തിരുവനന്തപുരം: വടക്കൻ തമിഴ്നാടിനും തെക്കൻ ആന്ധ്രാ പ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയ്ക്ക് പിന്നാലെ തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. മറ്റ് എട്ടു ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലകളിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള -ലക്ഷദ്വീപ് -കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ…
Read MoreCategory: Loud Speaker
ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ ചർച്ചകൾ വിളിച്ചാൽ സഹകരിക്കും; തിരുത്തൽ നടപടികൾ ഉണ്ടാകും അതിനാണ് ഭരണവും ഭരണ യന്ത്രവും ഉള്ളത്; സുരേഷ് ഗോപി
തിരുവനനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടികൾ ഉണ്ടാകും സർക്കാർ ചർച്ചകൾക്ക് വേണ്ടി വിളിച്ചാൽ സഹകരിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത് ഇത്രയും വലിയ പ്രശ്നം ആണെന്ന് സംഘടനകൾ തിരിച്ചറിഞ്ഞത് ഇപ്പോഴാകുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങളുടെ പരിഹാരം കൂടി ഹേമ കമ്മീഷനിൽ ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് കുറച്ച് മാസങ്ങൾക്ക് മുൻപ് വേറെ ചില പവർ സെന്റേഴ്സ് വന്നിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. തിരുത്തൽ നടപടികൾ ഉണ്ടാകും അതിനാണ് ഭരണവും ഭരണ യന്ത്രവും ഉള്ളത്. സിനിമ പ്രവർത്തകരും ഇത്തരം ന്യൂനതകൾ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Moreതാൻ ഇടപെട്ട് ഒരു നടനെയും വിലക്കിയിട്ടില്ല; അങ്ങനെ ഒരു പരാതിയും ഇതുവരെ വന്നിട്ടില്ല; പവർ ഗ്രൂപ്പുകൾ ഉള്ളതായി അറിയില്ല; കെ. ബി. ഗണേഷ് കുമാർ
പുനലൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിനു ശേഷം പ്രതികരണമറിയിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ. ഒരു നടനെയും താൻ ഇടപെട്ട് വിലക്കിയിട്ടില്ലെന്നും അത്തരത്തിൽ ഒരു പരാതി ഇതുവരെ ഉയർന്നിട്ടില്ല. അങ്ങനെ ഒരു പരാതി ഉണ്ടെങ്കിൽ ആ നടൻ ആരാണെന്ന് പറയട്ടെയെന്നും മന്ത്രി പറഞ്ഞു. മലയാള സിനിമാ ലോകത്ത് പവർ ഗ്രൂപ്പുകൾ ഉള്ളതായി തനിക്കറിയില്ല. പല സിനിമകളിൽ നിന്നും തന്നെയും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് സാംസ്കാരിക വകുപ്പ് മന്ത്രിയാണ് അദ്ദേഹം മുഖ്യമന്ത്രിയുമായി ആലോചിച്ച് വേണ്ട നപടികൾ സ്വീകരിക്കുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
Read Moreലൈംഗിക ചൂഷണം, മര്‍ദനം; ഡാൻസ് ബാറിൽനിന്ന് 24 പെൺകുട്ടികളെ രക്ഷപ്പെടുത്തി
മുംബൈ: അന്ധേരി ഈസ്റ്റിൽ അനധികൃതമായി പ്രവര്‍ത്തിച്ച ഡാൻസ് ബാറിൽനിന്ന് 24 പെണ്‍കുട്ടികളെ പോലീസെത്തി രക്ഷിച്ചു. ഡാന്‍സ് ബാറിലുണ്ടായിരുന്ന പെണ്‍കുട്ടികളിലൊരാൾ നല്കിയ പരാതിയെ തുടർന്നാണു പോലീസ് റെയ്ഡിന് എത്തിയത്. നിരന്തരം ലൈംഗിക ചൂഷണത്തിന് വിധേയരാക്കുക, മര്‍ദിക്കുക, സൗകര്യങ്ങളൊന്നുമില്ലാതെ പാര്‍പ്പിക്കുക എന്നൊക്കെയായിരുന്നു പരാതി. ഇടപാടുകാരെന്ന വ്യാജേന എത്തി പരിശോധന നടത്തിയശേഷമായിരുന്നു പോലീസ് നടപടി. ഡാന്‍സ് ബാറിനുള്ള അനുമതി പത്രങ്ങളൊന്നും ഉടമകള്‍ക്ക് ഹാജരാക്കാനായില്ല. ബാര്‍ താല്കാലികമായി പൂട്ടിയ പോലീസ്, ഉടമകൾക്കെതിരേ കേസെടുത്തു. പെൺകുട്ടികളെ അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ മൊഴിയെടുത്തശേഷമായിരിക്കും ഉടമകൾക്കെതിരേ കൂടുതല്‍ നടപടി ഉണ്ടാവുക.
