വാഗ്ദാനം ന​ൽ​കി ഇ​ടു​ക്കി​യി​ൽ ഏ​ലം ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ച്ച് ദ​മ്പ​തി​ക​ൾ; ത​ട്ടി​യെ​ടു​ത്ത​ത് 100 കോ​ടി​ക്ക് മു​ക​ളി​ൽ വ​രു​ന്ന ഏ​ലം; ഇ​ര​യാ​യ​ത് 200ല​ധി​കം ക​ർ​ഷ​ക​ർ

അ​ടി​മാ​ലി: ഇ​ടു​ക്കി​യി​ൽ ഏ​ലം ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. വി​പ​ണി വി​ല​യെ​ക്കാ​ൾ 500 രൂ​പ മു​ത​ൽ 1000 രൂ​പ വ​രെ അ​ധി​കം വി​ല​യി​ട്ട് ഏ​ല​ക്ക സം​ഭ​രി​ച്ച ശേ​ഷം പ​ണം ന​ൽ​കാ​തെ ക​ർ​ഷ​ക​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 30 മു​ത​ൽ 40 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഏ​ല​ക്ക വാ​ങ്ങി​യി​രു​ന്ന​ത്. പാ​ല​ക്കാ​ട് ക​രി​മ്പ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ന​സീ​ർ ഇ​യാ​ളു​ടെ ഭാ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണ്. ത​ട്ടി​പ്പ് 100 കോ​ടി​ക്ക് മു​ക​ളി​ൽ വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. 200ല​ധി​കം ക​ർ​ഷ​ക​ർ ത​ട്ടി​പ്പി​ന് ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.പ​ണം ല​ഭി​ക്കാ​നു​ള്ള​വ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​ടി​മാ​ലി സ്റ്റേ​ഷ​നി​ൽ മാ​ത്രം ഇ​യാ​ൾ​ക്കെ​തി​രേ 21 പ​രാ​തി​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ഈ ​പ​രാ​തി​ക​ളി​ൽ ഉ​ള്ള​ത്. എ​ൻ ഗ്രീ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ട​മു​റി​ക​ൾ വാ​ട​ക​യ്ക്ക്…

Read More

 ‌ഭൂ​മി കും​ഭ​കോ​ണ​ക്കേ​സ്; മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​ജി​വ​യ്ക്ക​ണെ​ന്ന് ബി​ജെ​പി;  പൂ​ർ​ണ​പി​ന്തു​ണ​യു​മാ​യി മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മെ​ന്ന് ഡി.​കെ. ശി​വ​കു​മാ​ർ

ബെം​ഗ​ളൂ​രു: മൈ​സൂ​രു അ​ർ​ബ​ൻ ഡെ​വ​ല​പ്‌​മെ​ന്‍റ് അ​ഥോ​റി​റ്റി ഭൂ​മി കും​ഭ​കോ​ണ​ത്തി​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ബി​ജെ​പി​യു​ടെ സ​മ്മ​ർ​ദ​ത്തി​നി​ട​യി​ൽ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യെ പി​ന്തു​ണ​ച്ച് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി 100 ശ​ത​മാ​നം മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രേ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും ശി​വ​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന കാ​ര്യ​ത്തി​ൽ എ​നി​ക്ക് ആ​ശ​ങ്ക​യൊ​ന്നു​മി​ല്ല. അ​ത് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ചാ​ണെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി. അ​ഴി​മ​തി​ക്കേ​സി​ൽ സി​ദ്ധ​രാ​മ​യ്യ​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​ൻ ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ ത​വ​ർ ച​ന്ദ് ഗെ​ലോ​ട്ട് അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ഡി​കെ​യു​ടെ പ്ര​തി​ക​ര​ണം.

Read More

ബം​ഗ​ളൂ​രു​വി​ൽ ടെ​ക്കി യു​വാ​വ്  ജീ​വ​നൊ​ടു​ക്കി; ബ​ലൂ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഹീ​ലി​യം വാ​ത​കം ശ്വ​സി​ച്ച് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ ഐ​ടി ക​മ്പ​നി​യി​ലെ ടെ​ക്കി യു​വാ​വ് ഹോ​ട്ട​ൽ മു​റി​യി​ൽ ഹീ​ലി​യം വാ​ത​കം ശ്വ​സി​ച്ച് ജീ​വ​നൊ​ടു​ക്കി. ഹാ​സ​ൻ ജി​ല്ല​യി​ലെ സ​ക​ലേ​ഷ്പു​ർ സ്വ​ദേ​ശി​യാ​യ യാ​ഗ്നി​ക്(24) ആ​ണു മ​രി​ച്ച​ത്. ബം​ഗ​ളൂ​രു​വി​ലെ നീ​ലാ​ദ്രി ന​ഗ​റി​ലാ​ണു സം​ഭ​വം. 16നു ​ഹോ​ട്ട​ലി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്‌​ത യാ​ഗ്നി​ക്, ബ​ലൂ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഹീ​ലി​യം വാ​ത​കം ശ്വ​സി​ച്ച് ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി വീ​ട്ടി​ലി​രു​ന്നു ജോ​ലി ചെ​യ്യ​ക​യാ​യി​രു​ന്ന യാ​ഗ്നി​ക്, എം​ടെ​ക് പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. പീ​നി​യ പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് ഇ​യാ​ൾ ഹീ​ലി​യം ഗ്യാ​സ് ക​ണ്ടെ​യ്‌​ന​ർ വാ​ങ്ങി ഹോ​ട്ട​ൽ മു​റി​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്.

