കോൽക്കത്ത: കോൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മൃതദേഹത്തിൽ 14ലധികം മുറിവുകൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മുറിവുകളെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. തല, കവിളുകൾ, ചുണ്ടുകൾ, മൂക്ക്, വലത് താടിയെല്ല്, താടി, കഴുത്ത്, ഇടതു കൈ, തോൾ, കാൽമുട്ട്, കണങ്കാൽ എന്നിവയിലും സ്വകാര്യ ഭാഗങ്ങളിലുമാണ് മുറിവുകൾ. ഇവയെല്ലാംതന്നെ മരണത്തിന് മുമ്പ് ഉണ്ടായ മുറിവുകളാണെന്നും ലൈംഗികാതിക്രമത്തിനുള്ള സാധ്യതയാണ് ഇതു വ്യക്തമാക്കുന്നതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൈകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചതാണ് മരണകാരണം. ശ്വാസകോശത്തിലെ രക്തസ്രാവവും ശരീരത്തിൽ പലയിടത്തും രക്തം കട്ടപിടിച്ചതും റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ ഒടിവിന്റെ ലക്ഷണങ്ങളില്ല. കൂടുതൽ പരിശോധനയ്ക്കായി രക്തത്തിന്റെയും മറ്റു ശരീര സ്രവങ്ങളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടറെ ഈ മാസം ഒൻപതിനാണ് ആശുപത്രിയിലെ സെമിനാർ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. രാജ്യമൊട്ടാകെ വ്യാപകമായ രോഷമാണ് സംഭവത്തിൽ…
Read MoreCategory: Loud Speaker
ദുരിതബാധിതരുടെ മുഴുവൻ കടവും എഴുതിത്തളളണം; ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളു; മാതൃകാപരമായ നടപടികൾ സ്വീകരിക്കണം; പിണറായി വിജയൻ
തിരുവനന്തപുരം: ഉരുൾ കവർന്ന വയനാട്ടിലെ ദുരിതബാധിതരുടെ വായ്പകൾ ബാങ്കുകൾ പൂർണമായും എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലിശയിൽ ഈടാക്കുന്ന ഇളവ്, വായ്പ തിരിച്ചടയ്ക്കുന്നതിനുള്ള കാലാവധി നീട്ടൽ ഇവയൊന്നും പരിഹാര മാർഗങ്ങളല്ല. ദുരന്തം നടന്ന പ്രദേശത്തെ മുഴുവൻ കടങ്ങളും പൂർണമായും എഴുതിത്തളളണം. ബാങ്കുകൾക്ക് താങ്ങാവുന്ന തുക മാത്രമേ വായ്പ ഇനത്തിലുളളുവെന്നും മാതൃകാ പരമായ നടപടികൾ സ്വീകരിക്കണമെന്നും എസ്എൽബിസി (ബാങ്കേഴ്സ് സമിതി)യോഗത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കർഷക കുടുംബങ്ങൾ കൂടുതലുളള പ്രദേശത്തെ മിക്ക ആളുകളും വായ്പ എടുത്തിട്ടുണ്ട്. വീട് നിർമ്മിക്കുന്നതിന് ലോൺ എടുത്തവർക്ക് വീട് തന്നെ ഇല്ലാതായി. നിലവിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. അതിനാൽ മാതൃകാപരമായ നടപടികൾ ബാങ്കുകൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരിതബാധിതർക്കുളള ധന സഹായത്തിൽ കയ്യിട്ട് വാരിയ ഗ്രാമീൺ ബാങ്ക് നടപടി ശരിയല്ലെന്നും നടപടികൾ യന്ത്രികമായി മാറരുതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Read Moreമകൻ ജാതി മാറി പ്രണയിച്ചു; അമ്മയെ കൂട്ടബലാത്സംഗം ചെയ്ത് പെൺകുട്ടിയുടെ വീട്ടുകാർ; കേസെടുക്കാൻ മടിച്ച് പോലീസ്
