കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബിജെപിയെയും ഇടതുപക്ഷത്തെയും ഒരുപോലെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ കേരള കോണ്‍ഗ്രസ്-എം വളച്ചൊടിക്കാന്‍ ശ്രമിച്ചത് തികച്ചും ബാലിശമായ നടപടിയാണെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷന് കമ്മിറ്റി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും മനുഷ്യത്വരഹിതമായി വിമര്‍ശിച്ച ദിവസം തന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തലോടി ജോസ് കെ. മാണി രംഗത്തുവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയാറാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. എല്‍ഡിഎഫ്-യുഡിഎഫ് ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്- എം ഏത് മുന്നണിയിലാണെന്ന് വ്യക്തമാക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. കോട്ടയത്ത് പരാജയം തിരിച്ചറിയുന്ന എല്‍ഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി…
Read MoreCategory: Loud Speaker
രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി: ജോസ് കെ. മാണി
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയാണെന്നു കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി. ഇന്ത്യാ മുന്നണിയുടെ അവിഭാജ്യ ഘടകമാണു കേരള കോണ്‍ഗ്രസ് എം. മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന് എംപിയും പാര്‍ലമെന്റിലും പുറത്തും ഇന്ത്യാ മുന്നണിയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്കി. ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ ബിജെപി പാളയത്തില്‍ എത്തിയതില്‍ പി.ജെ. ജോസഫ് മറുപടി പറയണം. യുഡിഎഫിന്റെ ജില്ലയിലെ ഒന്നാമത്തെ നേതാവാണ് ബിജെപിയില്‍ എത്തിയത്. ഇന്നത്തെ യുഡിഎഫ് നാളെത്തെ ബിജെപിയായി മാറുകയാണ്. ഇനി ബിജെപിയിലേക്കു പോകുന്നത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരിക്കും. അദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ അറിയാവുന്ന എല്ലാവര്ക്കും ഇക്കാര്യം ബോധ്യമുള്ളതാണെന്നും ജോസ് കെ. മാണി പറഞ്ഞു.
Read Moreഎടാ മോനേ… കല്യാശേരിയിൽ കള്ളവോട്ട് ; സിപിഎം ബൂത്ത് ഏജന്റ് വയോധികയുടെ വോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
കണ്ണൂർ: വീട്ടിലെത്തി മുതിർന്ന പൗരന്മാരുടെ വോട്ട് ചെയ്യിക്കുന്നതിനിടെ വയോധികയുടെ വോട്ട് ചെയ്ത സിപിഎം നേതാവിനും അഞ്ച് പോളിംഗ് ഉദ്യോഗസ്ഥർക്കുമെതിരേ കേസ്. ഉദ്യോഗസ്ഥർക്കൊപ്പമെത്തിയ സിപിഎം ബൂത്ത് ഏജന്റ് വയോധികയുടെ വോട്ട് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് കേസെടുത്തത്. കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന കല്യാശേരി പഞ്ചായത്തിലെ 164 -ാം ബൂത്തിൽപ്പെട്ട വീട്ടിലാണു സംഭവം. എടക്കാടൻ ഹൗസിൽ ദേവി (92) യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുന്പോൾ ദേവിയുടെ വോട്ട് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണു പുറത്തുവന്നത്. സിപിഎം ബൂത്ത് ഏജന്റുകൂടിയാണു ഗണേശൻ. വോട്ട് അസാധുവാക്കുമെന്നു വരണാധികാരികൂടിയായ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അറിയിച്ചു. വോട്ട് ചെയ്യിക്കുന്ന പ്രക്രിയയിൽ വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിംഗ് സംഘത്തിലെ ഉദ്യോഗസ്ഥരെ അസിസ്റ്റന്റ് റിട്ടേണിംഗ്…
Read Moreകുതിച്ചുയർന്ന്; സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയുമായി. ഏപ്രില്‍ 16ലെ റിക്കാര്‍ഡ് വിലയായ ഗ്രാമിന് 6,795 രൂപ, പവന് 54,360 രൂപ എന്ന ബോര്‍ഡ് റേറ്റാണ് ഇന്നലെ തിരുത്തിയത്. ഈ മാസം മാത്രം പവന് 3,640 രൂപയാണു വർധിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 2,400 ഡോളറിന് മുകളിലെത്തിയതിനുശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകര്‍ തിരിഞ്ഞതാണ് വിലക്കയറ്റത്തിനു കാരണം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സ്വര്‍ണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വര്‍ധനയാണ്.
