തിരുവനന്തപുരം: കേരളം സമ്പൂർണ സാക്ഷരതയിൽ എത്തിയിട്ട് 33 വർഷങ്ങളായെന്ന് മന്ത്രി വി. ശിവൻകുട്ടി. 1991 ഏപ്രിൽ 18 നായിരുന്നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ മുഹൂർത്തമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… 1991 ഏപ്രിൽ 18 നായിരുന്നു സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം പ്രഖ്യാപിക്കപ്പെട്ടത്. മലപ്പുറം കാവനൂരിലെ ചേലക്കോടൻ ആയിഷുമ്മ കോഴിക്കോട് മാനാഞ്ചിറ മൈതാനിയിൽ തെളിയിച്ച അക്ഷരദീപം പിന്നീട് അറിവിന്റെ തീജ്വാലയായി പടർന്നു. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ആ മുഹൂർത്തം. ഭൂപരിഷ്കരണം,വിദ്യാഭ്യാസ ബില്ല്, സാക്ഷരതാ പ്രസ്ഥാനം,ജനകീയാസൂത്രണം, കുടുംബശ്രീ അങ്ങനെ എത്രയെത്ര ഇടപെടലുകളാണ് കേരളത്തിൽ ഇടതുപക്ഷം നടത്തിയിട്ടുള്ളത്..!!
Read MoreCategory: Loud Speaker
ഏഴ് വയസുകാരനെ അതിക്രൂരമായി മർദിച്ച സംഭവം: രണ്ടാനച്ഛന് മർദിക്കുന്നത് നോക്കി നിന്നു; അമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: ഏഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മ അഞ്ജനയെ പോലീസ് പിടിയിൽ. വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്പിക്കല് എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തത്. രണ്ടാനച്ഛൻ മർദിക്കുമ്പോൾ അമ്മ നോക്കി നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രണ്ടാനച്ഛന് ആറ്റുകാല്‍ സ്വദേശി അനുവിനെ നേരത്തെ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാനച്ഛനെതിരെയും വധശ്രമം, മാരകായുധം കൊണ്ട് പരിക്കേല്പിക്കല് എന്നീ കേസുകള്‍ ചുമത്തിയാണ് കേസെടുത്തതിരിക്കുന്നത്. ഒരു വർഷത്തോളമായി അനു ക്രൂരമായി മർദിച്ചിരുന്നതായി കുട്ടി മൊഴി നൽകിയിരുന്നു. പച്ച മുളക് തീറ്റിക്കുകയും ദേഹത്ത് അരച്ചു തേയ്ക്കുകയും ചെയ്തു. ഫാനിൽ കെട്ടിത്തൂക്കിയെന്നും കുട്ടി പോലീസിനോടു പറഞ്ഞു. രണ്ടാനച്ഛൻ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചിട്ടും അമ്മ തടഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകൾക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ചിരിച്ചു എന്നു പറഞ്ഞും…
Read More“മലയാള സംസ്കാരം ഇന്ത്യയുടെ സൗന്ദര്യം’’; ഇനി വരുമ്പോൾ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തും; രാഹുൽ ഗാന്ധി
കോട്ടയം: മലയാളിയുടെ സങ്കടവും സന്തോഷവും സംസ്കാരവും എല്ലാം ചേർന്നതാണു മലയാളമെന്നു രാഹുൽ ഗാന്ധി. യുഡിഎഫ് സംഗമവേദിയിലെ ബൊക്കെ എടുത്ത് ഉയർത്തിയ രാഹുൽ ഓരോ പൂവും വ്യത്യസ്തമാണെന്നും അത് ഇന്ത്യപോലെയാണെന്നു പറഞ്ഞു. ഒറ്റയ്ക്കു നിൽക്കുമ്പോൾ ഉള്ളതിനേക്കാൾ ഭംഗിയാണ് കൂട്ടമായി നിൽക്കുമ്പോൾ. ഒരു കൂട്ടം പൂക്കളിൽനിന്ന് ഒരു തരം പൂക്കൾ മാത്രം മതിയെന്നാണ് ആർഎസ്എസ് പറയുന്നത്. തമിഴ്നാട്ടിലെ ദോശ ഇഷ്ടമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി കേരളത്തിലെ ദോശയും മനസിലാക്കണം. ഈ വ്യത്യസ്തത മാറ്റാൻ ഒരിക്കലും കഴിയില്ലെന്നും പ്രധാനമന്ത്രി വെറുതെ സമയം കളയുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇനി സമ്മേളനത്തിനെത്തുമ്പോള്‍ മുണ്ടും ഷര്‍ട്ടും ധരിച്ചെത്തുമെന്ന് രാഹുല്‍ ഗാന്ധി. സമ്മേളനത്തിനെത്തിയ എല്ലാവരും മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഞാന്‍ മാത്രമാണ് ടീഷര്‍ട്ടും പാന്റും ധരിച്ചിരിക്കുന്നത്. അതിനാലാണ് അടുത്ത തവണ വരുമ്പോൾ വേഷത്തില്‍ മാറ്റം വരുത്തുന്നത്. വളരെ ദൂരെനിന്നാണ് കേരളത്തെ മുമ്പ് നോക്കിക്കണ്ടിരുന്നത് എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍നിന്നുള്ള ഒരു…
