ടൂ​ത്ത് പേ​സ്‌​റ്റ് ആ​ണെ​ന്ന് ക​രു​തി എ​ലി​വി​ഷം ഉ​പ​യോ​ഗി​ച്ച് പ​ല്ലു​തേ​ച്ചു; യു​വ​തി​ക്ക് ദാ​രു​ണാ​ന്ത്യം

ചെ​ന്നൈ: ടൂ​ത്ത് പേ​സ്‌​റ്റെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് എ​ലി​വി​ഷം കൊ​ണ്ട് പ​ല്ലു​തേ​ച്ച യു​വ​തി മ​രി​ച്ചു. തി​രു​ച്ചി​റ​പ്പ​ള്ളി കെ​കെ ന​ഗ​ർ സ്വ​ദേ​ശി രേ​വ​തി​യാ​ണ്(27) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. എ​ലി​ക​ളെ കൊ​ല്ലാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പേ​സ്‌​റ്റ് അ​ബ​ദ്ധ​ത്തി​ൽ രേ​വ​തി എ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ യു​വ​തി ജോ​ലി​ക്ക് പോ​വു​ക​യും ചെ​യ്തു. എ​ന്നാ​ൽ വൈ​കി​ട്ട് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ രേ​വ​തി ഒ​ട്ടേ​റെ ത​വ​ണ ഛർ​ദി​ച്ചെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ യു​വ​തി​യെ തി​രു​ച്ചി​റ​പ്പ​ള്ളി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സം​ഭ​വ​ത്തി​ൽ കെ​കെ ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More

ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ ക​ത്തി​യാ​ക്ര​മ​ണം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ (എ​ൻ​സി) തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​ക്കി​ടെ​യു​ണ്ടാ​യ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ഫാ​റൂ​ഖ് അ​ബ്ദു​ള്ള സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പ​രി​ക്കേ​റ്റ യു​വാ​ക്ക​ളെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ര​ജൗ​രി ടൗ​ണി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പ​രി​ക്കേ​റ്റ​വ​രി​ൽ ഒ​രാ​ളാ​യ സു​ഹൈ​ൽ അ​ഹ​മ്മ​ദ് എ​ന്ന​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ മ​റ്റു ര​ണ്ടു​പേ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ സ്ഥ​ല​ത്തു​നി​ന്നു മു​ങ്ങി. സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

തെ​ലു​ങ്കാ​ന​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് മൂ​ന്നു​പേ​ർ മ​രി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി മൂ​ന്നു പേ​ർ മ​രി​ച്ചു. വി​കാ​രാ​ബാ​ദ് ജി​ല്ല​യി​ലെ യ​ലാ​ൽ മ​ണ്ഡ​ല​ത്തി​ലെ ര​ണ്ടു ഗ്രാ​മ​ങ്ങ​ളി​ലാ​ണു സം​ഭ​വം. കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ര​ണ്ടു​പേ​രും മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ​നി​ന്ന ഒ​രാ​ളു​മാ​ണു മ​രി​ച്ച​ത്. 26-40 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ തെ​ലു​ങ്കാ​ന​യി​ലെ ഭ​ദ്രാ​ദ്രി കോ​ത​ഗു​ഡെം, ഖ​മ്മം, ന​ൽ​ഗൊ​ണ്ട, സൂ​ര്യ​പേ​ട്ട്, സി​ദ്ദി​പേ​ട്ട്, യാ​ദാ​ദ്രി ഭു​വ​ൻ​ഗി​രി, രം​ഗ​റെ​ഡ്ഡി, ഹൈ​ദ​രാ​ബാ​ദ്, മേ​ഡ്ച​ൽ മ​ൽ​ക്കാ​ജ്ഗി​രി, വി​കാ​രാ​ബാ​ദ്, മേ​ദ​ക്, നാ​ഗ​ർ​കു​ർ​ണൂ​ൽ, വ​ന​പ​ർ​ത്തി എ​ന്നീ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടും ശ​ക്ത​മാ​യ കാ​റ്റോ​ടും മ​ഴ​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

Read More

വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​മൃ​ത​പാ​ൽ സിം​ഗി​ന് ‘മൈ​ക്ക്’

