തിരുവനന്തപുരം: രാഹുൽ ഗാന്ധിയെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ തരംതാണതും ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ശൈലിയിലുമാണെന്ന് മുൻ മന്ത്രിയും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫ്. രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന കാര്യം പിണറായി വിസ്മരിക്കരുത്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയും ബിജെപി യും തമ്മിലുള്ള അന്തർധാരയുടെ പ്രതിഫലനമാണ് പിണറായിയോട് ബജെപി കാണിക്കുന്ന ഈ സൗമനസ്യമെന്നും ജോസഫ് പ്രസ്താവിച്ചു.
Read MoreCategory: Loud Speaker
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ സിഎഎയും അഗ്നിവീർ പദ്ധതിയും റദ്ദാക്കും: പി. ചിദംബരം
തിരുവനന്തപുരം: ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ ബിജെപി കൊണ്ടുവന്ന എല്ലാ കരിനിയമങ്ങളും റദ്ദാക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ അഞ്ച് നിയമങ്ങൾ പിൻവലിക്കും. അഗ്നിവീർ പദ്ധതിയും റദ്ദാക്കും. യുവാക്കളോടുള്ള ക്രൂരമായ തമാശയാണ് അഗ്നിവീർ. സൈനിക വിരുദ്ധ നടപടിയാണതെന്നും ചിദംബരം പറഞ്ഞു. നിയമങ്ങൾ പ്രതിപക്ഷ നേതാക്കൾക്കെതിരെ മാത്രം ഉപയോഗിക്കുന്നു എന്നും ബിജെപി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൗരത്വ നിയമത്തെ കുറിച്ച് കോൺഗ്രസ് പ്രകടനപത്രിയിൽ പരാമർശം ഇല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം തെറ്റാണെന്നും ചിദംബരം പറഞ്ഞു. 22-ാം പേജിൽ സിഎഎയുടെ കാര്യം പരാമർശിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Moreമുഖ്യധാരാ മാധ്യമങ്ങള്‍ എല്‍ഡിഎഫിനെതിരായ നുണകള്‍ ആഘോഷിക്കുന്നു; നുണകൾക്കെതിരേ നാടിന്റെ നാവാകുന്നവർക്ക് അഭിവാദ്യങ്ങൾ; പിണറായി വിജയൻ
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രവര്‍ത്തനങ്ങൾക്ക് ഇടതുപക്ഷ പ്രവര്‍ത്തകരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇടതുപക്ഷപ്രവർത്തകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന പോരാട്ടത്തിന് വലിയ മാനവും വ്യാപ്തിയും കൈവന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നുണക്കോട്ടകളെ തകർത്ത് നേരിന്റെ പതാക പാറിക്കാൻ സ്വയം സന്നദ്ധരായി സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ മുന്നോട്ടുവരുന്ന എല്ലാ വ്യക്തികളെയും കൂട്ടായ്മകളെയും അദ്ദേഹം അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ വാർത്തകൾ മുഖ്യധാരാ മാധ്യമങ്ങൾ തമസ്കരിക്കുകയാണ്. പകരം എൽഡിഎഫിനെതിരായ നുണകളും വാർത്തകളും ആഘോഷിക്കുന്നു. ചെറിയ സംഭവങ്ങൾ പോലും പർവ്വതീകരിച്ച് തുടർവാർത്തകളാക്കുന്നു. വലതുപക്ഷം ഉയർത്തുന്ന വിലകുറഞ്ഞ ആക്ഷേപങ്ങൾ പോലും മുഖ്യവാർത്തകളായി ചില പ്രധാന മാധ്യമങ്ങളുടെ ഒന്നാം പേജിൽ സ്ഥാനം നേടുന്നു. എൽഡിഎഫ് നേതാക്കളുടെ വാർത്താ സമ്മേളനങ്ങളോ പ്രസംഗത്തിൽ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളോ ഈ മാധ്യമങ്ങൾ അവഗണിക്കുന്നു. ജനാധിപത്യത്തിന്റെ…
Read Moreകർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ആശങ്കയില്ലെന്ന് ബിജെപി
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നു സർവേ പ്രവചനം. 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്നാണ് ലോക്പോൾ സർവേ പ്രവചനം. ബിജെപിക്ക് 11 മുതൽ 13 സീറ്റ് വരെ കിട്ടാമെന്നും സർവേ ഫലം. 28 സീറ്റാണ് കർണാടകയിലുള്ളത്. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ. തെലങ്കാനയിലും കോൺഗ്രസ് വൻ നേട്ടമുണ്ടാക്കുമെന്നും ലോക്പോൾ പ്രവചിക്കുന്നു. 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിനു ലഭിക്കാം. ബിആർഎസ് ഒരു സീറ്റിലൊതുങ്ങും. അല്ലെങ്കിൽ അതുമുണ്ടാകില്ല. ബിജെപിക്ക് 2 മുതൽ 3 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. 17 സീറ്റാണ് തെലങ്കാനയിലുള്ളത്. അതേസമയം, സർവേ ഫലത്തിൽ ബിജെപിക്ക് ആശങ്കയില്ലെന്ന് കർണാടക ബിജെപി അധ്യക്ഷൻ പറഞ്ഞു. സംസ്ഥാനത്തെ ബിജെപി-ജെഡിഎസ് സഖ്യം പരസ്പരം സഹായിക്കും. വലിയ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്.
