രാ​ഷ്ട്രീ​യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​ത് ഇ​ട​തു​പ​ക്ഷം: തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: രാ​ഷ്ട്രീ​യ​ത്തി​ൽ വ്യ​ക്തി​ഹ​ത്യ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ചു​ട്ട​ള്ള​ത് ഇ​ട​തു​പ​ക്ഷ​മാ​ണെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭ​യി​ൽ ഉ​മ്മ​ൻ‌​ചാ​ണ്ടി​യെ കു​റി​ച്ച് പ​റ​ഞ്ഞ​ത് ഇ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​യി തി​രു​വ​ഞ്ചൂ​ർ ചൂ​ണ്ടി​ക്കാ​ണി​ച്ചു. വ്യ​ക്തി​ഹ​ത്യ ആ​ര് ചെ​യ്താ​ലും ത​ങ്ങ​ൾ അം​ഗീ​ക​രി​ക്കി​ല്ല. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ ആ​രെ​ങ്കി​ലും വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ൽ പോ​ലീ​സ് ന​ട​പ​ടി എ​ടു​ക്ക​ട്ടെ. സ​ത്യം എ​ന്ന് തെ​ളി​ഞ്ഞാ​ൽ പാ​ർ​ട്ടി ന​ട​പ​ടി എ​ടു​ക്കും- തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷം രാ​ഹു​ൽ ഗാ​ന്ധി​യെ വി​മ​ർ​ശി​ക്കു​ന്ന​ത് മോ​ദി​യെ സ​ന്തോ​ഷി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ്. ഇ​വ​രു​ടെ കൂ​റ് അ​വി​ടെ ആ​ണ്. പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ ബി​ജെ​പി സ​ഖ്യം ഉ​ള്ള മ​ന്ത്രി​മാ​ർ ഉ​ണ്ടാ​യി​ട്ടും എ​ന്തെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തോ​യെ​ന്നും തി​രു​വ​ഞ്ചൂ​ർ ചോ​ദി​ച്ചു. പി​ണ​റാ​യി വി​ജ​യ​ൻ ഏ​ത് ചേ​രി​യി​ൽ ആ​ണ് എ​ന്ന​തി​ന് ജ​ന​ങ്ങ​ൾ​ക്ക് വ്യ​ക്ത​ത ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി ജ​ന​ങ്ങ​ളു​ടെ നേ​താ​വാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ഹൃ​ദ​യ​ത്തി​ലാ​ണ് രാ​ഹു​ൽ ജീ​വി​ക്കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​ത്ത​വ​ണ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്; പ്ര​ചാ​ര​ണ​ത്തി​ന് കേ​ര​ള​ത്തി​ലെ​ത്തും: നി​തി​ൻ ഗ​ഡ്ക​രി

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്‌​ക​രി. ഇ​ത്ത​വ​ണ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ പി​ന്തു​ണ​യു​ണ്ട്. വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ളും ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. എ​ൻ​ഡി​എ സ​ർ​ക്കാ​രി​ന്‍റെ പ​ത്ത് വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ജ​ന​ങ്ങ​ൾ അം​ഗീ​കാ​രം ന​ൽ​കു​മെ​ന്നും നി​തി​ൻ ഗ​ഡ്ക​രി പ​റ​യു​ന്നു. 2019ലെ ​മി​ക​ച്ച വി​ജ​യം മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​വ​ർ​ത്തി​ക്കും. ജ​ന​ങ്ങ​ൾ ന​ൽ​കു​ന്ന സ്നേ​ഹ​മാ​ണ് ഏ​റ്റ​വും വ​ലി​യ സ​മ്പ​ത്തെ​ന്നും ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള അം​ഗീ​ക​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഇ​ന്നും വെള്ളിയാഴ്ചയും എല്ലാ ജി​ല്ല​ക​ളി​ലും വേനൽ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നും വെള്ളിയാഴ്ചയും സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും മ​ഴ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഈ ​മാ​സം 21 വ​രെ കേ​ര​ള​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ മ​ഴ ല​ഭി​ക്കും. നാ​ളെ 3 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലാ​ണ് നാ​ളെ യെ​ല്ലോ അ​ല​ർ​ട്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​റി​ൽ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തെ​യാ​ണ് ശ​ക്ത​മാ​യ മ​ഴ എ​ന്ന​തു​കൊ​ണ്ട് അ​ർ​ഥ​മാ​ക്കു​ന്ന​ത്.

