സ​ഹോ​ദ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ങ്കാ​ളി​യെ കൊ​ന്നു; യു​വ​തി അ​റ​സ്റ്റി​ൽ

ഗു​രു​ഗ്രാം: സ​ഹോ​ദ​ര​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ങ്കാ​ളി​യെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ. ഗു​രു​ഗ്രാ​മി​ലെ തി​ക്രി ഗ്രാ​മ​ത്തി​ലാ​ണു സം​ഭ​വം. ഗു​രു​ഗ്രാം അ​ശോ​ക് വി​ഹാ​ർ സ്വ​ദേ​ശി​യാ​യ നീ​തു എ​ന്ന നി​ഷ​യും (34) വി​ക്കി​യും (28) ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 15 വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യാ​യ യു​വ​തി ഭ​ർ​ത്താ​വു​മാ​യി പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു വി​ക്കി​യു​മാ​യി അ​ടു​ത്ത​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് കാ​ച്ചികോ​ള​നി​യി​ലെ വീ​ട്ടി​ൽ വി​ക്കി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ലെ ദു​രൂ​ഹ​ത​ ആ​രോ​പി​ച്ച് വി​ക്കി​യു​ടെ സ​ഹോ​ദ​ര​ൻ പോലീസിൽ പരാതിപ്പെട്ടിരുന്നു. തുടർന്നു നടന്ന അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി പി​ടി​യി​ലാ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ ഒ​ളി​വി​ലാ​ണ്. മ​ദ്യ​പാ​ന​ത്തി​നി​ട​യി​ലു​ണ്ടാ​യ വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് പാ​ൻ ഉ​പ​യോ​ഗി​ച്ച് വി​ക്കി​യെ മ​ർ​ദി​ച്ചു കൊ​ന്നു​വെ​ന്നു യു​വ​തി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​യ്ക്കു പ്ര​തി​ഷേ​ധം; എ​എ​പി നേ​താ​ക്ക​ൾ​ക്കെ​തി​രേ കേ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​ക്ക് അ​നു​മ​തി​യി​ല്ലാ​തെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ദ്ര​പ്ര​സ്ഥ എ​സ്റ്റേ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ആ​ഹ്വാ​ന​പ്ര​കാ​ര​മാ​ണ് ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ മാ​ർ​ഗി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്. കേ​ജ്‌​രി​വാ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​പി പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി ആ​സ്ഥാ​ന​ത്തേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​ക​യും പോ​ലീ​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കു​ക​യും ചെ​യ്തു.‌‌ എ​ന്നാ​ൽ, 20 മി​നി​റ്റി​നു​ള്ളി​ൽ പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി കെ​ജ്‌​രി​വാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​ല്ലാം പാ​ർ​ട്ടി ഓ​ഫീ​സി​ലേ​ക്കു മ​ട​ങ്ങി. പ്ര​തി​ഷേ​ധ​ത്തി​നി​ടെ എ​ന്തെ​ങ്കി​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്താ​നും ഡ​ൽ​ഹി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ർ​ധ​സൈ​നി​ക​രെ​യും വി​ന്യ​സി​ച്ചി​രു​ന്നു.

Read More

കാ​ശി​യി​ൽ ‘നാ​രീ​ശ​ക്തി സം​വാ​ദ്’; മോ​ദി​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ 25,000 സ്ത്രീ​ക​ൾ