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഖാ​ദൂ​ർ സാ​ഹി​ബ് മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന ജ​യി​ലി​ൽ ക​ഴി​യു​ന്ന വി​ഘ​ട​ന​വാ​ദി നേ​താ​വ് അ​മൃ​ത​പാ​ൽ സിം​ഗി​നു തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി “മൈ​ക്ക്’ അ​നു​വ​ദി​ച്ചു. “വാ​രി​സ് പ​ഞ്ചാ​ബ് ദേ’ ​എ​ന്ന സം​ഘ​ട​ന​യു​ടെ ത​ല​വ​നാ​യ അ​മൃ​ത്പാ​ൽ ദേ​ശീ​യ സു​ര​ക്ഷാ​നി​യ​മ​പ്ര​കാ​രം അ​സ​മി​ലെ ദി​ബ്രു​ഗ​ഡ് ജ​യി​ലി​ലാ​ണ്. ഫ​രീ​ദ്‌​കോ​ട്ട് (റി​സ​ർ​വ്) മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന സ​ര​ബ്ജീ​ത് സിം​ഗ് ഖ​ൽ​സ​യ്ക്കു തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​മാ​യി “ഗ​ന്ന കി​സാ​ൻ’ (ക​രി​മ്പ് ക​ർ​ഷ​ക​ൻ) അ​നു​വ​ദി​ച്ചു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ഘാ​ത​ക​രി​ൽ ഒ​രാ​ളാ​യ ബി​യാ​ന്ത് സിം​ഗി​ന്‍റെ മ​ക​നാ​ണ് ഖ​ൽ​സ. അ​തേ​സ​മ​യം, പ​ഞ്ചാ​ബി​ലെ 13 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന 328 സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​ൻ ക​മ്മീ​ഷ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്നം അ​നു​വ​ദി​ച്ചു. പ​ഞ്ചാ​ബി​ലെ വോ​ട്ടെ​ടു​പ്പ് ജൂ​ൺ ഒ​ന്നി​നു ന​ട​ക്കും.

Read More

അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മൂ​ന്നു ദി​വ​സം; മാ​ന​സി​ക വെ​ല്ലു​വി​ളി​ നേ​രി​ടു​ന്ന യുവതി മ​രി​ച്ചു

ബം​ഗ​ളൂ​രു: അ​മ്മ​യു​ടെ മ​ര​ണ​ശേ​ഷം മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം മൂ​ന്നു ദി​വ​സം ചെ​ല​വ​ഴി​ച്ച മാ​ന​സി​ക വെ​ല്ലു​വി​ളി​നേ​രി​ടു​ന്ന മ​ക​ള്‍ മ​രി​ച്ചു. ഉ​ടു​പ്പി ജി​ല്ല​യി​ലെ ഗോ​പാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് ദാ​രു​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ജ​യ​ന്തി ഷെ​ട്ടി (62), മ​ക​ള്‍ പ്ര​ഗ​തി ഷെ​ട്ടി (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ വീ​ട്ടി​ല്‍​നി​ന്നു ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ വീ​ട്ടു​കാ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. ഫോ​ണ്‍ എ​ടു​ക്കാ​താ​യ​തോ​ടെ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള അ​മ്മ​യു​ടെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം അ​ബോ​ധ​വ​സ്ഥ​യി​ലാ​യി​രു​ന്ന മ​ക​ളെ ക​ണ്ടെ​ത്തി​യ​ത്. അ​മ്മ​യും മ​ക​ളും മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ല്‍ താ​മ​സി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.‌‌