Read Moreവ്യക്തിപരമായ പരാതികൾ സർക്കാരിന് ലഭിച്ചിട്ടില്ല; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒളിപ്പിച്ചുവച്ച ഭാഗം പ്രസിദ്ധീകരിക്കണമെന്ന് കോടതി പറയട്ടെയെന്ന് എ.കെ. ബാലൻ
പാലക്കാട് : ഹേമകമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സ്വീകരിക്കാൻ തടസങ്ങളുണ്ടെന്ന് മുൻ മന്ത്രി എ.കെ. ബാലൻ. പൊതുവായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കാനോ നിയമനടപടിക്കോ സാധ്യതയില്ല. റിപ്പോർട്ടിലുള്ളത് ആരോപണങ്ങൾ മാത്രമെന്നും വ്യക്തിപരമായ പരാതികൾ സർക്കാരിന് ലഭിച്ചിട്ടില്ലെന്നും പരാതിയില്ലാതെ കേസെടുക്കാനാവില്ലെന്നും അതിന് നിയമതടസമുണ്ടെന്നും ബാലൻ പറഞ്ഞു. മൊഴികൾ മുഴുവൻ സർക്കാരിനറിയില്ല. ആർക്കെതിരെയൊക്കെ പറഞ്ഞുവെന്നതും വ്യക്തമല്ല. ആകാശത്തുനിന്ന് കേസെടുത്ത് എഫ് ഐആർ ഇടാൻ പറ്റില്ലെന്നും ബാലൻ പറഞ്ഞു. റിപ്പോർട്ടിലെ കാര്യങ്ങൾ പരിശോധിക്കും. റിപ്പോർട്ട് പൂഴ്ത്തിവച്ചിട്ടില്ല. ഒരു ഘട്ടത്തിൽ അന്വേഷണം വഴി മുട്ടിയിരുന്നുവെന്നും തുടക്കം മുതൽ തടസങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൊഴികൾ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞാലേ കേസെടുക്കാനാകൂ. ഒളിപ്പിച്ചുവച്ച ഭാഗം പ്രസിദ്ധീകരിക്കണമെന്ന് കോടതിയോ കമ്മിറ്റിയോ പറയട്ടെയെന്നും ബാലൻ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു സിസി സ്ഥാപകഅംഗം തന്നെ ആവശ്യപ്പെട്ടിരുന്നതായും ബാലൻ പറഞ്ഞു.
Read Moreഹേമ കമ്മീഷൻ റിപ്പോർട്ട്; ആരോപണ വിധേയർക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തം; സർക്കാർ നിലപാടു നിർണായകം
തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വനിതകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ ആരോപണ വിധേയർക്കെതിരേ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് നിർണായകമാകും. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി വനിതാ പ്രവർത്തകർ തങ്ങൾക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് ഹേമകമ്മീഷനോട് വെളിപ്പെടുത്തിയിരുന്നു. ഈ റിപ്പോർട്ടിലെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങൾ ഒഴിച്ച് ഇന്നലെ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ മാധ്യമങ്ങൾക്ക് ഹേമകമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് കൈമാറിയിരുന്നു. ഈ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. ഹേമ കമ്മീഷൻ റിപ്പോർട്ടിൻമേൽ സർക്കാരിന് തുടർ നടപടികൾ സ്വീകരിക്കാമെന്നിരിക്കെ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതിനെതിരെയും വിമർശനം ഉയരുകയാണ്. വിവിധ വനിതാ സംഘടന പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വിഷയത്തിൽ വരുംദിവസങ്ങളിൽ സർക്കാർ നിലപാടിനെതിരേ കുടുതൽ പേർ രംഗത്ത് വരുമെന്ന സൂചനകളാണ്…
Read Moreപുലിയിറങ്ങാതെ തൃശൂരുകാർക്ക് എന്ത് ഓണം; വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിയ പുലിക്കളി നടത്താൻ സർക്കാർ അനുമതി
തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായുള്ള പുലിക്കളിയ്ക്ക് സർക്കാർ അനുമതി നൽകി. കഴിഞ്ഞവര്‍ഷം അനുവദിച്ച അതേ തുകയില്‍ പുലിക്കളി നടത്താനാണ് സർക്കാർ അനുമതി നല്‍കിയിരിക്കുന്നത്. ഇത്തവണ പുലികളി ഒഴിവാക്കാൻ തൃശൂർ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു. പിന്നാലെ വലിയ പ്രതിഷേധവുമുയർന്നിരുന്നു. ശേഷം പുലികളിക്ക് അനുമതി തേടി തൃശൂർ മേയർ സർക്കാരിന് കത്തയച്ചതോടെയാണ് അനുമതി ലഭിച്ചത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പുലികളി ഒഴിവാക്കാൻ കോർപ്പറേഷൻ തീരുമാനിച്ചിരുന്നത്.