ല​ക്നോ: കാ​ശി​യി​ലെ സ​മ്പൂ​ർ​ണാ​ന​ന്ദ സം​സ്‌​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ഗ്രൗ​ണ്ടി​ൽ ഇ​ന്നു ന​ട​ക്കു​ന്ന “നാ​രീ​ശ​ക്തി സം​വാ​ദ്’ പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി 25,000 സ്ത്രീ​ക​ളു​മാ​യി സം​വ​ദി​ക്കും. പ്ര​യാ​ഗ്‌​രാ​ജി​ൽ തി​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലും അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും. വാ​രാ​ണ​സി ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 1,909 ബൂ​ത്തു​ക​ളു​ണ്ടെ​ന്നും ഓ​രോ ബൂ​ത്തി​ൽ​നി​ന്നു പ​ത്തു സ്ത്രീ​ക​ളെ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ സം​വ​ദ​ത്തി​നാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും കാ​ശി മേ​ഖ​ല ബി​ജെ​പി വ​ക്താ​വ് ന​വ​ര​ത​ൻ ര​തി പ​റ​ഞ്ഞു. പ​രി​പാ​ടി​ക്കു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, പ്രൊ​ഫ​സ​ർ​മാ​ർ, ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രെ​യും ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ളെ ഗ​വ​ൺ​മെ​ന്‍റ് പോ​ളി​ടെ​ക്‌​നി​ക് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്, കേ​ന്ദ്ര​മ​ന്ത്രി അ​നു​പ്രി​യ പ​ട്ടേ​ൽ എ​ന്നി​വ​രും പ്ര​ധാ​ന​മ​ന്ത്രി മോ​ദി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടും.

Read More

ലാലേട്ടനൊരു പിറന്നാൾ സമ്മാനം… ‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞു: മന്ത്രി പി. എ മുഹമ്മദ് റിയാസ്

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി 1989ൽ ​സി​ബി മ​ല​യി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് കി​രീ​ടം. ക​ഥാ​പാ​ത്ര​ങ്ങ​ളെ പോ​ലെ​ത​ന്നെ ചി​ത്ര​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​ണ് ‘കി​രീ​ടം പാ​ലം’. ഇ​പ്പോ​ഴി​താ കി​രീ​ടം പാ​ലം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കു​ന്ന പ​ദ്ധ​തി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യി ടൂ​റി​സം മ​ന്ത്രി പി. ​എ മു​ഹ​മ്മ​ദ് റി​യാ​സ്. ഇ​ന്ന് 64ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കി​രീ​ടം പാ​ല​ത്തെ കു​റി​ച്ചും അ​ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കു​ന്ന പ​ദ്ധ​തി ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞ​താ​യും പ​റ​ഞ്ഞ് മ​ന്ത്രി പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഒ​പ്പം കി​രീ​ടം പാ​ല​ത്തി​ന്‍റേ​യും മോ​ഹ​ൻ​ലാ​ലി​ന്‍റേ​യും ഫോ​ട്ടോ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ‘സേ​തു​മാ​ധ​വ​നും ശ്രീ​നാ​ഥും ക​ണ്ടു​മു​ട്ടു​ന്ന രം​ഗ​ങ്ങ​ള്‍​ക്കും ക​ണ്ണീ​ര്‍​പൂ​വി​ന്‍റെ ക​വി​ളി​ല്‍ ത​ലോ​ടി എ​ന്ന പാ​ട്ടി​ലെ രം​ഗ​ങ്ങ​ൾ​ക്കു​മെ​ല്ലാം സാ​ക്ഷ്യം വ​ഹി​ച്ച ഈ ​പാ​ലം മ​ല​യാ​ള​സി​നി​മ​യി​ലെ ഒ​രു നാ​ഴി​ക​ക്ക​ല്ലി​നെ​യാ​ണ് അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ലാ​ലേ​ട്ട​ന് ഒ​രു പി​റ​ന്നാ​ൾ സ​മ്മാ​നം.. ‘കി​രീ​ടം പാ​ലം’ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ക്കു​ന്ന…

Read More

‘പ്രി​യ​പ്പെ​ട്ട ലാ​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ’; മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ച​ല​ച്ചി​ത്ര രം​ഗ​ത്ത് നാ​ല് പ​തി​റ്റാ​ണ്ടാ​യി സ​ജീ​വ​മാ​യ താ​ര​രാ​ജാ​വി​ന് ഇ​ന്ന് 64ാം പി​റ​ന്നാ​ളാ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ളാ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ‘പ്രി​യ​പ്പെ​ട്ട ലാ​ലി​ന് ജ​ന്മ​ദി​നാ​ശം​സ​ക​ൾ’ എ​ന്നാ​ണ് അ​ദ്ദേ​ഹം നേ​ർ​ന്ന​ത്. ഒ​പ്പം മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​വും മു​ഖ്യ​മ​ന്ത്രി പ​ങ്കു​വെ​ച്ചു. മ​മ്മൂ​ട്ടി മോ​ഹ​ൻ​ലാ​ലി​ന് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. കൃ​ത്യം രാ​ത്രി 12 ന് ​ത​ന്നെ​യാ​ണ് മ​മ്മൂ​ട്ടി പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്.