Read More

സു​ഗ​ന്ധ​ഗി​രി വ​നംകൊ​ള്ള  മൂ​ന്ന് ഉന്നത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​കൂ​ടി സ​സ്‌​പെ​ന്‍​ഷ​ന്‍

കോ​ഴി​ക്കോ​ട്: വ​യ​നാ​ട് സു​ഗ​ന്ധ​ഗി​രി​യി​ലെ മ​രം കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​കൂ​ടി സ​സ്‌​പെ​ന്‍​ഷ​ന്‍. സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ ഷ​ജ​ന ക​രീം, ക​ല്‍​പ്പ​റ്റ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ എം. ​സ​ജീ​വ​ന്‍, ഗ്രേ​ഡ് ഡെ​പ്യൂ​ട്ടി ബീ​രാ​ന്‍​കു​ട്ടി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. ക​ല്‍​പ്പ​റ്റ റേ​ഞ്ച് ഓ​ഫീ​സ​ര്‍ കെ.​നീ​തു​വി​നെ ഇ​ന്ന​ലെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​തോ​ടെ സ​സ്‌​പെ​ന്‍​ഷ​നി​ലാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണം ഒ​മ്പ​താ​യി.നോ​ര്‍​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ മാ​ര്‍​ട്ടി​ന്‍ ലോ​വ​ലി​നാ​ണ് സൗ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ന്‍റെ താ​ല്‍​കാ​ലി​ക ചു​മ​ത​ല ന​ല്‍​കി​യി​ട്ടു​ള്ള​ത്. ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡി​ന്‍റെ താ​ല്‍​കാ​ലി​ക ചു​മ​ത​ല താ​മ​ര​ശേ​രി ആ​ര്‍​ഒ വി​മ​ലി​നും. അ​ന​ധി​കൃ​ത മ​രം മു​റി​ക്കു വ​ഴി​വ​ച്ച ന​ട​പ​ടി​ക​ളും കേ​സെ​ടു​ത്ത​തി​നു​ശേ​ഷം മ​രം മു​റി തു​ട​രാ​ന്‍ ഇ​ട​യാ​ക്കി​യ​തു​മാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ന​ട​പ​ടി​ക്ക് കാ​ര​ണ​മാ​യ​ത്.സു​ഗ​ന്ധ​ഗി​രി വ​ന​ഭൂ​മി​യി​ല്‍​നി​ന്ന് 126 മ​ര​ങ്ങ​ള്‍ മു​റി​ച്ചു​ക​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ വി​ജ​ല​ന്‍​സ് റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 18 വ​നം വ​കു​പ്പു…

Read More

സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ൽ വ്യാ​പ​ക വീ​ഴ്ച; അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സി​എ​ജി ക​ണ്ടെ​ത്ത​ൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റു​ക​ളി​ൽ വ്യാ​പ​ക​മാ​യ വീ​ഴ്ച​ക​ളും അ​നാ​വ​ശ്യ ഇ​ട​പെ​ട​ലു​ക​ളും ന​ട​ക്കു​ന്നു​വെ​ന്ന് സി​എ​ജി​യു​ടെ ക​ണ്ടെ​ത്ത​ൽ. വ​ർ​ധി​ച്ച് വ​രു​ന്ന വാ​ഹ​ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടും ശി​പാ​ർ​ശ​യു​മാ​ക്കി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ടെ​സ്റ്റ് ന​ട​ക്കു​ന്ന ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ സീ​റ്റ് ബെ​ൽ​റ്റൊ ഹെ​ൽ​മ​റ്റോ ധ​രി​ക്കാ​തെ​യാ​ണ് അ​പേ​ക്ഷ​ക​ർ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത​ത്. ന​വീ​ക​രി​ച്ച ട്രാ​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തും പു​തി​യ പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു വ​രാ​ത്ത​തും വീ​ഴ്ച​ക​ളാ​ണെ​ന്നാ​ണ് സി​എ​ജി വ്യ​ക്ത​മാ​ക്കു​ന്ന​ത്. ടെ​സ്റ്റ് ന​ട​ക്കു​ന്ന പ​ല ഗ്രൗ​ണ്ടു​ക​ളി​ലും ടെ​സ്റ്റു​ക​ളി​ൽ ഡ്രൈ​വിം​ഗ് സ്കൂ​ളു​കാ​ർ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്നു. ഫോ​ർ വീ​ല​ർ ടെ​സ്റ്റി​നു​ള്ള എ​ച്ച് ട്രാ​ക്കി​നൊ​പ്പം പാ​ർ​ക്കിം​ഗ് ട്രാ​ക്ക് വേ​ണ​മെ​ന്ന വ്യ​വ​സ്ഥ പ​ല ഗ്രൗ​ണ്ടു​ക​ളി​ലും ഇ​ല്ലെ​ന്നും സി​എ​ജി ക​ണ്ടെ​ത്തി. 37 ഡ്രൈ​വിം​ഗ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ സി​എ​ജി 34 കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ഴ്ച ക​ണ്ടെ​ത്തി. ഒ​ൻ​പ​ത് അ​പ​ര്യാ​പ്ത​ത​ക​ൾ ക​ണ്ടെ​ത്തി​കൊ​ണ്ടും പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യു​മാ​ണ് സി​എ​ജി…