Read Moreആൻ ടെസിന് ഇനി സന്തോഷക്കാലം; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു; സ്ത്രീ എന്ന പരിഗണന ലഭിച്ചതിനാൽ മോചനം വേഗത്തിലായി എന്ന് യുവതി
നെടുമ്പാശേരി: ഒമാനു സമീപം ഹോർമുസ് കടലിടുക്കിൽനിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി മോചിതയായി നാട്ടിൽ മടങ്ങിയെത്തി. തൃശൂർ വെളുത്തൂർ സ്വദേശി ആൻ ടെസ ജോസഫ് (21) ആണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നോടെ ദോഹയില്‍ നിന്നുള്ള വിമാനത്തിൽ നെടുമ്പാശേരിയില്‍ എത്തിയത്. വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥർ ചേർന്ന് ഇവരെ സ്വീകരിച്ചു. ഒരുവർഷം മുന്‍പാണ് ആൻ ടെസ മുംബൈയിലെ എംഎസ്സി ഷിപ്പിംഗ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി ഒന്‍പത് മാസം മുന്‍പാണ് ഈ കപ്പലിൽ എത്തിയത്. മോചനം സാധ്യമായതില്‍ എല്ലാവരോടും നന്ദിയുണ്ട്. കപ്പലില്‍ മോശം അനുഭവമുണ്ടായില്ല. മാന്യമായ പെരുമാറ്റമാണ് ഉണ്ടായത്. കപ്പല്‍ പിടിച്ചെടുത്ത വേളയില്‍ ആദ്യം ഭയന്നിരുന്നു. ഭക്ഷണവും കുടിവെള്ളവും എല്ലാം ലഭ്യമായിരുന്നു. വീട്ടില്‍ മടങ്ങിയെത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്ത്രീ എന്ന പരിഗണന തനിക്ക് ലഭിച്ചിരുന്നു. അതാണ് മോചനം വേഗത്തിലായതെന്നും വീട്ടിലെത്തിയ ശേഷം ആന്‍ ടെസ ജോസഫ് മാധ്യമങ്ങളോട്…
Read Moreഅടിവയറ്റിൽ ചട്ടുകം വച്ചു പൊള്ളിച്ചു, പച്ചമുളക് അരച്ച് തേച്ചു, ഫാനിൽ കെട്ടിയിട്ടു; ഏഴ് വയസുകാരനെ അതിക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ
തിരുവനന്തപുരം: തലസ്ഥാനത്ത് ഏഴ് വയസുകാരനെ അതിക്രൂരമായി മർദിച്ച രണ്ടാനച്ഛൻ പിടിയിൽ. ഒരു വർഷത്തിലേറെയായി കുട്ടിയെ ക്രൂരമായി മർദിക്കുന്നതു കൂടാതെ അടിവയറ്റിൽ ചട്ടുകം വച്ച് പൊള്ളിക്കുകയും ഫാനിൽ കെട്ടിത്തൂക്കുകയും പച്ചമുളക് അരച്ചു തേയ്ക്കുകയും ചെയ്തെന്നാണ് പരാതി. കുട്ടിയെ ക്രൂരമായി മർദിച്ചതിന് രണ്ടാനച്ഛൻ ആറ്റുകാൽ പാടശേരി വരമ്പത്ത് കാർത്തികേയൻ എന്ന അനു (35)വിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവിനെയും ചോദ്യം ചെയ്തു വരികയാണെന്നു പോലീസ് അറിയിച്ചു. ഒരു വർഷത്തോളമായി അനു ക്രൂരമായി മർദിച്ചിരുന്നതായി കുട്ടി മൊഴി നൽകി. പച്ച മുളക് തീറ്റിക്കുകയും ദേഹത്ത് അരച്ചു തേയ്ക്കുകയും ചെയ്തു. ഫാനിൽ കെട്ടിത്തൂക്കിയെന്നും കുട്ടി പോലീസിനോടു പറഞ്ഞു. രണ്ടാനച്ഛൻ നിരന്തരം അതിക്രൂരമായി ഉപദ്രവിച്ചിട്ടും അമ്മ തടഞ്ഞില്ല. കുട്ടിയുടെ ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുണ്ട്. ഇരു കാലുകൾക്ക് താഴെയും മുറിവേറ്റതിന്റെ പാടുകളുമുണ്ട്. ചിരിച്ചു എന്നു പറഞ്ഞും നോട്ടെഴുതാൻ വൈകി എന്നു പറഞ്ഞുമൊക്കെയാണ് മർദനം.…
Read Moreസ്വകാര്യ ബസിലും പരിശോധന: ഡ്രൈവർ മദ്യപിച്ചാൽ നടപടി
തിരുവനന്തപുരം: സ്വകാര്യ ബസ് ജീവനക്കാർ മദ്യപിച്ചുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍.കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജോലിസമയത്ത് ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ സ്വകാര്യബസ് സ്റ്റാന്‍ഡുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് സ്ക്വാഡ് പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. ജോലി സമയത്ത് ഡ്രൈവര്‍ മദ്യപിച്ചെന്നു കണ്ടെത്തിയാല്‍ അന്നത്തെ ട്രിപ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസി ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഡിപ്പോകളിലും ബ്രെത്തലൈസര്‍ സ്ഥാപിക്കും. 20 എണ്ണം വാങ്ങിക്കഴിഞ്ഞെന്നും 50 എണ്ണം കൂടി ഈ മാസം തന്നെ വാങ്ങുമെന്നും മന്ത്രി പറഞ്ഞു.