Read Moreമുറിയിൽ പൂട്ടിയിട്ട് യുവതിക്കു ക്രൂരപീഡനം; യുവാവ് അറസ്റ്റിൽ
ഭോപ്പാൽ: മധ്യപ്രദേശിലെ ഗുണ ജില്ലയിൽ 23 കാരിയെ ബന്ദിയാക്കി ഒരു മാസത്തോളം പീഡിപ്പിച്ച അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും പ്ലാസ്റ്റിക് പൈപ്പും ബെൽറ്റും ഉപയോഗിച്ച് മർദിക്കുകയും കണ്ണിലും വായിലും മുളകുപൊടി എറിയുകയും തുടർന്ന് പശ ഉപയോഗിച്ച് വായ ഒട്ടിക്കുകയും ചെയ്തുവെന്ന കേസിൽ അയൽവാസിയായ അയാൻ പഠാൻ ആണ് പിടിയിലായത്. പ്രതിയുമായി യുവതി അടുപ്പത്തിലായിരുന്നു. ഇയാളിൽനിന്നു മാറിനിൽക്കാൻ താക്കീത് ചെയ്തിരുന്നതായും മറ്റൊരിടത്തേക്കു മകളെ കൊണ്ടുപോയെന്നും പ്രതി നിർബന്ധിച്ചാണ് മകളെ വിവാഹം കഴിച്ചതെന്നും യുവതിയുടെ അമ്മ പറഞ്ഞു. പ്രതിയുടെ വീട്ടിൽ താമസം തുടങ്ങിയ യുവതിയെ കുറച്ചുനാളുകൾക്കു ശേഷം പീഡിപ്പിക്കാൻ തുടങ്ങി. യുവതിയുടെ പേരിലുള്ള സ്വത്ത് എഴുതിൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പീഡനം. പ്രതിയുടെ കുടുംബക്കാരും യുവതിയെ ക്രുരമായി ആക്രമിച്ചിരുന്നു. യുവതിയെ ബന്ദിയാക്കിയ മുറിയിൽ നിന്ന് ഫെവി ക്വിക്ക്, ബെൽറ്റ്, പ്ലാസ്റ്റിക് പൈപ്പ്…
Read Moreവാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല. സര്‍ക്കാർ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം. ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്. ആറ് ജില്ലകളിലായി നാലു ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഉച്ചയ്ക്ക് ഒന്നുവരെ ആറ് ജില്ലകളിലും പോളിംഗ് രേഖപ്പെടുത്തിയില്ല. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട്. മോൺ, തുൻസാംഗ്, ലോംഗ്ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ ആറ് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിനു പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു. നാഗാലാൻഡിലെ ഏഴ് ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. ഒരു ലോക്സഭാ സീറ്റാണ് നാഗാലാൻഡിലുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്ഗനൈസേഷന്…
Read Moreമാസപ്പടി കേസ്; വരും ദിവസങ്ങളില്‍ ഇഡി കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു സൂചന
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ വരും ദിവസങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നു സൂചന. നിലവില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരെ വിളിപ്പിക്കുന്നത്. സിഎംആര്‍എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടിയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഫോണ്‍ കോള്‍ റെക്കോര്ഡുകളക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം അതേസമയം, ഇഡി നടപടികള്‍ ചോദ്യം ചെയ്ത് കൊച്ചിന് മിനറല്‍സ് ആന്‍ഡ് റൂട്ടയില്‍ ലിമിറ്റഡ് എംഡി ശശിധരന് കര്‍ത്തയടക്കം നല്കിയ ഉപഹര്‍ജി ഹൈക്കോടതി മധ്യ വേനലവധിക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും ചൂണ്ടിക്കാട്ടി ശശിധരന് കര്‍ത്തയും ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ 24 മണിക്കൂറിലേറെ തടങ്കലില്‍ വച്ച് നിയമ ലംഘനം നടത്തുകയും മാനസികമായി പിഡിപ്പിക്കുകയും ചെയ്തുവെന്നാരോപിച്ച് സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും നല്കിയ…
Read Moreബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്; വി.ഡി. സതീശന്
കൊച്ചി: ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ജീവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബിജെപിയെക്കാള്‍ ആവശത്തില് സിപിഎം രാഹുല്‍ ഗാന്ധിയെ കടന്ന് ആക്രമിക്കുകയാണെന്നും സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. കസവുകെട്ടിയ പേടിത്തൊണ്ടന്‍ എന്ന പ്രയോഗമാണ് മുഖ്യമന്ത്രിക്ക് ചേരുന്നത്. കരുവന്നൂര്‍ കേസില്‍ എത്രകാലമായി അന്വേഷണം നടക്കുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ എന്തെങ്കിലും നാടകം ഉണ്ടാകുമോ എന്നറിയില്ലെന്നും അദേഹം പറഞ്ഞു.