Read More

ഇ.​പി. ജ​യ​രാ​ജ​നെ വെ​ടി​വ​ച്ച് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്; കെ.​സു​ധാ​ക​ര​നെ ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി

കൊ​ച്ചി: ഇ​ട​ത് മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ ഇ.​പി.​ജ​യ​രാ​ജ​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ല്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി ഹൈ​ക്കോ​ട​തി. കേ​സി​ല്‍ സു​ധാ​ക​ര​ൻ വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വും കോ​ട​തി റ​ദ്ദാ​ക്കി. കേ​സി​ലെ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ആ​ന്ധ്ര​യി​ലെ വി​ചാ​ര​ണ​ക്കോ​ട​തി വെ​റു​തേ വി​ട്ടി​രു​ന്നു ഇ.​പി​യെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഗൂ​ഢാ​ലോ​ച​നാ​ക്കു​റ്റ​മാ​ണ് സു​ധാ​ക​ര​നെ​തി​രേ ചു​മ​ത്തി​യി​രു​ന്ന​ത്. വ​ലി​യ​തു​റ പോ​ലീ​സാ​ണ് കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. കേ​സി​ൽ ത​ന്നെ കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​ധാ​ക​ര​ൻ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹ​ർ​ജി ത​ള്ളി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് 2016ല്‍ ​സു​ധാ​ക​ര​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സി​ന്‍റെ വി​ചാ​ര​ണ ത​ട​യ​ണ​മെ​ന്നും ത​ന്നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി ഹ​ർ​ജി​യി​ലെ ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 1995 ഏ​പ്രി​ല്‍ 12നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന് ശേ​ഷം ട്രെ​യി​നി​ല്‍ കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ.​പി​ക്ക് ആ​ന്ധ്ര​യി​ല്‍​വ​ച്ച് വെ​ടി​യേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.…

Read More

പെരുമ്പാവൂരിൽ നിയമവിദ‍്യാർഥിനിയുടെ കൊലപാതകം; ഭീ​​​​തി​​​​യും അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യും നേ​​​​രി​​​​ടു​​​​ന്ന സ്ത്രീസ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ആ​​​​ശ്വാ​​​​സ​​​​മേ​​​​കു​​​​ന്ന​​​​താ​​​​ണ് ​​​​ശി​​​​ക്ഷാ​​​​വി​​​​ധിയെന്ന് കോടതി​​​​