Read Moreരാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വ്യക്തിഹത്യ നടത്തിയത് ഇടതുപക്ഷം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വ്യക്തിഹത്യ ഏറ്റവും കൂടുതൽ ഉപയോഗിച്ചുട്ടള്ളത് ഇടതുപക്ഷമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞത് ഇതിന് ഉദാഹരണമായി തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു. വ്യക്തിഹത്യ ആര് ചെയ്താലും തങ്ങൾ അംഗീകരിക്കില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരെങ്കിലും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെങ്കിൽ പോലീസ് നടപടി എടുക്കട്ടെ. സത്യം എന്ന് തെളിഞ്ഞാൽ പാർട്ടി നടപടി എടുക്കും- തിരുവഞ്ചൂർ പറഞ്ഞു. ഇടതുപക്ഷം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഇവരുടെ കൂറ് അവിടെ ആണ്. പിണറായി സർക്കാരിൽ ബിജെപി സഖ്യം ഉള്ള മന്ത്രിമാർ ഉണ്ടായിട്ടും എന്തെങ്കിലും നടപടി എടുത്തോയെന്നും തിരുവഞ്ചൂർ ചോദിച്ചു. പിണറായി വിജയൻ ഏത് ചേരിയിൽ ആണ് എന്നതിന് ജനങ്ങൾക്ക് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ജനങ്ങളുടെ നേതാവാണെന്നും ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുൽ ജീവിക്കുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Read Moreഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്; പ്രചാരണത്തിന് കേരളത്തിലെത്തും: നിതിൻ ഗഡ്കരി
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തവണ ക്രൈസ്തവ സഭകളുടെ പിന്തുണയുണ്ട്. വിവിധ മതവിഭാഗങ്ങളും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്. എൻഡിഎ സർക്കാരിന്റെ പത്ത് വർഷത്തെ പ്രവർത്തനത്തിന് ജനങ്ങൾ അംഗീകാരം നൽകുമെന്നും നിതിൻ ഗഡ്കരി പറയുന്നു. 2019ലെ മികച്ച വിജയം മഹാരാഷ്ട്രയിൽ ആവർത്തിക്കും. ജനങ്ങൾ നൽകുന്ന സ്നേഹമാണ് ഏറ്റവും വലിയ സമ്പത്തെന്നും തന്റെ പ്രവർത്തനത്തിനുള്ള അംഗീകരമായാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreഇന്നും വെള്ളിയാഴ്ചയും എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ഇന്നും വെള്ളിയാഴ്ചയും സംസ്ഥാനത്തെ 14 ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 21 വരെ കേരളത്തിൽ വിവിധ ജില്ലകളിൽ മഴ ലഭിക്കും. നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്.
Read Moreസുഗന്ധഗിരി വനംകൊള്ള മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്പെന്ഷന്
കോഴിക്കോട്: വയനാട് സുഗന്ധഗിരിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ടു മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുകൂടി സസ്പെന്ഷന്. സൗത്ത് വയനാട് ഡിവിഷന് ഫോറസ്റ്റ് ഓഫീസര്‍ ഷജന കരീം, കല്‍പ്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്, ഗ്രേഡ് ഡെപ്യൂട്ടി ബീരാന്‍കുട്ടി എന്നിവരെയാണ് ഇന്ന് സസ്പെന്‍ഡ് ചെയ്തത്. കല്‍പ്പറ്റ റേഞ്ച് ഓഫീസര്‍ കെ.നീതുവിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഇതോടെ സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥരുടെ എണ്ണം ഒമ്പതായി.നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്ട്ടിന് ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താല്കാലിക ചുമതല നല്‍കിയിട്ടുള്ളത്. ഫ്ളയിംഗ് സ്ക്വാഡിന്റെ താല്കാലിക ചുമതല താമരശേരി ആര്‍ഒ വിമലിനും. അനധികൃത മരം മുറിക്കു വഴിവച്ച നടപടികളും കേസെടുത്തതിനുശേഷം മരം മുറി തുടരാന്‍ ഇടയാക്കിയതുമാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടപടിക്ക് കാരണമായത്.സുഗന്ധഗിരി വനഭൂമിയില്‍നിന്ന് 126 മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ വിജലന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സസ്പെന്ഷന് നടപടികള്‍ ഉണ്ടായിട്ടുള്ളത്. 18 വനം വകുപ്പു…
Read More