Read Moreകരുവന്നൂരിൽ ഇടപെടും; ഇഡിയെ ഞാൻ നിയന്ത്രിക്കുന്നില്ല; നിക്ഷേപകർക്ക് എങ്ങനെ പണം തിരികെ നൽകാനാകുമെന്നറിയാൻ നിയമോപദേശം തേടിയെന്ന് പ്രധാനമന്ത്രി
തിരുവനന്തപുരം: കരുവന്നൂരിൽ ബാങ്ക് തട്ടിപ്പ് പ്രശ്നത്തിൽ ഇടപെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ഒരു സ്വകാര്യ മലയാളം ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സിബിഐയും ഇഡിയും രാഷ്ട്രീയപ്രേരിതമായി പ്രവർത്തിക്കുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമില്ല. ഇഡിയെ ഞാൻ നിയന്ത്രിക്കുന്നില്ല. മുന്നൂറോളം സഹകരണ ബാങ്കുകൾ ഇടതുപക്ഷത്തിന്റെ നിയന്ത്രണത്തിലുണ്ട്. ഒരുലക്ഷം കോടിയോളം രൂപ ബാങ്കുകൾ കൈകാര്യം ചെയ്യുന്നു. ബാങ്കുകൾ ഭരിക്കുന്നവർ ഈ പണം ഉപയോഗിച്ച് വസ്തുവകകൾ വാങ്ങിക്കൂട്ടി.അഴിമതി തുടച്ച് നീക്കണമെങ്കിൽ ഇഡിയെ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാൻ അനുവദിക്കണം. ഇഡി കേസുകളിൽ രാഷ്ട്രീയക്കാരുമായി ബന്ധമുള്ളവ മൂന്നു ശതമാനം മാത്രമാണ്. യുപിഎ കാലത്തേക്കാൾ കാര്യക്ഷമമായി ഇഡി പ്രവർത്തിക്കുന്നുണ്ട്. ഇതുപോലെ പിടിച്ചെടുത്ത…
Read Moreജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണം; അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് സാഹിത്യകാരന്മാർ
തിരുവനന്തപുരം: ജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പ്രമുഖ എഴുത്തുകാരും സാഹിത്യകാരന്മാരും അഭ്യർഥിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും ജനങ്ങളുടെ സമാധാന ജീവിതവും മോദി ഭരണകൂടത്തിൽ കടുത്ത വെല്ലുവിളി നേരിടുന്നു. അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തുമാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര. സാധാരണക്കാരെ ബാധിക്കുന്ന ഗുരുതര വിഷയങ്ങൾക്ക് പരിഹാരം കാണാനോ അതിനെ അഭിമുഖീകരിക്കാനോ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. ജനാധിപത്യ മതേതര മൂല്യങ്ങൾ ചവിട്ടിയരച്ച് പ്രകൃതിവിഭവങ്ങളും പൊതുമേഖലാസന്പത്തും കോർപറേറ്റുകൾക്ക് കൈമാറുന്ന മോദി ഭരണകൂടത്തിനെതിരായും അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നു എഴുത്തുകാർ ആവശ്യപ്പെടുന്നു. എം.എൻ. കാരശേരി, കല്പറ്റ നാരായണൻ, എൻ.പി. ചെക്കുട്ടി, പി. സുരേന്ദ്രൻ, എം.പി. മത്തായി, കെ. അരവിന്ദാക്ഷൻ, ആസാദ്, എൻ.വി. ബാലകൃഷ്ണൻ, സി.ആർ. നീലകണ്ഠൻ, എസ്.പി. രവി, ടി.വി.രാജൻ, വി.എം. മാർസൻ, ശ്രീവാസവൻ നായർ തുടങ്ങിയവരാണ് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന…
Read More