ധർമപുരി: മകൻ ജാതി മാറി പ്രണയിച്ചതിന് അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ ധർമപുരി കീഴ്മൊരപ്പൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാരാണ് അതിക്രമം നടത്തിയത്. യുവാവും പെൺകുട്ടിയും ദീർഘകാലമായി പ്രണയത്തിലായിരുന്നു. എന്നാൽ രണ്ട് വ്യത്യസ്ത ജാതി ആയതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു. തുടർന്ന് വീട്ടുകാർ അറിയാതെ യുവാവും പെൺകുട്ടിയും ഒളിച്ചോടി വിവാഹം ചെയ്തു. സംഭവമറിഞ്ഞ് യുാവിന്റെ വീട്ടിലെത്തിയ പെൺകുട്ടിയുടെ വീട്ടുകാർ പിതാവിനെ മർദിച്ച് അവശനാക്കി. അക്രമം തടയാനെത്തിയ മാതാവിനെ വിവസ്ത്രയായി റോഡിലൂടെ വലിച്ചിഴച്ചു ഉൾക്കാട്ടിലേക്ക് കൊണ്ടെത്തിടച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിന് ശേഷം യുവാവിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ അവർ തയാറായില്ല. പിന്നീടാണ് യുവതിയുടെ പിതാവിനെയും മാതാവിനെയും ഉൾപ്പെടുത്തി 20 പേർക്കെതിരെ പോലീസ് കേസെടുത്തത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
Read Moreസെപ്റ്റംബർ ആദ്യവാരത്തോടെ ഓണചന്തകൾക്ക് തുടക്കമാകും; ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും; സപ്ലൈകോ
തിരുവനന്തപുരം: സെപ്റ്റംബർ ആദ്യവാരത്തോടെ ഓണചന്തകൾ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ഓണചന്തയ്ക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി കൊണ്ട് ചന്തകൾ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു. അതേസമയം കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷയിലാണ് സപ്ലൈകോ. ചന്തകളിൽ സജീകരിക്കപ്പെടുന്ന പ്രത്യേക സ്റ്റാളുകളിലൂടെ ജൈവ പച്ചക്കറികൾ വിൽക്കും. മാവേലി സ്റ്റോറുകളിലും ആവശ്യത്തിന് സബ്സിഡി സാധനങ്ങൾ എത്തിക്കും. മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റാണ് റേഷൻകടകളിലൂടെ ഇക്കൊല്ലം നൽകുന്നത്.
Read Moreപരസ്യമായി പാര്‍ട്ടിക്കുള്ളിലെ ഭിന്നത; വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്
പത്തനംതിട്ട: മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരേ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാര്‍ട്ടിയുടെ താക്കീത്. കൊടുമണ്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായ കെ.കെ. ശ്രീധരനാണ് താക്കീത്. മന്ത്രിയുടെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് ഇടപെട്ട് കിഫ്ബി റോഡ് നിര്‍മാണത്തില്‍ ഓടയുടെ ഗതി മാറ്റിമറിച്ചതായി ശ്രീധരന് മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ ഭിന്നതയും പരസ്യമായി. കഴിഞ്ഞ ദിവസം നടന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വിഷയം ചര്‍ച്ചയ്ക്കു വന്നത്. കൊടുമണ്‍ ഏരിയ സെക്രട്ടറി എ.എന്‍. സലീം ഉള്‍പ്പെടെയുള്ളവര്‍ ശ്രീധരനെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂരിഭാഗം പേരും ഇതിനോടു യോജിച്ചില്ല. പാര്‍ട്ടിയിലെ സീനിയര്‍ അംഗം കൂടിയായ ശ്രീധരന് ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരേ നടപടി വേണ്ടെന്നും പരസ്യ പ്രസ്താവനയുടെ പേരില്‍ താക്കീത് ആകാമെന്നും ഭൂരിഭാഗം അംഗങ്ങളും പറഞ്ഞു. തുടര്‍ന്നാണ് വിഷയം അവസാനിപ്പിക്കാനും ഇനി പരസ്യ പ്രസ്താവനകള്‍…