Read More

നിയമം സംരക്ഷിക്കേണ്ടവർ കാട്ടാളന്മാരായാൽ; യു​വ​തി​യെ ശ​ല്യം ചെ​യ്ത പോ​ലീ​സു​കാ​ര​ന് എതി​രേ കേ​സ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ യു​വ​തി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കെ​തി​രേ കേ​സ്. അ​കോ​ല ജി​ല്ല​യി​ലാ​ണു സം​ഭ​വം. 22കാ​രി​യാ​ണു പ​രാ​തി​ക്കാ​രി. അ​കോ​ല ജി​ല്ല​യി​ലെ ഖ​ദാ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഇ​ൻ​സ്പെ​ക്ട​റാ​യ ധ​ന​ഞ്ജ​യ് സെ​യ (53) റി​നെ​തി​രേ​യാ​ണ് കേ​സ്. യു​വ​തി​യു​ടെ പി​താ​വി​ന്‍റെ പ​രി​ച​യ​ക്കാ​ര​നാ​ണ് ധ​ന​ഞ്ജ​യ്. മ​ത്സ​ര​പ്പ​രീ​ക്ഷ​ക​ൾ​ക്കു ത​യാ​റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന ധ​ന​ഞ്ജ​യ് ത​ന്നെ ഇ​ട​യ്ക്ക് വി​ളി​ച്ചി​രു​ന്നു​വെ​ന്നു യു​വ​തി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​നി​ക്കൊ​പ്പം താ​മ​സി​ക്കാ​നും ഇ​യാ​ൾ യു​വ​തി​യെ നി​ർ​ബ​ന്ധി​ച്ചു. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി ധ​ന​ഞ്ജ​യ്‌​യു​മാ​യു​ള്ള ഫോ​ൺ വി​ളി അ​വ​സാ​നി​പ്പി​ച്ചു. പി​ന്നീ​ട് യു​വ​തി​യു​ടെ വി​ലാ​സം ക​ണ്ടെ​ത്തി​യ ധ​ന​ഞ്ജ​യ് ശ​നി​യാ​ഴ്ച വീ​ട്ടി​ലെ​ത്തു​ക​യും ‍ജോ​ലി​ക്കി​റ​ങ്ങു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക‍​യ​റി​പ്പി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. യു​വ​തി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ സ്ഥ​ല​ത്തു​നി​ന്നു ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം

എ​റ​ണാ​കു​ളം: പു​റ​പ്പ​ള്ളി കാ​വ് ഭ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി സ​തീ​ശ​ന് 75 കി​ലോ പ​ഞ്ച​സാ​ര കൊ​ണ്ട് തു​ലാ​ഭാ​രം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നേ​ർ​ന്ന വ​ഴി​പാ​ടാ​ണ് ഇ​പ്പോ​ൾ ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ഗ്ര​ഹ​പ്ര​കാ​ര​മാ​ണ് തു​ലാ​ഭാ​ര​മെ​ന്ന് വി. ​ഡി സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി. തു​ലാ​ഭാ​ര​ത്തി​ന് ശേ​ഷം ക്ഷേ​ത്രം ത​ന്ത്രി​യി​ല്‍ നി​ന്ന് പ്ര​സാ​ദം സ്വീ​ക​രി​ച്ചു. പൂ​ജാ ക​ര്‍​മ്മ​ങ്ങ​ള്‍​ക്കാ​യി ഒ​രു മ​ണി​ക്കൂ​ര്‍ സ​മ​യം ക്ഷേ​ത്ര​ത്തി​ല്‍ ചി​ല​വ​ഴി​ച്ച​ശേ​ഷം ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും ക​ഴി​ച്ചാ​ണ് അ​ദ്ദേ​ഹം മ​ട​ങ്ങി​യ​ത്.

Read More

സു​ര​ക്ഷി​ത നി​ക്ഷേ​പം ആ​യി​ട്ട് എ​ല്ലാ​വ​രും വാ​ങ്ങി​ക്കൂ​ട്ടു​ന്നു; ഇ​ന്ന​ത്തെ സ്വ​ർ​ണ​വി​ല കേ​ട്ടാ​ൽ ഞെ​ട്ടും; റി​ക്കാ​ര്‍​ഡി​ട്ടിട്ട് സ്വ​ര്‍​ണ​ക്കു​തി​പ്പ് തു​ട​രു​ന്നു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല പ​വ​ന് 55,000 രൂ​പ ക​ട​ന്ന് വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 6,890 രൂ​പ​യും പ​വ​ന് 55,120 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ 18 ലെ ​ബോ​ര്‍​ഡ് റേ​റ്റാ​യ ഗ്രാ​മി​ന് 6,840 രൂ​പ, പ​വ​ന് 54,720 രൂ​പ എ​ന്ന റി​ക്കാ​ര്‍​ഡ് ആ​ണ് ഇ​ന്ന് തി​രു​ത്തി​യ​ത്. അ​ന്താ​രാ​ഷ്‌ട്ര സ്വ​ര്‍​ണ​വി​ല 2437 ഡോ​ള​റും, ഇ​ന്ത്യ​ന്‍ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.27 ലും ​ആ​ണ്. 18 കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന് ഗ്രാ​മി​ന് 40 രൂ​പ ഗ്രാ​മി​ന് വ​ര്‍​ധി​ച്ച് 5740 രൂ​പ​യാ​യി. 24 കാ​ര​റ്റ് സ്വ​ര്‍​ണ​ക്ക​ട്ടി​ക്ക് കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് 78 ല​ക്ഷം രൂ​പ​യ്ക്ക് അ​ടു​ത്താ​യി. വെ​ള്ളി വി​ല ഗ്രാ​മി​ന് 97 രൂ​പ. രാ​ജ്യാ​ന്ത​ര വെ​ള്ളി വി​ല 32.36 ഡോ​ള​റി​ലാ​ണ്. റ​ഷ്യ യു​ക്രെ​യ്ന്‍ യു​ദ്ധ​വും, മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ര്‍​ഷ​ങ്ങ​ളും ഇ​പ്പോ​ഴും…

