ന്യൂഡൽഹി: രാജ്യത്തിന്റെ സ്വത്ത് മുസ് ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് പരാതി നൽകും. ആദ്യഘട്ട വോട്ടെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡ് ഇറക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ സമ്പത്തിന്റെ പ്രധാന അവകാശികൾ മുസ്ലിംകളാണെന്നാണു മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നതെന്നും രാജ്യത്തിന്റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്നുമുള്ള മോദിയുടെ ചോദ്യമാണ് വിവാദത്തിലായത്. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും മോദി ഉന്നയിച്ചു. മോദിയുടെ മുസ്ലിം വിരുദ്ധ പരാമർശത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.
Read MoreCategory: Loud Speaker
തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം; പോലീസ് കമ്മീഷണറുടെ സ്ഥലംമാറ്റ ഉത്തരവ് ഇന്നിറങ്ങും; പകരം കമ്മീഷണറെ നിയമിക്കേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷൻ
തൃശൂർ: പൂരം അലങ്കോലമാക്കിയ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഇനി തൃശൂരിന്റെ പടിക്ക് പുറത്ത്. തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇന്നു പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും. അസിസ്റ്റന്റ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദേശം നൽകിയത്. തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനുശേഷമുള്ള ചടങ്ങുകളെല്ലാം പോലീസ് നിയന്ത്രണത്തെത്തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം പൂരം നശിപ്പിച്ചവരിൽ കമ്മീഷണറും അസിസ്റ്റന്റ് കമ്മീഷണറും മാത്രമല്ലെന്നും കൂടുതൽ പോലീസുകാരുണ്ടെന്നും വിമർശനമുയർന്നിട്ടുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ ഒഴിക്കാൻ എണ്ണയുമായി എത്തിയയാളെയും എസിപി തടഞ്ഞു. എണ്ണയുമായി വന്നയാളെ പോലീസുകാർ തടഞ്ഞതു പൂരക്കമ്മിറ്റിക്കാരിലൊരാൾ ചോദ്യം ചെയ്തു. എന്നാൽ…
Read Moreപൂരം കലക്കിയതു ബിജെപിക്കുവേണ്ടി; വ്യക്തമായ തിരക്കഥപോലെയാണ് കാര്യങ്ങൾ നടന്നത്; കെ. മുരളീധരൻ
തൃശൂർ: പോലീസ് തൃശൂർ പൂരം കലക്കിയത് ബിജെപിക്കുവേണ്ടിയെന്നു തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. സുരേഷ്ഗോപിയെ ജയിപ്പിക്കുക എന്ന സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിക്കുകയായിരുന്നെന്നും മുരളീധരൻ ആരോപിച്ചു. സിപിഎം- ബിജെപി വോട്ടു കച്ചവടത്തിനുള്ള അന്തർധാര പുറത്തായി. പൂരം അലങ്കോലമായപ്പോൾ സുരേഷ്ഗോപിയാണു പ്രശ്നം പരിഹരിച്ചതെന്ന രീതിയിൽ ബിജെപിയുടെ സൈബർ സെൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും സംഭവത്തിൽ ജുഡീഷ്യൽ വേണമെന്നും മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കമ്മീഷണറെ മാറ്റിയതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. അന്നു രാത്രി നടന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തണം. പൂരം മുടക്കാൻ ശ്രമിച്ച ശക്തികൾ ആരെന്ന് ജനത്തിന് അറിയണം. വ്യക്തമായ ഒരു തിരക്കഥപോലെയാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. സിപിഎമ്മിന്റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നു. കമ്മീഷണറെ ഇപ്പോൾ മാറ്റിയാലും വോട്ടെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇങ്ങോട്ടുതന്നെ കൊണ്ടുവരും. പൂരം ദിവസം അവിടെ കാണാതിരുന്ന എൻഡിഎ സ്ഥാനാർഥി…