Read More

ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി  നേ​താ​വി​നെ ‌ഓ​ടി​ച്ചി​ട്ടു വെ​ടി​വ​ച്ചു​കൊ​ന്നു;  സം​സ്ഥാ​ന​ത്തു “ജം​ഗി​ൾ രാ​ജ്’ എ​ന്ന് തേ​ജ്വ​സി യാ​ദ​വ്;  ബി​ഹാ​റി​ൽ വ​ൻ പ്ര​തി​ഷേ​ധം; അന്വേഷണം ആരംഭിച്ച് പോലീസ്

ഹാ​ജി​പു​ർ: ബി​ഹാ​റി​ൽ ആ​ർ​ജെ​ഡി നേ​താ​വും റാ​യി​പു​ർ കൗ​ൺ​സി​ല​റു​മാ​യ പ​ങ്ക​ജ് റാ​യി​യെ അ​ക്ര​മി​സം​ഘം ഓ​ടി​ച്ചി​ട്ടു വെ​ടി​വ​ച്ചു​കൊ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഹാ​ജി​പു​രി​ലാ​ണു സം​ഭ​വം . ത​ന്‍റെ വീ​ടി​നു സ​മീ​പ​മു​ള്ള വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലി​രി​ക്കു​ക​യാ​യി​രു​ന്ന പ​ങ്ക​ജി​നു​നേ​രേ മോ​ട്ടോ​ർ സൈ​ക്കി​ളി​ലെ​ത്തി​യ ഗു​ണ്ട​ക​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി സ്വ​ന്തം വീ​ട്ടി​ലേ​ക്കു ഓ​ടി​ക്ക​യ​റി​യ റാ​യി​യെ മൂ​ന്നം​ഗ​സം​ഘം പി​ന്തു​ട​ർ​ന്നെ​ത്തു​ക​യും വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കേ​ന്ദ്ര​മ​ന്ത്രി ചി​രാ​ഗ് പാ​സ്വാ​ന്‍റെ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​മാ​ണ് ഹാ​ജി​പു​ർ. സം​ഭ​വ​ത്തി​ൽ ബി​ഹാ​റി​ൽ വ​ൻ പ്ര​തി​ഷേ​ധ​മാ​ണു ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റും എ​ൻ​ഡി​എ​യും സ്ഥാ​ന​ത്തെ ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും സം​സ്ഥാ​ന​ത്ത് “ജം​ഗി​ൾ രാ​ജ്’ ആ​ണു ന​ട​ക്കു​ന്ന​തെ​ന്നും ആ​ർ​ജെ​ഡി നേ​താ​വും മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ തേ​ജ​സ്വി യാ​ദ​വ് ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സം​ഭ​വ​സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ലു​ള്ള മ​നോ​വി​ഷ​മം; റി​ട്ട​യേ​ർ​ഡ് കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി; വ​രു​മാ​നം നി​ല​ച്ച​തി​ൽ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ

കാ​ട്ടാ​ക്ക​ട: പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​ലെ മ​നോവി​ഷ​മ​ത്തി​ൽ കെഎ​സ്ആ​ർടിസിയി​ൽ നി​ന്നും വി​ര​മി​ച്ച​യാ​ൾ ജീ​വ​നൊ​ടു​ക്കി. കാ​ട്ടാ​ക്ക​ട ചെ​മ്പ​നാ​കോ​ട് ചോ​തി നി​വാ​സി​ൽ എം.​സു​രേ​ഷാ​ണ് (65) ആ​ണ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​ലു​ള്ള മ​നോ​വി​ഷ​മ​ത്തി​ലാ​ണ് പിതാവ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് മ​ക്ക​ൾ മൊ​ഴി ന​ൽ​കി​യ​താ​യി കാ​ട്ടാ​ക്ക​ട പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല് വ​ർ​ഷം മു​മ്പ് ഒ​രു അ​പ​ക​ട​ത്തി​ൽ ഇ​രു കാ​ലു​ക​ൾ​ക്കും പ​രി​ക്കേ​റ്റ സു​രേ​ഷ് വീ​ട്ടി​ൽ വാ​ക്ക​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു സ​ഞ്ചാ​രം. പെ​ൻ​ഷ​നാ​യി​രു​ന്നു ആ​കെ​യു​ണ്ടാ​യി​രു​ന്ന വ​രു​മാ​നം. ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി പെ​ൻ​ഷ​ൻ ല​ഭി​ച്ചി​രു​ന്നി​ല്ല എ​ന്നും ആ​കെ വ​രു​മാ​നം ഇ​ത് മാ​ത്ര​മാ​യി​രു​ന്നു എ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. നി​ത്യ​വൃ​ത്തി​ക്കു മാ​ർ​ഗമി​ല്ലാ​ത്ത സ്ഥി​തി ആ​യി​രു​ന്ന​താ​യും ഇ​തി​ൻ​റെ മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്നു എ​ന്നും പ​റ​യു​ന്നു. 2018- ലും ​പെ​ൻ​ഷ​ൻ വൈ​കി​യ​പ്പോ​ൾ സു​രേ​ഷ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു. ഭാ​ര്യ: കു​മാ​രി ലേ​ഖ. മ​ക്ക​ൾ: ചോ​തി, സു​ജി​ത്, ശാ​ലു. മ​രു​മ​ക​ൻ: വി.​ജി.​വി​ഷ്ണു. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്…

Read More