Read Moreമുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം: ഇനിയും കണ്ടെത്താനുള്ളത് 119 പേരെ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇനി കണ്ടെത്താനുള്ളത് 119 പേരെയെന്ന് ഔദ്യോഗിക കണക്കുകൾ. ഡിഎൻഎ പരിശോധനാ ഫലം കിട്ടിയതോടെയാണു കാണാതായവരെ സംബന്ധിച്ച കണക്കുകളിൽ വ്യക്തത വന്നിരിക്കുന്നത്. സർക്കാർ കണക്കുകൾ പ്രകാരം, കാണാതായവരുടെ പട്ടികയിൽ നേരത്തേ 128 പേരാണ് ഉണ്ടായിരുന്നത്. ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനൊപ്പം കാണാതായവരുടെ പട്ടിക പുതുക്കാൻ കഴിയുമെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 14 വരെ 401 ഡിഎൻഎ പരിശോധനകളാണു നടത്തിയത്.
Read Moreസ്കൂളിൽ നിന്നും വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ചു, പിന്നാലെ ശാരീരികാസ്വസ്ഥതയും ചർദിയും; 80 കുട്ടികള്‍ ആശുപത്രിയില്‍
മുംബൈ: പോഷകാഹാര പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിന്ന് വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച 80 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ സ്കൂൾ വിദ്യാർഥികളെയാണ് ശാരീരികാസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെകേത് ജല്‍ഗാവ് ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. ശനിയാഴിച രാവിലെയാണ് കുട്ടികൾ ബിസ്കറ്റ് കഴിച്ചത്. ഇതിന് പിന്നാലെ കുട്ടികൾ ഛർദിക്കാൻ തുടങ്ങി. ക്ഷീണിച്ച് അവശരായ കുട്ടികളെ വിവരമറിഞ്ഞെത്തിയ പഞ്ചായത്ത് അധികൃതരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 257 കുട്ടികള്‍ക്കാണ് ആകെ ശാരീരിക ബുദ്ധിമുട്ടുണ്ടായത്. ഇതില്‍ 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 80 പേരൊഴികെയുള്ള കുട്ടികളെ പ്രാഥമിക ചികില്‍സ നല്കി വീട്ടിലേക്ക് അയച്ചുവെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു. 296 വിദ്യാര്‍ഥികളാണ് ആകെ സ്കൂളിലുള്ളത്. ഭക്ഷ്യവിഷ ബാധയാണെന്നാണ് സംശയം. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.
Read Moreജോയി മരിച്ചിട്ട് ഒരുമാസമായിട്ടും മാറ്റമില്ലാതെ ആമയിഴഞ്ചാൻ തോട്; മാലിന്യത്തിന് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യത്തിന് ഇതുവരെയും പരിഹാരം കണ്ടെത്തിയിട്ടില്ല. ശുചീകരണ തൊഴിലാളി ജോയിയുടെ മൃതദേഹം കഴിഞ്ഞ മാസമാണ് ആമയിഴഞ്ചാൻ തോട്ടിൽ തകരപ്പറമ്പിന് സമീപത്തെ മാലിന്യ കുമ്പാരങ്ങൾക്കിടയിൽ നിന്നും കണ്ടെത്തിയത്. ജോയിയെ കാണാതായ റെയിൽവേ ടണലിൽ നിന്നും ഒരു കിലോമീറ്ററോളം അകലെയാണ് തകരപ്പറമ്പിലെ മാലിന്യക്കൂനയുള്ളത്. ജോയി വീണ് മരിച്ച മാലിന്യത്തോട്ടിലെ 140 മീറ്റർ നീളത്തിലുള്ള ടണൽ അതേ പോലെ മാലിന്യം മൂടിക്കിടക്കുകയാണ്. 140 മീറ്റർ നീളമുള്ള ടണലിന് 2.47 മീറ്റർ ഉയരവും 4.6 മീറ്റർ വീതിയുമാണ് ഉള്ളത്. അതേസമയം, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തില്‍ മൂന്ന് മാസം കൊണ്ട് പൂർണമായി മാലിന്യം നീക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം ഇതുവരെയും യാതൊരു മാറ്റവുമില്ലാതെ തുടരുന്നു.