Read Moreആവർത്തിച്ച് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല; വീട്ടിലെത്തിയ മക്കൾ കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ അമ്മയുടെ നഗ്നമായ മൃതദേഹം
ബംഗളൂരു: കൊഡിഗെഹള്ളിയിൽ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങളും കാറും കവർച്ചചെയ്തു. ഗണേഷ് നഗറിൽ താമസിക്കുന്ന ശോഭ (48) യാണു മരിച്ചത്. രക്തത്തിൽകുളിച്ചനിലയിൽ നഗ്നമായനിലയിലാണു മൃതദേഹം കണ്ടെത്തിയത്. ഇവർ ധരിച്ചിരുന്ന ആഭരണങ്ങളും വീടിനുപുറത്തു പാർക്ക് ചെയ്തിരുന്ന കാറും കാണാതായിട്ടുണ്ട്. രണ്ടു പെൺമക്കളാണ് ശോഭയ്ക്കുള്ളത്. ആവർത്തിച്ചു ഫോണിൽ വിളിച്ചിട്ടും കിട്ടാതിരുന്നതിനെത്തുടർന്ന് അന്വേഷിച്ചു വീട്ടിലെത്തിയപ്പോഴാണ് മുറിക്കുള്ളിൽ അമ്മയുടെ മൃതദേഹം കണ്ടെതെന്ന് ഇളയമകൾ പോലീസിനോടു പറഞ്ഞു. പരിചയക്കാരാണ് ശോഭയെ കൊലപ്പെടുത്തിയതെന്നാണു പ്രാഥമികനിഗമനം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിൽ ഒരു യുവാവ് സംശയാസ്പദമായി വീട്ടിൽ വന്നുപോയതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
Read Moreപഞ്ചാബിൽ കൃഷിയിടത്തിൽ ചൈനീസ് ഡ്രോണുകൾ
അമൃത്സർ: പഞ്ചാബിൽ കൃഷിയിടങ്ങളിൽനിന്നു രണ്ടു ചൈനീസ് നിർമിത ഡ്രോണുകൾ കണ്ടെടുത്തു. ബിഎസ്എഫും പഞ്ചാബ് പോലീസും അമൃത്സറിന്റെ അതിർത്തി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിലാണു ചൈന നിർമിത ഡിജെഐ മാവിക് 3 ക്ലാസിക്ക് ഡ്രോണുകൾ കണ്ടെത്തിയത്. അമൃത്സറിലെ ഹാർഡോ റട്ടൻ ഗ്രാമത്തിനും ഡാവോക്ക് ഗ്രാമത്തിനും സമീപമുള്ള കൃഷിയിടങ്ങളിലായിരുന്നു ഡ്രോണുകൾ. ശനിയാഴ്ച ഫിറോസ്പുരിലെ അതിർത്തി പ്രദേശത്തുനിന്നു മൂന്ന് പാക്കറ്റ് ഹെറോയിൻ അടങ്ങിയ ഡ്രോണ് ബിഎസ്എഫ് കണ്ടെടുത്തിരുന്നു.
Read Moreജോഷിയുടെ കാമറ ചതിച്ചാശാനേ… സമ്പന്നരുടെ വീട്ടിൽ നിന്ന് മോഷ്ടിക്കുന്ന പണം കൊണ്ട് പാവങ്ങളെ സഹായിക്കുന്ന കൊച്ചുണ്ണി; സംവിധായകൻ ജോഷിയുടെ വീട്ടിൽ കയറിയ കളളൻ ചില്ലറക്കാരനല്ല
കൊച്ചി: കാഴ്ചയിൽ റോബിൻഹുഡെങ്കിൽ സ്വഭാവത്തിൽ കൊച്ചുണ്ണിയാണ് സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാൻ. മോഷ്ടിച്ചു കിട്ടുന്ന പണത്തിന്റെ ഒരു വിഹിതം ഇയാൾ പാവങ്ങൾക്ക് വിതരണം ചെയ്യും. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളെ വിവാഹം കഴിപ്പിച്ച് വിടുന്നതിന് മുൻകൈ എടുക്കും. കോൺക്രീറ്റ് റോഡുകളുടെ നിർമാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും ഇവയൊക്കെയാണ് ഇർഫാന്റെ രീതി. സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷനെന്ന ബോർഡ് വച്ച കാറിലാണ് ഇർഫാൻ മോഷ്ടിക്കാൻ പോകുന്നത്. ഇയാളുടെ ഭാര്യ ഗുൽഷൻ പർവീൺ ജില്ലാ പരിഷത്ത് അധ്യക്ഷയാണ്. റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് താൻ മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് ഒരിക്കൽ പിടിയിലായപ്പോൾ ഇർഫാൻ പോലീസിനോട് പറഞ്ഞിരുന്നു. ജോഷിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ഇർഫാനെ പിടികൂടുന്നതിൽ നിർണായക വഴിത്തിരിവായി. കൊച്ചിയിൽ നടത്തിയ മോഷണത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റുചെയ്തത്.