Read Moreഅമാനത്തുള്ള ഖാനെ വിട്ടയച്ചെന്ന് ഇഡി; 13 മണിക്കൂർ ചോദ്യം ചെയ്തു
ന്യൂഡൽഹി: ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാനെ അറസ്റ്റ് ചെയ്തില്ലെന്ന് ഇഡി. 13 മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചെന്ന് ഇഡി അറിയിച്ചു. അറസ്റ്റിനെതിരേ എഎപി പ്രസ്താവന ഇറക്കിയതിനു പിന്നാലെയാണ് ഇഡി വിശദീകരണം. വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് അമാനത്തുള്ളയെ ചോദ്യം ചെയ്തത്. മൊഴിയെടുത്തശേഷം വിട്ടയച്ചെന്ന് അമാനത്തുള്ള ഖാനും പറഞ്ഞു. നേരത്തെ അമാനത്തുള്ള ഖാനെ ഇഡി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വഖഫ് ബോർഡിന്റെ സ്വത്തു മറിച്ചുവിറ്റ് എന്നാണ് അമാനത്തുള്ള ഖാനെതിരായ ആരോപണം. വഖബ് ബോർഡ് സ്വത്തുക്കൾ മറിച്ചുവിറ്റെന്ന കേസിൽ ഇഡി രജിസ്റ്റർ ചെയ്ത കള്ളപ്പണ ക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
Read Moreവനിതാ യൂട്യൂബര്‍ കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ
ന്യൂഡൽഹി: പ്രമുഖ യൂട്യൂബറായ സ്വാതി ഗോദരയെ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഡൽഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്നു ചാടിയാണു മരിച്ചത്. സംഭവസമയത്ത് പ്രിയം എന്ന സുഹൃത്ത് സ്വാതിയുടെ മുറിയിലുണ്ടായിരുന്നുവെന്നും ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യുകയാണെന്നും പോലീസ് അറിയിച്ചു. ഉത്തര്‍പ്രദേശ് മീററ്റിലെ ബദ് ല സ്വദേശിയായ സ്വാതി യുപിഎസി പരീക്ഷയ്ക്ക് തയാറെടുക്കാന്‍ വേണ്ടി പത്തുവര്‍ഷം മുന്‍പാണു ഡൽഹിയിലെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എല്ലാം പരീക്ഷയെഴുതിയെങ്കിലും വിജയിച്ചില്ല. ഇതിനിടെ യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വീഡിയോ പോസ്റ്റ് ചെയ്ത് പ്രശസ്തയായി. മരണത്തില്‍ ബന്ധുക്കള്‍ സംശയമൊന്നും പ്രകടിപ്പിച്ചിട്ടില്ലെന്നും മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Read Moreപ്രണയം നിരസിച്ചു കോൺഗ്രസ് നേതാവിന്റെ മകളെ കാമ്പസിൽ കുത്തിക്കൊന്നു; മുൻ സഹപാഠി അറസ്റ്റിൽ
ബംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ കോളജ് കാമ്പസിനുള്ളിൽ കോൺഗ്രസ് കൗൺസിലർ നിരഞ്ജൻ ഹിരേമത്തിന്റെ മകൾ നേഹ (23) യെ മുൻ സഹപാഠി കൊലപ്പെടുത്തി. ബിവിബി കോളജിലെ ഒന്നാം വർഷ മാസ്റ്റേഴ്സ് ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) വിദ്യാർഥിനിയായിരുന്നു നേഹ. സംഭവത്തിൽ പ്രതിയായ ബംഗളൂരു ബെലഗാവി ജില്ലയിലെ ഫയാസിനെ (23) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സംഭവം നടന്നത്. നേഹയുടെ മുൻ സഹപാഠിയായിരുന്നു ഫയാസ്. ഫയാസ് നേഹയെ കത്തികൊണ്ട് പലതവണ കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഫയാസിന്റെ പ്രണയാഭ്യർഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നു പോലീസ് പറയുന്നു. നേഹയുടെ കൊലപാതകത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഹിന്ദു അനുകൂല സംഘടനകളും ബിജെപി അനുഭാവികളും വിദ്യാനഗർ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
Read Moreഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാർക്കും മടങ്ങാൻ അനുമതി നൽകിയതായി ഇന്ത്യയിലെ ഇറാൻ സ്ഥാനപതി. അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേതായിരിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി. 17 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ കോട്ടയം കൊടുങ്ങൂർ സ്വദേശി മലയാളി യുവതി ആൻ ടെസ ജേക്കബിനെ വിട്ടയച്ചിരുന്നു. ഇവർ ഇന്നലെ വീട്ടിലെത്തി. ബാക്കിയുള്ള 16 പേരിൽ മൂന്നു മലയാളികൾ കൂടിയുണ്ട്. വയനാട് സ്വദേശി പി.വി. ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികള്‍. ആകെ 25 ജീവനക്കാരാണു കപ്പലിലുള്ളത്. ഫിലിപ്പൈൻസ്, പാക്കിസ്ഥാൻ, റഷ്യ, എസ്തോണിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവരാണ് ബാക്കിയുള്ളവർ.
Read Moreഅടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴ; 40 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്നു ദിവസം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകും. ഇന്നു മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് ഉച്ചയ്ക്ക് 2.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് ഇന്നു രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും നിർദേശമുണ്ട്.
Read Moreജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണ് തുടക്കമുണ്ടാകുന്നത്; ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനം; പ്രധാനമന്ത്രി
ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ വോട്ടർമാരോടും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ വോട്ടും, ഓരോ ശബ്ദവും പ്രധാനമാണ്. റെക്കോഡ് പോളിംഗ് രേഖപ്പെടുത്താൻ അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണ് തുടക്കമുണ്ടാകുന്നത്. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വോട്ട് ചെയ്യാന്‍ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നും രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പാണ് ഇതിനായി നടന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷര്‍ ചൂണ്ടിക്കാണിച്ചു.
Read More