Read More

സാ​മ്പി​ള്‍ ക​സ​റി: നാ​ളെ ക​ണ്‍​നി​റ​യെ പൂ​രം; 30 ഗ​ജ​വീ​ര​ന്മാ​ർ അ​ണി​നി​ര​ക്കും

തൃ​ശൂ​ര്‍: ഇ​തൊ​ക്കെ എ​ന്ത്… വെ​റും സാ​മ്പി​ള്‍. അ​പ്പോ​ള്‍ യ​ഥാ​ര്‍​ഥ പൂ​രം വെ​ടി​ക്കെ​ട്ട് എ​ന്താ​വും? സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട് ഇ​ത്ര കേ​മ​മെ​ങ്കി​ല്‍ വ​രാ​നി​രി​ക്കു​ന്ന വെ​ടി​ക്കെ​ട്ട് എ​ന്താ​വു​മെ​ന്ന ച​ര്‍​ച്ച​യോ​ടെ ന​ഗ​രം പൂ​ര​നാ​ളു​ക​ളി​ലേ​ക്കു ക​ട​ന്നു. നാ​ളെ​യാ​ണു ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ തൃ​ശൂ​ർ പൂ​രം. ന​ഗ​രം ജ​ന​സാ​ഗ​ര​മാ​കും. ഇ​ട​ച്ച​ങ്ങ​ല​യു​ടെ കി​ലു​ക്ക​വും ആ​ട​യാ​ഭ​ര​ണ​ങ്ങ​ളും നെ​റ്റി​പ്പ​ട്ട​വു​മാ​യി ത​ല​യെ​ടു​പ്പോ​ടെ ക​രി​വീ​ര​ന്മാ​രും സു​കൃ​തം ചെ​യ്ത വി​ര​ലു​ക​ള്‍ തീ​ര്‍​ക്കു​ന്ന മേ​ള​വി​സ്മ​യ​ങ്ങ​ളും കു​ട​ക​ളു​ടെ സൗ​ന്ദ​ര്യ​മ​ത്സ​ര​വും തൃ​ശൂ​രി​ല്‍ വ​ർ​ണോ​ത്സ​വം ഒ​രു​ക്കും. കൊ​ട്ടും കു​ര​വ​യു​മാ​യി നെ​യ്ത​ല​ക്കാ​വ് ഭ​ഗ​വ​തി​യു​ടെ തി​ട​മ്പേ​റ്റി​യ ഗ​ജ​രാ​ജ​ന്‍ എ​റ​ണാ​കു​ളം ശി​വ​കു​മാ​ര്‍ ഇ​ന്നു രാ​വി​ലെ 10ന് ​അ​ട​ഞ്ഞു​കി​ട​ക്കു​ന്ന തെ​ക്കേ​ഗോ​പു​ര​വാ​തി​ല്‍ തു​റ​ക്കു​ന്ന​തോ​ടെ പൂ​രം വി​ളം​ബ​ര​മാ​യി. പ്ര​തി​സ​ന്ധി​ക​ളൊ​ഴി​ഞ്ഞ​തോ​ടെ ആ​ന​പ്രേ​മി​ക​ളും പൂ​ര​പ്രേ​മി​ക​ളു​മൊ​ക്കെ പൂ​രം കൂ​ടാ​ന്‍ ന​ഗ​ര​ത്തി​ലേ​ക്കു തി​രി​ച്ചു​ക​ഴി​ഞ്ഞു. കു​ളി​ച്ചു കു​റി​തൊ​ട്ട കൊ​മ്പ​ന്‍​മാ​രെ കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഇ​ന്നു ത​ടി​ച്ചു​കൂ​ടു​ക. പൂ​ര​ത്തി​നെ​ത്തു​ന്ന​വ​ര്‍​ക്കു സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ പോ​ലീ​സും സ​ര്‍​വ​സ​ജ്ജ​രാ​യി എ​ല്ലാ​യി​ട​ത്തും നി​ല​യു​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു. പൂ​ര​ത്തി​ന് ആ​ന​പ്പു​റ​മേ​റു​ന്ന പാ​റ​മേ​ക്കാ​വ്, തി​രു​വ​മ്പാ​ടി വി​ഭാ​ഗ​ങ്ങ​ളു​ടെ ച​മ​യ​പ്ര​ദ​ര്‍​ശ​നം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. സാ​മ്പി​ള്‍ ‌വെ​ടി​ക്കെ​ട്ടി​നെ​ത്തി​യ​വ​ര്‍ രാ​ത്രി…