എറണാകുളം: പെരുന്പാവൂരിൽ നിയമ വി​​ദ‍്യാ​​ർ​​ഥി​​നി​​യെ അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ച ശേ​​​​ഷം പ്രാ​​​​കൃ​​​​ത രീ​​​​തി​​​​യി​​​​ലാ​​​​ണ് പ്ര​​​​തി കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. പ്രതി അമിറുൾ ഇസ്ലാമിന്‍റെ ശി​​​ക്ഷ താ​​​​ക്കീ​​​​തെ​​​ന്ന് കോ​​​ട​​​തി. വി​​ദ‍്യാ​​ർ​​ഥി​​നി സു​​​​ര​​​​ക്ഷി​​​​ത​​​​മെ​​​​ന്നു ക​​​​രു​​​​തി​​​​യ വീ​​​​ട്ടി​​​​ലേ​​​​ക്ക് ക​​​​രു​​​​തി​​​​ക്കൂ​​​​ട്ടി ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റി ഒ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വു​​​​മി​​​​ല്ലാ​​​​തെ ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​വും കൊ​​​​ല​​​​പാ​​​​ത​​​​ക​​​​വു​​​​മാ​​​​ണി​​​​ത്. മാനഭംഗശ്ര​​​​മ​​​​ത്തെ ചെ​​​​റു​​​​ത്ത വി​​ദ‍്യാ​​ർ​​ഥി​​നി​​യോ​​​​ട് പ്ര​​​​കോ​​​​പ​​​​ന​​​​പ​​​​ര​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണ് അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ഇ​​​​ര​​​​യു​​​​ടെ ആ​​​​ന്ത​​​​രി​​​​ക ഭാ​​​​ഗ​​​​ങ്ങ​​​​ള്‍ പു​​​​റ​​​​ത്തു വ​​​​രു​​​​ന്ന രീ​​​​തി​​​​യി​​​​ല്‍ ര​​​​ഹ​​​​സ്യ​​​​ഭാ​​​​ഗ​​​​ത്ത് പ​​​​ല ത​​​​വ​​​​ണ ക​​​​ത്തി​​​​കൊ​​​​ണ്ട് കു​​​​ത്തി മാ​​​​ര​​​​ക മു​​​​റി​​​​വേ​​​​ല്‍​പി​​​​ച്ചു. ഭീ​​​​തി​​​​യും അ​​​​ര​​​​ക്ഷി​​​​താ​​​​വ​​​​സ്ഥ​​​​യും നേ​​​​രി​​​​ടു​​​​ന്ന സ്ത്രീസ​​​​മൂ​​​​ഹ​​​​ത്തി​​​​ന് ആ​​​​ശ്വാ​​​​സ​​​​മേ​​​​കു​​​​ന്ന​​​​താ​​​​ണ് ഈ ​​​​ശി​​​​ക്ഷാ​​​​വി​​​​ധി​​​​യെ​​​​ന്നും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

Read More

‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ, ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ല’, പാ​നൂ​രി​ൽ ബോം​ബു പൊ​ട്ടി മ​രി​ച്ച​വ​ർ​ക്കാ​യി പാ​ർ​ട്ടി സ്മാ​ര​ക മ​ന്ദി​രം നി​ർ​മി​ച്ച​തി​നെ അ​നു​കു​ലി​ച്ച് പി. ​ജ​യ​രാ​ജ​ൻ

ക​ണ്ണൂ​ർ: പാ​നൂ​രി​ൽ ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക് സ്മാ​ര​കം പ​ണി​യു​ന്ന​തി​നെ ന്യാ​യി​ക​രി​ച്ച് പി. ​ജ​യ​രാ​ജ​ൻ. ര​ക്ത​സാ​ക്ഷി​ക​ൾ ര​ക്ത​സാ​ക്ഷി​ക​ൾ ത​ന്നെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചെ​റ്റ​ക്ക​ണ്ടി​യി​ൽ ജീ​വ​ർ​പ്പ​ണം ന​ട​ത്തി​യ​വ​ർ​ക്ക് വേ​ണ്ടി ര​ക്ത​സാ​ക്ഷി അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ൾ തു​ട​രും. ച​രി​ത്ര സം​ഭ​വ​ങ്ങ​ളെ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. അ​തി​നെ നി​ര​സി​ക്കു​ന്ന​വ​ർ​ക്ക് ച​രി​ത്രം മാ​പ്പ് ന​ൽ​കി​ല്ല​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… ര​ക്ത​സാ​ക്ഷി​ക​ൾ ര​ക്ത​സാ​ക്ഷി​ക​ൾ ത​ന്നെ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ജീ​വാ​ർ​പ്പ​ണം ചെ​യ്തി​ട്ടു​ണ്ട്.​അ​വ​രെ​യെ​ല്ലാം ആ​ക്ഷേ​പി​ക്കാ​ൻ ക​മ്മ്യൂ​ണി​സ്റ്റ്‌ വി​രു​ദ്ധ​ർ എ​ക്കാ​ല​ത്തും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഇ​ന്നും അ​ത് തു​ട​രു​ക​യാ​ണ്. 2015 ൽ ​ജീ​വാ​ർ​പ്പ​ണം ചെ​യ്ത ചെ​റ്റ​ക്ക​ണ്ടി ര​ക്ത സാ​ക്ഷി​ക​ളെ അ​ക്ര​മി​ക​ളും സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​മാ​യി താ​റ​ടി​ച്ചു കൊ​ണ്ട് വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്നു. അ​വ​ർ ബോം​ബ് രാ​ഷ്ട്രീ​യ​ക്കാ​രാ​ണ​ത്രെ! കേ​ര​ള​ത്തി​ലെ സി​പി​ഐ(​എം)- ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷ​ങ്ങ​ളു​ടെ വാ​ർ​ത്ത​ക​ളും സ​മാ​ന​മാ​യ രീ​തി​യി​ൽ ആ​ണ് വ​ല​തു​പ​ക്ഷ മാ​ധ്യ​മ​ങ്ങ​ൾ കൈ​കാ​ര്യം…