Read Moreസവർണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു; ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സവർണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു, ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരേ ശക്തിയുക്തം നിലകൊണ്ടു. പലമതസാരവും ഏകമാണെന്നാണ് ഗുരു ലോകത്തോട് വിളിച്ചു പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നവോഥാന കേരളത്തിന്റെ കണ്ണാടിയെന്നോണം ഗുരുരുദർശനങ്ങൾ കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ഇന്നും ചലനാത്മകമാക്കുന്നു. ഗുരുവിന്റെ ഇടപെടലുകളും പോരാട്ട ചരിത്രവും നമുക്ക് എക്കാലവും മാർഗദർശകമാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ആശംസകൾ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…കേരളീയ സമൂഹത്തിലേക്ക് നവോഥാനത്തിന്റെ വെള്ളിവെളിച്ചം പകർന്നു നൽകിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമാണ് ഇന്ന്. സവർണ മേൽക്കോയ്മയേയും സാമൂഹ്യതിന്മകളേയും ചോദ്യം ചെയ്ത ഗുരു, ജാതീയമായ ഉച്ചനീചത്വങ്ങൾക്കും സാമ്പത്തിക ചൂഷണങ്ങൾക്കുമെതിരേ ശക്തിയുക്തം നിലകൊണ്ടു. പലമതസാരവും ഏകമാണെന്നാണ് ഗുരു ലോകത്തോട് വിളിച്ചു പറഞ്ഞത്. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവ്വമതസമ്മേളനത്തിന്റെ ശതാബ്ദി വർഷം കൂടിയാണ്…
Read Moreപ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 20 വർഷം തടവ്
ലക്നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത വളർത്തുമകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 20 വർഷം കഠിന തടവും 50,000 രൂപ പിഴയും. 2019 സെപ്റ്റംബർ ഒൻപതിനാണു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന ഭർത്താവ് രാത്രിയിൽ പത്തുവയസുകാരിയായ തന്റെ മകളെ പീഡിപ്പിച്ചുവെന്നു പരാതിക്കാരി പോലീസിനു മൊഴി നൽകിയിരുന്നു. മകൾ വേദനകൊണ്ടു നിലവിളിച്ചപ്പോൾ, പരാതിക്കാരി ലൈറ്റ് ഓണാക്കി. ഈ സമയം തന്റെ ഭർത്താവ് മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നതായി കണ്ടെന്നും ഇവർ പോലീസിനോടു പറഞ്ഞു. മൂന്നു വർഷമായി രണ്ടാനച്ഛൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നു പെൺകുട്ടിയും പറഞ്ഞു.
Read Moreമുടിയിൽ പിടിച്ചുവലിച്ചു, ചവിട്ടി വീഴ്ത്തി: അഞ്ചാം ക്ലാസ് വിദ്യാർഥിനിക്ക് ക്രൂരമർദനം; അധ്യാപകന് സസ്പെൻഷൻ
ബല്ലിയ: അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ മുടിയിൽ പിടിച്ചുവലിക്കുകയും കുട്ടിയെ ചവിട്ടി വീഴ്ത്തുകയും ചെയ്ത സർക്കാർ സ്കൂൾ അധ്യാപകനെ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ബല്ലിയയിലാണു സംഭവം. ബിസൗലി മേഖലയിലെ പ്രൈമറി സ്കൂളിൽ ദിവസങ്ങൾക്കു മുമ്പാണ് അക്രമം നടന്നത്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്പോഴാണ് ഇയാൾ കുട്ടിയെ ക്രൂരമായി ആക്രമിച്ചത്. കുട്ടികളോടുള്ള അധ്യാപകന്റെ ക്രൂരമായ പെരുമാറ്റത്തിനെതിരേ ഇതിനു മുന്‍പും പരാതികളുയർന്നിരുന്നതായി പറയുന്നു.
Read More