Read More‘പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയാർ; ക്യാംപ് ഒഴിഞ്ഞാൽ സ്കൂൾ തുറക്കും’: വി. ശിവൻകുട്ടി
തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതരായ വിദ്യാർഥികൾക്ക് പഠിക്കാനുള്ള പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും തയാറാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ദുരന്തത്തിന് ശേഷം മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെതുടർന്ന് വയനാട്ടിലെ ദുരന്ത പ്രദേശത്തെ വിദ്യാലയങ്ങളുടെ സാഹചര്യം ഉൾപ്പടെ ഉൾക്കൊള്ളിച്ച് ഒരു പ്രോജക്ട് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ എല്ലാം തയാറായിക്കഴിഞ്ഞു. അതുപോലെ സ്കൂളിലേക്ക് ആവശ്യമായ കിറ്റുകളും തയ്യാറായിക്കഴിഞ്ഞു. എത്രയും പെട്ടെന്ന് ക്ലാസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. ദുരിതമേഖലയിലെ വിദ്യാർഥികൾക്ക് ഓണപരീക്ഷ മാറ്റിവെച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ മേപ്പാടി സ്കൂളിലാണ് ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നത്. ക്യാംപിലുള്ളവരെ വാടകവീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Read Moreനൗഷാദിന്റ ഓര്‍മക്കായി നിര്‍മിച്ച ബസ് ബേയിലെ അലങ്കാര ചെടികള്‍ വെട്ടിനശിപ്പിച്ച് തീയിട്ട് സാമൂഹിക വിരുദ്ധർ
കോഴിക്കോട്: മാന്‍ഹോളില്‍ ശുചീകരണ പ്രവര്‍ത്തിക്കിടെ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയെ രക്ഷിക്കുന്നതിനിടെ മരണമടഞ്ഞ നൗഷാദിന്റെ ഓര്‍മയ്ക്കായി കോഴിക്കോട് പാവങ്ങാട് നിര്‍മിച്ച ബസ് ബേ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. അവിടെവച്ചു പിടിപ്പിച്ച അലങ്കാര ചെടികളും മുളങ്കൂട്ടങ്ങളും ഉള്‍പ്പെടെയുള്ളവയാണ് അജ്ഞാതർ വെട്ടിനശിപ്പിച്ച് തീയിട്ടത്. ഇവിടെ നിത്യേന എത്തുകയും വിശ്രമിക്കുകയും ചെയ്യുന്ന ചിലര്‍ തന്നെയാണ് ഈ കൃത്യം നടത്തിയതെന്നാണ് പരാതി ഉയരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ബസ് ബേ നിര്‍മിച്ചത്. ഇതിനായി സർക്കാൻ വൻ തുകയാണ് ചിലവഴിച്ചിട്ടുള്ളത്. ഇതിന് മോടി കൂട്ടാനും ആളുകള്‍ക്ക് സായാഹ്നങ്ങളില്‍ വന്നിരിക്കാനുമായി വിലപിടിപ്പുള്ള അലങ്കാര ചെടികളും മറ്റും വച്ചുപിടിപ്പിച്ചിരുന്നു. അവയാണ് കഴിഞ്ഞ ദിവസം സാമൂഹിക വിരുദ്ധർ തീവച്ച് നശിപ്പിച്ചത്.
Read More