Read More

മോദിക്കിരിക്കട്ടെ എട്ട് വോട്ട്; യു​പി​യി​ൽ ഒ​രാ​ൾ എ​ട്ട് വോ​ട്ട് ചെ​യ്ത സം​ഭ​വം; റീ​പോ​ളിം​ഗ് ന​ട​ത്തു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ

ല​ക്നോ: യു​പി​യി​ലെ ഒ​രു പോ​ളിം​ഗ് ബൂ​ത്തി​ൽ യു​വാ​വ് എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യെ​ടു​ത്തു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. ബൂ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ക​ള്ള​വോ​ട്ട് ന​ട​ന്ന ബൂ​ത്തി​ല്‍ റീ​പോ​ളിം​ഗ് ന​ട​ത്താ​നും നി​ര്‍​ദേ​ശ​മു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഈ​റ്റാ ജി​ല്ല​യി​ലെ ന​യാ​ഗാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. രാ​ജ​ന്‍ സിം​ഗ് എ​ന്ന​യാ​ളാ​യി​രു​ന്നു എ​ട്ട് ത​വ​ണ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്ത​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്ത്യാ സ​ഖ്യം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. ര​ണ്ട് മി​നി​റ്റ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ല്‍ വോ​ട്ട​ര്‍ ഫാ​റൂ​ഖാ​ബാ​ദ് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി മു​കേ​ഷ് രാ​ജ്പു​ത്തി​നാ​യി എ​ട്ട് ത​വ​ണ വോ​ട്ടു ചെ​യ്യു​ന്ന​ത് വ്യ​ക്ത​മാ​ണ്.

Read More

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ നാ​ലാം വ​ർ​ഷ​ത്തി​ലേ​ക്ക്; പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി നി​റ​വേ​റി​ക്കൊ​ണ്ടും പു​തി​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു​കൊ​ണ്ടും കേ​ര​ള വി​ക​സ​ന മാ​തൃ​ക പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് കു​തി​ക്കു​ന്നു; മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: തു​ട​ർ​ഭ​ര​ണം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി നി​റ​വേ​റി​ക്കൊ​ണ്ടും പു​തി​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു​കൊ​ണ്ടും കേ​ര​ള വി​ക​സ​ന മാ​തൃ​ക പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് കു​തി​യ്ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ണ​റാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ന്നി പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ക്കു​ക​ൾ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം… തു​ട​ർ​ഭ​ര​ണം നേ​ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ മൂ​ന്നു​വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ സ​മ​ഗ്ര​വും സ​ർ​വ്വ​ത​ല​സ്പ​ർ​ശി​യു​മാ​യ ജ​ന​കീ​യ വി​ക​സ​ന മാ​തൃ​ക​യെ കൂ​ടു​ത​ൽ ക​രു​ത്തോ​ടെ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ഈ ​കാ​ല​യ​ള​വി​ൽ സ​ർ​ക്കാ​രി​നു സാ​ധി​ച്ചു. പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ഓ​രോ​ന്നാ​യി നി​റ​വേ​റി​ക്കൊ​ണ്ടും പു​തി​യ പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു​കൊ​ണ്ടും കേ​ര​ള വി​ക​സ​ന മാ​തൃ​ക പു​തി​യ ഉ​യ​ര​ങ്ങ​ളി​ലേ​യ്ക്ക് കു​തി​യ്ക്കു​ക​യാ​ണ്. സാ​മൂ​ഹ്യ​ക്ഷേ​മ​വും സാ​മ്പ​ത്തി​ക വി​ക​സ​ന​വും ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന ന​മ്മു​ടെ…

Read More