Read More

ഒ​ന്ന​ര​ക്കോ​ടി രൂ​പ വീ​ട്ടി​ൽ നി​ന്ന് മോ​ഷ​ണം പോ​യെ​ന്ന് ബി​ജി​പി നേ​താ​വി​ന്‍റെ പ​രാ​തി: ക​ള്ള​നെ പി​ടി​ച്ച​പ്പോ​ൾ സ​ത്യം പു​റ​ത്ത്; പ​രാ​തി​ക്കാ​ര​ന് ന​ഷ്ട​മാ​യ​ത് 15 ല​ക്ഷം രൂ​പ

കോ​യ​മ്പ​ത്തൂ​ർ: ഒ​ന്ന​ര​ക്കോ​ടി രൂ​പ ക​വ​ർ​ച്ച ന​ട​ന്ന​ത് കാ​ണി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​പ്പോ​ൾ സം​ഭ​വി​ച്ച​ത് വ​മ്പ​ൻ ട്വി​സ്റ്റ്. പ​രാ​തി​ക്കാ​ര​ൻ ഒ​ന്ന​ര​ക്കോ​ടി രൂ​പ മോ​ഷ​ണം പോ​യെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ 24 മ​ണി​ക്കൂ​റി​ന​കം മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി​യ​പ്പോ​ൾ ക​വ​ർ​ന്ന​ത് 15 ല​ക്ഷ​മാ​ണെ​ന്ന് അ​യാ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മോ​ഷ്ടാ​വ് പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക​യും ചെ​യ്തു. കോ​യ​മ്പ​ത്തൂ​ർ ജി​ല്ല​യി​ലെ അ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ 17ന് ​ഉ​ച്ച​യ്ക്കാ​ണ് അ​ന്നൂ​ർ ചൊ​ക്കം​പാ​ള​യം സ്വ​ദേ​ശി​യും പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വു​മാ​യ വി​ജ​യ​കു​മാ​റി​ന്‍റെ  വീ​ട്ടി​ൽ ക​വ​ർ​ച്ച ന​ട​ന്ന​താ​യി പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. സ്ഥ​ലം വാ​ങ്ങാ​നാ​യി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും 9 പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും കാ​ണാ​താ​യെ​ന്നാ​ണ് പ​രാ​തി​യി​ൽ വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു. പോ​ലീ​സ് 15 ല​ക്ഷം രൂ​പ​യും 8.5 പ​വ​നും വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് അ​ൻ​പ​രി​ശ​നി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ…

Read More

ടൂ​ത്ത് പേ​സ്‌​റ്റ് ആ​ണെ​ന്ന് ക​രു​തി എ​ലി​വി​ഷം ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ച്ചു; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: ടൂ​ത്ത് പേ​സ്‌​റ്റെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് എ​ലി​വി​ഷം കൊ​ണ്ട് പ​ല്ലു​തേ​ച്ച യു​വ​തി മ​രി​ച്ചു. തി​രു​ച്ചി​റ​പ്പ​ള്ളി കെ​കെ ന​ഗ​ർ സ്വ​ദേ​ശി രേ​വ​തി​യാ​ണ്(27) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. എ​ലി​ക​ളെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പേ​സ്‌​റ്റ് അ​ബ​ദ്ധ​ത്തി​ൽ രേ​വ​തി എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി ജോ​ലി​ക്ക് പോ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ വൈ​കി​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ രേ​വ​തി ഒ​ട്ടേ​റെ ത​വ​ണ ഛർ​ദി​ച്ചെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ യു​വ​തി​യെ തി​രു​ച്ചി​റ​പ്പ​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​കെ ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More