Read Moreപഴം-പച്ചക്കറി സാമ്പിള് പരിശോധനാ ഫലം; പരിധിയിലധികം കീടനാശിനി സാന്നിധ്യം കണ്ടെത്തി
കോഴിക്കോട്: വെള്ളായണി കാർഷിക കോളജിലെ കീടനാശിനി അവശിഷ്ട വിഷാംശ പരിശോധന ലബോറട്ടറിയിൽ നടത്തിയ 62-ാമത് പരിശോധനാ ഫലത്തിൽ മൂന്നു ജില്ലകളിൽനിന്നു ശേഖരിച്ച 192 പഴം-പച്ചക്കറി സാമ്പിളുകളിൽ 27 എണ്ണത്തിൽ കീടനാശിനികളുടെ അംശം അനുവദനീയമായ പരിധിക്കു മുകളിൽ കണ്ടെത്തി. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ നടത്തിവരുന്ന ‘സേഫ് ടു ഈറ്റ്’ പദ്ധതിയുടെ ഭാഗമായി 2024 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിച്ച് നൽകിയ പഴം- പച്ചക്കറി സാമ്പിളുകളിലെ കീടനാശിനി അവശിഷ്ട വിഷാംശങ്ങളുടെ റിപ്പോർട്ടാണു പുറത്തുവന്നിരിക്കുന്നത്. കൊല്ലം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലെ 19 ബ്ലോക്കിൽനിന്ന് ഏഴ് മുനിസിപ്പാലിറ്റികളിൽ നിന്നുമായാണ് സാമ്പിളുകൾ ശേഖരിച്ചത്. കീടനാശിനി അവശിഷ്ട വിഷാംശം കണ്ടെത്തിയവയിൽ 12.21 ശതമാനം പച്ചക്കറികളും, 18.03 ലശതമാനം പഴവർഗങ്ങളുമാണ്. കാപ്സിക്കം, ചുരയ്ക്ക, സാന്പാർ മുളക്, പച്ചമാങ്ങ, പച്ചമുളക്, കറിവേപ്പില, പടവലം, വെണ്ട,…
Read Moreഗർഭിണിയെ കിടക്കയിൽ കെട്ടിയിട്ട് തീവച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ഗർഭിണിയെ ഭർത്താവ് കിടക്കയിൽ കെട്ടിയിട്ടശേഷം തീവച്ചുകൊന്നു. അമൃത്സറിലെ ബാബ ബകാല മേഖലയിലെ ബുള്ളി നൻഗലിലാണ് 23 കാരിയായ പിങ്കി ഭർത്താവിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്. ഗർഭം ധരിച്ച് ആറുമാസത്തോളമായ പിങ്കി ഇരട്ടക്കുട്ടികളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. രണ്ടരവർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം. വെള്ളിയാഴ്ച രാത്രി പിങ്കിയും ഭർത്താവ് സുഖ്ദേവ് സിംഗും തമ്മിൽ വഴക്ക് ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. തുടർന്നാണ് കുറ്റകൃത്യം നടന്നത്. ഗ്രാമമുഖ്യൻ അറിയിച്ചതനുസരിച്ച് പോലീസ് എത്തിയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞ സുഖ്ദേവിനെ പോലീസ് പിന്നീട് അറസ്റ്റ്ചെയ്തു.
Read Moreചൂടിനെ ശമിപ്പിക്കാൻ ഇനി മഴയുടെ വരവാണ്; ഇന്ന് സംസ്ഥാനത്തുടനീളം മഴ ലഭിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്. പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ നാളെ മഴയെത്തും. 23മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഏപ്രിൽ 21 മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാൾ 2…
Read Moreപിണറായിയുടെ പരാമർശം തരംതാണതും മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ശൈലിയിലുമാണ്; കെ.സി. ജോസഫ്
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശങ്ങൾ തരംതാണതും ഒരു മൂന്നാംകിട രാഷ്ട്രീയക്കാരന്റെ ശൈലിയിലുമാണെന്ന് മുൻ മന്ത്രിയും കോണ്ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവുമായ കെ.സി. ജോസഫ്. രാഹുൽ ഗാന്ധി ഇന്ത്യാ മുന്നണിയുടെ നേതാവാണെന്ന കാര്യം പിണറായി വിസ്മരിക്കരുത്. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടിയും ബിജെപി യും തമ്മിലുള്ള അന്തർധാരയുടെ പ്രതിഫലനമാണ് പിണറായിയോട് ബജെപി കാണിക്കുന്ന ഈ സൗമനസ്യമെന്നും ജോസഫ് പ്രസ്താവിച്ചു.
Read More