Read More

‘കോ​ട​തി പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ൽ യു​പി​എ സ​ർ​ക്കാ​ർ രാ​മ​ക്ഷേ​ത്രം പ​ണി​യു​മാ​യി​രു​ന്നു’; അ​ശോ​ക് ഗെ​ലോ​ട്ട്

ന്യൂ​ഡ​ൽ​ഹി: കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു​വെ​ങ്കി​ൽ അ​ന്ന​ത്തെ യു​പി​എ സ​ർ​ക്കാ​ർ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം പ​ണി​യു​മാ​യി​രു​ന്നു​വെ​ന്നു രാ​ജ​സ്ഥാ​ൻ മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ അ​ശോ​ക് ഗെ​ലോ​ട്ട്. ഇ​പ്പോ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ർ അ​തു ചെ​യ്തു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​മ​ക്ഷേ​ത്രം പ്ര​ധാ​ന പ്ര​ചാ​ര​ണ​വി​ഷ​യ​മാ​യി കാ​ണു​ന്നു​വെ​ന്നും ഗെ​ലോ​ട്ട് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ബി​ജെ​പി വി​ജ​യി​ച്ചു. എ​ന്നാ​ൽ വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കു​മെ​ന്നും ഗെ​ലോ​ട്ട് വ്യ​ക്ത​മാ​ക്കി.

Read More

പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന രേ​ഖ​ക​ൾ മ​ല​യാ​ളത്തി​ലാ​യി​രി​ക്ക​ണം; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന രേ​ഖ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം. രേ​ഖ​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മാ​ക്കാ​ന്‍ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. മി​ക്ക രേ​ഖ​ക​ളും ഇ​പ്പോ​ള്‍ ഇം​ഗ്ലീ​ഷി​ലാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന രേ​ഖ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന രേ​ഖ​ക​ളി​ല്‍​പ്പോ​ലും ഭ​ര​ണ​ഭാ​ഷ മ​ല​യാ​ള​മെ​ന്ന സ​ര്‍​ക്കാ​ര്‍ ച​ട്ടം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. എ​ല്ലാ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും സ​ബ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും എ​ന്‍​ഫോ​ഴ്സ്‌​മെ​ന്റ് വി​ഭാ​ഗ​ത്തി​നു​മാ​ണ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മി​ഷ​ണ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.​ അ​പേ​ക്ഷ​ക​ന് ല​ഭി​ക്കു​ന്ന മ​റു​പ​ടി​ക്ക​ത്തു​ക​ള്‍​പോ​ലും ഇം​ഗ്ലീ​ഷി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു. ഔ​ദ്യോ​ഗി​ക​ഭാ​ഷ മ​ല​യാ​ള​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍, ഉ​ത്ത​ര​വു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളു​മെ​ല്ലാം മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​ണ്.

Read More

പോ​രാ​ട്ടം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്; പ്ര​ചാ​ര​ണം ചൂ​ടുപി​ടി​ക്കു​ന്നു

എം.​ സു​രേ​ഷ്ബാ​ബുതി​രു​വ​ന​ന്ത​പു​രം: വേ​ന​ൽച്ചൂടി​നേ​ക്കാ​ൾ ഉ​യ​ർ​ന്ന ചൂ​ടാ​ണ് സം​സ്ഥാ​ന​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​രം​ഗ​ത്ത് കാ​ണ​പ്പെ​ടു​ന്ന​ത്. പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ സം​സ്ഥാ​ന​ത്തെ 20 ലോ​ക്സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ഏ​തുവി​ധേ​ന​യും വി​ജ​യം നേ​ട​ണ​മെ​ന്ന വീ​റും വാ​ശി​യി​ലു​മാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യു​ന്ന എ​ല്ലാ വി​ഷ​യ​ങ്ങ​ളും തു​റു​പ്പ് ചീ​ട്ടു​ക​ളും പ്ര​യോ​ഗി​ക്കു​ന്ന ഘ​ട്ട​ത്തി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫ്-എ​ൽ​ഡി​എ​ഫ് നേ​ർ​ക്കുനേ​രെ​യു​ള്ള മ​ത്സ​ര​മാ​ണെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും തൃ​ശൂ​രി​ലും ത്രി​കോ​ണ​മ​ത്സ​ര​ത്തി​ന്‍റെ പ്ര​തീ​തി​യാ​ണ് കാ​ണു​ന്ന​ത്. ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്ന തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​ലെ ശ​ശി​ത​രൂ​രും എ​ൽ​ഡി​എ​ഫി​ലെ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നും ബി​ജെ​പി​യി​ലെ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റു​മാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. മൂ​ന്ന് സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. എ​ന്നാ​ൽ യു​ഡി​എ​ഫും ബി​ജെ​പി​യും ത​മ്മി​ലാ​ണ് പ്ര​ധാ​ന​മ​ത്സ​ര​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ത​ല​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​നത്തുട​ർ​ച്ച​യ്ക്ക് ത​രൂ​രി​ന് അ​വ​സ​രം ന​ൽ​ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വോ​ട്ട​ർ​മാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ത​ല​സ്ഥാ​ന വി​ക​സ​നം കാ​ര്യ​മാ​യി ന​ട​ന്നിട്ടി​ല്ലെ​ന്നും ബി​ജെ​പി​ക്ക് വോ​ട്ട് ന​ൽ​കി​യാ​ൽ മോ​ദി​യു​ടെ ഗ്യാ​ര​ന്‍റി ന​ട​പ്പാ​ക്കു​മെ​ന്നുമാ​ണ്…

Read More

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ഇനി പത്ത് സുന്ദര രാത്രികൾ; 102 മ​ണ്ഡ​ല​ങ്ങ​ളി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് സ​മാ​പി​ക്കും

ചെന്നൈ: ആ​ദ്യ​ഘ​ട്ട ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ത​മി​ഴ്നാ​ട് അ​ട​ക്കം 21 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ വെ​ള്ളി​യാ​ഴ്ച​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. 1625 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു​ള്ള സ​മ​യം. 39 സീ​റ്റു​ക​ളി​ൽ ആ​കെ 950 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി സം​സ്ഥാ​ന​ത്തെ മാ​ഹി ഉ​ൾ​പ്പെ​ടെ​യു​ള്ള ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​ന് സ​മാ​പി​ക്കും.    നി​ല​വി​ലെ എം​പി​യും മു​ൻ പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ വി.​വൈ​ദ്യ​ലിം​ഗ​മാ​ണ് ഇ​ന്ത്യാ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി. പു​തു​ച്ചേ​രി ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ എ.​ന​മ​ശി​വാ​യ​മാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. 26 സ്ഥാ​നാ​ർ​ഥി​ക​ൾ ഉ​ണ്ടെ​ങ്കി​ലും ഇ​വ​ർ ത​മ്മി​ലാ​ണ് പ്ര​ധാ​ന മ​ത്സ​രം. ഈ ​ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ളും മാ​ഹി​യി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു.

Read More